This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലകേയന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാലകേയന്മാര്‍ == ഹൈന്ദവപുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമര...)
(കാലകേയന്മാര്‍)
 
വരി 2: വരി 2:
ഹൈന്ദവപുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള അസുരന്മാര്‍. കശ്യപപ്രജാപതിക്ക്‌ ഭാര്യമാരിലൊരാളായ (ദക്ഷപുത്രി) കാലകയില്‍ ജനിച്ച പുത്രന്മാരായതുകൊണ്ട്‌ ഇവരെ കാലകേയന്മാര്‍ എന്നു വിളിക്കുന്നു എന്നല്ലാതെ, കാലകേയന്‍ എന്നത്‌ ഏതെങ്കിലും ഒരു വ്യക്തിയുടെ സംജ്ഞയല്ല. ഇവര്‍ അറുപതിനായിരം വരുമെന്നാണ്‌ മഹാഭാരതത്തില്‍ (ആദിപര്‍വം) പറയുന്നത്‌. സ്വന്തമായി വ്യക്തിത്വമില്ലാത്ത ഇവര്‍ മറ്റു രാക്ഷസനായകന്മാരുടെ അനുയായികളായാണ്‌ യുദ്ധത്തില്‍ പങ്കെടുക്കുന്നത്‌. ഇവരുടെ നേതാക്കളായി വൃത്രന്‍, നിവാതകവചന്‍ എന്നീ രാക്ഷസന്മാരെപ്പറ്റിയുള്ള ഏതാനും ഉപാഖ്യാനങ്ങളുണ്ട്‌. ഇവരുടെ ഉപദ്രവം സഹിക്കവയ്യാതെ ബ്രാഹ്മണര്‍ ഒരിക്കല്‍ അഗസ്‌ത്യനോട്‌ പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം ഇവരെ ഒടുക്കുവാനായി പുറപ്പെട്ടു. ഭയന്നോടിയ കാലകേയന്മാര്‍ കടലില്‍ മുങ്ങി ഒളിക്കുകയും അഗസ്‌ത്യന്‍ കടല്‍വെള്ളം മുഴുവന്‍ കുടിച്ച്‌ വറ്റിച്ച്‌ ഒട്ടനവധിപേരുടെ ജീവഹാനിവരുത്തുകയും ചെയ്‌തു. എല്ലാവരെയും സംഹരിക്കാന്‍ അഗസ്‌ത്യന്‌ കഴിഞ്ഞില്ല. കുറേപ്പേര്‍ പാതാളത്തില്‍ പോയി അഭയം തേടി. പിന്നീടൊരിക്കല്‍ ഇക്കൂട്ടര്‍ ദേവലോകം ആക്രമിച്ചു; ഇവരെ ചെറുക്കാന്‍ കഴിയാതിരുന്ന ഇന്ദ്രന്‍ ഭൂമിയില്‍നിന്ന്‌ തന്റെ പുത്രനായ അര്‍ജുനനെ വരുത്തുകയും അര്‍ജുനന്‍ ഇവരെയെല്ലാം കൊന്നൊടുക്കുകയും ചെയ്‌ത കഥ മഹാഭാരത(വനപര്‍വ)ത്തില്‍ വിവരിക്കുന്നുണ്ട്‌.

 +
വിഷ്‌ണുപുരാണം, വാല്‌മീകിരാമായണം എന്നിവയിലും കാലകേയന്മാരുടെ ചില പരാക്രമകഥകള്‍ കാണാം. മലയാളത്തില്‍ കോട്ടയത്തുതമ്പുരാന്റെ നിവാതകവചകാലകേയവധം ആട്ടക്കഥയും പൂന്തോട്ടത്തു നമ്പൂതിരിയുടെ കാലകേയവധം തുള്ളലും കാലകേയകഥാപ്രതിപാദകങ്ങളായ രണ്ടു പ്രശസ്‌ത കൃതികളാണ്‌.

(ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റി)
(ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റി)

Current revision as of 07:25, 6 ഓഗസ്റ്റ്‌ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍