This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാതില

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കാതില)
(കാതില)
 
വരി 1: വരി 1:
== കാതില ==
== കാതില ==
[[ചിത്രം:Vol7p17_Kathila.jpg|thumb|കാതില (കാതിലോല) അണിഞ്ഞ സ്‌ത്രീ-രേഖാചിത്രം]]
[[ചിത്രം:Vol7p17_Kathila.jpg|thumb|കാതില (കാതിലോല) അണിഞ്ഞ സ്‌ത്രീ-രേഖാചിത്രം]]
-
സ്‌ത്രീകള്‍ അണിയുന്ന ഒരു കർണാഭരണം. പനയോലയോ കൈതയോലയോ ചുരുട്ടി ഉണ്ടാക്കുന്ന അതിലളിതമായ ഒരു അലങ്കാരവസ്‌തുവായ കാതിലയ്‌ക്കു "കാതോല' എന്നും "കാതിലോല' എന്നും പ്രാദേശികമായി രൂപഭേദങ്ങളുണ്ട്‌. അതിപ്രാചീനകാലത്ത്‌ തളിരുകളും പൂക്കളും ആയിരുന്നു ആഭരണങ്ങളായി ഉപയോഗിച്ചിരുന്നത്‌ (നോ. അംഗസംസ്‌കാരം; ആഭരണങ്ങള്‍). പില്‌ക്കാലത്ത്‌ ഇവയുടെ രൂപത്തിൽ സ്വർണംകൊണ്ടും വെള്ളികൊണ്ടും ആഭരണങ്ങള്‍ നിർമിച്ചുവന്നു. സമൂഹത്തിന്റെ താഴേക്കിടയിലുള്ള സ്‌ത്രീകള്‍ ഓല കൊണ്ടുതന്നെ കാതോല അണിഞ്ഞപ്പോള്‍ ധനസ്ഥിതിയുള്ളവർ സ്വർണംകൊണ്ടും വെള്ളികൊണ്ടും കാതോല ധരിച്ചുവന്നു. ഈയംകൊണ്ട്‌ ഓലച്ചുരുളിന്റെ ആകൃതിയിൽ നിർമിക്കുന്ന കർണാഭരണത്തെ "ഇയ്യനോല' എന്നു പറയുന്നു. രണ്ടു സഹസ്രാബ്‌ദങ്ങള്‍ക്കു മുന്‍പുതന്നെ മുത്തുമാല, കാതില തുടങ്ങിയ ആഭരണങ്ങള്‍ തക്ഷശിലയിലെ സ്‌ത്രീപുരുഷന്മാർ ഉപയോഗിച്ചിരുന്നതായി ഉത്‌ഖനനങ്ങള്‍ തെളിവുനല്‌കുന്നു. തക്ക, കാതില, തോട, കുണ്ഡലം മുതലായവയായിരുന്നു പഴയരീതിയിലുള്ള കർണാഭരണങ്ങള്‍. കാതുകള്‍ നീട്ടിവളർത്തുന്നതു പരിഷ്‌കാരമായിരുന്ന പഴയകാലത്ത്‌ കാതോല ക്രമേണ വലുപ്പം കൂട്ടി ധരിച്ചു കാതുകള്‍ വളർത്തിയിരുന്നു. സ്‌ത്രീകളുടെ വേഷവിധാനങ്ങളെപ്പറ്റി വർണിക്കുന്ന പല പ്രാചീന കൃതികളിലും കാതിലയെപ്പറ്റി പരാമർശിക്കുന്നുണ്ട്‌:
+
സ്‌ത്രീകള്‍ അണിയുന്ന ഒരു കര്‍ണാഭരണം. പനയോലയോ കൈതയോലയോ ചുരുട്ടി ഉണ്ടാക്കുന്ന അതിലളിതമായ ഒരു അലങ്കാരവസ്‌തുവായ കാതിലയ്‌ക്കു "കാതോല' എന്നും "കാതിലോല' എന്നും പ്രാദേശികമായി രൂപഭേദങ്ങളുണ്ട്‌. അതിപ്രാചീനകാലത്ത്‌ തളിരുകളും പൂക്കളും ആയിരുന്നു ആഭരണങ്ങളായി ഉപയോഗിച്ചിരുന്നത്‌ (നോ. അംഗസംസ്‌കാരം; ആഭരണങ്ങള്‍). പില്‌ക്കാലത്ത്‌ ഇവയുടെ രൂപത്തില്‍ സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും ആഭരണങ്ങള്‍ നിര്‍മിച്ചുവന്നു. സമൂഹത്തിന്റെ താഴേക്കിടയിലുള്ള സ്‌ത്രീകള്‍ ഓല കൊണ്ടുതന്നെ കാതോല അണിഞ്ഞപ്പോള്‍ ധനസ്ഥിതിയുള്ളവര്‍ സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും കാതോല ധരിച്ചുവന്നു. ഈയംകൊണ്ട്‌ ഓലച്ചുരുളിന്റെ ആകൃതിയില്‍ നിര്‍മിക്കുന്ന കര്‍ണാഭരണത്തെ "ഇയ്യനോല' എന്നു പറയുന്നു. രണ്ടു സഹസ്രാബ്‌ദങ്ങള്‍ക്കു മുന്‍പുതന്നെ മുത്തുമാല, കാതില തുടങ്ങിയ ആഭരണങ്ങള്‍ തക്ഷശിലയിലെ സ്‌ത്രീപുരുഷന്മാര്‍ ഉപയോഗിച്ചിരുന്നതായി ഉത്‌ഖനനങ്ങള്‍ തെളിവുനല്‌കുന്നു. തക്ക, കാതില, തോട, കുണ്ഡലം മുതലായവയായിരുന്നു പഴയരീതിയിലുള്ള കര്‍ണാഭരണങ്ങള്‍. കാതുകള്‍ നീട്ടിവളര്‍ത്തുന്നതു പരിഷ്‌കാരമായിരുന്ന പഴയകാലത്ത്‌ കാതോല ക്രമേണ വലുപ്പം കൂട്ടി ധരിച്ചു കാതുകള്‍ വളര്‍ത്തിയിരുന്നു. സ്‌ത്രീകളുടെ വേഷവിധാനങ്ങളെപ്പറ്റി വര്‍ണിക്കുന്ന പല പ്രാചീന കൃതികളിലും കാതിലയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്‌:
  <nowiki>
  <nowiki>
""നല്ലൊരു മാല കടകങ്ങള്‍ മോതിരം  
""നല്ലൊരു മാല കടകങ്ങള്‍ മോതിരം  
വരി 11: വരി 11:
എന്നു ശിവപുരാണത്തിലും കാണുന്നു.  
എന്നു ശിവപുരാണത്തിലും കാണുന്നു.  
-
കഥകളിയിൽ സ്‌ത്രീവേഷക്കാർ ധരിക്കുന്ന ഒരുതരം കർണാഭരണവും കാതില എന്ന പേരിൽ അറിയപ്പെടുന്നു.  
+
കഥകളിയില്‍ സ്‌ത്രീവേഷക്കാര്‍ ധരിക്കുന്ന ഒരുതരം കര്‍ണാഭരണവും കാതില എന്ന പേരില്‍ അറിയപ്പെടുന്നു.  
-
ഉണ്ണായിവാരിയരും കുഞ്ചന്‍നമ്പ്യാരും തമ്മിൽ നടത്തിയതായി പറയപ്പെടുന്ന നർമസംവാദം ("കാതിലോല'? "നല്ലതാളി') അക്കാലത്ത്‌ ഉന്നതകുലജാതകളായ സ്‌ത്രീകള്‍ "കാതിലോല' എന്ന കർണാഭരണം ധരിച്ചിരുന്നു എന്നു വ്യക്തമാക്കുന്നു.
+
ഉണ്ണായിവാരിയരും കുഞ്ചന്‍നമ്പ്യാരും തമ്മില്‍ നടത്തിയതായി പറയപ്പെടുന്ന നര്‍മസംവാദം ("കാതിലോല'? "നല്ലതാളി') അക്കാലത്ത്‌ ഉന്നതകുലജാതകളായ സ്‌ത്രീകള്‍ "കാതിലോല' എന്ന കര്‍ണാഭരണം ധരിച്ചിരുന്നു എന്നു വ്യക്തമാക്കുന്നു.

Current revision as of 05:58, 5 ഓഗസ്റ്റ്‌ 2014

കാതില

കാതില (കാതിലോല) അണിഞ്ഞ സ്‌ത്രീ-രേഖാചിത്രം

സ്‌ത്രീകള്‍ അണിയുന്ന ഒരു കര്‍ണാഭരണം. പനയോലയോ കൈതയോലയോ ചുരുട്ടി ഉണ്ടാക്കുന്ന അതിലളിതമായ ഒരു അലങ്കാരവസ്‌തുവായ കാതിലയ്‌ക്കു "കാതോല' എന്നും "കാതിലോല' എന്നും പ്രാദേശികമായി രൂപഭേദങ്ങളുണ്ട്‌. അതിപ്രാചീനകാലത്ത്‌ തളിരുകളും പൂക്കളും ആയിരുന്നു ആഭരണങ്ങളായി ഉപയോഗിച്ചിരുന്നത്‌ (നോ. അംഗസംസ്‌കാരം; ആഭരണങ്ങള്‍). പില്‌ക്കാലത്ത്‌ ഇവയുടെ രൂപത്തില്‍ സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും ആഭരണങ്ങള്‍ നിര്‍മിച്ചുവന്നു. സമൂഹത്തിന്റെ താഴേക്കിടയിലുള്ള സ്‌ത്രീകള്‍ ഓല കൊണ്ടുതന്നെ കാതോല അണിഞ്ഞപ്പോള്‍ ധനസ്ഥിതിയുള്ളവര്‍ സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും കാതോല ധരിച്ചുവന്നു. ഈയംകൊണ്ട്‌ ഓലച്ചുരുളിന്റെ ആകൃതിയില്‍ നിര്‍മിക്കുന്ന കര്‍ണാഭരണത്തെ "ഇയ്യനോല' എന്നു പറയുന്നു. രണ്ടു സഹസ്രാബ്‌ദങ്ങള്‍ക്കു മുന്‍പുതന്നെ മുത്തുമാല, കാതില തുടങ്ങിയ ആഭരണങ്ങള്‍ തക്ഷശിലയിലെ സ്‌ത്രീപുരുഷന്മാര്‍ ഉപയോഗിച്ചിരുന്നതായി ഉത്‌ഖനനങ്ങള്‍ തെളിവുനല്‌കുന്നു. തക്ക, കാതില, തോട, കുണ്ഡലം മുതലായവയായിരുന്നു പഴയരീതിയിലുള്ള കര്‍ണാഭരണങ്ങള്‍. കാതുകള്‍ നീട്ടിവളര്‍ത്തുന്നതു പരിഷ്‌കാരമായിരുന്ന പഴയകാലത്ത്‌ കാതോല ക്രമേണ വലുപ്പം കൂട്ടി ധരിച്ചു കാതുകള്‍ വളര്‍ത്തിയിരുന്നു. സ്‌ത്രീകളുടെ വേഷവിധാനങ്ങളെപ്പറ്റി വര്‍ണിക്കുന്ന പല പ്രാചീന കൃതികളിലും കാതിലയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്‌:

	""നല്ലൊരു മാല കടകങ്ങള്‍ മോതിരം 
	നന്മയേറും മണിക്കാതില മോതിരം''
എന്നിങ്ങനെ ഒരു പഴയ പാട്ടിലും 
	""കങ്കണം കാതില മോതിരം നൂപുരം
	തങ്കപ്പതക്കവും താലിയും മാലയും''
 
എന്നു ശിവപുരാണത്തിലും കാണുന്നു.

കഥകളിയില്‍ സ്‌ത്രീവേഷക്കാര്‍ ധരിക്കുന്ന ഒരുതരം കര്‍ണാഭരണവും കാതില എന്ന പേരില്‍ അറിയപ്പെടുന്നു.

ഉണ്ണായിവാരിയരും കുഞ്ചന്‍നമ്പ്യാരും തമ്മില്‍ നടത്തിയതായി പറയപ്പെടുന്ന നര്‍മസംവാദം ("കാതിലോല'? "നല്ലതാളി') അക്കാലത്ത്‌ ഉന്നതകുലജാതകളായ സ്‌ത്രീകള്‍ "കാതിലോല' എന്ന കര്‍ണാഭരണം ധരിച്ചിരുന്നു എന്നു വ്യക്തമാക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍