This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കായാന്തരിത ശില
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Metamorphic Rock) |
Mksol (സംവാദം | സംഭാവനകള്‍) (→Metamorphic Rock) |
||
വരി 2: | വരി 2: | ||
== Metamorphic Rock == | == Metamorphic Rock == | ||
[[ചിത്രം:Vol7p158_Thin_section_of_garnet-mica-schist.jpg|thumb|അഭ്രഷിസ്റ്റ് ശില]] | [[ചിത്രം:Vol7p158_Thin_section_of_garnet-mica-schist.jpg|thumb|അഭ്രഷിസ്റ്റ് ശില]] | ||
- | ഭൂവല്‌കത്തില്‍ കാണപ്പെടുന്ന മൂന്നിനം ശിലകളില്‍ ഏറ്റവും പ്രമുഖം. അവസാദശില, ആഗ്‌നേയശില എന്നിങ്ങനെയുള്ള മറ്റു രണ്ടിനം ശിലകളില്‍ ഭൗമപ്രക്രിയകള്‍ സംജാതമാകുന്ന പുനഃക്രിസ്റ്റലീകരണം വഴിയാണ് കായാന്തരിത ശിലകള്‍ രൂപം കൊള്ളുന്നത്. താപം, മര്‍ദം, ഉഷ്‌ണലായനികള്‍, വാതകങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനഫലമായുണ്ടാകുന്ന പരിസ്ഥിതിഭേദങ്ങളില്‍ പൂര്‍വശിലയ്‌ക്കു അസ്‌തിത്വം നഷ്‌ടപ്പെടുന്നു; മാറിയ പരിസ്ഥിതിക്കനുയോജ്യമായ ധാതുസഞ്ചയം ക്രിസ്റ്റലീകരിക്കുന്നതോടെ രാസപരമായും ഘടനാപരമായും പുതിയൊരു ശില രൂപം കൊള്ളുന്നു. ചില സവിശേഷ സാഹചര്യങ്ങളില്‍ കായാന്തരിതശിലകള്‍ തന്നെ പുനഃകായാന്തരണത്തിനു | + | ഭൂവല്‌കത്തില്‍ കാണപ്പെടുന്ന മൂന്നിനം ശിലകളില്‍ ഏറ്റവും പ്രമുഖം. അവസാദശില, ആഗ്‌നേയശില എന്നിങ്ങനെയുള്ള മറ്റു രണ്ടിനം ശിലകളില്‍ ഭൗമപ്രക്രിയകള്‍ സംജാതമാകുന്ന പുനഃക്രിസ്റ്റലീകരണം വഴിയാണ് കായാന്തരിത ശിലകള്‍ രൂപം കൊള്ളുന്നത്. താപം, മര്‍ദം, ഉഷ്‌ണലായനികള്‍, വാതകങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനഫലമായുണ്ടാകുന്ന പരിസ്ഥിതിഭേദങ്ങളില്‍ പൂര്‍വശിലയ്‌ക്കു അസ്‌തിത്വം നഷ്‌ടപ്പെടുന്നു; മാറിയ പരിസ്ഥിതിക്കനുയോജ്യമായ ധാതുസഞ്ചയം ക്രിസ്റ്റലീകരിക്കുന്നതോടെ രാസപരമായും ഘടനാപരമായും പുതിയൊരു ശില രൂപം കൊള്ളുന്നു. ചില സവിശേഷ സാഹചര്യങ്ങളില്‍ കായാന്തരിതശിലകള്‍ തന്നെ പുനഃകായാന്തരണത്തിനു വിധേയമാകാനും സാധ്യതയുണ്ട്. നോ. അവസാദശില; ആഗ്‌നേയശില; കായാന്തരണം |
[[ചിത്രം:Vol7p158_blue schist.jpg|thumb|നീല ഷിസ്റ്റ് ശില]] | [[ചിത്രം:Vol7p158_blue schist.jpg|thumb|നീല ഷിസ്റ്റ് ശില]] | ||
- | 460 കോടി വര്‍ഷം മുമ്പ് ഉദ്‌ഭൂതമായെന്ന് വിശ്വസിക്കപ്പെടുന്ന, ഭൂഗോളത്തില്‍ ഇന്നേവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും പ്രായമേറിയ ഭൗമവസ്‌തു ഗ്രീന്‍ലന്‍ഡിലെ 380 കോടി വര്‍ഷം പഴക്കമുള്ള കായാന്തരിതശിലയാണ്. ഇതില്‍ നിന്ന്, ഇന്നനുഭവപ്പെടുന്ന കായാന്തരണപ്രക്രിയകള്‍ ഏതാണ്ട് ഭൗമോത്‌പത്തിമുതല്‍ പ്രവര്‍ത്തനക്ഷമമാണെന്നു മനസ്സിലാക്കാം. ഇന്നു നാം കാണുന്ന കായാന്തരിത ശിലകള്‍ പല പ്രാവശ്യം കായാന്തരണത്തിനു വിധേയമായിട്ടുള്ളവയാകാം. സമുദ്രത്തറകളും ഭൂഖണ്ഡങ്ങളും കൂടിച്ചേര്‍ന്ന ഭൂവല്‌കം നമുക്ക് അനുഭവവേദ്യവും (ഉദാ. ഭൂകമ്പം, അഗ്‌നിപര്‍വതപ്രക്രിയകള്‍) അല്ലാത്തതുമായ നിരന്തര ചലനങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. സമുദ്രത്തറകളുടെ മധ്യഭാഗത്ത് നെടുകേ ഭൂവല്‌കത്തിലുള്ള വിള്ളലുകളിലൂടെ ഉദ്‌ഗമിക്കുന്ന മാഗ്‌മയാണ് പുതിയ ആഗ്‌നേയശിലകള്‍ വന്‍തോതില്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്. തത്‌ഫലമായി ഭൂവല്‌കത്തില്‍ പുതുശിലകള്‍ അനുബന്ധിക്കുന്നതോടൊപ്പം സമുദ്രത്തറ വികസിക്കുകയും ചെയ്യുന്നു. ഇത് എതിര്‍ ദിശകളില്‍ നീങ്ങുന്ന സമുദ്രത്തറകളിലെ ഭൂവല്‌കശല്‌കങ്ങള്‍ ചില ഭാഗങ്ങളില്‍ ഭൂഅഭിനതി (geosynclines)കളിലേക്കാണ് നീങ്ങുന്നത്. ഏറ്റവും തീക്ഷ്‌ണമായ വിവര്‍ത്തനിക പ്രക്രിയകള്‍ നടക്കുന്ന (നോ. പര്‍വതനം, ഭൂഅഭിനതി പ്‌ളേറ്റ്‌ടെക്‌റ്റോണിക്‌സ്) ഭൂഅഭിനതികളില്‍ സംജാതമാകുന്ന വിവര്‍ത്തനിക പ്രക്രിയകള്‍ ബൃഹത്തായ വലിതപര്‍വതങ്ങള്‍ സൃഷ്‌ടിക്കുന്നതോടൊപ്പം (ഉദാ. ആല്‍പ്‌സ്, ഹിമാലയനിരകള്‍) തീക്ഷ്‌ണമായ | + | 460 കോടി വര്‍ഷം മുമ്പ് ഉദ്‌ഭൂതമായെന്ന് വിശ്വസിക്കപ്പെടുന്ന, ഭൂഗോളത്തില്‍ ഇന്നേവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും പ്രായമേറിയ ഭൗമവസ്‌തു ഗ്രീന്‍ലന്‍ഡിലെ 380 കോടി വര്‍ഷം പഴക്കമുള്ള കായാന്തരിതശിലയാണ്. ഇതില്‍ നിന്ന്, ഇന്നനുഭവപ്പെടുന്ന കായാന്തരണപ്രക്രിയകള്‍ ഏതാണ്ട് ഭൗമോത്‌പത്തിമുതല്‍ പ്രവര്‍ത്തനക്ഷമമാണെന്നു മനസ്സിലാക്കാം. ഇന്നു നാം കാണുന്ന കായാന്തരിത ശിലകള്‍ പല പ്രാവശ്യം കായാന്തരണത്തിനു വിധേയമായിട്ടുള്ളവയാകാം. സമുദ്രത്തറകളും ഭൂഖണ്ഡങ്ങളും കൂടിച്ചേര്‍ന്ന ഭൂവല്‌കം നമുക്ക് അനുഭവവേദ്യവും (ഉദാ. ഭൂകമ്പം, അഗ്‌നിപര്‍വതപ്രക്രിയകള്‍) അല്ലാത്തതുമായ നിരന്തര ചലനങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. സമുദ്രത്തറകളുടെ മധ്യഭാഗത്ത് നെടുകേ ഭൂവല്‌കത്തിലുള്ള വിള്ളലുകളിലൂടെ ഉദ്‌ഗമിക്കുന്ന മാഗ്‌മയാണ് പുതിയ ആഗ്‌നേയശിലകള്‍ വന്‍തോതില്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്. തത്‌ഫലമായി ഭൂവല്‌കത്തില്‍ പുതുശിലകള്‍ അനുബന്ധിക്കുന്നതോടൊപ്പം സമുദ്രത്തറ വികസിക്കുകയും ചെയ്യുന്നു. ഇത് എതിര്‍ ദിശകളില്‍ നീങ്ങുന്ന സമുദ്രത്തറകളിലെ ഭൂവല്‌കശല്‌കങ്ങള്‍ ചില ഭാഗങ്ങളില്‍ ഭൂഅഭിനതി (geosynclines)കളിലേക്കാണ് നീങ്ങുന്നത്. ഏറ്റവും തീക്ഷ്‌ണമായ വിവര്‍ത്തനിക പ്രക്രിയകള്‍ നടക്കുന്ന (നോ. പര്‍വതനം, ഭൂഅഭിനതി പ്‌ളേറ്റ്‌ടെക്‌റ്റോണിക്‌സ്) ഭൂഅഭിനതികളില്‍ സംജാതമാകുന്ന വിവര്‍ത്തനിക പ്രക്രിയകള്‍ ബൃഹത്തായ വലിതപര്‍വതങ്ങള്‍ സൃഷ്‌ടിക്കുന്നതോടൊപ്പം (ഉദാ. ആല്‍പ്‌സ്, ഹിമാലയനിരകള്‍) തീക്ഷ്‌ണമായ കായാന്തരണത്തിനും കാരണമാകുന്നു. |
[[ചിത്രം:Vol7p158_green schist.jpg|thumb|പച്ച ഷിസ്റ്റ് ശില]] | [[ചിത്രം:Vol7p158_green schist.jpg|thumb|പച്ച ഷിസ്റ്റ് ശില]] | ||
ഭൂവല്‌കത്തിലെ മേല്‌പറഞ്ഞ തരത്തിലുള്ള പ്രതിബലങ്ങളെക്കൂടാതെ ഉപരിസ്ഥിത ശിലാപടലങ്ങളുടെ ഭാരവും ആഴത്തിനനുസൃതമായി വര്‍ധിക്കുന്ന താപവും കായാന്തരണം സൃഷ്‌ടിക്കുന്നുണ്ട്. വളരെ ആഴത്തില്‍ ശിലകള്‍ക്ക് പുനഃക്രിസ്റ്റലീകരണം സംഭവിക്കുമ്പോള്‍ അവയില്‍ വൈഡൂര്യം (C), സ്റ്റിഷവൈറ്റ് (SiO<sub>2</sub>) തുടങ്ങിയ സൂചകധാതുക്കളും ഉള്‍പ്പെടുന്നു. ആഫ്രിക്കയിലെ വൈഡൂര്യനിക്ഷേപങ്ങളുള്‍ക്കൊള്ളുന്ന കിംബര്‍ലൈറ്റ് സു. 100 കി.മീ. ആഴത്തില്‍ പ്രാവാരത്തില്‍ വച്ച് രൂപംകൊണ്ടവയാണ്. കായാന്തരിത ശിലകളിലെ ഇത്തരം സൂചകധാതുക്കള്‍ ഭൂഭൗതികഗവേഷണരംഗത്തെ അനര്‍ഘ രേഖകളാണ്. ഭൂഖണ്ഡമേഖലകളില്‍ ശരാശരി 30 കി.മീ.സമുദ്രങ്ങള്‍ക്കു കീഴില്‍ ശ.ശ. 68 കി.മീ കനമുള്ള ഭൂവല്‌കത്തിലെ മര്‍ദം 3 കി.മീ.ന് 1 കിലോബാര്‍ എന്ന നിരക്കില്‍ വര്‍ധിക്കുന്നു. ഹിമാലയ പര്‍വതത്തിന്റെ കീഴിലും മറ്റും ഭൂവല്‌കത്തിനു 60 കിലോമീറ്ററോളം കനമുള്ളതിനാല്‍ ഇവിടങ്ങളില്‍ പ്രാവാരത്തോടടുത്തു സ്ഥിതിചെയ്യുന്ന ശിലകള്‍ 20 കിലോബാര്‍ മര്‍ദത്തിനു വിധേയമായാണ് സ്ഥിതിചെയ്യുന്നത്. മര്‍ദവര്‍ധനവുപോലെ തന്നെ ആഴത്തിനനുസൃതമായി കിലോമീറ്ററിന് 30<sup>o</sup>C എന്ന ശരാശരി നിരക്കില്‍ താപനിലയിലും വര്‍ധനവുണ്ടാകുന്നു (നോ. ഭൗമഘടന). എന്നാല്‍ എത്ര ഉന്നതമര്‍ദത്തിലും കായാന്തരിത ശിലകള്‍ക്കു താങ്ങാനാവുന്ന പരമാവധി താപനില 1200oC ആകയാല്‍ സു. 40 കി.മീല്‍ക്കവിഞ്ഞ ആഴത്തില്‍ ശിലകള്‍ ഉരുകി മാഗ്‌മയായി പ്രാവാരത്തില്‍ ലയിക്കുന്നുവെന്ന് അനുമാനിക്കാം; എന്നാല്‍ ചില ഭാഗങ്ങളില്‍ താപവര്‍ധനവ് കി.മീ.ന് 20<sup>o</sup>C എന്ന നിരക്കിലാകയാല്‍ 60 കി.മീ. വരെ കനത്തിലുള്ള ഭൂവല്‌കഭാഗങ്ങളും ഉണ്ട്. പൊതുവില്‍ കായാന്തരിത ശിലകള്‍ രൂപം കൊള്ളുവാന്‍ പര്യാപ്‌തമായ മര്‍ദതാപനിലകളുടെ താഴ്‌ന്നതും ഉയര്‍ന്നതുമായ പരിധി യഥാക്രമം 1 ബാര്‍ 100<sup>o</sup>C, 20,000 ബാര്‍ 1200<sup>o</sup>C എന്നിങ്ങനെയാണ്. | ഭൂവല്‌കത്തിലെ മേല്‌പറഞ്ഞ തരത്തിലുള്ള പ്രതിബലങ്ങളെക്കൂടാതെ ഉപരിസ്ഥിത ശിലാപടലങ്ങളുടെ ഭാരവും ആഴത്തിനനുസൃതമായി വര്‍ധിക്കുന്ന താപവും കായാന്തരണം സൃഷ്‌ടിക്കുന്നുണ്ട്. വളരെ ആഴത്തില്‍ ശിലകള്‍ക്ക് പുനഃക്രിസ്റ്റലീകരണം സംഭവിക്കുമ്പോള്‍ അവയില്‍ വൈഡൂര്യം (C), സ്റ്റിഷവൈറ്റ് (SiO<sub>2</sub>) തുടങ്ങിയ സൂചകധാതുക്കളും ഉള്‍പ്പെടുന്നു. ആഫ്രിക്കയിലെ വൈഡൂര്യനിക്ഷേപങ്ങളുള്‍ക്കൊള്ളുന്ന കിംബര്‍ലൈറ്റ് സു. 100 കി.മീ. ആഴത്തില്‍ പ്രാവാരത്തില്‍ വച്ച് രൂപംകൊണ്ടവയാണ്. കായാന്തരിത ശിലകളിലെ ഇത്തരം സൂചകധാതുക്കള്‍ ഭൂഭൗതികഗവേഷണരംഗത്തെ അനര്‍ഘ രേഖകളാണ്. ഭൂഖണ്ഡമേഖലകളില്‍ ശരാശരി 30 കി.മീ.സമുദ്രങ്ങള്‍ക്കു കീഴില്‍ ശ.ശ. 68 കി.മീ കനമുള്ള ഭൂവല്‌കത്തിലെ മര്‍ദം 3 കി.മീ.ന് 1 കിലോബാര്‍ എന്ന നിരക്കില്‍ വര്‍ധിക്കുന്നു. ഹിമാലയ പര്‍വതത്തിന്റെ കീഴിലും മറ്റും ഭൂവല്‌കത്തിനു 60 കിലോമീറ്ററോളം കനമുള്ളതിനാല്‍ ഇവിടങ്ങളില്‍ പ്രാവാരത്തോടടുത്തു സ്ഥിതിചെയ്യുന്ന ശിലകള്‍ 20 കിലോബാര്‍ മര്‍ദത്തിനു വിധേയമായാണ് സ്ഥിതിചെയ്യുന്നത്. മര്‍ദവര്‍ധനവുപോലെ തന്നെ ആഴത്തിനനുസൃതമായി കിലോമീറ്ററിന് 30<sup>o</sup>C എന്ന ശരാശരി നിരക്കില്‍ താപനിലയിലും വര്‍ധനവുണ്ടാകുന്നു (നോ. ഭൗമഘടന). എന്നാല്‍ എത്ര ഉന്നതമര്‍ദത്തിലും കായാന്തരിത ശിലകള്‍ക്കു താങ്ങാനാവുന്ന പരമാവധി താപനില 1200oC ആകയാല്‍ സു. 40 കി.മീല്‍ക്കവിഞ്ഞ ആഴത്തില്‍ ശിലകള്‍ ഉരുകി മാഗ്‌മയായി പ്രാവാരത്തില്‍ ലയിക്കുന്നുവെന്ന് അനുമാനിക്കാം; എന്നാല്‍ ചില ഭാഗങ്ങളില്‍ താപവര്‍ധനവ് കി.മീ.ന് 20<sup>o</sup>C എന്ന നിരക്കിലാകയാല്‍ 60 കി.മീ. വരെ കനത്തിലുള്ള ഭൂവല്‌കഭാഗങ്ങളും ഉണ്ട്. പൊതുവില്‍ കായാന്തരിത ശിലകള്‍ രൂപം കൊള്ളുവാന്‍ പര്യാപ്‌തമായ മര്‍ദതാപനിലകളുടെ താഴ്‌ന്നതും ഉയര്‍ന്നതുമായ പരിധി യഥാക്രമം 1 ബാര്‍ 100<sup>o</sup>C, 20,000 ബാര്‍ 1200<sup>o</sup>C എന്നിങ്ങനെയാണ്. | ||
വരി 10: | വരി 10: | ||
'''വര്‍ഗീകരണം'''. ധാതുഘടനാപരമായും രാസരചനാപരമായും കായാന്തരിതശിലകള്‍ പ്രദര്‍ശിപ്പിക്കുന്ന അതീവ വൈവിധ്യം കാരണം ഇവയെ വര്‍ഗീകരിക്കുക പ്രയാസമാണ്. കായാന്തരിതശിലയിലുള്ള ഘടനകള്‍ (fabrics) കായാന്തരണത്തിനിടയാക്കിയ പ്രതിബലങ്ങളെ പ്രതിഫലിപ്പിക്കാന്‍ പോന്നവയാണെങ്കില്‍ക്കൂടിയും മാതൃശിലകളുടെ ഘടനാവശിഷ്‌ടങ്ങളും ഈ ശിലകളില്‍ കാണപ്പെടാം. പൊതുവായ ഒരു മാനദണ്ഡം കായാന്തരിതശിലകളുടെ വര്‍ഗീകരണത്തിനായി നിര്‍ണയിക്കാനിനിയും കഴിഞ്ഞിട്ടില്ല. തന്മൂലം പല രാജ്യങ്ങളിലും അവയുടേതായ വിഭജനക്രമവും പ്രത്യേക ശിലാനാമങ്ങളും ഉപയോഗിച്ചുവരുന്നു. | '''വര്‍ഗീകരണം'''. ധാതുഘടനാപരമായും രാസരചനാപരമായും കായാന്തരിതശിലകള്‍ പ്രദര്‍ശിപ്പിക്കുന്ന അതീവ വൈവിധ്യം കാരണം ഇവയെ വര്‍ഗീകരിക്കുക പ്രയാസമാണ്. കായാന്തരിതശിലയിലുള്ള ഘടനകള്‍ (fabrics) കായാന്തരണത്തിനിടയാക്കിയ പ്രതിബലങ്ങളെ പ്രതിഫലിപ്പിക്കാന്‍ പോന്നവയാണെങ്കില്‍ക്കൂടിയും മാതൃശിലകളുടെ ഘടനാവശിഷ്‌ടങ്ങളും ഈ ശിലകളില്‍ കാണപ്പെടാം. പൊതുവായ ഒരു മാനദണ്ഡം കായാന്തരിതശിലകളുടെ വര്‍ഗീകരണത്തിനായി നിര്‍ണയിക്കാനിനിയും കഴിഞ്ഞിട്ടില്ല. തന്മൂലം പല രാജ്യങ്ങളിലും അവയുടേതായ വിഭജനക്രമവും പ്രത്യേക ശിലാനാമങ്ങളും ഉപയോഗിച്ചുവരുന്നു. | ||
[[ചിത്രം:Vol7p158_pelicschist.jpg|thumb|പെലിറ്റിക് ഷിസ്റ്റ് ശില]] | [[ചിത്രം:Vol7p158_pelicschist.jpg|thumb|പെലിറ്റിക് ഷിസ്റ്റ് ശില]] | ||
- | ശിലയിലെ പരലുകളുടെ വലുപ്പം, പ്രകൃതി, പരസ്‌പരബന്ധം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചും പരല്‍സഞ്ചയങ്ങളുടെ ക്രമീകരണത്തെ ആസ്‌പദമാക്കിയും മറ്റും കായാന്തരിത ശിലകളെ പൊതുവില്‍ വര്‍ഗീകരിക്കാം. താരതമ്യേന നീളമേറിയ പരലുകള്‍ ഒരേ ദിശയില്‍ ക്രമീകരിച്ച രീതിയില്‍ കാണപ്പെടുന്ന കായാന്തരിത ശിലകളെ കൂട്ടായി ഷിസ്റ്റ് എന്നു വിശേഷിപ്പിക്കുന്നു. ഷിസ്റ്റ്‌ശിലകളില്‍ സൂച്യാകാര ധാതുപരലുകള്‍ ഒരേദിശയില്‍ ക്രമീകരിക്കപ്പെടുന്നതിനു (preferred orientation) പുറമേ ഒരേയിനം ധാതുക്കളുടെ പാളികളും വേര്‍തിരിക്കപ്പെട്ടിരിക്കും. ഉദാഹരണമായി അഭ്രഷിസ്റ്റില്‍ (Mica Schist) | + | ശിലയിലെ പരലുകളുടെ വലുപ്പം, പ്രകൃതി, പരസ്‌പരബന്ധം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചും പരല്‍സഞ്ചയങ്ങളുടെ ക്രമീകരണത്തെ ആസ്‌പദമാക്കിയും മറ്റും കായാന്തരിത ശിലകളെ പൊതുവില്‍ വര്‍ഗീകരിക്കാം. താരതമ്യേന നീളമേറിയ പരലുകള്‍ ഒരേ ദിശയില്‍ ക്രമീകരിച്ച രീതിയില്‍ കാണപ്പെടുന്ന കായാന്തരിത ശിലകളെ കൂട്ടായി ഷിസ്റ്റ് എന്നു വിശേഷിപ്പിക്കുന്നു. ഷിസ്റ്റ്‌ശിലകളില്‍ സൂച്യാകാര ധാതുപരലുകള്‍ ഒരേദിശയില്‍ ക്രമീകരിക്കപ്പെടുന്നതിനു (preferred orientation) പുറമേ ഒരേയിനം ധാതുക്കളുടെ പാളികളും വേര്‍തിരിക്കപ്പെട്ടിരിക്കും. ഉദാഹരണമായി അഭ്രഷിസ്റ്റില്‍ (Mica Schist) ഏതാനും മില്ലിമീറ്റര്‍ കനത്തിലുള്ള അഭ്രപാളികളുടെയും ക്വാര്‍ട്‌സ് പരലുകള്‍ ചേര്‍ന്ന് സൃഷ്‌ടിക്കുന്ന പാളികളുടെയും ഇടവിട്ടുള്ള ക്രമീകരണം ദൃശ്യമാണ്. അഭ്രപാളികള്‍ക്കു പ്രാമുഖ്യമുള്ള ഈയിനം കായാന്തരിതശിലയെ അഭ്രഷിസ്റ്റ് എന്നുവിളിക്കുന്നു. നീലനിറത്തിലുള്ള ആംഫിബോള്‍ ധാതുവായ ഗ്ലോക്കൊഫേന്‍ പാളികളുള്‍ക്കൊള്ളുന്നയിനം ശിലയെ നീലഷിസ്റ്റ് എന്നും സ്വതേ പച്ചനിറത്തിലുള്ള ധാതുവായ ക്ലോറൈറ്റിന്റേതായ പാളികളുള്‍ക്കൊള്ളുന്നയിനം ശിലയെ പച്ചഷിസ്റ്റ് എന്നു വിശേഷിപ്പിക്കുന്നു. ആധുനികമനുഷ്യന് വളരെയധികം ഉപകാരമുള്ള ധാതുവായ ഗ്രാഫൈറ്റ് മുഖ്യമായും ഖനനം ചെയ്യപ്പെടുന്നത് ഗ്രാഫൈറ്റ് ഷിസ്റ്റില്‍ നിന്നാണ്. ഒരിനം ധാതുവിനു ഗണ്യമായ പ്രാമുഖ്യമുള്ളയിനം ശിലയെ ധാതുവിന്റെ പേരിനോടുചേര്‍ത്ത് വിശേഷിപ്പിക്കുന്നതിനു മറ്റൊരു ഉദാഹരണമാണ്, ആംഫിബോള്‍ഹോണ്‍ബ്ലെന്‍ഡ് ധാതു ധാരാളമുള്‍ക്കൊള്ളുന്ന ആംഫിബൊളൈറ്റ്. |
കായാന്തരണത്തിന്റെ കാഠിന്യത്തിനനുസൃതമായി മൂലശിലയില്‍ നിന്ന് പലതരം ശിലകള്‍ ക്രിസ്റ്റലീകൃതമാകുന്നു. ഉദാഹരണത്തിന്, സൂക്ഷ്‌മകണികകള്‍ ചേര്‍ന്നുള്ള ചെളിമണ്ണില്‍ (clay-sediment) നിന്ന് പാളികളായി അടര്‍ത്തിയെടുക്കാവുന്ന സ്ലേറ്റ്‌കല്ല് രൂപം കൊള്ളുന്നു. സൂക്ഷ്‌മപരലുകളാല്‍ വിരചിതമായിരിക്കുന്ന സ്ലേറ്റ് അല്‌പംകൂടി കടുത്ത കായാന്തരണത്തിനു വിധേയമാകുമ്പോള്‍ അങ്ങുമിങ്ങും വലിയ ധാതുപരലുകള്‍ (porphyroblasts) രൂപം കൊള്ളുകയും അതുവഴി മറ്റൊരിനം സ്ലേറ്റായി (spotted slate) ശില പരിണമിക്കുകയും ചെയ്യുന്നു. തുടര്‍ന്നുള്ള കായാന്തരണം സ്ലേറ്റില്‍നിന്ന് ഫില്ലൈറ്റും ഫില്ലൈറ്റില്‍ നിന്ന് അഭ്രഷിസ്റ്റും സൃഷ്‌ടിക്കുന്നു (കായാന്തരിത ശിലകളുടെ പട്ടിക1). കായാന്തരണത്തിന്റെ തീക്ഷ്‌ണത വളരെ വര്‍ധിക്കുമ്പോള്‍ ശിലകളിലെ ഘടനകളെല്ലാം മായ്‌ക്കപ്പെടുകയും നൈയ്‌സും ഗ്രാനുലൈറ്റും രൂപംകൊള്ളുകയും ചെയ്യുന്നു. ഷിസ്റ്റിലേതിലും വലിയ പരലുകളായിരിക്കും ഇവയുള്‍ക്കൊള്ളുന്നത്. | കായാന്തരണത്തിന്റെ കാഠിന്യത്തിനനുസൃതമായി മൂലശിലയില്‍ നിന്ന് പലതരം ശിലകള്‍ ക്രിസ്റ്റലീകൃതമാകുന്നു. ഉദാഹരണത്തിന്, സൂക്ഷ്‌മകണികകള്‍ ചേര്‍ന്നുള്ള ചെളിമണ്ണില്‍ (clay-sediment) നിന്ന് പാളികളായി അടര്‍ത്തിയെടുക്കാവുന്ന സ്ലേറ്റ്‌കല്ല് രൂപം കൊള്ളുന്നു. സൂക്ഷ്‌മപരലുകളാല്‍ വിരചിതമായിരിക്കുന്ന സ്ലേറ്റ് അല്‌പംകൂടി കടുത്ത കായാന്തരണത്തിനു വിധേയമാകുമ്പോള്‍ അങ്ങുമിങ്ങും വലിയ ധാതുപരലുകള്‍ (porphyroblasts) രൂപം കൊള്ളുകയും അതുവഴി മറ്റൊരിനം സ്ലേറ്റായി (spotted slate) ശില പരിണമിക്കുകയും ചെയ്യുന്നു. തുടര്‍ന്നുള്ള കായാന്തരണം സ്ലേറ്റില്‍നിന്ന് ഫില്ലൈറ്റും ഫില്ലൈറ്റില്‍ നിന്ന് അഭ്രഷിസ്റ്റും സൃഷ്‌ടിക്കുന്നു (കായാന്തരിത ശിലകളുടെ പട്ടിക1). കായാന്തരണത്തിന്റെ തീക്ഷ്‌ണത വളരെ വര്‍ധിക്കുമ്പോള്‍ ശിലകളിലെ ഘടനകളെല്ലാം മായ്‌ക്കപ്പെടുകയും നൈയ്‌സും ഗ്രാനുലൈറ്റും രൂപംകൊള്ളുകയും ചെയ്യുന്നു. ഷിസ്റ്റിലേതിലും വലിയ പരലുകളായിരിക്കും ഇവയുള്‍ക്കൊള്ളുന്നത്. | ||
വരി 25: | വരി 25: | ||
'''ശിലാഘടന'''. കായാന്തരണ പ്രക്രിയയുടെ ഫലമായി ശിലയിലെ ധാതുഘടകങ്ങള്‍ വളരുകയോ പൊടിഞ്ഞു തകരുകയോ ചെയ്യാം. കായാന്തരണത്തിന്റെ ചില ഘട്ടങ്ങളില്‍ വളര്‍ന്നു വലുതാകുന്ന ധാതുപരലുകള്‍ തന്നെ മറ്റു ചില ഘട്ടങ്ങളില്‍ വലുപ്പം കുറഞ്ഞ് സൂക്ഷ്‌മപരലുകളായിത്തീരുന്നു. മാഗ്‌മയില്‍നിന്ന് ശില ഖരീഭവിക്കുമ്പോള്‍ ക്രിസ്റ്റലീകൃതമാകുന്ന ധാതുപരലുകള്‍ക്ക് ഘടനാപൂര്‍ണത സ്വാഭാവികമായുണ്ടാകും. എന്നാല്‍ കായാന്തരിത ശിലകളില്‍ പ്രായേണ പരലുകളുടെ പുറംഭാഗങ്ങള്‍ അപൂര്‍ണമായിരിക്കും. കായാന്തരണത്തോടൊപ്പം വളര്‍ന്നു വലുതാകുന്ന ധാതുപരലുകളെ ക്രിസ്റ്റലോബ്ലാസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നു. വക്ക് വ്യക്തമല്ലാത്ത ഘടനയെ സീനോബ്ലാസ്റ്റ് (Xenoblast)എന്നും താരതമ്യേന പൂര്‍ണത വരിച്ച ഘടനകളെ ഇഡിയോബ്ലാസ്റ്റ് എന്നും വിശേഷിപ്പിക്കുന്നു. വലിയൊരു ധാതുപരലിനുള്ളില്‍മറ്റു ധാതുക്കളുടെ ചെറു കഷണങ്ങള്‍ ചിതറിക്കിടക്കുന്ന ഘടനയെ പൊയിക്കിലിറ്റിക്ക് അഥവാ ഡയാബ്ല-ാസ്റ്റിക് എന്നു വിശേഷിപ്പിക്കുന്നു. ആഗ്‌നേയശിലയിലേതിനു സമാനമായി കായാന്തരിതശിലകളില്‍ പ്രായേണയുള്ള ക്രമീകരണം കാണപ്പെടുന്നില്ലെങ്കില്‍ ആ ഘടനയെ ഗ്രാനോബ്ലാസ്റ്റിക് എന്നു പറയുന്നു. കായാന്തരിതശിലയില്‍, പാളികളായുള്ള ഘടന കണ്ടാല്‍ അതിനെ ലെപിഡോബ്ലാസ്റ്റിക് എന്നും ചെറുകമ്പുകള്‍ പോലുള്ള ഘടനകളെ നെമറ്റോ ബ്ലാസ്റ്റിക് എന്നും നാരുകള്‍ക്കു സദൃശമായ ഘടന കണ്ടാല്‍ അതിനെ ഫൈബ്രാബ്ലാസ്റ്റിക് എന്നും വിശേഷിപ്പിക്കുന്നു. | '''ശിലാഘടന'''. കായാന്തരണ പ്രക്രിയയുടെ ഫലമായി ശിലയിലെ ധാതുഘടകങ്ങള്‍ വളരുകയോ പൊടിഞ്ഞു തകരുകയോ ചെയ്യാം. കായാന്തരണത്തിന്റെ ചില ഘട്ടങ്ങളില്‍ വളര്‍ന്നു വലുതാകുന്ന ധാതുപരലുകള്‍ തന്നെ മറ്റു ചില ഘട്ടങ്ങളില്‍ വലുപ്പം കുറഞ്ഞ് സൂക്ഷ്‌മപരലുകളായിത്തീരുന്നു. മാഗ്‌മയില്‍നിന്ന് ശില ഖരീഭവിക്കുമ്പോള്‍ ക്രിസ്റ്റലീകൃതമാകുന്ന ധാതുപരലുകള്‍ക്ക് ഘടനാപൂര്‍ണത സ്വാഭാവികമായുണ്ടാകും. എന്നാല്‍ കായാന്തരിത ശിലകളില്‍ പ്രായേണ പരലുകളുടെ പുറംഭാഗങ്ങള്‍ അപൂര്‍ണമായിരിക്കും. കായാന്തരണത്തോടൊപ്പം വളര്‍ന്നു വലുതാകുന്ന ധാതുപരലുകളെ ക്രിസ്റ്റലോബ്ലാസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നു. വക്ക് വ്യക്തമല്ലാത്ത ഘടനയെ സീനോബ്ലാസ്റ്റ് (Xenoblast)എന്നും താരതമ്യേന പൂര്‍ണത വരിച്ച ഘടനകളെ ഇഡിയോബ്ലാസ്റ്റ് എന്നും വിശേഷിപ്പിക്കുന്നു. വലിയൊരു ധാതുപരലിനുള്ളില്‍മറ്റു ധാതുക്കളുടെ ചെറു കഷണങ്ങള്‍ ചിതറിക്കിടക്കുന്ന ഘടനയെ പൊയിക്കിലിറ്റിക്ക് അഥവാ ഡയാബ്ല-ാസ്റ്റിക് എന്നു വിശേഷിപ്പിക്കുന്നു. ആഗ്‌നേയശിലയിലേതിനു സമാനമായി കായാന്തരിതശിലകളില്‍ പ്രായേണയുള്ള ക്രമീകരണം കാണപ്പെടുന്നില്ലെങ്കില്‍ ആ ഘടനയെ ഗ്രാനോബ്ലാസ്റ്റിക് എന്നു പറയുന്നു. കായാന്തരിതശിലയില്‍, പാളികളായുള്ള ഘടന കണ്ടാല്‍ അതിനെ ലെപിഡോബ്ലാസ്റ്റിക് എന്നും ചെറുകമ്പുകള്‍ പോലുള്ള ഘടനകളെ നെമറ്റോ ബ്ലാസ്റ്റിക് എന്നും നാരുകള്‍ക്കു സദൃശമായ ഘടന കണ്ടാല്‍ അതിനെ ഫൈബ്രാബ്ലാസ്റ്റിക് എന്നും വിശേഷിപ്പിക്കുന്നു. | ||
- | കായാന്തരിത ശിലകളില്‍ അഭ്രം, ഹോണ്‍ബ്ലെന്‍ഡ്, ഒഗൈറ്റ് തുടങ്ങിയ ധാതുക്കള്‍ ചില പ്രത്യേക ക്രമത്തില്‍ അടുക്കപ്പെട്ടിരിക്കുന്നു. അവയുടെ ക്രമീകരണം വിവര്‍ത്തനിക പ്രക്രിയകള്‍ക്കു ഇടയാക്കിയ പ്രതിബലങ്ങളെക്കുറിച്ച് | + | കായാന്തരിത ശിലകളില്‍ അഭ്രം, ഹോണ്‍ബ്ലെന്‍ഡ്, ഒഗൈറ്റ് തുടങ്ങിയ ധാതുക്കള്‍ ചില പ്രത്യേക ക്രമത്തില്‍ അടുക്കപ്പെട്ടിരിക്കുന്നു. അവയുടെ ക്രമീകരണം വിവര്‍ത്തനിക പ്രക്രിയകള്‍ക്കു ഇടയാക്കിയ പ്രതിബലങ്ങളെക്കുറിച്ച് മനസ്സിലാക്കാനും സഹായിക്കുന്നു. സ്ഥായിത്വമേറിയ ധാതുപരലുകള്‍ മൂലശിലയുടെ തന്നെ ചില ഘടനകള്‍ കായാന്തരിതശിലയിലും പ്രദര്‍ശിപ്പിക്കുന്നു; ഇതിനെ അവശിഷ്‌ട ഘടന (relic structure) എന്നു പറയുന്നു. അവസാദിതശിലാഘടനകള്‍ വിരൂപണവിധേയമായിട്ടുണ്ടാകുമെങ്കിലും കായാന്തരണ പ്രക്രിയയുടെ പല സ്വഭാവവിശേഷണങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ അവ സഹായകമാണ്. |
അവസാദശിലകള്‍ സ്വാഭാവികമായും സ്‌തരിത ഘടനയുള്ളവയാണ്. എന്നാല്‍ ലഘുകായാന്തരണംമൂലം പരിണമിച്ചുണ്ടാകുന്ന സ്ലേറ്റ് മൂലശിലയെക്കാള്‍ എളുപ്പത്തില്‍ ചീന്തിയെടുക്കാവുന്ന തരത്തില്‍ പാളികളായി മാറുന്നു. ഈ ഘടനയെ വിദള്യത (fissility or slaty devdge) എന്നു വിശേഷിപ്പിക്കുന്നു. മധ്യമഘട്ടത്തില്‍ കായാന്തരണം സൃഷ്‌ടിക്കുന്ന ഷിസ്റ്റുകളുടെ പൊതു പ്രകൃതിയെ ഷിസ്റ്റോസിറ്റി എന്നു പറയുന്നു. നോ. സ്ലേറ്റ്, ഷിസ്റ്റ് | അവസാദശിലകള്‍ സ്വാഭാവികമായും സ്‌തരിത ഘടനയുള്ളവയാണ്. എന്നാല്‍ ലഘുകായാന്തരണംമൂലം പരിണമിച്ചുണ്ടാകുന്ന സ്ലേറ്റ് മൂലശിലയെക്കാള്‍ എളുപ്പത്തില്‍ ചീന്തിയെടുക്കാവുന്ന തരത്തില്‍ പാളികളായി മാറുന്നു. ഈ ഘടനയെ വിദള്യത (fissility or slaty devdge) എന്നു വിശേഷിപ്പിക്കുന്നു. മധ്യമഘട്ടത്തില്‍ കായാന്തരണം സൃഷ്‌ടിക്കുന്ന ഷിസ്റ്റുകളുടെ പൊതു പ്രകൃതിയെ ഷിസ്റ്റോസിറ്റി എന്നു പറയുന്നു. നോ. സ്ലേറ്റ്, ഷിസ്റ്റ് | ||
വരി 47: | വരി 47: | ||
കായാന്തരണ പ്രക്രിയകളുടെ അത്യുച്ചഘട്ടത്തിലാണ് ഗ്രാനുലൈറ്റ് ശിലകള്‍ രൂപംകൊള്ളുന്നത്. തികച്ചും അന്‍ഹൈഡ്രസ് ധാതുക്കള്‍ മാത്രമുള്‍ക്കൊള്ളുന്ന ഗ്രാനുലൈറ്റ് ശിലകള്‍ പ്രീകാംബ്രിയന്‍ഷീല്‍ഡ് മേഖലകളില്‍ വ്യാപകമായി കാണപ്പെടുന്നു. ഫാനറോസോയിക് ഘട്ടത്തില്‍ ഇവ രൂപീകൃതമായി കാണപ്പെട്ടിട്ടില്ല. ഗ്രാനുലൈറ്റ് ശിലയിലെ മുഖ്യധാതുക്കള്‍ ക്വാര്‍ട്‌സ്, ക്ഷാരഫെല്‍സ്‌പാര്‍, ഗാര്‍നെറ്റ്, പ്ലാജിയോക്ലേസ്, കോര്‍ഡിയറൈറ്റ്, കയനൈറ്റ്, സിലിമനൈറ്റ്, ഹൈപര്‍സ്‌തീന്‍ എന്നിവയാണ്. ദക്ഷിണേന്ത്യയില്‍ ധാരാളമായുള്ള കായാന്തരിത ശിലയാണ് ഗ്രാനുലൈറ്റ്; ചില ഭൂവിജ്ഞാനികള്‍ ചാര്‍നൊക്കൈറ്റിനെയും ഗ്രാനുലൈറ്റ് ഫേഷീസില്‍പ്പെടുത്തിക്കാണുന്നു. നോ. ചാര്‍നൊക്കൈറ്റ് | കായാന്തരണ പ്രക്രിയകളുടെ അത്യുച്ചഘട്ടത്തിലാണ് ഗ്രാനുലൈറ്റ് ശിലകള്‍ രൂപംകൊള്ളുന്നത്. തികച്ചും അന്‍ഹൈഡ്രസ് ധാതുക്കള്‍ മാത്രമുള്‍ക്കൊള്ളുന്ന ഗ്രാനുലൈറ്റ് ശിലകള്‍ പ്രീകാംബ്രിയന്‍ഷീല്‍ഡ് മേഖലകളില്‍ വ്യാപകമായി കാണപ്പെടുന്നു. ഫാനറോസോയിക് ഘട്ടത്തില്‍ ഇവ രൂപീകൃതമായി കാണപ്പെട്ടിട്ടില്ല. ഗ്രാനുലൈറ്റ് ശിലയിലെ മുഖ്യധാതുക്കള്‍ ക്വാര്‍ട്‌സ്, ക്ഷാരഫെല്‍സ്‌പാര്‍, ഗാര്‍നെറ്റ്, പ്ലാജിയോക്ലേസ്, കോര്‍ഡിയറൈറ്റ്, കയനൈറ്റ്, സിലിമനൈറ്റ്, ഹൈപര്‍സ്‌തീന്‍ എന്നിവയാണ്. ദക്ഷിണേന്ത്യയില്‍ ധാരാളമായുള്ള കായാന്തരിത ശിലയാണ് ഗ്രാനുലൈറ്റ്; ചില ഭൂവിജ്ഞാനികള്‍ ചാര്‍നൊക്കൈറ്റിനെയും ഗ്രാനുലൈറ്റ് ഫേഷീസില്‍പ്പെടുത്തിക്കാണുന്നു. നോ. ചാര്‍നൊക്കൈറ്റ് | ||
- | കൊടുംകായാന്തരണം നടക്കുന്ന വേളയില്‍ത്തന്നെ ശില ഉരുകി മാഗ്‌മയായി | + | കൊടുംകായാന്തരണം നടക്കുന്ന വേളയില്‍ത്തന്നെ ശില ഉരുകി മാഗ്‌മയായി മാറാനും സാധ്യതയുണ്ട്. ഈ പ്രക്രിയയെ അനാടെക്‌സിസ് (Anatexis)എന്നു വിശേഷിപ്പിക്കുന്നു. ശില ഭാഗികമായി ഉരുകുന്നുവെന്നും തദ്വാരാ കടുപ്പമേറിയ ഘടകങ്ങള്‍ ഖരാവസ്ഥയില്‍ത്തന്നെ അവശേഷിപ്പിക്കുന്നുവെന്നും അവ വിഭേദനം (differentiation)മൂലം ഗ്രാനുലൈറ്റിന് രൂപം നല്‌കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. പൊതുവില്‍ സിലിക്കേറ്റ് ദ്രവത്തിന്റെ സാന്നിധ്യത്തിലാണ് ഗ്രാനുലൈറ്റ് ഉരുത്തിരിയുന്നതെന്ന് കരുതാം. ആ നിലയ്‌ക്ക് ഭൂവല്‌കത്തിന്റെ ഏറ്റവും അടിയിലായി, മാഗ്‌മയോടു ചേര്‍ന്നിരിക്കുന്ന ശിലാപാളികള്‍ ഗ്രാനുലൈറ്റിന്റേതാകാം. |
കായാന്തരണ സംലക്ഷണികകളെ ശ്രണികളായും (facies series) പുനര്‍വിഭജനം നടത്താവുന്നതാണ്. 1961ല്‍ മിയാഷിരോ എന്ന ജാപ്പനീസ് ഭൂവിജ്ഞാനി മര്‍ദത്തെ അടിസ്ഥാനമാക്കി മൂന്നു ശ്രണികള്‍ നിര്‍വചിച്ചു; അല്‌പമര്‍ദശ്രണി; മധ്യമമര്‍ദശ്രണി; ഉന്നതമര്‍ദശ്രണി (ചിത്രം 1 നോക്കുക). യൂറോപ്പ്, ആസ്‌റ്റ്രലിയ, ന്യൂസിലന്‍ഡ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ പാലിയോസോയിക് മഹാകല്‌പകാലത്ത് അല്‌പമര്‍ദ ശ്രണി അനുഭവപ്പെട്ടിരുന്നു. ഹിമാലയ നിരകളെ മധ്യമമര്‍ദ ശ്രണിയിലും ആല്‍പ്‌സ് നിരകളെയും മറ്റും ഉന്നതമര്‍ദശ്രണിയിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. 1967ല്‍ എച്ച്.ജെ. സ്വാര്‍ട്ട് നാലു സംലക്ഷണികാ വിഭാഗങ്ങള്‍ (facies group) നിര്‍വചിക്കുകയുണ്ടായി. | കായാന്തരണ സംലക്ഷണികകളെ ശ്രണികളായും (facies series) പുനര്‍വിഭജനം നടത്താവുന്നതാണ്. 1961ല്‍ മിയാഷിരോ എന്ന ജാപ്പനീസ് ഭൂവിജ്ഞാനി മര്‍ദത്തെ അടിസ്ഥാനമാക്കി മൂന്നു ശ്രണികള്‍ നിര്‍വചിച്ചു; അല്‌പമര്‍ദശ്രണി; മധ്യമമര്‍ദശ്രണി; ഉന്നതമര്‍ദശ്രണി (ചിത്രം 1 നോക്കുക). യൂറോപ്പ്, ആസ്‌റ്റ്രലിയ, ന്യൂസിലന്‍ഡ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ പാലിയോസോയിക് മഹാകല്‌പകാലത്ത് അല്‌പമര്‍ദ ശ്രണി അനുഭവപ്പെട്ടിരുന്നു. ഹിമാലയ നിരകളെ മധ്യമമര്‍ദ ശ്രണിയിലും ആല്‍പ്‌സ് നിരകളെയും മറ്റും ഉന്നതമര്‍ദശ്രണിയിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. 1967ല്‍ എച്ച്.ജെ. സ്വാര്‍ട്ട് നാലു സംലക്ഷണികാ വിഭാഗങ്ങള്‍ (facies group) നിര്‍വചിക്കുകയുണ്ടായി. | ||
വരി 53: | വരി 53: | ||
[[ചിത്രം:Vol7_202_chart.jpg|300px]] | [[ചിത്രം:Vol7_202_chart.jpg|300px]] | ||
- | '''വിതരണം'''. ഭൂവല്‌കത്തില്‍ | + | '''വിതരണം'''. ഭൂവല്‌കത്തില്‍ ഏതാനും കി.മീ.ന് കീഴില്‍ മാത്രമാണ് കായാന്തരിതശില രൂപംകൊള്ളുന്നത്. എന്നാല്‍ വന്‍കരകളിലെല്ലാംതന്നെ വിസ്‌തൃത മേഖലകളില്‍, ഭൗമോപരിതലത്തില്‍, കായാന്തരിതശിലകള്‍ അനാച്ഛാദിതമായി കാണപ്പെടുന്നുണ്ട്. ഇതിനുകാരണം സുദീര്‍ഘമായ ഭൗമചരിത്രകാലത്ത് മുകള്‍ഭാഗങ്ങളിലുള്ള (പ്രതല) ശിലകള്‍ അപരദനംമൂലം നീക്കപ്പെടുന്നതാണ്. തീക്ഷ്‌ണമായ കായാന്തരണം നടക്കുന്ന മേഖലകളില്‍ പര്‍വതനപ്രക്രിയയും സജീവമായിരിക്കും. പര്‍വതനം സൃഷ്‌ടിക്കുന്ന വിവര്‍ത്തനികബലങ്ങള്‍ ശിലകളെ ഒടിച്ചുമടക്കി ഉയര്‍ത്തുന്നു; പര്‍വതനത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന അപരദനഅപക്ഷയപ്രക്രിയകള്‍ ഉപരിശായി ശിലകളെ നീക്കംചെയ്യുന്നു. ദക്ഷിണേന്ത്യയിലും ലോകത്തിലെ മറ്റു പല ഷീല്‍ഡുകളിലും വിസ്‌തൃതമേഖലകളില്‍ അനാച്ഛാദിതമായ നിലയിലുള്ള കായാന്തരിത ശിലകളുണ്ട്. വന്‍കരകളുടെ ഏറിയ പങ്കും പ്രീകാംബ്രിയന്‍ ഷീല്‍ഡ് മേഖലകളിലാണ് വ്യാപിച്ചിട്ടുള്ളത്. |
സമുദ്രത്തറകളില്‍ നടത്തിയ ഭൂപര്യവേക്ഷണങ്ങളിലൂടെ അവിടങ്ങളില്‍ പ്രായമേറിയ അവസാദങ്ങളോ അവസാദശിലകളോ നിലനില്‍ക്കുന്നില്ലെന്ന് മനസ്സിലാക്കിയിട്ടുണ്ട്. നിരന്തരം ഇരുവശങ്ങളിലേക്കു വ്യാപിച്ചുകൊണ്ടിരിക്കുന്ന സമുദ്രത്തറയുടെ പ്രായം വന്‍കരകളുടെതിലും കുറവാണ്. വന്‍കരവിസ്ഥാപനം സാധ്യമാക്കുന്ന ഭൂഖണ്ഡങ്ങളുടെ ചലനംമൂലം അവസാദം നിരന്തരമായി കരയോടുചേര്‍ക്കപ്പെടുകയോ ഭൂഅഭിനതികളില്‍ എത്തിയശേഷം അധോഗമനത്തിലൂടെ പ്രാവാരത്തിലെത്തി ഉരുകി നശിക്കുകയോ ചെയ്യുന്നു. തന്മൂലം കായാന്തരിത ശിലകളെ സംബന്ധിച്ചുള്ള പഠനങ്ങള്‍ വന്‍കരകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. നോ. സമുദ്രമധ്യവരമ്പുകള്‍; സമുദ്രത്തറവ്യാപനം | സമുദ്രത്തറകളില്‍ നടത്തിയ ഭൂപര്യവേക്ഷണങ്ങളിലൂടെ അവിടങ്ങളില്‍ പ്രായമേറിയ അവസാദങ്ങളോ അവസാദശിലകളോ നിലനില്‍ക്കുന്നില്ലെന്ന് മനസ്സിലാക്കിയിട്ടുണ്ട്. നിരന്തരം ഇരുവശങ്ങളിലേക്കു വ്യാപിച്ചുകൊണ്ടിരിക്കുന്ന സമുദ്രത്തറയുടെ പ്രായം വന്‍കരകളുടെതിലും കുറവാണ്. വന്‍കരവിസ്ഥാപനം സാധ്യമാക്കുന്ന ഭൂഖണ്ഡങ്ങളുടെ ചലനംമൂലം അവസാദം നിരന്തരമായി കരയോടുചേര്‍ക്കപ്പെടുകയോ ഭൂഅഭിനതികളില്‍ എത്തിയശേഷം അധോഗമനത്തിലൂടെ പ്രാവാരത്തിലെത്തി ഉരുകി നശിക്കുകയോ ചെയ്യുന്നു. തന്മൂലം കായാന്തരിത ശിലകളെ സംബന്ധിച്ചുള്ള പഠനങ്ങള്‍ വന്‍കരകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. നോ. സമുദ്രമധ്യവരമ്പുകള്‍; സമുദ്രത്തറവ്യാപനം |
Current revision as of 10:24, 5 ഓഗസ്റ്റ് 2014
കായാന്തരിത ശില
Metamorphic Rock
ഭൂവല്‌കത്തില്‍ കാണപ്പെടുന്ന മൂന്നിനം ശിലകളില്‍ ഏറ്റവും പ്രമുഖം. അവസാദശില, ആഗ്‌നേയശില എന്നിങ്ങനെയുള്ള മറ്റു രണ്ടിനം ശിലകളില്‍ ഭൗമപ്രക്രിയകള്‍ സംജാതമാകുന്ന പുനഃക്രിസ്റ്റലീകരണം വഴിയാണ് കായാന്തരിത ശിലകള്‍ രൂപം കൊള്ളുന്നത്. താപം, മര്‍ദം, ഉഷ്‌ണലായനികള്‍, വാതകങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനഫലമായുണ്ടാകുന്ന പരിസ്ഥിതിഭേദങ്ങളില്‍ പൂര്‍വശിലയ്‌ക്കു അസ്‌തിത്വം നഷ്‌ടപ്പെടുന്നു; മാറിയ പരിസ്ഥിതിക്കനുയോജ്യമായ ധാതുസഞ്ചയം ക്രിസ്റ്റലീകരിക്കുന്നതോടെ രാസപരമായും ഘടനാപരമായും പുതിയൊരു ശില രൂപം കൊള്ളുന്നു. ചില സവിശേഷ സാഹചര്യങ്ങളില്‍ കായാന്തരിതശിലകള്‍ തന്നെ പുനഃകായാന്തരണത്തിനു വിധേയമാകാനും സാധ്യതയുണ്ട്. നോ. അവസാദശില; ആഗ്‌നേയശില; കായാന്തരണം
460 കോടി വര്‍ഷം മുമ്പ് ഉദ്‌ഭൂതമായെന്ന് വിശ്വസിക്കപ്പെടുന്ന, ഭൂഗോളത്തില്‍ ഇന്നേവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും പ്രായമേറിയ ഭൗമവസ്‌തു ഗ്രീന്‍ലന്‍ഡിലെ 380 കോടി വര്‍ഷം പഴക്കമുള്ള കായാന്തരിതശിലയാണ്. ഇതില്‍ നിന്ന്, ഇന്നനുഭവപ്പെടുന്ന കായാന്തരണപ്രക്രിയകള്‍ ഏതാണ്ട് ഭൗമോത്‌പത്തിമുതല്‍ പ്രവര്‍ത്തനക്ഷമമാണെന്നു മനസ്സിലാക്കാം. ഇന്നു നാം കാണുന്ന കായാന്തരിത ശിലകള്‍ പല പ്രാവശ്യം കായാന്തരണത്തിനു വിധേയമായിട്ടുള്ളവയാകാം. സമുദ്രത്തറകളും ഭൂഖണ്ഡങ്ങളും കൂടിച്ചേര്‍ന്ന ഭൂവല്‌കം നമുക്ക് അനുഭവവേദ്യവും (ഉദാ. ഭൂകമ്പം, അഗ്‌നിപര്‍വതപ്രക്രിയകള്‍) അല്ലാത്തതുമായ നിരന്തര ചലനങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. സമുദ്രത്തറകളുടെ മധ്യഭാഗത്ത് നെടുകേ ഭൂവല്‌കത്തിലുള്ള വിള്ളലുകളിലൂടെ ഉദ്‌ഗമിക്കുന്ന മാഗ്‌മയാണ് പുതിയ ആഗ്‌നേയശിലകള്‍ വന്‍തോതില്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്. തത്‌ഫലമായി ഭൂവല്‌കത്തില്‍ പുതുശിലകള്‍ അനുബന്ധിക്കുന്നതോടൊപ്പം സമുദ്രത്തറ വികസിക്കുകയും ചെയ്യുന്നു. ഇത് എതിര്‍ ദിശകളില്‍ നീങ്ങുന്ന സമുദ്രത്തറകളിലെ ഭൂവല്‌കശല്‌കങ്ങള്‍ ചില ഭാഗങ്ങളില്‍ ഭൂഅഭിനതി (geosynclines)കളിലേക്കാണ് നീങ്ങുന്നത്. ഏറ്റവും തീക്ഷ്‌ണമായ വിവര്‍ത്തനിക പ്രക്രിയകള്‍ നടക്കുന്ന (നോ. പര്‍വതനം, ഭൂഅഭിനതി പ്‌ളേറ്റ്‌ടെക്‌റ്റോണിക്‌സ്) ഭൂഅഭിനതികളില്‍ സംജാതമാകുന്ന വിവര്‍ത്തനിക പ്രക്രിയകള്‍ ബൃഹത്തായ വലിതപര്‍വതങ്ങള്‍ സൃഷ്‌ടിക്കുന്നതോടൊപ്പം (ഉദാ. ആല്‍പ്‌സ്, ഹിമാലയനിരകള്‍) തീക്ഷ്‌ണമായ കായാന്തരണത്തിനും കാരണമാകുന്നു.
ഭൂവല്‌കത്തിലെ മേല്‌പറഞ്ഞ തരത്തിലുള്ള പ്രതിബലങ്ങളെക്കൂടാതെ ഉപരിസ്ഥിത ശിലാപടലങ്ങളുടെ ഭാരവും ആഴത്തിനനുസൃതമായി വര്‍ധിക്കുന്ന താപവും കായാന്തരണം സൃഷ്‌ടിക്കുന്നുണ്ട്. വളരെ ആഴത്തില്‍ ശിലകള്‍ക്ക് പുനഃക്രിസ്റ്റലീകരണം സംഭവിക്കുമ്പോള്‍ അവയില്‍ വൈഡൂര്യം (C), സ്റ്റിഷവൈറ്റ് (SiO2) തുടങ്ങിയ സൂചകധാതുക്കളും ഉള്‍പ്പെടുന്നു. ആഫ്രിക്കയിലെ വൈഡൂര്യനിക്ഷേപങ്ങളുള്‍ക്കൊള്ളുന്ന കിംബര്‍ലൈറ്റ് സു. 100 കി.മീ. ആഴത്തില്‍ പ്രാവാരത്തില്‍ വച്ച് രൂപംകൊണ്ടവയാണ്. കായാന്തരിത ശിലകളിലെ ഇത്തരം സൂചകധാതുക്കള്‍ ഭൂഭൗതികഗവേഷണരംഗത്തെ അനര്‍ഘ രേഖകളാണ്. ഭൂഖണ്ഡമേഖലകളില്‍ ശരാശരി 30 കി.മീ.സമുദ്രങ്ങള്‍ക്കു കീഴില്‍ ശ.ശ. 68 കി.മീ കനമുള്ള ഭൂവല്‌കത്തിലെ മര്‍ദം 3 കി.മീ.ന് 1 കിലോബാര്‍ എന്ന നിരക്കില്‍ വര്‍ധിക്കുന്നു. ഹിമാലയ പര്‍വതത്തിന്റെ കീഴിലും മറ്റും ഭൂവല്‌കത്തിനു 60 കിലോമീറ്ററോളം കനമുള്ളതിനാല്‍ ഇവിടങ്ങളില്‍ പ്രാവാരത്തോടടുത്തു സ്ഥിതിചെയ്യുന്ന ശിലകള്‍ 20 കിലോബാര്‍ മര്‍ദത്തിനു വിധേയമായാണ് സ്ഥിതിചെയ്യുന്നത്. മര്‍ദവര്‍ധനവുപോലെ തന്നെ ആഴത്തിനനുസൃതമായി കിലോമീറ്ററിന് 30oC എന്ന ശരാശരി നിരക്കില്‍ താപനിലയിലും വര്‍ധനവുണ്ടാകുന്നു (നോ. ഭൗമഘടന). എന്നാല്‍ എത്ര ഉന്നതമര്‍ദത്തിലും കായാന്തരിത ശിലകള്‍ക്കു താങ്ങാനാവുന്ന പരമാവധി താപനില 1200oC ആകയാല്‍ സു. 40 കി.മീല്‍ക്കവിഞ്ഞ ആഴത്തില്‍ ശിലകള്‍ ഉരുകി മാഗ്‌മയായി പ്രാവാരത്തില്‍ ലയിക്കുന്നുവെന്ന് അനുമാനിക്കാം; എന്നാല്‍ ചില ഭാഗങ്ങളില്‍ താപവര്‍ധനവ് കി.മീ.ന് 20oC എന്ന നിരക്കിലാകയാല്‍ 60 കി.മീ. വരെ കനത്തിലുള്ള ഭൂവല്‌കഭാഗങ്ങളും ഉണ്ട്. പൊതുവില്‍ കായാന്തരിത ശിലകള്‍ രൂപം കൊള്ളുവാന്‍ പര്യാപ്‌തമായ മര്‍ദതാപനിലകളുടെ താഴ്‌ന്നതും ഉയര്‍ന്നതുമായ പരിധി യഥാക്രമം 1 ബാര്‍ 100oC, 20,000 ബാര്‍ 1200oC എന്നിങ്ങനെയാണ്.
വര്‍ഗീകരണം. ധാതുഘടനാപരമായും രാസരചനാപരമായും കായാന്തരിതശിലകള്‍ പ്രദര്‍ശിപ്പിക്കുന്ന അതീവ വൈവിധ്യം കാരണം ഇവയെ വര്‍ഗീകരിക്കുക പ്രയാസമാണ്. കായാന്തരിതശിലയിലുള്ള ഘടനകള്‍ (fabrics) കായാന്തരണത്തിനിടയാക്കിയ പ്രതിബലങ്ങളെ പ്രതിഫലിപ്പിക്കാന്‍ പോന്നവയാണെങ്കില്‍ക്കൂടിയും മാതൃശിലകളുടെ ഘടനാവശിഷ്‌ടങ്ങളും ഈ ശിലകളില്‍ കാണപ്പെടാം. പൊതുവായ ഒരു മാനദണ്ഡം കായാന്തരിതശിലകളുടെ വര്‍ഗീകരണത്തിനായി നിര്‍ണയിക്കാനിനിയും കഴിഞ്ഞിട്ടില്ല. തന്മൂലം പല രാജ്യങ്ങളിലും അവയുടേതായ വിഭജനക്രമവും പ്രത്യേക ശിലാനാമങ്ങളും ഉപയോഗിച്ചുവരുന്നു.
ശിലയിലെ പരലുകളുടെ വലുപ്പം, പ്രകൃതി, പരസ്‌പരബന്ധം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചും പരല്‍സഞ്ചയങ്ങളുടെ ക്രമീകരണത്തെ ആസ്‌പദമാക്കിയും മറ്റും കായാന്തരിത ശിലകളെ പൊതുവില്‍ വര്‍ഗീകരിക്കാം. താരതമ്യേന നീളമേറിയ പരലുകള്‍ ഒരേ ദിശയില്‍ ക്രമീകരിച്ച രീതിയില്‍ കാണപ്പെടുന്ന കായാന്തരിത ശിലകളെ കൂട്ടായി ഷിസ്റ്റ് എന്നു വിശേഷിപ്പിക്കുന്നു. ഷിസ്റ്റ്‌ശിലകളില്‍ സൂച്യാകാര ധാതുപരലുകള്‍ ഒരേദിശയില്‍ ക്രമീകരിക്കപ്പെടുന്നതിനു (preferred orientation) പുറമേ ഒരേയിനം ധാതുക്കളുടെ പാളികളും വേര്‍തിരിക്കപ്പെട്ടിരിക്കും. ഉദാഹരണമായി അഭ്രഷിസ്റ്റില്‍ (Mica Schist) ഏതാനും മില്ലിമീറ്റര്‍ കനത്തിലുള്ള അഭ്രപാളികളുടെയും ക്വാര്‍ട്‌സ് പരലുകള്‍ ചേര്‍ന്ന് സൃഷ്‌ടിക്കുന്ന പാളികളുടെയും ഇടവിട്ടുള്ള ക്രമീകരണം ദൃശ്യമാണ്. അഭ്രപാളികള്‍ക്കു പ്രാമുഖ്യമുള്ള ഈയിനം കായാന്തരിതശിലയെ അഭ്രഷിസ്റ്റ് എന്നുവിളിക്കുന്നു. നീലനിറത്തിലുള്ള ആംഫിബോള്‍ ധാതുവായ ഗ്ലോക്കൊഫേന്‍ പാളികളുള്‍ക്കൊള്ളുന്നയിനം ശിലയെ നീലഷിസ്റ്റ് എന്നും സ്വതേ പച്ചനിറത്തിലുള്ള ധാതുവായ ക്ലോറൈറ്റിന്റേതായ പാളികളുള്‍ക്കൊള്ളുന്നയിനം ശിലയെ പച്ചഷിസ്റ്റ് എന്നു വിശേഷിപ്പിക്കുന്നു. ആധുനികമനുഷ്യന് വളരെയധികം ഉപകാരമുള്ള ധാതുവായ ഗ്രാഫൈറ്റ് മുഖ്യമായും ഖനനം ചെയ്യപ്പെടുന്നത് ഗ്രാഫൈറ്റ് ഷിസ്റ്റില്‍ നിന്നാണ്. ഒരിനം ധാതുവിനു ഗണ്യമായ പ്രാമുഖ്യമുള്ളയിനം ശിലയെ ധാതുവിന്റെ പേരിനോടുചേര്‍ത്ത് വിശേഷിപ്പിക്കുന്നതിനു മറ്റൊരു ഉദാഹരണമാണ്, ആംഫിബോള്‍ഹോണ്‍ബ്ലെന്‍ഡ് ധാതു ധാരാളമുള്‍ക്കൊള്ളുന്ന ആംഫിബൊളൈറ്റ്.
കായാന്തരണത്തിന്റെ കാഠിന്യത്തിനനുസൃതമായി മൂലശിലയില്‍ നിന്ന് പലതരം ശിലകള്‍ ക്രിസ്റ്റലീകൃതമാകുന്നു. ഉദാഹരണത്തിന്, സൂക്ഷ്‌മകണികകള്‍ ചേര്‍ന്നുള്ള ചെളിമണ്ണില്‍ (clay-sediment) നിന്ന് പാളികളായി അടര്‍ത്തിയെടുക്കാവുന്ന സ്ലേറ്റ്‌കല്ല് രൂപം കൊള്ളുന്നു. സൂക്ഷ്‌മപരലുകളാല്‍ വിരചിതമായിരിക്കുന്ന സ്ലേറ്റ് അല്‌പംകൂടി കടുത്ത കായാന്തരണത്തിനു വിധേയമാകുമ്പോള്‍ അങ്ങുമിങ്ങും വലിയ ധാതുപരലുകള്‍ (porphyroblasts) രൂപം കൊള്ളുകയും അതുവഴി മറ്റൊരിനം സ്ലേറ്റായി (spotted slate) ശില പരിണമിക്കുകയും ചെയ്യുന്നു. തുടര്‍ന്നുള്ള കായാന്തരണം സ്ലേറ്റില്‍നിന്ന് ഫില്ലൈറ്റും ഫില്ലൈറ്റില്‍ നിന്ന് അഭ്രഷിസ്റ്റും സൃഷ്‌ടിക്കുന്നു (കായാന്തരിത ശിലകളുടെ പട്ടിക1). കായാന്തരണത്തിന്റെ തീക്ഷ്‌ണത വളരെ വര്‍ധിക്കുമ്പോള്‍ ശിലകളിലെ ഘടനകളെല്ലാം മായ്‌ക്കപ്പെടുകയും നൈയ്‌സും ഗ്രാനുലൈറ്റും രൂപംകൊള്ളുകയും ചെയ്യുന്നു. ഷിസ്റ്റിലേതിലും വലിയ പരലുകളായിരിക്കും ഇവയുള്‍ക്കൊള്ളുന്നത്.
ഹോണ്‍ഫെല്‍സ് എന്നറിയപ്പെടുന്ന വ്യാപകമായുള്ള മറ്റൊരിനം കായാന്തരിതശിലയില്‍, വ്യക്തമായ ഘടനകളൊന്നുമുണ്ടാവില്ല. സംസ്‌പര്‍ശ കായാന്തരണത്തിന്റെ സൃഷ്‌ടിയായ ഈയിനം ശിലകളില്‍ പരലുകള്‍ക്ക് വലുപ്പം നന്നേ കുറവാണ്. കൊടും കായാന്തരണത്തിന്റെ (ultra-metamorphism) ഫലമായുണ്ടാകുന്നതും ദക്ഷിണേന്ത്യയിലും മറ്റും വ്യാപകമായുള്ളതുമായ ഇനം കായാന്തരിത ശിലയാണ് ഗ്രാനുലൈറ്റ്. ആഗ്‌നേയശിലകളോട് അസാമാന്യ സാദൃശ്യം പുലര്‍ത്തുന്ന ഗ്രാനുലൈറ്റ് പരുക്കന്‍ ശിലയാണ്. കാര്‍ബണേറ്റ് ശിലകളില്‍നിന്നു കായാന്തരണം സൃഷ്‌ടിക്കുന്ന ഒരു വിശിഷ്‌ടശിലയാണ് മാര്‍ബിള്‍. മൂലശില യാന്ത്രികമായ ഇടിച്ചുതകര്‍ക്കലിനു വിധേയമായിസൃഷ്‌ടിക്കപ്പെടുന്ന ചില സവിശേഷഘടനകള്‍ പ്രദര്‍ശിപ്പിക്കുന്നതാണ് കറ്റാക്ലാസൈറ്റ് അഥവാ മിലണൈറ്റ്, ഭ്രംശഭുജങ്ങളുണ്ടാവുന്ന കാറാക്ലാസൈറ്റില്‍ കായാന്തരിതഅഭ്രപരലുകള്‍ ഭുജങ്ങള്‍ക്കു സമാന്തരമായി ക്രമീകരിക്കപ്പെട്ട നിലയില്‍ കാണപ്പെടുകയാണെങ്കില്‍ അത്തരം ശിലയെ ഫിലണൈറ്റ് എന്ന് വിശേഷിപ്പിക്കുന്നു. ഉരസല്‍മൂലം ഭ്രംശഭുജങ്ങളിലെ ശിലകളെ ഉരുക്കാന്‍ പര്യാപ്‌തമായ താപം സൃഷ്‌ടിക്കപ്പെട്ടാല്‍ ടാക്കിലെറ്റ് എന്നയിനം സ്‌ഫടികശിലയായിരിക്കും ഉരുകിയുണ്ടാകുന്നത്.
രാസഘടനയെ അടിസ്ഥാനമാക്കിയും കായാന്തരിത ശിലകളെ വര്‍ഗീകരിക്കാറുണ്ട്. ഘടനാപരമായി ഷിസ്റ്റ് എന്നു വേര്‍തിരിക്കാവുന്ന ശിലകളെ നിറത്തിനനുസൃതമായി വീണ്ടും പലതായി തരംതിരിക്കുന്നതിനു പുറമേ രാസപരമായി പെലിറ്റിക് ഷിസ്റ്റ്, ക്വാര്‍ട്‌സോ ഫെല്‍സ്‌പാതിക് ഷിസ്റ്റ്, കാല്‍കേരിയസ് ഷിസ്റ്റ്, അല്‌പസിലിക്(basic)ഷിസ്റ്റ് എന്നിങ്ങനെയും തരംതിരിക്കാം. ഇതിനെല്ലാം പുറമേ മൂലശിലയെ ആധാരമാക്കിക്കൊണ്ടും കായാന്തരിത ശിലകളെ വേര്‍തിരിക്കാവുന്നതാണ്. ഗ്രവേക് എന്ന ദ്രവണശിഷ്‌ട, മൃണ്‍മയ മണല്‍ക്കല്ലില്‍നിന്ന് പരിണമിച്ചുണ്ടാകുന്ന കായാന്തരിതശിലയെ മെറ്റാഗ്രവേക് (meta-grawacke) എന്നും പറയാറുണ്ട്. മെറ്റാബസാള്‍ട്ട് തുടങ്ങി മറ്റു ശിലകളും ഇതുപോലെ രൂപംകൊള്ളാറുണ്ട്.
ധാതവഘടന. ഭൗമശിലകളില്‍ പ്രാമുഖ്യം കായാന്തരിത വിഭാഗത്തിനാകയാല്‍ ധാതുക്കളില്‍ അധിക പങ്കും ഈ ശിലാവിഭാഗത്തില്‍ തന്നെയാണ് അവസ്ഥിതമായിരിക്കുന്നത്. കായാന്തരിത ധാതുക്കള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഈ ധാതുക്കളില്‍ പലതും ആഗ്‌നേയവും അവസാദിതവുമായ ശിലകളിലുമുണ്ട്. പട്ടിക2ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ധാതുക്കളില്‍ ചിലവ ചേര്‍ന്ന സമുച്ചയവും സൂചകഘടനകളും ഉള്‍ക്കൊള്ളുന്നുവെങ്കില്‍ അതിനെ കായാന്തരിത ശിലയെന്നു വേര്‍തിരിക്കാവുന്നതാണ്. പട്ടികയില്‍ അക്ഷരമാലാക്രമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ധാതുക്കളില്‍ നക്ഷത്രചിഹ്നം അവയുടെ വര്‍ധിച്ച സ്ഥായിത്വത്തെ സൂചിപ്പിക്കുന്നു. സിലിക്കയുടെ സാധാരണ ധാതുരൂപമായ ക്വാര്‍ട്‌സ് സര്‍വവ്യാപിയായ ഒരു ധാതുവാണ്. മണല്‍ക്കല്ലിലെ മുഖ്യധാതുവായ ക്വാര്‍ട്‌സ് തന്നെയായിരിക്കും കൊടുംകായാന്തരണത്തിനുവിധേയമായ ക്വാര്‍ട്‌സെറ്റിലെയും മുഖ്യഘടകം. ആഗ്‌നേയവും അവസാദിതവും കായാന്തരിതവുമായ ശിലകളില്‍ കാണപ്പെടുന്ന ക്വാര്‍ട്‌സിനെപ്പോലെ, മറ്റു ചില ധാതുക്കളും താപമര്‍ദ വ്യതിയാനങ്ങളെ ഒട്ടൊക്കെ അതിജീവിക്കാന്‍ കഴിവുള്ളവയാണ്. ധാതുരൂപങ്ങളുടെ രാസരചനയില്‍ മാറ്റമുണ്ടാകാതെ താപമര്‍ദ വ്യതിയാനങ്ങള്‍ക്കനുസൃതമായി ചില ജാലികഘടനയില്‍ ക്രമീകരണം നടക്കുന്നതുമൂലം, അവ ഘടനാപരമായ പരിണാമത്തിനു വിധേയമാകുന്നു. കയനൈറ്റ്, ആന്‍ഡാലൂസൈറ്റ്, സിലിമനൈറ്റ് എന്നിവ അഹ2ടശഛ5 എന്ന രാസരചനയുള്ള മൂന്നു വ്യത്യസ്‌ത ധാതുരൂപങ്ങളാണ്. ആന്‍ഡാലൂസൈറ്റ് കുറഞ്ഞ മര്‍ദത്തിലും താരതമ്യേന കുറഞ്ഞ താപനിലകളിലും രൂപംകൊള്ളുമ്പോള്‍ സിലിമനൈറ്റ് ഉയര്‍ന്ന താപനിലയിലും കയനൈറ്റ് ഉയര്‍ന്ന മര്‍ദത്തിലും ഉടലെടുക്കുന്നവയാണ്.
ശിലാഘടന. കായാന്തരണ പ്രക്രിയയുടെ ഫലമായി ശിലയിലെ ധാതുഘടകങ്ങള്‍ വളരുകയോ പൊടിഞ്ഞു തകരുകയോ ചെയ്യാം. കായാന്തരണത്തിന്റെ ചില ഘട്ടങ്ങളില്‍ വളര്‍ന്നു വലുതാകുന്ന ധാതുപരലുകള്‍ തന്നെ മറ്റു ചില ഘട്ടങ്ങളില്‍ വലുപ്പം കുറഞ്ഞ് സൂക്ഷ്‌മപരലുകളായിത്തീരുന്നു. മാഗ്‌മയില്‍നിന്ന് ശില ഖരീഭവിക്കുമ്പോള്‍ ക്രിസ്റ്റലീകൃതമാകുന്ന ധാതുപരലുകള്‍ക്ക് ഘടനാപൂര്‍ണത സ്വാഭാവികമായുണ്ടാകും. എന്നാല്‍ കായാന്തരിത ശിലകളില്‍ പ്രായേണ പരലുകളുടെ പുറംഭാഗങ്ങള്‍ അപൂര്‍ണമായിരിക്കും. കായാന്തരണത്തോടൊപ്പം വളര്‍ന്നു വലുതാകുന്ന ധാതുപരലുകളെ ക്രിസ്റ്റലോബ്ലാസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നു. വക്ക് വ്യക്തമല്ലാത്ത ഘടനയെ സീനോബ്ലാസ്റ്റ് (Xenoblast)എന്നും താരതമ്യേന പൂര്‍ണത വരിച്ച ഘടനകളെ ഇഡിയോബ്ലാസ്റ്റ് എന്നും വിശേഷിപ്പിക്കുന്നു. വലിയൊരു ധാതുപരലിനുള്ളില്‍മറ്റു ധാതുക്കളുടെ ചെറു കഷണങ്ങള്‍ ചിതറിക്കിടക്കുന്ന ഘടനയെ പൊയിക്കിലിറ്റിക്ക് അഥവാ ഡയാബ്ല-ാസ്റ്റിക് എന്നു വിശേഷിപ്പിക്കുന്നു. ആഗ്‌നേയശിലയിലേതിനു സമാനമായി കായാന്തരിതശിലകളില്‍ പ്രായേണയുള്ള ക്രമീകരണം കാണപ്പെടുന്നില്ലെങ്കില്‍ ആ ഘടനയെ ഗ്രാനോബ്ലാസ്റ്റിക് എന്നു പറയുന്നു. കായാന്തരിതശിലയില്‍, പാളികളായുള്ള ഘടന കണ്ടാല്‍ അതിനെ ലെപിഡോബ്ലാസ്റ്റിക് എന്നും ചെറുകമ്പുകള്‍ പോലുള്ള ഘടനകളെ നെമറ്റോ ബ്ലാസ്റ്റിക് എന്നും നാരുകള്‍ക്കു സദൃശമായ ഘടന കണ്ടാല്‍ അതിനെ ഫൈബ്രാബ്ലാസ്റ്റിക് എന്നും വിശേഷിപ്പിക്കുന്നു.
കായാന്തരിത ശിലകളില്‍ അഭ്രം, ഹോണ്‍ബ്ലെന്‍ഡ്, ഒഗൈറ്റ് തുടങ്ങിയ ധാതുക്കള്‍ ചില പ്രത്യേക ക്രമത്തില്‍ അടുക്കപ്പെട്ടിരിക്കുന്നു. അവയുടെ ക്രമീകരണം വിവര്‍ത്തനിക പ്രക്രിയകള്‍ക്കു ഇടയാക്കിയ പ്രതിബലങ്ങളെക്കുറിച്ച് മനസ്സിലാക്കാനും സഹായിക്കുന്നു. സ്ഥായിത്വമേറിയ ധാതുപരലുകള്‍ മൂലശിലയുടെ തന്നെ ചില ഘടനകള്‍ കായാന്തരിതശിലയിലും പ്രദര്‍ശിപ്പിക്കുന്നു; ഇതിനെ അവശിഷ്‌ട ഘടന (relic structure) എന്നു പറയുന്നു. അവസാദിതശിലാഘടനകള്‍ വിരൂപണവിധേയമായിട്ടുണ്ടാകുമെങ്കിലും കായാന്തരണ പ്രക്രിയയുടെ പല സ്വഭാവവിശേഷണങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ അവ സഹായകമാണ്.
അവസാദശിലകള്‍ സ്വാഭാവികമായും സ്‌തരിത ഘടനയുള്ളവയാണ്. എന്നാല്‍ ലഘുകായാന്തരണംമൂലം പരിണമിച്ചുണ്ടാകുന്ന സ്ലേറ്റ് മൂലശിലയെക്കാള്‍ എളുപ്പത്തില്‍ ചീന്തിയെടുക്കാവുന്ന തരത്തില്‍ പാളികളായി മാറുന്നു. ഈ ഘടനയെ വിദള്യത (fissility or slaty devdge) എന്നു വിശേഷിപ്പിക്കുന്നു. മധ്യമഘട്ടത്തില്‍ കായാന്തരണം സൃഷ്‌ടിക്കുന്ന ഷിസ്റ്റുകളുടെ പൊതു പ്രകൃതിയെ ഷിസ്റ്റോസിറ്റി എന്നു പറയുന്നു. നോ. സ്ലേറ്റ്, ഷിസ്റ്റ്
കായാന്തരണ സംലക്ഷണികകള്‍. (metromorphic facies) ഇത് അടിസ്ഥാനപരമായി നിരീക്ഷണാത്മകമായ ഒരു സങ്കല്‌പനമാണ്. സംലക്ഷണികാസങ്കല്‌പനം (facies concept) ഭൂവിജ്ഞാനീയത്തില്‍ ആവിഷ്‌കരിച്ചത് 1914ല്‍ പെന്‍ട്ടി ഈലിസ് എസ്‌കോള എന്ന ഫിന്‍ലന്‍ഡുകാരനാണ്. കായാന്തരണ പ്രക്രിയകളുടെ സഹസംബന്ധനത്തിനു (correlation) വേണ്ടിയാണ് സംലക്ഷണികാസങ്കല്‌പനം ആദ്യമായി ഉപയോഗിച്ചത്. സമാനമായ താപമര്‍ദ നിലകളില്‍ ഒരേതരം കായാന്തരണംമൂലമാണ് രൂപംകൊള്ളുന്നതെങ്കിലും കായാന്തരിത ശിലകളുടെ ധാതുഘടനയെ നിയന്ത്രിക്കുന്ന ഘടകം മൂലശിലയുടെ രാസഘടനയാണ്. ഒരു ധാതു സംലക്ഷണിക അഥവാ കായാന്തരണ സംലക്ഷണിക എന്നാല്‍ ഒരു നിശ്ചിത രാസമിശ്രണത്തില്‍ നിന്ന് നിശ്ചിത താപമര്‍ദ നിലകളില്‍ ഏതൊരു കായാന്തരണ പ്രക്രിയയിലൂടെയും രൂപംകൊള്ളാവുന്ന കായാന്തരിത ശിലകള്‍ എന്നാണ്. നിശ്ചിത രാസമിശ്രണം മാഗ്‌മയോ ജലീയലായനിയോ വാതകങ്ങളോ ഏതായാലും, കായാന്തരണപ്രക്രിയയും ഏതുതന്നെയായാലും ഒരു നിശ്ചിത താപ മര്‍ദനിലകളില്‍ അഥവാ ഭൗമ പരിസ്ഥിതിയില്‍ ഒരേതരം ശിലകള്‍ മാത്രമേ ഇവയില്‍ നിന്ന് പരിണമിച്ചുണ്ടാകുകയുള്ളൂ. മാതൃശില ആര്‍ജിലൈറ്റ് എന്ന അവസാദശിലയാണെന്ന് കരുതുക. കായാന്തരണത്തിന്റെ കാഠിന്യത്തിനനുസൃതമായി സ്ലേറ്റ്, ഫിലൈറ്റ്, അഭ്രഷിസ്റ്റ്, നൈയ്‌സ് എന്നീ ശിലകള്‍ കായാന്തരിതമായിക്കൊണ്ടിരിക്കുന്നു. ആര്‍ജിലൈറ്റിന്റേതിനു സമാനമായ രാസഘടനയുള്ള ആഗ്‌നേയ ശിലയാണ് മാതൃശിലയെങ്കില്‍ക്കൂടിയും കായാന്തരിതരൂപങ്ങള്‍ മേല്‌പറഞ്ഞവ തന്നെയായിരിക്കും.
വ്യത്യസ്‌ത ശിലാസഞ്ചയങ്ങള്‍ കായാന്തരണത്തിന്റെ കാഠിന്യത്തെ പ്രതിഫലിപ്പിക്കാന്‍ പോന്നവയാണെന്ന് 19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ത്തന്നെ ഭൂവിജ്ഞാനികള്‍ മനസ്സിലാക്കിയിരുന്നു. കായാന്തരണത്തിന്റെ കാഠിന്യത്തെ സി.ഇ. ടില്ലി (1924) ഗ്രഡുകളായിതിരിച്ചു. സമാനഗ്രഡുകളിലുള്ള കായാന്തരിത ശിലകളുടെ മാനചിത്രണത്തിന് ഐസോഗ്രഡുകളും ഉപയോഗിക്കുന്നുണ്ട്. പില്‌ക്കാലത്ത് ഗാര്‍നെറ്റ്, ബയോടെസ്റ്റ് തുടങ്ങിയ സൂചകധാതുക്കളുടെ സഹായത്താല്‍ കായാന്തരിത മണ്ഡലങ്ങളും (metamorphic zones) നെിര്‍വചിക്കപ്പെട്ടുതുടങ്ങി. കായാന്തരിതശിലകളുടെ മാനചിത്രണത്തില്‍ ഒരു സംലക്ഷണികയ്‌ക്കുള്ളില്‍ത്തന്നെ ബയോടൈറ്റ് മണ്ഡലം, ഗാര്‍നെറ്റ് മണ്ഡലം എന്നിങ്ങനെയുള്ള ചെറുവിഭാഗങ്ങള്‍ നിര്‍വചിക്കപ്പെടുന്നുണ്ട്. സംസ്‌പര്‍ശകായാന്തരണത്തില്‍ കായാന്തരമണ്ഡലീകരണം സുവ്യക്തമാണ്. നോ. കായാന്തരണം
ഒരു കായാന്തരണ സംലക്ഷണികയില്‍ പലതരം ശിലകളുണ്ടാവുമെങ്കിലും സര്‍വസാധാരണമായുള്ള ഒരു ശിലയുടെ നാമത്തിലായിരിക്കും അതറിയപ്പെടുന്നത്. പച്ചഷിസ്റ്റ് ഫേഷീസ് സാധാരണഗതിയില്‍ ബസാള്‍ട്ട് ശിലയില്‍ നിന്നു രൂപംകൊള്ളുന്ന പച്ചനിറമുള്ള ക്ലോറൈറ്റ് ധാതുവുള്‍ക്കൊള്ളുന്ന ശിലയാണ്. ജലയോജിത സിലിക്കേറ്റ് ധാതുകുടുംബമാണ് സിയൊളൈറ്റ്; അവയും സിയൊളൈറ്റ് ഫേഷീസ് എന്നൊരു കായാന്തരണ സംലക്ഷണിക നിര്‍വചിക്കാന്‍ സഹായമേകുന്നു.
താപാന്തരം കുറവാണെങ്കില്‍ സിയൊളൈറ്റ് ഫേഷീസ് ഗ്ലോക്കൊഫേന്‍ഷിസ്റ്റ് ഫേഷീസിനു വഴിമാറുന്നു. ഈ അന്തരം മധ്യമമാണെങ്കില്‍ സിയൊളൈറ്റ് ഫേഷീസ് പച്ച ഷിസ്റ്റ് ഫേഷീസിനു വഴിയൊരുക്കുന്നു. തുടര്‍ന്ന് പച്ച ഷിസ്റ്റ് ഫേഷീസില്‍ നിന്നു ആംഫിബൊളൈറ്റ് ഫേഷീസും മറ്റും ഉച്ചനിലകളില്‍ രൂപം കൊള്ളുന്നു. സംലക്ഷണികാസങ്കല്‌പനം ഭൗമഗതിവിജ്ഞാനത്തില്‍ (Earth dynamic) നിര്‍ണായക സംഭാവനകള്‍ നല്‌കാന്‍ മാത്രമല്ല, കായാന്തരിതശിലാമേഖലകളുടെ മാനചിത്രണത്തിലും ഭൗമചരിത്രത്തിന്റെ അനാവരണത്തിലും സഹായകമായിട്ടുണ്ട്. പല ധാതുസംലക്ഷണികകളുടെ സ്വാധീനതയ്‌ക്കടിപ്പെട്ടാണ് ഒരു അവസാദ ശിലാശേഖരം കായാന്തരണത്തിനു വിധേയമാകുന്നത്. ഒരു ഭൂഅഭിനതിയില്‍ സഞ്ചിതമായിരിക്കുന്ന അവസാദസഞ്ചയത്തിന്റെ അരികുകള്‍ പ്രായേണ കായാന്തരണത്തില്‍ നിന്നു സുരക്ഷിതമായിരിക്കും. ഭൂഅഭിനതിയുടെ മധ്യത്തേക്കു പോകുന്തോറും കായാന്തരണത്തിന്റെ കാഠിന്യവര്‍ധനവിനനുസരണമായി ഉയര്‍ന്ന ഗ്രഡുകളിലുള്ള ശിലകള്‍ രൂപംകൊള്ളുന്നു. അരികിലായുള്ള അവസാദശിലയെത്തുടര്‍ന്ന് സിയൊളൈറ്റ് ഫേഷീസ്, ഗ്ലോക്കൊഫേന്‍ ഫേഷീസ്, പച്ച ഷിസ്റ്റ് ഫേഷീസ്, എപിഡോട്ട്‌ആംഫിബൊളൈറ്റ് ഫേഷീസ്, ആംഫിബൊളൈറ്റ് ഫേഷീസ്, ഒടുവില്‍ ഗ്രാനുലൈറ്റ് ഫേഷീസ് എന്നിവയില്‍ പലതും പ്രതിനിധീകരിക്കപ്പെട്ടുകാണുന്നു. (പട്ടിക3) കായാന്തരണപ്രക്രിയ ഏതുതന്നെയായാലും മൂലശിലയുടെ രാസരചനയ്‌ക്കുനുസരണമായി നിശ്ചിത താപമര്‍ദനിലകളില്‍ നിശ്ചിത ശിലകള്‍ രൂപംകൊള്ളുന്നുണ്ടെങ്കിലും കായാന്തരണത്തിന്റെ അത്യുച്ചഘട്ടത്തില്‍ ഒരേയൊരു രാസസംയോജനത്തില്‍ ആണ് വന്നെത്തുന്നത്. ഇതിനുകാരണം കായാന്തരണം പുരോഗമിക്കുന്നതോടെ ജലാംശം, മറ്റു ദ്രവശീലപദാര്‍ഥങ്ങള്‍, വാതകങ്ങള്‍ തുടങ്ങിയവ നിഷ്‌കാസിതമാവുന്നതാണ്. ദ്രവശീലഘടകങ്ങള്‍ അവയോടൊപ്പം സിലിക്ക, ഇരുമ്പ്, മാങ്‌ഗനീസ് തുടങ്ങിയ മൂലകങ്ങളെയും നീക്കം ചെയ്യുന്നു. കായാന്തരണം മുന്നേറുന്നതിനോടൊപ്പം സംജാതമാകുന്ന രാസപ്രക്രിയകള്‍ അതീവ സങ്കീര്‍ണമാണ്.
സംലക്ഷണികകളെ പൊതുവില്‍ കായാന്തരണത്തിന്റെ പ്രക്രിയകളോടു ബന്ധപ്പെടുത്തി തരംതിരിക്കാവുന്നതാണ്. സംസ്‌പര്‍ശകായാന്തരണംമൂലം സൃഷ്‌ടിക്കപ്പെടുന്ന സംലക്ഷണികകള്‍ സാനിഡിനൈറ്റ് ഫേഷീസ്, പൈറോക്‌സിനൈറ്റ്‌ഹോണ്‍ഫെല്‍സ് ഫേഷീസ്, ഹോണ്‍ബ്ലെന്‍ഡ്‌ഹോണ്‍ഫെല്‍സ് ഫേഷീസ്, ആല്‍ബൈറ്റ്‌എപിഡോട്ട്‌ഹോണ്‍ഫെല്‍സ് ഫേഷീസ് എന്നിവയാണ്. പെലിറ്റിക് ശിലകളാണ് സാനിഡിനൈറ്റ് ഫേഷീസിലെ മുഖ്യയിനം. മേഖലാ കായാന്തരണം സൃഷ്‌ടിക്കുന്ന സംലക്ഷണികകള്‍ സിയൊളൈറ്റ് ഫേഷീസ്, പ്രിഹ്നൈറ്റ്‌പമ്പലൈറ്റ് ഫേഷീസ്, പച്ചഷിസ്റ്റ് ഫേഷീസ്, ആംഫിബൊളൈറ്റ് ഫേഷീസ്, എക്‌സജൈറ്റ് ഫേഷീസ്, ഗ്രാനുലൈറ്റ് ഫേഷീസ് എന്നിവയാണ്.
കായാന്തരണ പ്രക്രിയകളുടെ അത്യുച്ചഘട്ടത്തിലാണ് ഗ്രാനുലൈറ്റ് ശിലകള്‍ രൂപംകൊള്ളുന്നത്. തികച്ചും അന്‍ഹൈഡ്രസ് ധാതുക്കള്‍ മാത്രമുള്‍ക്കൊള്ളുന്ന ഗ്രാനുലൈറ്റ് ശിലകള്‍ പ്രീകാംബ്രിയന്‍ഷീല്‍ഡ് മേഖലകളില്‍ വ്യാപകമായി കാണപ്പെടുന്നു. ഫാനറോസോയിക് ഘട്ടത്തില്‍ ഇവ രൂപീകൃതമായി കാണപ്പെട്ടിട്ടില്ല. ഗ്രാനുലൈറ്റ് ശിലയിലെ മുഖ്യധാതുക്കള്‍ ക്വാര്‍ട്‌സ്, ക്ഷാരഫെല്‍സ്‌പാര്‍, ഗാര്‍നെറ്റ്, പ്ലാജിയോക്ലേസ്, കോര്‍ഡിയറൈറ്റ്, കയനൈറ്റ്, സിലിമനൈറ്റ്, ഹൈപര്‍സ്‌തീന്‍ എന്നിവയാണ്. ദക്ഷിണേന്ത്യയില്‍ ധാരാളമായുള്ള കായാന്തരിത ശിലയാണ് ഗ്രാനുലൈറ്റ്; ചില ഭൂവിജ്ഞാനികള്‍ ചാര്‍നൊക്കൈറ്റിനെയും ഗ്രാനുലൈറ്റ് ഫേഷീസില്‍പ്പെടുത്തിക്കാണുന്നു. നോ. ചാര്‍നൊക്കൈറ്റ്
കൊടുംകായാന്തരണം നടക്കുന്ന വേളയില്‍ത്തന്നെ ശില ഉരുകി മാഗ്‌മയായി മാറാനും സാധ്യതയുണ്ട്. ഈ പ്രക്രിയയെ അനാടെക്‌സിസ് (Anatexis)എന്നു വിശേഷിപ്പിക്കുന്നു. ശില ഭാഗികമായി ഉരുകുന്നുവെന്നും തദ്വാരാ കടുപ്പമേറിയ ഘടകങ്ങള്‍ ഖരാവസ്ഥയില്‍ത്തന്നെ അവശേഷിപ്പിക്കുന്നുവെന്നും അവ വിഭേദനം (differentiation)മൂലം ഗ്രാനുലൈറ്റിന് രൂപം നല്‌കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. പൊതുവില്‍ സിലിക്കേറ്റ് ദ്രവത്തിന്റെ സാന്നിധ്യത്തിലാണ് ഗ്രാനുലൈറ്റ് ഉരുത്തിരിയുന്നതെന്ന് കരുതാം. ആ നിലയ്‌ക്ക് ഭൂവല്‌കത്തിന്റെ ഏറ്റവും അടിയിലായി, മാഗ്‌മയോടു ചേര്‍ന്നിരിക്കുന്ന ശിലാപാളികള്‍ ഗ്രാനുലൈറ്റിന്റേതാകാം.
കായാന്തരണ സംലക്ഷണികകളെ ശ്രണികളായും (facies series) പുനര്‍വിഭജനം നടത്താവുന്നതാണ്. 1961ല്‍ മിയാഷിരോ എന്ന ജാപ്പനീസ് ഭൂവിജ്ഞാനി മര്‍ദത്തെ അടിസ്ഥാനമാക്കി മൂന്നു ശ്രണികള്‍ നിര്‍വചിച്ചു; അല്‌പമര്‍ദശ്രണി; മധ്യമമര്‍ദശ്രണി; ഉന്നതമര്‍ദശ്രണി (ചിത്രം 1 നോക്കുക). യൂറോപ്പ്, ആസ്‌റ്റ്രലിയ, ന്യൂസിലന്‍ഡ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ പാലിയോസോയിക് മഹാകല്‌പകാലത്ത് അല്‌പമര്‍ദ ശ്രണി അനുഭവപ്പെട്ടിരുന്നു. ഹിമാലയ നിരകളെ മധ്യമമര്‍ദ ശ്രണിയിലും ആല്‍പ്‌സ് നിരകളെയും മറ്റും ഉന്നതമര്‍ദശ്രണിയിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. 1967ല്‍ എച്ച്.ജെ. സ്വാര്‍ട്ട് നാലു സംലക്ഷണികാ വിഭാഗങ്ങള്‍ (facies group) നിര്‍വചിക്കുകയുണ്ടായി.
വിതരണം. ഭൂവല്‌കത്തില്‍ ഏതാനും കി.മീ.ന് കീഴില്‍ മാത്രമാണ് കായാന്തരിതശില രൂപംകൊള്ളുന്നത്. എന്നാല്‍ വന്‍കരകളിലെല്ലാംതന്നെ വിസ്‌തൃത മേഖലകളില്‍, ഭൗമോപരിതലത്തില്‍, കായാന്തരിതശിലകള്‍ അനാച്ഛാദിതമായി കാണപ്പെടുന്നുണ്ട്. ഇതിനുകാരണം സുദീര്‍ഘമായ ഭൗമചരിത്രകാലത്ത് മുകള്‍ഭാഗങ്ങളിലുള്ള (പ്രതല) ശിലകള്‍ അപരദനംമൂലം നീക്കപ്പെടുന്നതാണ്. തീക്ഷ്‌ണമായ കായാന്തരണം നടക്കുന്ന മേഖലകളില്‍ പര്‍വതനപ്രക്രിയയും സജീവമായിരിക്കും. പര്‍വതനം സൃഷ്‌ടിക്കുന്ന വിവര്‍ത്തനികബലങ്ങള്‍ ശിലകളെ ഒടിച്ചുമടക്കി ഉയര്‍ത്തുന്നു; പര്‍വതനത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന അപരദനഅപക്ഷയപ്രക്രിയകള്‍ ഉപരിശായി ശിലകളെ നീക്കംചെയ്യുന്നു. ദക്ഷിണേന്ത്യയിലും ലോകത്തിലെ മറ്റു പല ഷീല്‍ഡുകളിലും വിസ്‌തൃതമേഖലകളില്‍ അനാച്ഛാദിതമായ നിലയിലുള്ള കായാന്തരിത ശിലകളുണ്ട്. വന്‍കരകളുടെ ഏറിയ പങ്കും പ്രീകാംബ്രിയന്‍ ഷീല്‍ഡ് മേഖലകളിലാണ് വ്യാപിച്ചിട്ടുള്ളത്.
സമുദ്രത്തറകളില്‍ നടത്തിയ ഭൂപര്യവേക്ഷണങ്ങളിലൂടെ അവിടങ്ങളില്‍ പ്രായമേറിയ അവസാദങ്ങളോ അവസാദശിലകളോ നിലനില്‍ക്കുന്നില്ലെന്ന് മനസ്സിലാക്കിയിട്ടുണ്ട്. നിരന്തരം ഇരുവശങ്ങളിലേക്കു വ്യാപിച്ചുകൊണ്ടിരിക്കുന്ന സമുദ്രത്തറയുടെ പ്രായം വന്‍കരകളുടെതിലും കുറവാണ്. വന്‍കരവിസ്ഥാപനം സാധ്യമാക്കുന്ന ഭൂഖണ്ഡങ്ങളുടെ ചലനംമൂലം അവസാദം നിരന്തരമായി കരയോടുചേര്‍ക്കപ്പെടുകയോ ഭൂഅഭിനതികളില്‍ എത്തിയശേഷം അധോഗമനത്തിലൂടെ പ്രാവാരത്തിലെത്തി ഉരുകി നശിക്കുകയോ ചെയ്യുന്നു. തന്മൂലം കായാന്തരിത ശിലകളെ സംബന്ധിച്ചുള്ള പഠനങ്ങള്‍ വന്‍കരകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. നോ. സമുദ്രമധ്യവരമ്പുകള്‍; സമുദ്രത്തറവ്യാപനം
ആഗ്‌നേയ പ്രക്രിയകളോടു ബന്ധപ്പെട്ടാണ് സംസ്‌പര്‍ശകായാന്തരിത ശിലകള്‍ രൂപം കൊള്ളുന്നത്. ഭൂവല്‌കത്തില്‍ അഗ്‌നിപര്‍വത പ്രക്രിയകള്‍ ഇന്നനുഭവപ്പെടുന്നത് ചില പ്രത്യേകമേഖലകളിലാണ്; പസിഫിക് സമുദ്രത്തിന്റെ ചുറ്റും തീക്ഷ്‌ണമായുംആല്‍പ്‌സ്‌ഹിമാലയ നിരകളില്‍ ലഘുവായും അഗ്‌നിപര്‍വത പ്രക്രിയകള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ ഭാഗങ്ങളില്‍ സംസ്‌പര്‍ശകായാന്തരിത ശിലകള്‍ ഇന്നും രൂപം കൊള്ളുന്നുണ്ട്. (നോ. അഗ്‌നിപര്‍വതങ്ങള്‍) കഴിഞ്ഞ 50 കോടി ആണ്ടുകളായി വിവര്‍ത്തന പ്രക്രിയകളും അതോടനുബന്ധിച്ചുള്ള കായാന്തരണം തുടങ്ങിയ ഭൗമപ്രക്രിയകളും നടക്കുന്നത് വന്‍കരവക്കുകളില്‍ (continental margins) ആണ്. ആധുനികകാലത്ത് പസിഫിക്കിനു ചുറ്റുമുള്ള ഒരു വലയവും, ആല്‍പ്‌സ് ഹിമാലയ മേഖലയുമാണ് തികച്ചും പ്രവര്‍ത്തനക്ഷമമായുള്ളത്.
ഇന്ത്യയടക്കമുള്ള ഷീല്‍ഡ് മേഖലകള്‍ സങ്കീര്‍ണ പ്രകൃതിയുള്ള പ്രാക്കാല കായാന്തരിത ശിലകളാലാണ് വിരചിതമായിരിക്കുന്നത്. ഇവിടങ്ങളില്‍ പ്രധാനമായും 100 കോടി വര്‍ഷം മുമ്പു കായാന്തരണത്തിനു വിധേയമായ ശിലകളാണുള്ളത്. കനേഡിയന്‍ ഷീല്‍ഡിന്റെ ഭാഗമായ ഗ്രീന്‍ലന്‍ഡിലാണ് ഏറ്റവും പഴക്കമുള്ളവ (380 കോടി വര്‍ഷം) കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹിമാലയ മേഖലയില്‍ അനാച്ഛാദിതമായിട്ടുള്ളവ ഭൂവിജ്ഞാനപരമായി സമീപകാലത്ത് ടെഥിസ് സമുദ്രത്തില്‍ ഉരുത്തിരിഞ്ഞ അവസാദശിലകളാകുന്നു. പര്‍വതനിരകള്‍ക്ക് ഇപ്പുറമുള്ള സിന്ധുഗംഗാതാഴ്‌വാരം എക്കല്‍ തടങ്ങളാണ്. മധ്യഭാരതം പ്രധാനമായും ഡെക്കാണ്‍ ട്രാപ്പിലെ ആഗ്‌നേയ ശിലകളാല്‍ വിരചിതമായിരിക്കുന്നു. ട്രാപ്പ് മേഖലയ്‌ക്കും തെക്കുള്ള ദക്ഷിണേന്ത്യയിലും പശ്ചിമബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളിലുമാണ് കായാന്തരിത ശില ധാരാളമായി അനാച്ഛാദിതമായിരിക്കുന്നത്. നോ. ഇന്ത്യഭൂവിജ്ഞാനം
ഇന്ത്യയിലെ ശിലാവ്യൂഹങ്ങളെ പ്രായഭേദമനുസരിച്ച് ആര്‍ക്കിയന്‍, പൗരാണികം, ദ്രാവിഡം,ആര്യന്‍ എന്നിങ്ങനെ നാലായി വിഭജിച്ചിരിക്കുന്നു. ഇവയില്‍ പ്രായമേറിയ ആര്‍ക്കിയന്‍ ശിലാവ്യൂഹം, പൗരാണികശിലാവ്യൂഹം എന്നിവയിലാണ് കായാന്തരിത ശിലകള്‍ കാണപ്പെടുന്നത്. ആര്‍ക്കിയന്‍ വ്യൂഹത്തിലെ ആരവല്ലി ശിലാക്രമത്തില്‍ 3,000 മീറ്ററിലേറെ കനത്തില്‍ ഷിസ്റ്റ്, ക്വാര്‍ട്ട്‌സൈറ്റ്, ഫില്ലൈറ്റ്, സ്ലേറ്റ് എന്നീ കായാന്തരിത ശിലകളുടെ ഒരു സഞ്ചയമുണ്ട്. ആര്‍ക്കിയന്‍ വ്യൂഹത്തിലെ തന്നെ ധാര്‍വാര്‍ ശിലാക്രമത്തില്‍ ഗ്രാനുലൈറ്റ്, മാര്‍ബിള്‍, വിവിധയിനം ഷിസ്റ്റുകള്‍, ക്വാര്‍ട്ട്‌സൈറ്റ് എന്നിവ പെടുന്നു; നര്‍മ്മദാ നദീതടത്തിലെ "മാര്‍ബിള്‍ ശിലകള്‍' ചരിത്രപ്രസിദ്ധമാണ്. ഇന്ത്യയില്‍ പലതരം കായാന്തരിത ശിലകള്‍ക്കും ഭാരതീയ നാമങ്ങളുണ്ട്. മാങ്‌ഗനീസ് അയിരുള്‍ക്കൊള്ളുന്ന കായന്തരിത ശിലയെ മഹാരാഷ്‌ട്രയില്‍ ഗോണ്ടൈറ്റ് എന്നും ആന്ധ്രപ്രദേശില്‍ കോഡുറൈറ്റ് എന്നും വിശേഷിപ്പിക്കുന്നു. സിലിമനൈറ്റ്‌ഗ്രാഫൈറ്റ് ഷിസ്റ്റ്, ഗാര്‍നെറ്റ്‌സിലിമനൈറ്റ് നൈയ്‌സ് തുടങ്ങിയ സിലിമനൈറ്റ് അടങ്ങിയ കായാന്തരിത ശിലകള്‍ക്കുള്ള ഭാരതീയനാമം ഖോണ്‍ഡലൈറ്റ് എന്നാണ്. പൗരാണിക ശിലാവ്യൂഹത്തിലെ പഴക്കമേറിയ ശിലകള്‍ കായാന്തരിതം ആണ്; അവയില്‍ സ്ലേറ്റ്, ക്വാര്‍ട്ട്‌സൈറ്റ് എന്നിവപെടുന്നു.
കേരളത്തില്‍ കാണപ്പെട്ടിട്ടുള്ള ശിലകള്‍ അധികവും കായാന്തരണത്തിനു വിധേയമായവയാണ്. ഖോണ്‍ഡലൈറ്റ് വിഭാഗത്തില്‍പ്പെടുന്ന ഗാര്‍നൈറ്റ്‌സിലിമനൈറ്റ്, നൈയ്‌സ്, കാത്സ്യമയ സിലിക്കേറ്റ് ശിലകള്‍ എന്നിവ കേരളത്തിലുണ്ട്. ലെപ്‌റ്റിനൈറ്റ്, ചാര്‍നൊക്കൈറ്റ്, കോര്‍ഡിയറൈറ്റ് നൈയ്‌സ്, പൈറോക്‌സീന്‍ ഗ്രാനുലൈറ്റുകള്‍ എന്നിവ പലയിടങ്ങളിലും അനാച്ഛാദിതമായുണ്ട്. ഉത്തര കേരളത്തില്‍ വിശേഷിച്ച് കുറ്റ്യാടി, പെരുവണ്ണാമൂഴി തുടങ്ങിയ സ്ഥലങ്ങളില്‍ ബയോടൈററ് നൈയ്‌സുകള്‍ക്കുള്ളില്‍ വലിയ മാഗ്‌നടൈറ്റ് (Fe3O4) പരലുകള്‍ അവസ്ഥിതമായിരിക്കുന്നു. വയനാട് ജില്ലയില്‍ കാണപ്പെടുന്ന ട്രമോളൈറ്റ് ടാല്‍ക്‌ക്ലോറൈറ്റ് ഷിസ്റ്റ്, ഹോണ്‍ബ്ലെന്‍ഡ് ഷിസ്റ്റ്, അഭ്രകയനൈറ്റ് ഷിസ്റ്റ് തുടങ്ങിയവ ധാര്‍വാര്‍ ഷിസ്റ്റുകളുടെ തന്നെ തുടര്‍ച്ചയാവാം.