This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ബണ്‍ പേപ്പര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാര്‍ബണ്‍ പേപ്പര്‍ == == Carbon Paper == കാര്‍ബണ്‍ ബ്ലാക്ക്‌ പൂശിയ ഒരു ത...)
(Carbon Paper)
 
വരി 10: വരി 10:
(ii) പൂശല്‍. മെഴുകും എണ്ണകളും ഒരുപാത്രത്തിലാക്കി പാത്രത്തിന്റെ പുറത്തെ ആവരണത്തിലൂടെ നീരാവികടത്തി വിടുന്നു. 150oC ല്‍ ചൂടാകുമ്പോള്‍ വര്‍ണവസ്‌തു (കാര്‍ബണ്‍ ബ്ലാക്ക്‌, ഗ്യാസ്‌ ബ്ലാക്ക്‌) മിശ്രിതത്തില്‍ ചേര്‍ത്ത്‌ ഇളക്കണം. അതിനുശേഷം ഈ ചൂടുള്ള മിശ്രിതം ഉരുക്കുപ്ലേറ്റിലൂടെ കടത്തിവിട്ട്‌ പരുവപ്പെടുത്തി പൂശല്‍ യന്ത്രത്തിലേക്കു വിടുന്നു. "വെബ്‌' മാതൃകയിലുള്ള യന്ത്രസംവിധാനമാണ്‌ പൂശാന്‍ ഉപയോഗപ്പെടുത്തുന്നത്‌. റോളുകളായി ഘടിപ്പിച്ചിട്ടുള്ള പേപ്പര്‍ മറ്റൊരു റോളിലൂടെ (കോട്ടിങ്‌ റോളര്‍) കടന്നുപോകുമ്പോള്‍ വര്‍ണകമിശ്രം ക്രമമായി പേപ്പറില്‍ പതിയുന്നു. "വൈപ്പര്‍' എന്ന മറ്റൊരു ഉപകരണം ഉപയോഗിച്ച്‌ വര്‍ണകത്തിന്റെ കനം ക്രമീകരിക്കുന്നു. അതിനുശേഷം ജലശീതിറോളുകളിലൂടെ പേപ്പര്‍ കടന്നുപോകുമ്പോള്‍ വര്‍ണകം തണുത്ത്‌ ഉറയ്‌ക്കുന്നു. പിന്നീട്‌ കാര്‍ബണ്‍ പേപ്പര്‍ റോളുകളായി മാറ്റപ്പെടുന്നു. റോളുകളില്‍നിന്ന്‌ നിശ്ചിത അളവുകളില്‍ കാര്‍ബണ്‍ പേപ്പര്‍ മുറിച്ചെടുക്കുന്നു.

-
കാര്‍ബണ്‍ കൂടാതെ മറ്റു നിറങ്ങളും കടലാസ്സില്‍ പൂശാറുണ്ട്‌. ഇവയും പൊതുവെ കാര്‍ബണ്‍ പേപ്പര്‍ എന്ന പേരില്‍ത്തന്നെ അറിയപ്പെടുന്നു. സ്റ്റിയറിക്‌ അമ്ലം, ഒലിയിക്‌ അമ്ലം തുടങ്ങിയ കൊഴുപ്പു അമ്ലങ്ങളില്‍ വിലയിച്ച അനിലിന്‍ ചായങ്ങളാണ്‌ ഇത്തരം കടലാസുകളിലെ പൂശല്‍ പദാര്‍ഥം. ഫോട്ടോ കോപ്പി എടുക്കുന്നതിഌം ഇത്തരം കടലാസുകള്‍ സൗകര്യപ്രദമാണ്‌. വെള്ള, ക്രാം മഞ്ഞ, നീലം, ചുവപ്പ്‌ തുടങ്ങി വിവിധ നിറങ്ങളില്‍ ഇത്തരം പേപ്പര്‍ ലഭ്യമാണ്‌.
+
കാര്‍ബണ്‍ കൂടാതെ മറ്റു നിറങ്ങളും കടലാസ്സില്‍ പൂശാറുണ്ട്‌. ഇവയും പൊതുവെ കാര്‍ബണ്‍ പേപ്പര്‍ എന്ന പേരില്‍ത്തന്നെ അറിയപ്പെടുന്നു. സ്റ്റിയറിക്‌ അമ്ലം, ഒലിയിക്‌ അമ്ലം തുടങ്ങിയ കൊഴുപ്പു അമ്ലങ്ങളില്‍ വിലയിച്ച അനിലിന്‍ ചായങ്ങളാണ്‌ ഇത്തരം കടലാസുകളിലെ പൂശല്‍ പദാര്‍ഥം. ഫോട്ടോ കോപ്പി എടുക്കുന്നതിനും ഇത്തരം കടലാസുകള്‍ സൗകര്യപ്രദമാണ്‌. വെള്ള, ക്രാം മഞ്ഞ, നീലം, ചുവപ്പ്‌ തുടങ്ങി വിവിധ നിറങ്ങളില്‍ ഇത്തരം പേപ്പര്‍ ലഭ്യമാണ്‌.
(ചുനക്കര ഗോപാലകൃഷ്‌ണന്‍)
(ചുനക്കര ഗോപാലകൃഷ്‌ണന്‍)

Current revision as of 05:41, 6 ഓഗസ്റ്റ്‌ 2014

കാര്‍ബണ്‍ പേപ്പര്‍

Carbon Paper

കാര്‍ബണ്‍ ബ്ലാക്ക്‌ പൂശിയ ഒരു തരം കടലാസ്‌. ടൈപ്പ്‌റൈറ്റിങ്ങില്‍ കോപ്പി എടുക്കുന്നതിനാണ്‌ ഈ പേപ്പര്‍ മുഖ്യമായും ഉപയോഗിച്ചുവരുന്നത്‌. പേന, പെന്‍സില്‍ എന്നിവകൊണ്ട്‌ എഴുതുമ്പോള്‍ കോപ്പി എടുക്കുന്നതിനുള്ള പ്രത്യേകതരം കാര്‍ബണ്‍ പേപ്പറുകളുമുണ്ട്‌. പറ്റിപ്പിടിക്കുന്നതും മെഴുകുപോലുള്ളതുമായ ഒരു മാധ്യമത്തിലാണ്‌ കാര്‍ബണ്‍ ബ്ലാക്ക്‌ പൂശുന്നത്‌. സാധാരണ കാര്‍ബണ്‍ പേപ്പറിന്റെ ഒരു വശത്തുമാത്രമേ കാര്‍ബണ്‍ (കാര്‍ബണ്‍ ബ്ലാക്ക്‌) പൂശാറുള്ളൂ. ഉദാ. ടൈപ്പ്‌റൈറ്റിങ്ങിനു ഉപയോഗിക്കുന്ന കാര്‍ബണ്‍ പേപ്പര്‍. എന്നാല്‍ ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി പേപ്പറിന്റെ രണ്ടുവശത്തും പൂശല്‍ നടത്താറുണ്ട്‌. കട്ടി കുറഞ്ഞതും ഈടും ഉറപ്പും ഉള്ളതുമായ കടലാസാണ്‌ കാര്‍ബണ്‍ പേപ്പറിന്‌ ഉപയോഗിക്കുന്നത്‌. പഴന്തുണി, ചണം, തടി എന്നിവയില്‍നിന്നാണ്‌ ഇത്തരം പേപ്പര്‍ സാധാരണ നിര്‍മിക്കാറുള്ളത്‌. പകര്‍ത്തല്‍ നടത്തുന്ന പശിമയുള്ള വര്‍ണകം അതിമൃദുവാണ്‌. ഏറ്റവും കുറഞ്ഞത്‌ അഞ്ചു കോപ്പിയെങ്കിലും ഫലപ്രദമായി ഇതുപയോഗിച്ച്‌ എടുക്കാന്‍ കഴിയും. വ്യക്തമായി വായിക്കാവുന്ന 12 കോപ്പിവരെ എടുക്കാന്‍ സമര്‍ഥമായ കാര്‍ബണ്‍ പേപ്പറുകള്‍ ഉണ്ട്‌. ജപ്പാനില്‍ കാര്‍ബണ്‍ പേപ്പറിന്റെ നിര്‍മാണത്തിന്‌ പാരഫിന്‍, കാര്‍നോബാ തുടങ്ങിയ മെഴുകുകളും ഒലിയിന്‍, റോസിന്‍ തുടങ്ങിയ എണ്ണകളുമാണ്‌ പൂശാന്‍ ഉപയോഗിക്കുന്നത്‌.

കാര്‍ബണ്‍ പേപ്പറിന്റെ നിര്‍മാണത്തില്‍ രണ്ടു പ്രക്രിയകളുണ്ട്‌:

(i) പൂശാനുള്ള പദാര്‍ഥത്തിന്റെ നിര്‍മാണം;

(ii) പൂശല്‍. മെഴുകും എണ്ണകളും ഒരുപാത്രത്തിലാക്കി പാത്രത്തിന്റെ പുറത്തെ ആവരണത്തിലൂടെ നീരാവികടത്തി വിടുന്നു. 150oC ല്‍ ചൂടാകുമ്പോള്‍ വര്‍ണവസ്‌തു (കാര്‍ബണ്‍ ബ്ലാക്ക്‌, ഗ്യാസ്‌ ബ്ലാക്ക്‌) മിശ്രിതത്തില്‍ ചേര്‍ത്ത്‌ ഇളക്കണം. അതിനുശേഷം ഈ ചൂടുള്ള മിശ്രിതം ഉരുക്കുപ്ലേറ്റിലൂടെ കടത്തിവിട്ട്‌ പരുവപ്പെടുത്തി പൂശല്‍ യന്ത്രത്തിലേക്കു വിടുന്നു. "വെബ്‌' മാതൃകയിലുള്ള യന്ത്രസംവിധാനമാണ്‌ പൂശാന്‍ ഉപയോഗപ്പെടുത്തുന്നത്‌. റോളുകളായി ഘടിപ്പിച്ചിട്ടുള്ള പേപ്പര്‍ മറ്റൊരു റോളിലൂടെ (കോട്ടിങ്‌ റോളര്‍) കടന്നുപോകുമ്പോള്‍ വര്‍ണകമിശ്രം ക്രമമായി പേപ്പറില്‍ പതിയുന്നു. "വൈപ്പര്‍' എന്ന മറ്റൊരു ഉപകരണം ഉപയോഗിച്ച്‌ വര്‍ണകത്തിന്റെ കനം ക്രമീകരിക്കുന്നു. അതിനുശേഷം ജലശീതിറോളുകളിലൂടെ പേപ്പര്‍ കടന്നുപോകുമ്പോള്‍ വര്‍ണകം തണുത്ത്‌ ഉറയ്‌ക്കുന്നു. പിന്നീട്‌ കാര്‍ബണ്‍ പേപ്പര്‍ റോളുകളായി മാറ്റപ്പെടുന്നു. റോളുകളില്‍നിന്ന്‌ നിശ്ചിത അളവുകളില്‍ കാര്‍ബണ്‍ പേപ്പര്‍ മുറിച്ചെടുക്കുന്നു.

കാര്‍ബണ്‍ കൂടാതെ മറ്റു നിറങ്ങളും കടലാസ്സില്‍ പൂശാറുണ്ട്‌. ഇവയും പൊതുവെ കാര്‍ബണ്‍ പേപ്പര്‍ എന്ന പേരില്‍ത്തന്നെ അറിയപ്പെടുന്നു. സ്റ്റിയറിക്‌ അമ്ലം, ഒലിയിക്‌ അമ്ലം തുടങ്ങിയ കൊഴുപ്പു അമ്ലങ്ങളില്‍ വിലയിച്ച അനിലിന്‍ ചായങ്ങളാണ്‌ ഇത്തരം കടലാസുകളിലെ പൂശല്‍ പദാര്‍ഥം. ഫോട്ടോ കോപ്പി എടുക്കുന്നതിനും ഇത്തരം കടലാസുകള്‍ സൗകര്യപ്രദമാണ്‌. വെള്ള, ക്രാം മഞ്ഞ, നീലം, ചുവപ്പ്‌ തുടങ്ങി വിവിധ നിറങ്ങളില്‍ ഇത്തരം പേപ്പര്‍ ലഭ്യമാണ്‌.

(ചുനക്കര ഗോപാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍