This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാദംബരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാദംബരി == ബാണഭട്ടന്‍ രചിച്ച ഒരു സംസ്‌കൃത ഗദ്യകാവ്യം. ഈ കൃതിയ...)
(കാദംബരി)
 
വരി 1: വരി 1:
== കാദംബരി ==
== കാദംബരി ==
-
ബാണഭട്ടന്‍ രചിച്ച ഒരു സംസ്‌കൃത ഗദ്യകാവ്യം. ഈ കൃതിയുടെ പൂർവാർധം മാത്രമേ ബാണഭട്ടന്‍ രചിച്ചുള്ളൂ. ഉത്തരാർധംകൂടി നിർമിച്ച്‌ കാവ്യത്തെ പൂർണമാക്കിയത്‌ ഇദ്ദേഹത്തിന്റെ പുത്രനായ ഭൂഷണഭട്ടനാണ്‌.  
+
ബാണഭട്ടന്‍ രചിച്ച ഒരു സംസ്‌കൃത ഗദ്യകാവ്യം. ഈ കൃതിയുടെ പൂര്‍വാര്‍ധം മാത്രമേ ബാണഭട്ടന്‍ രചിച്ചുള്ളൂ. ഉത്തരാര്‍ധംകൂടി നിര്‍മിച്ച്‌ കാവ്യത്തെ പൂര്‍ണമാക്കിയത്‌ ഇദ്ദേഹത്തിന്റെ പുത്രനായ ഭൂഷണഭട്ടനാണ്‌.  
വിദിശ എന്ന നഗരിയിലെ രാജാവായ ശൂദ്രകന്‍ വിദ്വത്‌സഭയിലിരിക്കുമ്പോള്‍ പഞ്‌ജരബദ്ധനായ ഒരു ആണ്‍തത്തയെയും കൊണ്ട്‌ ഒരു ചണ്ഡാലകന്യക അവിടെ വന്നു. "സകലശാസ്‌ത്രങ്ങളും അറിഞ്ഞവനും ത്രിലോകരത്‌നവുമായ വൈശമ്പായനന്‍ എന്നു പേരുള്ള ഈ തത്തയെ സ്വന്തമാക്കിയാലും' എന്നു പറഞ്ഞിട്ട്‌ അവള്‍ ഇറങ്ങിപ്പോയി. തത്ത രാജാവിന്‌ അഭിമുഖമായിരുന്നുകൊണ്ട്‌ അദ്ദേഹത്തെ പ്രശംസിച്ച്‌ ഒരു ശ്ലോകം ചൊല്ലി. രാജാവിന്റെ ചോദ്യങ്ങള്‍ക്കു തത്ത നല്‌കുന്ന മറുപടിയുടെ രൂപത്തിലാണു കഥ പറഞ്ഞിരിക്കുന്നത്‌.  

ഉജ്ജയിനിയിലെ മഹാരാജാവായ ചന്ദ്രാപീഡനും ഗന്ധർവ രാജകുമാരിയായ കാദംബരിയും തമ്മിലുള്ള അനുരാഗകഥയാണ്‌ ഇതിലെ മുഖ്യമായ പ്രതിപാദ്യം. കാദംബരിയുടെ ആത്മസഖിയായ മഹാശ്വേതയും പുണ്ഡരീകനും തമ്മിലുള്ള അനശ്വരാനുരാഗത്തിന്റെ കഥയും ആനുഷംഗികമായി ഇതിൽ വർണിക്കപ്പെട്ടിരിക്കുന്നു. രണ്ടു കന്യകമാരുടെയും കാമുകന്മാർക്കുണ്ടാകുന്ന ആകസ്‌മികമായ മരണം അവരുടെ വിവാഹത്തിനു വിഘാതം സൃഷ്‌ടിച്ചു. ഒരു അശരീരിയിലൂടെ ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ ദൃഢാനുരാഗിണിമാർ കാത്തിരുന്നു. കാലാന്തരത്തിൽ കാദംബരി ചന്ദ്രാപീഡനോടും മഹാശ്വേത പുണ്ഡരീകനോടും ചേർന്നു. ചന്ദ്രാപീഡന്‍ ഒരവതാരമാണ്‌. ഒരു ശാപമാണ്‌ ഈ സംഭവപരമ്പരകള്‍ക്കു നിദാനം.  
+
ഉജ്ജയിനിയിലെ മഹാരാജാവായ ചന്ദ്രാപീഡനും ഗന്ധര്‍വ രാജകുമാരിയായ കാദംബരിയും തമ്മിലുള്ള അനുരാഗകഥയാണ്‌ ഇതിലെ മുഖ്യമായ പ്രതിപാദ്യം. കാദംബരിയുടെ ആത്മസഖിയായ മഹാശ്വേതയും പുണ്ഡരീകനും തമ്മിലുള്ള അനശ്വരാനുരാഗത്തിന്റെ കഥയും ആനുഷംഗികമായി ഇതില്‍ വര്‍ണിക്കപ്പെട്ടിരിക്കുന്നു. രണ്ടു കന്യകമാരുടെയും കാമുകന്മാര്‍ക്കുണ്ടാകുന്ന ആകസ്‌മികമായ മരണം അവരുടെ വിവാഹത്തിനു വിഘാതം സൃഷ്‌ടിച്ചു. ഒരു അശരീരിയിലൂടെ ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ദൃഢാനുരാഗിണിമാര്‍ കാത്തിരുന്നു. കാലാന്തരത്തില്‍ കാദംബരി ചന്ദ്രാപീഡനോടും മഹാശ്വേത പുണ്ഡരീകനോടും ചേര്‍ന്നു. ചന്ദ്രാപീഡന്‍ ഒരവതാരമാണ്‌. ഒരു ശാപമാണ്‌ ഈ സംഭവപരമ്പരകള്‍ക്കു നിദാനം.  
-
വംശം, ശുകം, ശൂദ്രകം, സഭാമണ്ഡപം, വിന്ധ്യാടവി, പമ്പാസരോവരം, ശബരമൃഗയ, ശബരസൈന്യം എന്നിങ്ങനെ അനവധി വർണനങ്ങളായിട്ടാണ്‌ ഈ ഗദ്യകാവ്യം വിന്യസിച്ചിരിക്കുന്നത്‌.  
+
വംശം, ശുകം, ശൂദ്രകം, സഭാമണ്ഡപം, വിന്ധ്യാടവി, പമ്പാസരോവരം, ശബരമൃഗയ, ശബരസൈന്യം എന്നിങ്ങനെ അനവധി വര്‍ണനങ്ങളായിട്ടാണ്‌ ഈ ഗദ്യകാവ്യം വിന്യസിച്ചിരിക്കുന്നത്‌.  
ശൂദ്രക രാജാവ്‌, വൈശമ്പായനന്‍, കപിഞ്‌ജലന്‍, പത്രലേഖ, താരാപീഡന്‍, പുണ്ഡരീകന്‍, ചന്ദ്രാപീഡന്‍, കാദംബരി, വിലാസവതി, ശുകനാശന്‍, മനോരമ, മഹാശ്വേത, തരളിക, മദലേഖ, കേയൂരന്‍, ശ്വേതകേതു, ചണ്ഡാലകന്യക, മേഘനാദന്‍, ജാബാലി എന്നിവരാണ്‌ ഈ ഗദ്യകാവ്യത്തിലെ മുഖ്യകഥാപാത്രങ്ങള്‍.

വാമനഭട്ടബാണന്റെ ബൃഹത്‌കഥാമഞ്‌ജരിയിലും സോമദേവന്റെ കഥാസരിത്‌സാഗരത്തിലും ദണ്ഡിയുടെ അവന്തിസുന്ദരികഥയിലും വർണിക്കപ്പെട്ടിട്ടുള്ള കാദംബരീകഥാഭാഗങ്ങള്‍ക്കും ബാണഭട്ടന്റെ കാദംബരീകഥയ്‌ക്കും സാമ്യമുണ്ട്‌.  
+
വാമനഭട്ടബാണന്റെ ബൃഹത്‌കഥാമഞ്‌ജരിയിലും സോമദേവന്റെ കഥാസരിത്‌സാഗരത്തിലും ദണ്ഡിയുടെ അവന്തിസുന്ദരികഥയിലും വര്‍ണിക്കപ്പെട്ടിട്ടുള്ള കാദംബരീകഥാഭാഗങ്ങള്‍ക്കും ബാണഭട്ടന്റെ കാദംബരീകഥയ്‌ക്കും സാമ്യമുണ്ട്‌.  
-
ബാണഭട്ടന്റെ കൃതി, അഭിനന്ദന്‍ (9-ാം ശ.), കാവ്യരൂപത്തിൽ, എട്ട്‌ സർഗങ്ങളിലായി, കാദംബരീകഥാസാരമെന്ന പേരിൽ സംഗ്രഹിച്ചിട്ടുണ്ട്‌. ഭാനുചന്ദ്രന്‍, ബാലകൃഷ്‌ണന്‍, ശൂരചന്ദ്രന്‍, മഹാദേവന്‍, സുകരന്‍, അർജുനന്‍, ഘനശ്യാമന്‍ തുടങ്ങിയ പണ്ഡിതന്മാർ കാദംബരിക്കു വ്യാഖ്യാനങ്ങള്‍ നിർമിച്ചിട്ടുള്ളവരാണ്‌. കാദംബരീകഥയെ ആധാരമാക്കി വ്യാസയജ്വന്‍ അഭിനവകാദംബരി എന്ന കൃതി നിർമിച്ചു. ത്യ്രംബകന്റെ കാദംബരീകഥാസാരവും ഒരജ്ഞാതനാമാവിന്റെ കല്‌പിതകാദംബരിയും ശ്രീകണ്‌ഠാഭിനവശാസ്‌ത്രിയുടെ കാദംബരീചമ്പുവും നരസിംഹന്റെ കാദംബരീകല്യാണം രൂപകവും കാദംബരിയെ ഉപജീവിച്ച്‌ എഴുതപ്പെട്ട കൃതികളാണ്‌. ഇതിലെ ദീർഘസമാസങ്ങളും വാക്യങ്ങളുടെ ദൈർഘ്യവും കാവ്യാസ്വാദന പ്രക്രിയയ്‌ക്ക്‌ ആയാസമുണ്ടാക്കുന്നു എന്ന്‌ ചിലർക്ക്‌ അഭിപ്രായമുണ്ട്‌.  
+
ബാണഭട്ടന്റെ കൃതി, അഭിനന്ദന്‍ (9-ാം ശ.), കാവ്യരൂപത്തില്‍, എട്ട്‌ സര്‍ഗങ്ങളിലായി, കാദംബരീകഥാസാരമെന്ന പേരില്‍ സംഗ്രഹിച്ചിട്ടുണ്ട്‌. ഭാനുചന്ദ്രന്‍, ബാലകൃഷ്‌ണന്‍, ശൂരചന്ദ്രന്‍, മഹാദേവന്‍, സുകരന്‍, അര്‍ജുനന്‍, ഘനശ്യാമന്‍ തുടങ്ങിയ പണ്ഡിതന്മാര്‍ കാദംബരിക്കു വ്യാഖ്യാനങ്ങള്‍ നിര്‍മിച്ചിട്ടുള്ളവരാണ്‌. കാദംബരീകഥയെ ആധാരമാക്കി വ്യാസയജ്വന്‍ അഭിനവകാദംബരി എന്ന കൃതി നിര്‍മിച്ചു. ത്യ്രംബകന്റെ കാദംബരീകഥാസാരവും ഒരജ്ഞാതനാമാവിന്റെ കല്‌പിതകാദംബരിയും ശ്രീകണ്‌ഠാഭിനവശാസ്‌ത്രിയുടെ കാദംബരീചമ്പുവും നരസിംഹന്റെ കാദംബരീകല്യാണം രൂപകവും കാദംബരിയെ ഉപജീവിച്ച്‌ എഴുതപ്പെട്ട കൃതികളാണ്‌. ഇതിലെ ദീര്‍ഘസമാസങ്ങളും വാക്യങ്ങളുടെ ദൈര്‍ഘ്യവും കാവ്യാസ്വാദന പ്രക്രിയയ്‌ക്ക്‌ ആയാസമുണ്ടാക്കുന്നു എന്ന്‌ ചിലര്‍ക്ക്‌ അഭിപ്രായമുണ്ട്‌.  
-
കാദംബരിയുടെ സാഹിത്യഗുണം ഉത്‌കൃഷ്‌ടമാണ്‌. ഭാഷാഭാവങ്ങളുടെയും ശബ്‌ദഭാവങ്ങളുടെയും സമുചിത സമാവേശമുള്ള ഒരു സമുജ്ജ്വല രത്‌നമാണ്‌ ഈ കൃതി. "നിർദോഷവും പവിത്രവു'മായ ശൃംഗാരമാണ്‌ അംഗിയായ രസം. അംഗങ്ങളായി കരുണം, അദ്‌ഭുതം, വീരം എന്നിവയും യഥാവസരം പ്രയോഗിച്ചിട്ടുണ്ട്‌.  
+
കാദംബരിയുടെ സാഹിത്യഗുണം ഉത്‌കൃഷ്‌ടമാണ്‌. ഭാഷാഭാവങ്ങളുടെയും ശബ്‌ദഭാവങ്ങളുടെയും സമുചിത സമാവേശമുള്ള ഒരു സമുജ്ജ്വല രത്‌നമാണ്‌ ഈ കൃതി. "നിര്‍ദോഷവും പവിത്രവു'മായ ശൃംഗാരമാണ്‌ അംഗിയായ രസം. അംഗങ്ങളായി കരുണം, അദ്‌ഭുതം, വീരം എന്നിവയും യഥാവസരം പ്രയോഗിച്ചിട്ടുണ്ട്‌.  
  <nowiki>
  <nowiki>
""കാദംബരീരസജ്ഞാനം
""കാദംബരീരസജ്ഞാനം
ആഹാരോƒപി ന രോചതേ''
ആഹാരോƒപി ന രോചതേ''
  </nowiki>
  </nowiki>
-
എന്ന ആഭാണകം വളരെ പ്രസിദ്ധമാണ്‌. കാദംബരീകാവ്യത്തിന്റെ രസം അറിഞ്ഞവർക്ക്‌ ആഹാരംപോലും രുചികരമായി തോന്നുകയില്ലെന്നാണ്‌ ഇതിനർഥം. കാവ്യസൗന്ദര്യത്തിനു ചേർന്ന നാമമാണ്‌ കവി കല്‌പിച്ചിരിക്കുന്നത്‌. കാദംബരി എന്ന പദത്തിനു മദ്യം എന്നാണർഥം. മദ്യം സ്വയം മറക്കുവാന്‍ ഹേതുവാകുന്നതുപോലെ കാദംബരിയുടെ അനുരാഗഗതിയും ആത്മവിസ്‌മൃതി ഹേതുകമായി ഭവിക്കുന്നു.  
+
എന്ന ആഭാണകം വളരെ പ്രസിദ്ധമാണ്‌. കാദംബരീകാവ്യത്തിന്റെ രസം അറിഞ്ഞവര്‍ക്ക്‌ ആഹാരംപോലും രുചികരമായി തോന്നുകയില്ലെന്നാണ്‌ ഇതിനര്‍ഥം. കാവ്യസൗന്ദര്യത്തിനു ചേര്‍ന്ന നാമമാണ്‌ കവി കല്‌പിച്ചിരിക്കുന്നത്‌. കാദംബരി എന്ന പദത്തിനു മദ്യം എന്നാണര്‍ഥം. മദ്യം സ്വയം മറക്കുവാന്‍ ഹേതുവാകുന്നതുപോലെ കാദംബരിയുടെ അനുരാഗഗതിയും ആത്മവിസ്‌മൃതി ഹേതുകമായി ഭവിക്കുന്നു.  
-
ഇംഗ്ലീഷ്‌, ഡച്ച്‌ തുടങ്ങിയ ലോകഭാഷകളിൽ കാദംബരിക്കു പരിഭാഷകളുണ്ടായിട്ടുണ്ട്‌. കാദംബരിയുടെ ഇംഗ്ലീഷ്‌ പരിഭാഷ 1896-സി.എം. റ്റൈഡിങ്‌ ലണ്ടനിൽനിന്നു പ്രസിദ്ധപ്പെടുത്തുകയുണ്ടായി. മിക്ക ഇന്ത്യന്‍ ഭാഷകളിലും ഇതിന്റെ വിവർത്തനങ്ങള്‍ ഉണ്ട്‌.  
+
ഇംഗ്ലീഷ്‌, ഡച്ച്‌ തുടങ്ങിയ ലോകഭാഷകളില്‍ കാദംബരിക്കു പരിഭാഷകളുണ്ടായിട്ടുണ്ട്‌. കാദംബരിയുടെ ഇംഗ്ലീഷ്‌ പരിഭാഷ 1896-ല്‍ സി.എം. റ്റൈഡിങ്‌ ലണ്ടനില്‍നിന്നു പ്രസിദ്ധപ്പെടുത്തുകയുണ്ടായി. മിക്ക ഇന്ത്യന്‍ ഭാഷകളിലും ഇതിന്റെ വിവര്‍ത്തനങ്ങള്‍ ഉണ്ട്‌.  
-
മലയാളത്തിൽ കാദംബരിക്ക്‌ ഒട്ടനവധി വിവർത്തനങ്ങളും അനുകരണങ്ങളുമുണ്ട്‌. അഭിനന്ദന്റെ കാദംബരീകഥാസാരത്തെ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മലയാളത്തിലേക്കു വൃത്താനുവൃത്തം തർജുമ ചെയ്‌തു. കാദംബരീകഥാസാരം എന്ന പേരിൽ രാമന്‍പിള്ള ആശാന്‍ (1911), ടി.സി. കല്യാണിഅമ്മ (1920), അമ്മാമന്‍ തമ്പുരാന്‍ (1921) എന്നിവരുടെ വിവർത്തനങ്ങളുമുണ്ടായിട്ടുണ്ട്‌. കാട്ടൂർ ടി.എന്‍. ഗോവിന്ദന്റെ കാദംബരീപരിണയം മണിപ്രവാളം, ഡോ. കെ. ഗോദവർമയുടെ കാദംബരി (നാടകം, 1944), പി.എം. കുമാരന്‍ നായരുടെ കാദംബരി (1961) എന്നീ രചനകളും സ്‌മരണീയമാണ്‌.  
+
മലയാളത്തില്‍ കാദംബരിക്ക്‌ ഒട്ടനവധി വിവര്‍ത്തനങ്ങളും അനുകരണങ്ങളുമുണ്ട്‌. അഭിനന്ദന്റെ കാദംബരീകഥാസാരത്തെ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മലയാളത്തിലേക്കു വൃത്താനുവൃത്തം തര്‍ജുമ ചെയ്‌തു. കാദംബരീകഥാസാരം എന്ന പേരില്‍ രാമന്‍പിള്ള ആശാന്‍ (1911), ടി.സി. കല്യാണിഅമ്മ (1920), അമ്മാമന്‍ തമ്പുരാന്‍ (1921) എന്നിവരുടെ വിവര്‍ത്തനങ്ങളുമുണ്ടായിട്ടുണ്ട്‌. കാട്ടൂര്‍ ടി.എന്‍. ഗോവിന്ദന്റെ കാദംബരീപരിണയം മണിപ്രവാളം, ഡോ. കെ. ഗോദവര്‍മയുടെ കാദംബരി (നാടകം, 1944), പി.എം. കുമാരന്‍ നായരുടെ കാദംബരി (1961) എന്നീ രചനകളും സ്‌മരണീയമാണ്‌.  
-
(അരുമാനൂർ നിർമലാനന്ദന്‍; സ.പ.)
+
(അരുമാനൂര്‍ നിര്‍മലാനന്ദന്‍; സ.പ.)

Current revision as of 06:18, 5 ഓഗസ്റ്റ്‌ 2014

കാദംബരി

ബാണഭട്ടന്‍ രചിച്ച ഒരു സംസ്‌കൃത ഗദ്യകാവ്യം. ഈ കൃതിയുടെ പൂര്‍വാര്‍ധം മാത്രമേ ബാണഭട്ടന്‍ രചിച്ചുള്ളൂ. ഉത്തരാര്‍ധംകൂടി നിര്‍മിച്ച്‌ കാവ്യത്തെ പൂര്‍ണമാക്കിയത്‌ ഇദ്ദേഹത്തിന്റെ പുത്രനായ ഭൂഷണഭട്ടനാണ്‌.

വിദിശ എന്ന നഗരിയിലെ രാജാവായ ശൂദ്രകന്‍ വിദ്വത്‌സഭയിലിരിക്കുമ്പോള്‍ പഞ്‌ജരബദ്ധനായ ഒരു ആണ്‍തത്തയെയും കൊണ്ട്‌ ഒരു ചണ്ഡാലകന്യക അവിടെ വന്നു. "സകലശാസ്‌ത്രങ്ങളും അറിഞ്ഞവനും ത്രിലോകരത്‌നവുമായ വൈശമ്പായനന്‍ എന്നു പേരുള്ള ഈ തത്തയെ സ്വന്തമാക്കിയാലും' എന്നു പറഞ്ഞിട്ട്‌ അവള്‍ ഇറങ്ങിപ്പോയി. തത്ത രാജാവിന്‌ അഭിമുഖമായിരുന്നുകൊണ്ട്‌ അദ്ദേഹത്തെ പ്രശംസിച്ച്‌ ഒരു ശ്ലോകം ചൊല്ലി. രാജാവിന്റെ ചോദ്യങ്ങള്‍ക്കു തത്ത നല്‌കുന്ന മറുപടിയുടെ രൂപത്തിലാണു കഥ പറഞ്ഞിരിക്കുന്നത്‌.

ഉജ്ജയിനിയിലെ മഹാരാജാവായ ചന്ദ്രാപീഡനും ഗന്ധര്‍വ രാജകുമാരിയായ കാദംബരിയും തമ്മിലുള്ള അനുരാഗകഥയാണ്‌ ഇതിലെ മുഖ്യമായ പ്രതിപാദ്യം. കാദംബരിയുടെ ആത്മസഖിയായ മഹാശ്വേതയും പുണ്ഡരീകനും തമ്മിലുള്ള അനശ്വരാനുരാഗത്തിന്റെ കഥയും ആനുഷംഗികമായി ഇതില്‍ വര്‍ണിക്കപ്പെട്ടിരിക്കുന്നു. രണ്ടു കന്യകമാരുടെയും കാമുകന്മാര്‍ക്കുണ്ടാകുന്ന ആകസ്‌മികമായ മരണം അവരുടെ വിവാഹത്തിനു വിഘാതം സൃഷ്‌ടിച്ചു. ഒരു അശരീരിയിലൂടെ ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആ ദൃഢാനുരാഗിണിമാര്‍ കാത്തിരുന്നു. കാലാന്തരത്തില്‍ കാദംബരി ചന്ദ്രാപീഡനോടും മഹാശ്വേത പുണ്ഡരീകനോടും ചേര്‍ന്നു. ചന്ദ്രാപീഡന്‍ ഒരവതാരമാണ്‌. ഒരു ശാപമാണ്‌ ഈ സംഭവപരമ്പരകള്‍ക്കു നിദാനം.

വംശം, ശുകം, ശൂദ്രകം, സഭാമണ്ഡപം, വിന്ധ്യാടവി, പമ്പാസരോവരം, ശബരമൃഗയ, ശബരസൈന്യം എന്നിങ്ങനെ അനവധി വര്‍ണനങ്ങളായിട്ടാണ്‌ ഈ ഗദ്യകാവ്യം വിന്യസിച്ചിരിക്കുന്നത്‌.

ശൂദ്രക രാജാവ്‌, വൈശമ്പായനന്‍, കപിഞ്‌ജലന്‍, പത്രലേഖ, താരാപീഡന്‍, പുണ്ഡരീകന്‍, ചന്ദ്രാപീഡന്‍, കാദംബരി, വിലാസവതി, ശുകനാശന്‍, മനോരമ, മഹാശ്വേത, തരളിക, മദലേഖ, കേയൂരന്‍, ശ്വേതകേതു, ചണ്ഡാലകന്യക, മേഘനാദന്‍, ജാബാലി എന്നിവരാണ്‌ ഈ ഗദ്യകാവ്യത്തിലെ മുഖ്യകഥാപാത്രങ്ങള്‍.

വാമനഭട്ടബാണന്റെ ബൃഹത്‌കഥാമഞ്‌ജരിയിലും സോമദേവന്റെ കഥാസരിത്‌സാഗരത്തിലും ദണ്ഡിയുടെ അവന്തിസുന്ദരികഥയിലും വര്‍ണിക്കപ്പെട്ടിട്ടുള്ള കാദംബരീകഥാഭാഗങ്ങള്‍ക്കും ബാണഭട്ടന്റെ കാദംബരീകഥയ്‌ക്കും സാമ്യമുണ്ട്‌.

ബാണഭട്ടന്റെ കൃതി, അഭിനന്ദന്‍ (9-ാം ശ.), കാവ്യരൂപത്തില്‍, എട്ട്‌ സര്‍ഗങ്ങളിലായി, കാദംബരീകഥാസാരമെന്ന പേരില്‍ സംഗ്രഹിച്ചിട്ടുണ്ട്‌. ഭാനുചന്ദ്രന്‍, ബാലകൃഷ്‌ണന്‍, ശൂരചന്ദ്രന്‍, മഹാദേവന്‍, സുകരന്‍, അര്‍ജുനന്‍, ഘനശ്യാമന്‍ തുടങ്ങിയ പണ്ഡിതന്മാര്‍ കാദംബരിക്കു വ്യാഖ്യാനങ്ങള്‍ നിര്‍മിച്ചിട്ടുള്ളവരാണ്‌. കാദംബരീകഥയെ ആധാരമാക്കി വ്യാസയജ്വന്‍ അഭിനവകാദംബരി എന്ന കൃതി നിര്‍മിച്ചു. ത്യ്രംബകന്റെ കാദംബരീകഥാസാരവും ഒരജ്ഞാതനാമാവിന്റെ കല്‌പിതകാദംബരിയും ശ്രീകണ്‌ഠാഭിനവശാസ്‌ത്രിയുടെ കാദംബരീചമ്പുവും നരസിംഹന്റെ കാദംബരീകല്യാണം രൂപകവും കാദംബരിയെ ഉപജീവിച്ച്‌ എഴുതപ്പെട്ട കൃതികളാണ്‌. ഇതിലെ ദീര്‍ഘസമാസങ്ങളും വാക്യങ്ങളുടെ ദൈര്‍ഘ്യവും കാവ്യാസ്വാദന പ്രക്രിയയ്‌ക്ക്‌ ആയാസമുണ്ടാക്കുന്നു എന്ന്‌ ചിലര്‍ക്ക്‌ അഭിപ്രായമുണ്ട്‌.

കാദംബരിയുടെ സാഹിത്യഗുണം ഉത്‌കൃഷ്‌ടമാണ്‌. ഭാഷാഭാവങ്ങളുടെയും ശബ്‌ദഭാവങ്ങളുടെയും സമുചിത സമാവേശമുള്ള ഒരു സമുജ്ജ്വല രത്‌നമാണ്‌ ഈ കൃതി. "നിര്‍ദോഷവും പവിത്രവു'മായ ശൃംഗാരമാണ്‌ അംഗിയായ രസം. അംഗങ്ങളായി കരുണം, അദ്‌ഭുതം, വീരം എന്നിവയും യഥാവസരം പ്രയോഗിച്ചിട്ടുണ്ട്‌.

""കാദംബരീരസജ്ഞാനം
ആഹാരോƒപി ന രോചതേ''
 
എന്ന ആഭാണകം വളരെ പ്രസിദ്ധമാണ്‌. കാദംബരീകാവ്യത്തിന്റെ രസം അറിഞ്ഞവര്‍ക്ക്‌ ആഹാരംപോലും രുചികരമായി തോന്നുകയില്ലെന്നാണ്‌ ഇതിനര്‍ഥം. കാവ്യസൗന്ദര്യത്തിനു ചേര്‍ന്ന നാമമാണ്‌ കവി കല്‌പിച്ചിരിക്കുന്നത്‌. കാദംബരി എന്ന പദത്തിനു മദ്യം എന്നാണര്‍ഥം. മദ്യം സ്വയം മറക്കുവാന്‍ ഹേതുവാകുന്നതുപോലെ കാദംബരിയുടെ അനുരാഗഗതിയും ആത്മവിസ്‌മൃതി ഹേതുകമായി ഭവിക്കുന്നു.

ഇംഗ്ലീഷ്‌, ഡച്ച്‌ തുടങ്ങിയ ലോകഭാഷകളില്‍ കാദംബരിക്കു പരിഭാഷകളുണ്ടായിട്ടുണ്ട്‌. കാദംബരിയുടെ ഇംഗ്ലീഷ്‌ പരിഭാഷ 1896-ല്‍ സി.എം. റ്റൈഡിങ്‌ ലണ്ടനില്‍നിന്നു പ്രസിദ്ധപ്പെടുത്തുകയുണ്ടായി. മിക്ക ഇന്ത്യന്‍ ഭാഷകളിലും ഇതിന്റെ വിവര്‍ത്തനങ്ങള്‍ ഉണ്ട്‌.

മലയാളത്തില്‍ കാദംബരിക്ക്‌ ഒട്ടനവധി വിവര്‍ത്തനങ്ങളും അനുകരണങ്ങളുമുണ്ട്‌. അഭിനന്ദന്റെ കാദംബരീകഥാസാരത്തെ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മലയാളത്തിലേക്കു വൃത്താനുവൃത്തം തര്‍ജുമ ചെയ്‌തു. കാദംബരീകഥാസാരം എന്ന പേരില്‍ രാമന്‍പിള്ള ആശാന്‍ (1911), ടി.സി. കല്യാണിഅമ്മ (1920), അമ്മാമന്‍ തമ്പുരാന്‍ (1921) എന്നിവരുടെ വിവര്‍ത്തനങ്ങളുമുണ്ടായിട്ടുണ്ട്‌. കാട്ടൂര്‍ ടി.എന്‍. ഗോവിന്ദന്റെ കാദംബരീപരിണയം മണിപ്രവാളം, ഡോ. കെ. ഗോദവര്‍മയുടെ കാദംബരി (നാടകം, 1944), പി.എം. കുമാരന്‍ നായരുടെ കാദംബരി (1961) എന്നീ രചനകളും സ്‌മരണീയമാണ്‌.

(അരുമാനൂര്‍ നിര്‍മലാനന്ദന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%A6%E0%B4%82%E0%B4%AC%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍