This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാബേജ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാബേജ്‌ == == Cabbage == ഒരിനം പച്ചക്കറി. മലയാളത്തില്‍ "മൊട്ടക്കൂസ്‌...)
(Cabbage)
 
വരി 9: വരി 9:
കാബേജ്‌ ഒരു ദ്വിവാര്‍ഷിക ഓഷധിയാണ്‌. കാബേജിന്റെ വളരെ ചെറിയ കാണ്ഡത്തിനു മുകളില്‍ ഒരു കൂട്ടം ഇലകള്‍ റോസെറ്റ്‌ (rosette) ആകൃതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഇലകളില്‍ "ബ്ലും' എന്നു പേരുള്ള പൊടി രൂപത്തിലുള്ള ഒരു നേര്‍ത്ത ആവരണമുണ്ട്‌. സസ്യത്തിലെ ഗോളാകാരത്തില്‍ കാണപ്പെടുന്ന പാകമാകാത്ത ഇലകളാണ്‌ പച്ചക്കറിയായി ഉപയോഗിക്കപ്പെടുന്നത്‌. ലീഫ്‌ ഹെഡ്‌ (leaf head) അഥവാ കാബേജ്‌ ഹെഡ്‌ എന്നാണ്‌ ഇതറിയപ്പെടുന്നത്‌. പൂര്‍ണമായും വികാസം പ്രാപിക്കാത്ത ഈ ഇലകളുടെ ബാഹ്യഭാഗത്തിന്‌ താരതമ്യേന പച്ചനിറം കൂടുതലായിരിക്കും.  

-
കാബേജിന്റെ കാണ്ഡത്തില്‍ നിന്നാണ്‌ പുഷ്‌പങ്ങള്‍ ഉണ്ടാകുന്നത്‌. പുഷ്‌പവൃന്തത്തിന്‌ താരതമ്യേന നീളം കുറവായിരിക്കും. നാല്‌ ദളങ്ങളും നാല്‌ പരിദളങ്ങളും ഉള്ള പുഷ്‌പത്തിന്‌ ഇളം മഞ്ഞ നിറമാണുള്ളത്‌. തേനീച്ചകളാണ്‌ മുഖ്യ പരാഗണകാരികള്‍ സിലിക്വ (siliqua) അഥവാ സൂപകം (pod) ആണ്‌ ഫലം. ഇരുണ്ട തവിട്ടുനിറത്തിലുള്ള വിത്തുകള്‍ ചെറുതും ഗോളാകാരത്തിലുള്ളവയുമാണ്‌. ഒരു ഫലത്തിനുള്ളില്‍ 1220 വരെ വിത്തുകള്‍ ഉണ്ടായിരിക്കും.
+
കാബേജിന്റെ കാണ്ഡത്തില്‍ നിന്നാണ്‌ പുഷ്‌പങ്ങള്‍ ഉണ്ടാകുന്നത്‌. പുഷ്‌പവൃന്തത്തിന്‌ താരതമ്യേന നീളം കുറവായിരിക്കും. നാല്‌ ദളങ്ങളും നാല്‌ പരിദളങ്ങളും ഉള്ള പുഷ്‌പത്തിന്‌ ഇളം മഞ്ഞ നിറമാണുള്ളത്‌. തേനീച്ചകളാണ്‌ മുഖ്യ പരാഗണകാരികള്‍ സിലിക്വ (siliqua) അഥവാ സൂപകം (pod) ആണ്‌ ഫലം. ഇരുണ്ട തവിട്ടുനിറത്തിലുള്ള വിത്തുകള്‍ ചെറുതും ഗോളാകാരത്തിലുള്ളവയുമാണ്‌. ഒരു ഫലത്തിനുള്ളില്‍ 1220 വരെ വിത്തുകള്‍ ഉണ്ടായിരിക്കും.ലീഫ്‌ഹെഡിന്റെ ആകൃതി, പാകമാകാന്‍ വേണ്ട സമയം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ നിരവധിയിനം കാബേജുകളുണ്ട്‌. വെള്ള കാബേജ്‌, ചുവന്ന കാബേജ്‌, സാവോയ്‌ കാബേജ്‌ എന്നിവയാണ്‌ ഇന്ത്യയില്‍ കൃഷിചെയ്യപ്പെടുന്ന ചില പ്രധാനയിനങ്ങള്‍.
-
ലീഫ്‌ഹെഡിന്റെ ആകൃതി, പാകമാകാന്‍ വേണ്ട സമയം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ നിരവധിയിനം കാബേജുകളുണ്ട്‌. വെള്ള കാബേജ്‌, ചുവന്ന കാബേജ്‌, സാവോയ്‌ കാബേജ്‌ എന്നിവയാണ്‌ ഇന്ത്യയില്‍ കൃഷിചെയ്യപ്പെടുന്ന ചില പ്രധാനയിനങ്ങള്‍.
+
താരതമ്യേന പച്ചനിറം കുറഞ്ഞ ലീഫ്‌ഹെഡാണ്‌ വെള്ള കാബേജ്‌ ഇനത്തിലുള്ളത്‌. 15 വരെ കിലോഗ്രാം ഭാരമുള്ള ഇവ, 6070 ദിവസത്തിനുള്ളില്‍ പാകമാകും. ചുവന്ന കാബേജ്‌ ഇനത്തിലെ ഇലകള്‍ക്ക്‌ ഇളംചുവപ്പ്‌ നിറവും 23 കി.ഗ്രാം. വരെ ഭാരവും ഉണ്ടായിരിക്കും. മൂന്നു മാസമാണ്‌ ഇവയ്‌ക്ക്‌ പാകമാകാന്‍ വേണ്ട സമയം. ഇളം പച്ചനിറവും താരതമ്യേന വലുതും പരന്നതുമായ ലീഫ്‌ഹെഡാണ്‌ സാവോയ്‌ ഇനത്തിന്റെ പ്രത്യേകത.

കാബേജ്‌ ചെറുകഷണങ്ങളായി മുറിച്ച്‌ സാലഡുകളില്‍ ചേര്‍ത്തും, പാകം ചെയ്‌തും കഴിക്കാറുണ്ട്‌. കാബേജ്‌ സൂപ്പ്‌ ജപ്പാന്‍കാരുടെ പ്രിയവിഭവമാണ്‌. കാബേജില്‍ ജീവകം എ, സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം, കാല്‍സ്യം, സള്‍ഫര്‍ തുടങ്ങി നിരവധി ധാതുക്കളാല്‍ സമ്പന്നമാണിത്‌. 100 ഗ്രാം കാബേജില്‍ 1.4 ശതമാനം മാംസ്യവും 5.3 ശതമാനം അന്നജവും അടങ്ങിയിരിക്കുന്നു.   

Current revision as of 07:57, 5 ഓഗസ്റ്റ്‌ 2014

കാബേജ്‌

Cabbage

ഒരിനം പച്ചക്കറി. മലയാളത്തില്‍ "മൊട്ടക്കൂസ്‌' എന്നറിയപ്പെടുന്ന കാബേജ്‌ ഒരു ഇലവര്‍ഗ പച്ചക്കറിയാണ്‌. ബ്രാസ്സിക്കേസീ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന കാബേജിന്റെ ശാ.നാ. ബ്രാസ്സിക്ക ഒളറേഷ്യ ഇനം കാപ്പിറ്റേറ്റ്‌ (Brassica Oleracea Var Capitata).

കാബേജ്‌ ഒരു ദ്വിവാര്‍ഷിക ഓഷധിയാണ്‌. കാബേജിന്റെ വളരെ ചെറിയ കാണ്ഡത്തിനു മുകളില്‍ ഒരു കൂട്ടം ഇലകള്‍ റോസെറ്റ്‌ (rosette) ആകൃതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഇലകളില്‍ "ബ്ലും' എന്നു പേരുള്ള പൊടി രൂപത്തിലുള്ള ഒരു നേര്‍ത്ത ആവരണമുണ്ട്‌. സസ്യത്തിലെ ഗോളാകാരത്തില്‍ കാണപ്പെടുന്ന പാകമാകാത്ത ഇലകളാണ്‌ പച്ചക്കറിയായി ഉപയോഗിക്കപ്പെടുന്നത്‌. ലീഫ്‌ ഹെഡ്‌ (leaf head) അഥവാ കാബേജ്‌ ഹെഡ്‌ എന്നാണ്‌ ഇതറിയപ്പെടുന്നത്‌. പൂര്‍ണമായും വികാസം പ്രാപിക്കാത്ത ഈ ഇലകളുടെ ബാഹ്യഭാഗത്തിന്‌ താരതമ്യേന പച്ചനിറം കൂടുതലായിരിക്കും.

കാബേജിന്റെ കാണ്ഡത്തില്‍ നിന്നാണ്‌ പുഷ്‌പങ്ങള്‍ ഉണ്ടാകുന്നത്‌. പുഷ്‌പവൃന്തത്തിന്‌ താരതമ്യേന നീളം കുറവായിരിക്കും. നാല്‌ ദളങ്ങളും നാല്‌ പരിദളങ്ങളും ഉള്ള പുഷ്‌പത്തിന്‌ ഇളം മഞ്ഞ നിറമാണുള്ളത്‌. തേനീച്ചകളാണ്‌ മുഖ്യ പരാഗണകാരികള്‍ സിലിക്വ (siliqua) അഥവാ സൂപകം (pod) ആണ്‌ ഫലം. ഇരുണ്ട തവിട്ടുനിറത്തിലുള്ള വിത്തുകള്‍ ചെറുതും ഗോളാകാരത്തിലുള്ളവയുമാണ്‌. ഒരു ഫലത്തിനുള്ളില്‍ 1220 വരെ വിത്തുകള്‍ ഉണ്ടായിരിക്കും.ലീഫ്‌ഹെഡിന്റെ ആകൃതി, പാകമാകാന്‍ വേണ്ട സമയം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ നിരവധിയിനം കാബേജുകളുണ്ട്‌. വെള്ള കാബേജ്‌, ചുവന്ന കാബേജ്‌, സാവോയ്‌ കാബേജ്‌ എന്നിവയാണ്‌ ഇന്ത്യയില്‍ കൃഷിചെയ്യപ്പെടുന്ന ചില പ്രധാനയിനങ്ങള്‍.

താരതമ്യേന പച്ചനിറം കുറഞ്ഞ ലീഫ്‌ഹെഡാണ്‌ വെള്ള കാബേജ്‌ ഇനത്തിലുള്ളത്‌. 15 വരെ കിലോഗ്രാം ഭാരമുള്ള ഇവ, 6070 ദിവസത്തിനുള്ളില്‍ പാകമാകും. ചുവന്ന കാബേജ്‌ ഇനത്തിലെ ഇലകള്‍ക്ക്‌ ഇളംചുവപ്പ്‌ നിറവും 23 കി.ഗ്രാം. വരെ ഭാരവും ഉണ്ടായിരിക്കും. മൂന്നു മാസമാണ്‌ ഇവയ്‌ക്ക്‌ പാകമാകാന്‍ വേണ്ട സമയം. ഇളം പച്ചനിറവും താരതമ്യേന വലുതും പരന്നതുമായ ലീഫ്‌ഹെഡാണ്‌ സാവോയ്‌ ഇനത്തിന്റെ പ്രത്യേകത.

കാബേജ്‌ ചെറുകഷണങ്ങളായി മുറിച്ച്‌ സാലഡുകളില്‍ ചേര്‍ത്തും, പാകം ചെയ്‌തും കഴിക്കാറുണ്ട്‌. കാബേജ്‌ സൂപ്പ്‌ ജപ്പാന്‍കാരുടെ പ്രിയവിഭവമാണ്‌. കാബേജില്‍ ജീവകം എ, സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം, കാല്‍സ്യം, സള്‍ഫര്‍ തുടങ്ങി നിരവധി ധാതുക്കളാല്‍ സമ്പന്നമാണിത്‌. 100 ഗ്രാം കാബേജില്‍ 1.4 ശതമാനം മാംസ്യവും 5.3 ശതമാനം അന്നജവും അടങ്ങിയിരിക്കുന്നു.

മിക്കവാറും എല്ലാത്തരം മണ്ണിലും കാബേജ്‌ കൃഷി ചെയ്യാറുണ്ടെങ്കിലും, നീര്‍വാര്‍ച്ചയുള്ള ലഘുമണ്ണാണ്‌ ഉത്തമം. വളരെ കുറഞ്ഞ താപനിലയുള്ള (1525ºC) പ്രദേശങ്ങളിലാണ്‌ ഇത്‌ കൃഷിചെയ്യുന്നത്‌. വിത്തുപാകി മുളപ്പിക്കുന്ന തൈകള്‍ പറിച്ചുനട്ടാണ്‌ കാബേജ്‌ കൃഷി ചെയ്യുന്നത്‌. തവാരണകളില്‍ (seed bed) ഒരു ചതുരശ്രമീറ്ററിന്‌ ഒരു ഗ്രാം എന്ന തോതില്‍ വിത്തുപാകുന്നു. 1.52 സെ.മീ. ആഴത്തില്‍ വേണം വിത്തുപാകേണ്ടത്‌. വിത്ത്‌ മുളച്ച്‌ 46 ആഴ്‌ച കഴിയുമ്പോള്‍ തൈകള്‍ പറിച്ചുനടണം. ചാരം, കാലിവളം തുടങ്ങിയ ജൈവവളങ്ങള്‍ ചേര്‍ത്ത മണ്ണില്‍ ചാലുകള്‍ കീറി, അവിടെയാണ്‌ തൈകള്‍ പറിച്ചുനടേണ്ടത്‌. തൈകള്‍ വളര്‍ന്നുവരുമ്പോള്‍ ഇടയ്‌ക്കിടെ ചുറ്റും മണ്ണ്‌ വെട്ടിക്കൂട്ടുകയും വളം ചേര്‍ത്തുകൊണ്ടിരിക്കുകയും വേണം. രാസവളങ്ങളില്‍ അമോണിയം സള്‍ഫേറ്റ്‌ ചേര്‍ക്കുന്നതാണ്‌ ഉത്തമം. പറിച്ചുനട്ട്‌ 6090 ദിവസം കഴിയുമ്പോള്‍ വിളവെടുക്കാന്‍ കഴിയും. മൂര്‍ച്ചയുള്ള കത്തിയുപയോഗിച്ച്‌ ചുറ്റുമുള്ള ഒന്നോ രണ്ടോ വിടര്‍ന്ന ഇലകള്‍ കൂടി ചേര്‍ത്താണ്‌ ലീഫ്‌ഹെഡ്‌ മുറിച്ചെടുക്കുന്നത്‌. ഒരു ഹെക്‌ടറില്‍ നിന്നും 2050 ടണ്‍ വരെ കാബേജ്‌ ലഭിക്കുന്നതാണ്‌.

ബ്ലാക്ക്‌ സ്‌പോട്ട്‌ (ആള്‍ട്ടര്‍നേറിയ ബ്രാസ്സിക്കേ), ഡൗണി മില്‍ഡ്യു (പെരണോസ്‌പോറ പാരസിറ്റിക്ക), മഞ്ഞക്കൂത്ത്‌ (ഫ്യുസാരിയം ഓക്‌സിസ്‌പോറം) തുടങ്ങിയ ഫംഗല്‍ രോഗങ്ങളും ബ്ലാക്ക്‌ റോട്ട്‌ (സാന്തോമൊണാസ്‌ കാംപെസ്‌ട്രിസ്‌), ബാക്‌റ്റീരിയല്‍ സോഫ്‌റ്റ്‌ റോട്ട്‌ (എര്‍വിനിയ കരോട്ടോവോറ) തുടങ്ങിയ ബാക്‌റ്റീരിയല്‍ രോഗങ്ങളും കാബേജിനെ സാരമായി ബാധിക്കാറുണ്ട്‌. ബോര്‍ഡോക്‌സ്‌ മിശ്രിതം, ഡിത്തേന്‍ എം45, കാരാത്തേന്‍, ഡി.ഡി.റ്റി. തുടങ്ങിയ കീടനാശിനികള്‍ തളിച്ച്‌ രോഗബാധ ഒരു പരിധിവരെ തടയാവുന്നതാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%AC%E0%B5%87%E0%B4%9C%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍