This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവിതി (കാവുതി)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാവിതി (കാവുതി) == ക്ഷുരകവൃത്തി കുലത്തൊഴിലായുള്ള ഒരു ജനവിഭാഗ...)
(കാവിതി (കാവുതി))
 
വരി 8: വരി 8:
  സമുദ്രമുപകരണമന്തര്‍വംശിക ഹസ്‌താദാദായ പരിചരേയുംഃ''
  സമുദ്രമുപകരണമന്തര്‍വംശിക ഹസ്‌താദാദായ പരിചരേയുംഃ''
""കാവിതിയും ഒപ്പിക്കുമവനും കുളിച്ചുശുദ്ധമായുള്ള വസ്‌ത്രങ്കളുടുപ്പിതും ചെയ്‌തു കയ്യും കഴുകി മുദ്രാസഹിതമായുള്ള ഉപകരണങ്കളൈ അന്തര്‍വംശികന്‍ കൈയില്‍ നിന്റുകൊണ്ടു രാജാവിനൈപ്പരിചരിപ്പതു'' (ഭാഷാകൗടലീയംവിനയാധികാരികം, ഒന്നാം അധികരണം, പ്രകരണം 18 ആത്മരക്ഷിതകം).

 +
ക്ഷുരകാര്‍ഥത്തിലുള്ള കല്‌പകശബ്‌ദത്തിന്റെ വിവര്‍ത്തനമായിട്ടാണ്‌ ഇവിടെ "കാവിതി' പ്രയോഗിക്കപ്പെട്ടിരിക്കുന്നത്‌.
ക്ഷുരകാര്‍ഥത്തിലുള്ള കല്‌പകശബ്‌ദത്തിന്റെ വിവര്‍ത്തനമായിട്ടാണ്‌ ഇവിടെ "കാവിതി' പ്രയോഗിക്കപ്പെട്ടിരിക്കുന്നത്‌.

Current revision as of 09:48, 6 ഓഗസ്റ്റ്‌ 2014

കാവിതി (കാവുതി)

ക്ഷുരകവൃത്തി കുലത്തൊഴിലായുള്ള ഒരു ജനവിഭാഗം. തീയന്മാര്‍ക്കും മറ്റു താഴ്‌ന്ന ജാതിക്കാര്‍ക്കും ക്ഷുരകവൃത്തി ചെയ്യുന്ന ഈ ജനവിഭാഗം മലബാര്‍ പ്രദേശത്താണ്‌ കൂടുതലായുള്ളത്‌. തച്ചക്കാവുതിയന്‍, തീയക്കാവുതിയന്‍, കണിശക്കാവുതിയന്‍ എന്നിങ്ങനെ പല ഉപവിഭാഗങ്ങളുണ്ട്‌. ഇവരുടെ സ്‌ത്രീകളുടെ (കാവുതിച്ചി) പരമ്പരാഗതമായ തൊഴില്‍ പ്രസവമെടുക്കലാണ്‌. സേവനം ചെയ്യുന്ന ജനവിഭാഗങ്ങളുടെ ജാതിപ്പേരു ചേര്‍ത്തു കാവുതി പ്രമുഖന്മാര്‍ക്കു സ്ഥാനം നല്‌കിയിരുന്നു. ഇങ്ങനെ സ്ഥാനികളായവര്‍ കാവുതിക്കുറുപ്പ്‌, തച്ചക്കുറുപ്പ്‌, കണിശക്കുറുപ്പ്‌ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. വടക്കന്‍ മലബാറിലെ കാവുതിയുടെ ദായക്രമം മരുമക്കത്തായവും മറ്റു പ്രദേശങ്ങളിലുള്ളവരുടേത്‌ മക്കത്തായവുമാണ്‌. അടുത്ത കാലത്തായി സാമൂഹികമായ പുരോഗതി ഈ സമുദായത്തിനു ഉണ്ടായിത്തുടങ്ങിയതിന്റെ ഫലമായി ഇക്കൂട്ടര്‍ കുലത്തൊഴില്‍ ഉപേക്ഷിച്ചു മറ്റു തൊഴിലുകളില്‍ ഏര്‍പ്പെട്ടുവരുന്നുണ്ട്‌.

നികുതി പിരിക്കുന്ന ആള്‍, ഒരു കണക്കന്‍ ജാതി, വെള്ളാളര്‍ക്കുള്ള സ്ഥാനനാമം എന്നിങ്ങനെയും കാവിതി ശബ്‌ദത്തിനു നിഘണ്ടുക്കളില്‍ അര്‍ഥം പറഞ്ഞുകാണുന്നുണ്ട്‌. ഭാഷാകൗടലീയത്തില്‍ കാവിതി ശബ്‌ദം ക്ഷുരകപര-്യായമായിട്ടുതന്നെയാണ്‌ പ്രയോഗിച്ചിട്ടുള്ളത്‌.

""കല്‌പകപ്രസാധകാഃ സ്‌നാതശുദ്ധവസ്‌ത്ര ഹസ്‌താഃ
സമുദ്രമുപകരണമന്തര്‍വംശിക ഹസ്‌താദാദായ പരിചരേയുംഃ

""കാവിതിയും ഒപ്പിക്കുമവനും കുളിച്ചുശുദ്ധമായുള്ള വസ്‌ത്രങ്കളുടുപ്പിതും ചെയ്‌തു കയ്യും കഴുകി മുദ്രാസഹിതമായുള്ള ഉപകരണങ്കളൈ അന്തര്‍വംശികന്‍ കൈയില്‍ നിന്റുകൊണ്ടു രാജാവിനൈപ്പരിചരിപ്പതു (ഭാഷാകൗടലീയംവിനയാധികാരികം, ഒന്നാം അധികരണം, പ്രകരണം 18 ആത്മരക്ഷിതകം).

ക്ഷുരകാര്‍ഥത്തിലുള്ള കല്‌പകശബ്‌ദത്തിന്റെ വിവര്‍ത്തനമായിട്ടാണ്‌ ഇവിടെ "കാവിതി' പ്രയോഗിക്കപ്പെട്ടിരിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍