This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാളമേഘം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കാളമേഘം == പതിനഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന തമിഴ് കവി. ഇദ്ദ...) |
Mksol (സംവാദം | സംഭാവനകള്‍) (→കാളമേഘം) |
||
വരി 1: | വരി 1: | ||
+ | |||
== കാളമേഘം == | == കാളമേഘം == | ||
- | പതിനഞ്ചാം | + | പതിനഞ്ചാം ശതകത്തില്‍ ജീവിച്ചിരുന്ന തമിഴ് കവി. ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമം വരദന് എന്നാണ്. കാളമേഘം മഴപൊഴിക്കുന്നതുപോലെ, ഏതു സമയത്തും അനായാസമായി കവിത രചിക്കാന്‍ കഴിവുണ്ടായിരുന്നതിനാല്‍ ഇദ്ദേഹത്തിന് കാളമേഘം (കാളമേഘപ്പുലവര്‍) എന്ന പേര് സിദ്ധിച്ചു എന്നാണ് ഐതിഹ്യം. എന്നാല്‍ പാണ്ഡ്യദേശത്തുള്ള തിരുമോക്കൂര് വിഷ്ണുക്ഷേത്രത്തിലെ കാളമേഘപ്പെരുമാളെ മുന്‍നിര്‍ത്തി, അവിടത്തെ പരിചാരകനായിരുന്ന പിതാവ് നല്കിയ പേരാണ് കാളമേഘം എന്നും അഭിപ്രായഗതിയുണ്ട്. കുംഭകോണത്തിനടുത്ത് നന്ദിപുരം എന്ന സ്ഥലത്താണ് കാളമേഘം ജനിച്ചത്. |
- | വൈഷ്ണവമതാനുയായി ആയിരുന്ന കാളമേഘം ശ്രീരംഗത്ത് മഹാവിഷ്ണുക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. പിന്നീട് തിരുവാനൈക്കാവ് ശംഭുകേശ്വര ക്ഷേത്രത്തിലെ ദേവദാസിയായ | + | |
+ | വൈഷ്ണവമതാനുയായി ആയിരുന്ന കാളമേഘം ശ്രീരംഗത്ത് മഹാവിഷ്ണുക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. പിന്നീട് തിരുവാനൈക്കാവ് ശംഭുകേശ്വര ക്ഷേത്രത്തിലെ ദേവദാസിയായ മോഹനാംഗിയില് അനുരക്തനായ ഇദ്ദേഹം അവരെ പരിണയിക്കുകയും ശൈവമതം സ്വീകരിക്കുകയും ചെയ്തു. | ||
- | കാളമേഘത്തിന്റെ കാവ്യശൈലി ലളിതസുന്ദരമാണ്; കവിതകള്‍ ചിന്താബന്ധുരവും. തിരുവാനൈക്കാവുലാ, | + | കാളമേഘത്തിന്റെ കാവ്യശൈലി ലളിതസുന്ദരമാണ്; കവിതകള്‍ ചിന്താബന്ധുരവും. തിരുവാനൈക്കാവുലാ, ചിത്തിരയടല് തുടങ്ങിയ കാവ്യങ്ങള്‍ പുരാതന തമിഴ് കാവ്യപാരമ്പര്യത്തിന്റെ മുഖ്യധാരയില്‍ വര്‍ത്തിക്കുന്നവയാണ്. ശൈവസ്തോത്രപരമായ മറ്റൊരു കൃതിയാണ് പരബ്രഹ്മവിളക്കം. |
- | നാ, നീ, നൂ, നേ എന്നീ | + | നാ, നീ, നൂ, നേ എന്നീ അക്ഷരങ്ങളില്‍ അവസാനിക്കുന്ന നിരവധി പാട്ടുകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. അത്തരം 218 പാട്ടുകള്‍ തനിപ്പാടല്കള് എന്ന കൃതിയില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു. |
(എം. ശിവദാസന്‍) | (എം. ശിവദാസന്‍) |
Current revision as of 09:12, 6 ഓഗസ്റ്റ് 2014
കാളമേഘം
പതിനഞ്ചാം ശതകത്തില്‍ ജീവിച്ചിരുന്ന തമിഴ് കവി. ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമം വരദന് എന്നാണ്. കാളമേഘം മഴപൊഴിക്കുന്നതുപോലെ, ഏതു സമയത്തും അനായാസമായി കവിത രചിക്കാന്‍ കഴിവുണ്ടായിരുന്നതിനാല്‍ ഇദ്ദേഹത്തിന് കാളമേഘം (കാളമേഘപ്പുലവര്‍) എന്ന പേര് സിദ്ധിച്ചു എന്നാണ് ഐതിഹ്യം. എന്നാല്‍ പാണ്ഡ്യദേശത്തുള്ള തിരുമോക്കൂര് വിഷ്ണുക്ഷേത്രത്തിലെ കാളമേഘപ്പെരുമാളെ മുന്‍നിര്‍ത്തി, അവിടത്തെ പരിചാരകനായിരുന്ന പിതാവ് നല്കിയ പേരാണ് കാളമേഘം എന്നും അഭിപ്രായഗതിയുണ്ട്. കുംഭകോണത്തിനടുത്ത് നന്ദിപുരം എന്ന സ്ഥലത്താണ് കാളമേഘം ജനിച്ചത്.
വൈഷ്ണവമതാനുയായി ആയിരുന്ന കാളമേഘം ശ്രീരംഗത്ത് മഹാവിഷ്ണുക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. പിന്നീട് തിരുവാനൈക്കാവ് ശംഭുകേശ്വര ക്ഷേത്രത്തിലെ ദേവദാസിയായ മോഹനാംഗിയില് അനുരക്തനായ ഇദ്ദേഹം അവരെ പരിണയിക്കുകയും ശൈവമതം സ്വീകരിക്കുകയും ചെയ്തു.
കാളമേഘത്തിന്റെ കാവ്യശൈലി ലളിതസുന്ദരമാണ്; കവിതകള്‍ ചിന്താബന്ധുരവും. തിരുവാനൈക്കാവുലാ, ചിത്തിരയടല് തുടങ്ങിയ കാവ്യങ്ങള്‍ പുരാതന തമിഴ് കാവ്യപാരമ്പര്യത്തിന്റെ മുഖ്യധാരയില്‍ വര്‍ത്തിക്കുന്നവയാണ്. ശൈവസ്തോത്രപരമായ മറ്റൊരു കൃതിയാണ് പരബ്രഹ്മവിളക്കം.
നാ, നീ, നൂ, നേ എന്നീ അക്ഷരങ്ങളില്‍ അവസാനിക്കുന്ന നിരവധി പാട്ടുകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. അത്തരം 218 പാട്ടുകള്‍ തനിപ്പാടല്കള് എന്ന കൃതിയില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു.
(എം. ശിവദാസന്‍)