This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കായുഗ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കായുഗ == == Cayuga == ഒരു അമേരിന്ത്യന്‍ ജനവര്‍ഗം. ഗോത്രസഖ്യമായ ഇറോക്...)
(Cayuga)
 
വരി 4: വരി 4:
ഒരു അമേരിന്ത്യന്‍ ജനവര്‍ഗം. ഗോത്രസഖ്യമായ ഇറോക്കി ലീഗിലെ ആറു അംഗഗോത്രങ്ങളില്‍ പ്രമുഖമാണ്‌ കായുഗ ഇന്ത്യര്‍. ഇറോക്കിഭാഷ സംസാരിക്കുന്ന ഇവര്‍ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിലെ കായുഗ തടാകത്തിന്റെ തീരത്താണ്‌ ആദ്യകാലങ്ങളില്‍ നിവസിച്ചിരുന്നത്‌. പുരുഷന്മാര്‍ വേട്ടയാടലിലും സ്‌ത്രീകള്‍ ചോളക്കൃഷിയിലും ഏര്‍പ്പെട്ടിരുന്നു.

-
17-ാം ശതകത്തിന്റെ മധ്യദശകങ്ങളില്‍ കായുഗ തടാകത്തിന്റെ പൂര്‍വതടത്തിലെ സെനേക്ക നദിക്കു തെക്കുള്ള ചതുപ്പുപ്രദേശത്തിനു സമീപമുള്ള ഭൂപ്രദേശങ്ങളില്‍ ഇവര്‍ താമസമുറപ്പിച്ചു. കൂട്ടുകുടുംബസമ്പ്രദായമാണ്‌ ഇവര്‍ സ്വീകരിച്ചിരുന്നത്‌. വിവിധ കുലങ്ങളുടെ പ്രതിനിധികളടങ്ങിയ പ്രാദേശികസമിതി ഗ്രാമത്തലവനു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‌കിയിരുന്നു. ഈ വര്‍ഗത്തില്‍ രണ്ടു വിഭാഗങ്ങളുണ്ട്‌. ഓരോ വിഭാഗത്തിഌം കായിക കലാ മത്സരങ്ങള്‍ക്കും ശവസംസ്‌കാരച്ചടങ്ങുകള്‍ക്കും മറ്റും പ്രത്യേക ആചാരാനുഷ്‌ഠാനങ്ങളാണുള്ളത്‌. ഇറോക്കി ലീഗിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കുവഹിക്കുന്നു.
+
17-ാം ശതകത്തിന്റെ മധ്യദശകങ്ങളില്‍ കായുഗ തടാകത്തിന്റെ പൂര്‍വതടത്തിലെ സെനേക്ക നദിക്കു തെക്കുള്ള ചതുപ്പുപ്രദേശത്തിനു സമീപമുള്ള ഭൂപ്രദേശങ്ങളില്‍ ഇവര്‍ താമസമുറപ്പിച്ചു. കൂട്ടുകുടുംബസമ്പ്രദായമാണ്‌ ഇവര്‍ സ്വീകരിച്ചിരുന്നത്‌. വിവിധ കുലങ്ങളുടെ പ്രതിനിധികളടങ്ങിയ പ്രാദേശികസമിതി ഗ്രാമത്തലവനു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‌കിയിരുന്നു. ഈ വര്‍ഗത്തില്‍ രണ്ടു വിഭാഗങ്ങളുണ്ട്‌. ഓരോ വിഭാഗത്തിനും കായിക കലാ മത്സരങ്ങള്‍ക്കും ശവസംസ്‌കാരച്ചടങ്ങുകള്‍ക്കും മറ്റും പ്രത്യേക ആചാരാനുഷ്‌ഠാനങ്ങളാണുള്ളത്‌. ഇറോക്കി ലീഗിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കുവഹിക്കുന്നു.
അമേരിക്കന്‍ സ്വാതന്ത്യ്രസമരത്തിന്റെ ആരംഭഘട്ടത്തില്‍ ബ്രിട്ടീഷുകാരെ അനുകൂലിച്ചിരുന്ന നല്ലൊരു വിഭാഗം കായുഗവര്‍ഗക്കാര്‍ കാനഡയിലേക്കു കുടിയേറി. യുദ്ധാനന്തരം അവശേഷിച്ചിരുന്നവര്‍ തങ്ങളുടെ ന്യൂയോര്‍ക്കിലെ സ്വത്തുക്കള്‍ വിറ്റ്‌ ഇറോക്കി ലീഗിലെ മറ്റു അംഗഗോത്രങ്ങളോടൊപ്പം വിസ്‌കോണ്‍സിന്‍, ഒഹായോ, ഒണ്ടാറിയോ, ഗ്രാന്‍ഡ്‌ റിവര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കു പ്രവഹിച്ചു. 2005ലെ കണക്കനുസരിച്ച്‌ വടക്കേ അമേരിക്കയിലാകെ 86,000ത്തോളം കായുഗവര്‍ഗക്കാര്‍ തങ്ങളുടേതായ ഭാഷയും സംസ്‌കാരവും ജീവിതരീതികളും നിലനിര്‍ത്തിപ്പോന്നവരായി ഉണ്ട്‌.

Current revision as of 10:26, 5 ഓഗസ്റ്റ്‌ 2014

കായുഗ

Cayuga

ഒരു അമേരിന്ത്യന്‍ ജനവര്‍ഗം. ഗോത്രസഖ്യമായ ഇറോക്കി ലീഗിലെ ആറു അംഗഗോത്രങ്ങളില്‍ പ്രമുഖമാണ്‌ കായുഗ ഇന്ത്യര്‍. ഇറോക്കിഭാഷ സംസാരിക്കുന്ന ഇവര്‍ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിലെ കായുഗ തടാകത്തിന്റെ തീരത്താണ്‌ ആദ്യകാലങ്ങളില്‍ നിവസിച്ചിരുന്നത്‌. പുരുഷന്മാര്‍ വേട്ടയാടലിലും സ്‌ത്രീകള്‍ ചോളക്കൃഷിയിലും ഏര്‍പ്പെട്ടിരുന്നു.

17-ാം ശതകത്തിന്റെ മധ്യദശകങ്ങളില്‍ കായുഗ തടാകത്തിന്റെ പൂര്‍വതടത്തിലെ സെനേക്ക നദിക്കു തെക്കുള്ള ചതുപ്പുപ്രദേശത്തിനു സമീപമുള്ള ഭൂപ്രദേശങ്ങളില്‍ ഇവര്‍ താമസമുറപ്പിച്ചു. കൂട്ടുകുടുംബസമ്പ്രദായമാണ്‌ ഇവര്‍ സ്വീകരിച്ചിരുന്നത്‌. വിവിധ കുലങ്ങളുടെ പ്രതിനിധികളടങ്ങിയ പ്രാദേശികസമിതി ഗ്രാമത്തലവനു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‌കിയിരുന്നു. ഈ വര്‍ഗത്തില്‍ രണ്ടു വിഭാഗങ്ങളുണ്ട്‌. ഓരോ വിഭാഗത്തിനും കായിക കലാ മത്സരങ്ങള്‍ക്കും ശവസംസ്‌കാരച്ചടങ്ങുകള്‍ക്കും മറ്റും പ്രത്യേക ആചാരാനുഷ്‌ഠാനങ്ങളാണുള്ളത്‌. ഇറോക്കി ലീഗിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കുവഹിക്കുന്നു.

അമേരിക്കന്‍ സ്വാതന്ത്യ്രസമരത്തിന്റെ ആരംഭഘട്ടത്തില്‍ ബ്രിട്ടീഷുകാരെ അനുകൂലിച്ചിരുന്ന നല്ലൊരു വിഭാഗം കായുഗവര്‍ഗക്കാര്‍ കാനഡയിലേക്കു കുടിയേറി. യുദ്ധാനന്തരം അവശേഷിച്ചിരുന്നവര്‍ തങ്ങളുടെ ന്യൂയോര്‍ക്കിലെ സ്വത്തുക്കള്‍ വിറ്റ്‌ ഇറോക്കി ലീഗിലെ മറ്റു അംഗഗോത്രങ്ങളോടൊപ്പം വിസ്‌കോണ്‍സിന്‍, ഒഹായോ, ഒണ്ടാറിയോ, ഗ്രാന്‍ഡ്‌ റിവര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കു പ്രവഹിച്ചു. 2005ലെ കണക്കനുസരിച്ച്‌ വടക്കേ അമേരിക്കയിലാകെ 86,000ത്തോളം കായുഗവര്‍ഗക്കാര്‍ തങ്ങളുടേതായ ഭാഷയും സംസ്‌കാരവും ജീവിതരീതികളും നിലനിര്‍ത്തിപ്പോന്നവരായി ഉണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%AF%E0%B5%81%E0%B4%97" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍