This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍പ്പാസാസ്ഥ്യാദി തൈലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാര്‍പ്പാസാസ്ഥ്യാദി തൈലം == ആയുര്‍വേദ വിധിപ്രകാരം തയ്യാറാക...)
(കാര്‍പ്പാസാസ്ഥ്യാദി തൈലം)
 
വരി 1: വരി 1:
== കാര്‍പ്പാസാസ്ഥ്യാദി തൈലം ==
== കാര്‍പ്പാസാസ്ഥ്യാദി തൈലം ==
-
ആയുര്‍വേദ വിധിപ്രകാരം തയ്യാറാക്കപ്പെടുന്ന ഒരു ഔഷധതൈലം. വാതരോഗികള്‍ക്ക്‌ തലയില്‍ തേക്കാഌം ശരീരത്ത്‌ പുരട്ടുവാനുമാണ്‌ ഇത്‌ പ്രധാനമായി ഉപയോഗിക്കുന്നത്‌. രോഗത്തിന്റെ അവസ്ഥയ്‌ക്കനുസരിച്ച്‌ സേവിക്കുവാഌം നസ്യത്തിഌം ഈ തൈലം പ്രയോഗിക്കപ്പെടാറുണ്ട്‌. പക്ഷവാതം, അര്‍ദിതം (മുഖം ഒരു ഭാഗത്തേക്ക്‌ കോടിപ്പോവുകയും ഏതെങ്കിലും ഒരു കണ്ണ്‌ ശരിയായി അടയാതിരിക്കുകയും പ്രധാന ലക്ഷണങ്ങളായുള്ള ഒരു വാതരോഗം), അപബാഹു (ചുമലില്‍ വേദന, കൈ പൊക്കാഌം മറ്റും പ്രയാസം എന്നിവ പ്രധാനമായി അനുഭവപ്പെടുന്ന ഒരു തരം വാതരോഗം) മുതലായ രോഗങ്ങളുടെ ചികിത്സയില്‍ ഇതിന്‌ സവിശേഷപ്രാധാന്യമുണ്ട്‌. സഹസ്രയോഗത്തില്‍ ഇതിന്റെ യോഗം വിവരിച്ചിട്ടുണ്ട്‌. പരുത്തിക്കുരു, കുറുന്തോട്ടി വേര്‌, ഉഴുന്ന്‌, മുതിര ഇവ നാലും സമം എടുത്തുതയ്യാറാക്കിയ കഷായം; ദേവതാരം, കുറുന്തോട്ടി വേര്‌, അരത്ത, കൊട്ടം, കടുക്‌, ചുക്ക്‌, i(N)തകുപ്പ, കാട്ടുതിപ്പലി വേര്‌, കാട്ടുമുളകിന്‍ വേര്‌, മുരിങ്ങത്തൊലി, തഴുതാമവേര്‌ ഇവ പതിനൊന്നും സമം എടുത്തുചേര്‍ത്ത കല്ക്കന്‍; കഷായത്തിന്റെ നാലിലൊരു ഭാഗം എണ്ണ, എണ്ണയ്‌ക്കു സമം ആട്ടിന്‍പാല്‌ ഇത്രയും തമ്മില്‍ ചേര്‍ത്തു യോജിപ്പിച്ചു കാച്ചി "അരക്കിലമര്‍ന്ന' പാകത്തിലോ ആവശ്യമനുസരിച്ചു മറ്റു പാകങ്ങളിലോ കാച്ചി അരിച്ചെടുക്കുന്നു. 48 ലിറ്റര്‍ എണ്ണ തയ്യാറാക്കുന്നതിന്‌, കഷായത്തിനുള്ള മരുന്നുകള്‍ ഓരോന്നും 12 കിലോഗ്രാം വീതം എടുത്തു 768 ലിറ്റര്‍ വെള്ളത്തില്‍ കഷായം വച്ച്‌ 192 ലിറ്റര്‍ ആക്കി അരിച്ചുവയ്‌ക്കണം. കല്‌ക്കത്തിനുള്ള മരുന്നുകള്‍ ഓരോന്നും 364 ഗ്രാം വീതം എടുത്ത്‌ കഷായത്തില്‍ അരച്ചുകലക്കി ആട്ടിന്‍പാലും എണ്ണയും 48 ലിറ്റര്‍ വീതം ചേര്‍ത്തു കാച്ചി അരിക്കണം.
+
ആയുര്‍വേദ വിധിപ്രകാരം തയ്യാറാക്കപ്പെടുന്ന ഒരു ഔഷധതൈലം. വാതരോഗികള്‍ക്ക്‌ തലയില്‍ തേക്കാനും ശരീരത്ത്‌ പുരട്ടുവാനുമാണ്‌ ഇത്‌ പ്രധാനമായി ഉപയോഗിക്കുന്നത്‌. രോഗത്തിന്റെ അവസ്ഥയ്‌ക്കനുസരിച്ച്‌ സേവിക്കുവാനും നസ്യത്തിനും ഈ തൈലം പ്രയോഗിക്കപ്പെടാറുണ്ട്‌. പക്ഷവാതം, അര്‍ദിതം (മുഖം ഒരു ഭാഗത്തേക്ക്‌ കോടിപ്പോവുകയും ഏതെങ്കിലും ഒരു കണ്ണ്‌ ശരിയായി അടയാതിരിക്കുകയും പ്രധാന ലക്ഷണങ്ങളായുള്ള ഒരു വാതരോഗം), അപബാഹു (ചുമലില്‍ വേദന, കൈ പൊക്കാനും മറ്റും പ്രയാസം എന്നിവ പ്രധാനമായി അനുഭവപ്പെടുന്ന ഒരു തരം വാതരോഗം) മുതലായ രോഗങ്ങളുടെ ചികിത്സയില്‍ ഇതിന്‌ സവിശേഷപ്രാധാന്യമുണ്ട്‌. സഹസ്രയോഗത്തില്‍ ഇതിന്റെ യോഗം വിവരിച്ചിട്ടുണ്ട്‌. പരുത്തിക്കുരു, കുറുന്തോട്ടി വേര്‌, ഉഴുന്ന്‌, മുതിര ഇവ നാലും സമം എടുത്തുതയ്യാറാക്കിയ കഷായം; ദേവതാരം, കുറുന്തോട്ടി വേര്‌, അരത്ത, കൊട്ടം, കടുക്‌, ചുക്ക്‌, i(N)തകുപ്പ, കാട്ടുതിപ്പലി വേര്‌, കാട്ടുമുളകിന്‍ വേര്‌, മുരിങ്ങത്തൊലി, തഴുതാമവേര്‌ ഇവ പതിനൊന്നും സമം എടുത്തുചേര്‍ത്ത കല്ക്കന്‍; കഷായത്തിന്റെ നാലിലൊരു ഭാഗം എണ്ണ, എണ്ണയ്‌ക്കു സമം ആട്ടിന്‍പാല്‌ ഇത്രയും തമ്മില്‍ ചേര്‍ത്തു യോജിപ്പിച്ചു കാച്ചി "അരക്കിലമര്‍ന്ന' പാകത്തിലോ ആവശ്യമനുസരിച്ചു മറ്റു പാകങ്ങളിലോ കാച്ചി അരിച്ചെടുക്കുന്നു. 48 ലിറ്റര്‍ എണ്ണ തയ്യാറാക്കുന്നതിന്‌, കഷായത്തിനുള്ള മരുന്നുകള്‍ ഓരോന്നും 12 കിലോഗ്രാം വീതം എടുത്തു 768 ലിറ്റര്‍ വെള്ളത്തില്‍ കഷായം വച്ച്‌ 192 ലിറ്റര്‍ ആക്കി അരിച്ചുവയ്‌ക്കണം. കല്‌ക്കത്തിനുള്ള മരുന്നുകള്‍ ഓരോന്നും 364 ഗ്രാം വീതം എടുത്ത്‌ കഷായത്തില്‍ അരച്ചുകലക്കി ആട്ടിന്‍പാലും എണ്ണയും 48 ലിറ്റര്‍ വീതം ചേര്‍ത്തു കാച്ചി അരിക്കണം.
ഈ യോഗം തൃമൃതസ്‌നേഹം (മുക്കൂട്ട്‌) ആയും ഉണ്ടാക്കാം. അതിന്‌ എണ്ണ 27 ലിറ്റര്‍, നെയ്യ്‌ 14 ലിറ്റര്‍, ആവണക്കെണ്ണ 7 ലിറ്റര്‍ എന്നിങ്ങനെ എടുത്തു മേല്‍ പറഞ്ഞ പ്രകാരം കാച്ചി അരിക്കണം.

(ഡോ. പി.ആര്‍. വാര്യര്‍)
(ഡോ. പി.ആര്‍. വാര്യര്‍)

Current revision as of 05:30, 6 ഓഗസ്റ്റ്‌ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍