This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാണ്ടാമൃഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Rhinoceros)
(Rhinoceros)
 
വരി 2: വരി 2:
== Rhinoceros ==
== Rhinoceros ==
[[ചിത്രം:Vol7p17_WhiteRhino.jpg|thumb| വെള്ള കണ്ടാമൃഗം]]
[[ചിത്രം:Vol7p17_WhiteRhino.jpg|thumb| വെള്ള കണ്ടാമൃഗം]]
-
ആന കഴിഞ്ഞാൽ, കരയിലെ ഏറ്റവും ശക്തിയുള്ള ജീവി. അംഗുലേറ്റ്‌ ഉപവർഗത്തിൽപ്പെട്ട റൈനോസെറോറ്റിഡേ കുടുംബത്തിലെ അംഗമാണ്‌ ഇത്‌. തെക്കു കിഴക്കേ ഏഷ്യയിലും ആഫ്രിക്കയിലും മാത്രമേ കാണ്ടാമൃഗം കാണപ്പെടുന്നുള്ളൂ.  
+
ആന കഴിഞ്ഞാല്‍, കരയിലെ ഏറ്റവും ശക്തിയുള്ള ജീവി. അംഗുലേറ്റ്‌ ഉപവര്‍ഗത്തില്‍പ്പെട്ട റൈനോസെറോറ്റിഡേ കുടുംബത്തിലെ അംഗമാണ്‌ ഇത്‌. തെക്കു കിഴക്കേ ഏഷ്യയിലും ആഫ്രിക്കയിലും മാത്രമേ കാണ്ടാമൃഗം കാണപ്പെടുന്നുള്ളൂ.  
[[ചിത്രം:Vol7p17_BlackRhino.jpg|thumb| കറുപ്പു കണ്ടാമൃഗം]]
[[ചിത്രം:Vol7p17_BlackRhino.jpg|thumb| കറുപ്പു കണ്ടാമൃഗം]]
-
വളരെ വലിയ ശരീരം, രോമമില്ലാത്തതും മടക്കുകളായി കാണപ്പെടുന്നതുമായ തോൽ, തടിച്ചു കുറുകിയ കാലുകള്‍, വലുതും നീണ്ടതുമായ തല, ഒറ്റക്കൊമ്പ്‌, വളരെ ചെറിയ കണ്ണുകളും ചെവികളും, ചെറിയ വാൽ എന്നിവയാണ്‌ കാണ്ടാമൃഗത്തിന്റെ ശ്രദ്ധേയമായ പ്രത്യേകതകള്‍. ഓരോ കാലും പരന്നു വിസ്‌തൃതമായ ഒരു "പാഡി'അവസാനിക്കുന്നു; ഓരോന്നിലും കുളമ്പുള്ള മൂന്നു വിരലുകളുമുണ്ട്‌. തലയുടെ കൂർത്ത മുന്‍ഭാഗത്തു (snout) നിന്നാണ്‌ നീണ്ട കൊമ്പിന്റെ ഉദ്‌ഭവം. കാണ്ടാമൃഗത്തിനു ശരിയായ കൊമ്പ്‌ ഒന്നേയുള്ളൂ. "മോന്ത'യിൽ ഒറ്റയ്‌ക്കോ ഇരട്ടയായോ വേറെയും ചെറുകൊമ്പുകള്‍ കാണപ്പെടാറുണ്ടെങ്കിലും അവ യഥാർഥ കൊമ്പുകളല്ല; കട്ടി കൂടിയതും വിശേഷവത്‌കൃതവുമായ രോമങ്ങള്‍ ചേർന്നുണ്ടായവയാണ്‌. ശരിയായ കൊമ്പ്‌ ജീവിതകാലം മുഴുവന്‍ വളർന്നുകൊണ്ടിരിക്കും. വൃക്ഷങ്ങളിലും പാറയിലും മറ്റും ഇടയ്‌ക്കിടെ ഉരച്ച്‌ കൊമ്പു ശരിയാക്കുക ഇവയുടെ സ്വഭാവമാണ്‌.  
+
വളരെ വലിയ ശരീരം, രോമമില്ലാത്തതും മടക്കുകളായി കാണപ്പെടുന്നതുമായ തോല്‍, തടിച്ചു കുറുകിയ കാലുകള്‍, വലുതും നീണ്ടതുമായ തല, ഒറ്റക്കൊമ്പ്‌, വളരെ ചെറിയ കണ്ണുകളും ചെവികളും, ചെറിയ വാല്‍ എന്നിവയാണ്‌ കാണ്ടാമൃഗത്തിന്റെ ശ്രദ്ധേയമായ പ്രത്യേകതകള്‍. ഓരോ കാലും പരന്നു വിസ്‌തൃതമായ ഒരു "പാഡി'ല്‍ അവസാനിക്കുന്നു; ഓരോന്നിലും കുളമ്പുള്ള മൂന്നു വിരലുകളുമുണ്ട്‌. തലയുടെ കൂര്‍ത്ത മുന്‍ഭാഗത്തു (snout) നിന്നാണ്‌ നീണ്ട കൊമ്പിന്റെ ഉദ്‌ഭവം. കാണ്ടാമൃഗത്തിനു ശരിയായ കൊമ്പ്‌ ഒന്നേയുള്ളൂ. "മോന്ത'യില്‍ ഒറ്റയ്‌ക്കോ ഇരട്ടയായോ വേറെയും ചെറുകൊമ്പുകള്‍ കാണപ്പെടാറുണ്ടെങ്കിലും അവ യഥാര്‍ഥ കൊമ്പുകളല്ല; കട്ടി കൂടിയതും വിശേഷവത്‌കൃതവുമായ രോമങ്ങള്‍ ചേര്‍ന്നുണ്ടായവയാണ്‌. ശരിയായ കൊമ്പ്‌ ജീവിതകാലം മുഴുവന്‍ വളര്‍ന്നുകൊണ്ടിരിക്കും. വൃക്ഷങ്ങളിലും പാറയിലും മറ്റും ഇടയ്‌ക്കിടെ ഉരച്ച്‌ കൊമ്പു ശരിയാക്കുക ഇവയുടെ സ്വഭാവമാണ്‌.  
[[ചിത്രം:Vol7p17_800px-Indian_Rhino_(Rhinoceros_unicornis)1_-_Relic38.jpg|thumb| ഇന്ത്യന്‍ കണ്ടാമൃഗം]]
[[ചിത്രം:Vol7p17_800px-Indian_Rhino_(Rhinoceros_unicornis)1_-_Relic38.jpg|thumb| ഇന്ത്യന്‍ കണ്ടാമൃഗം]]
-
ടാർപ്പാളിന്‍ മടക്കിയിട്ടതുപോലെ തോന്നിക്കുന്ന തോൽ വളരെ കട്ടി കൂടിയതാണെങ്കിലും, അങ്ങേയറ്റം മൃദുവും സംവേദനക്ഷമവും ആണ്‌. മാത്രമല്ല, ഈ തോൽ പൊതുവേ കരുതപ്പെടുന്നതുപോലെ, വെടിയുണ്ട കടക്കാത്തതല്ലതാനും.  
+
ടാര്‍പ്പാളിന്‍ മടക്കിയിട്ടതുപോലെ തോന്നിക്കുന്ന തോല്‍ വളരെ കട്ടി കൂടിയതാണെങ്കിലും, അങ്ങേയറ്റം മൃദുവും സംവേദനക്ഷമവും ആണ്‌. മാത്രമല്ല, ഈ തോല്‍ പൊതുവേ കരുതപ്പെടുന്നതുപോലെ, വെടിയുണ്ട കടക്കാത്തതല്ലതാനും.  
[[ചിത്രം:Vol7p17_javan.jpg|thumb| ജാവന്‍ കണ്ടാമൃഗം]]
[[ചിത്രം:Vol7p17_javan.jpg|thumb| ജാവന്‍ കണ്ടാമൃഗം]]
-
കാണ്ടാമൃഗം പൂർണ സസ്യഭുക്കാണ്‌. പല ഇനങ്ങളും പുല്ലു മാത്രമേ കഴിക്കൂ. മറ്റു ചിലത്‌, കുറ്റിച്ചെടികള്‍ നിറഞ്ഞ സമതലങ്ങള്‍ "മേച്ചിലി'നു തിരഞ്ഞെടുക്കുന്നു. ഒറ്റയ്‌ക്കോ ഇണകളായോ ആണ്‌ മേച്ചിലിനിറങ്ങുക. കാണ്ടാമൃഗങ്ങള്‍ ജലാശയങ്ങളിൽനിന്ന്‌ ഒരിക്കലും അധികദൂരം അകന്നു പോകാറില്ല. പകൽസമയം മുഴുവന്‍ ഉറങ്ങിയശേഷം രാത്രിയാകുന്നതോടെ ഭക്ഷണമാരംഭിക്കുന്നു. ഈ മൃഗത്തിന്റെ ശ്രവണ-ഘ്രാണശക്തികള്‍ അതിവികസിതങ്ങളാണ്‌; തന്മൂലം കാണ്ടാമൃഗത്തെ ആക്രമിക്കുക അത്ര എളുപ്പമല്ല. ഇതിന്റെ കാഴ്‌ചശക്തി വളരെ കുറവാണെന്നു കരുതപ്പെടുന്നു. പ്രവചനാതീതമാണ്‌ കാണ്ടാമൃഗത്തിന്റെ സ്വഭാവം. സാധാരണഗതിയിൽ ശാന്തവും നിരുപദ്രവകരവുമായ പ്രകൃതമുള്ള കാണ്ടാമൃഗം പ്രകോപനമുണ്ടാകുന്നപക്ഷം അങ്ങേയറ്റം അപകടകാരിയായിത്തീരുന്നു. ഈയവസരങ്ങളിൽ മണിക്കൂറിൽ അമ്പതിലേറെ കി.മീ. വേഗതയിൽ ഇതു പാഞ്ഞുവരും. വെള്ളത്തിലോ ചെളിയിലോ കുളിക്കുന്നത്‌ കാണ്ടാമൃഗത്തിന്റെ ഒരു പൊതുസ്വഭാവമാണ്‌. ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിനും, ഉപദ്രവകാരികളായ ചെറുപ്രാണികളെ തുരത്തുന്നതിനും ഈ "കുളി' ഇവയെ സഹായിക്കുന്നു. മൂത്രത്തിന്റെയും വിസർജ്യവസ്‌തുക്കളുടെയും ഗന്ധത്തിലൂടെയാണ്‌ ഇവ പരസ്‌പരം ആശയവിനിമയം നടത്തുന്നത്‌. ഇണയെ ആകർഷിക്കുന്നതിനും ഈ പ്രത്യേകതരം ഗന്ധം ഇവയെ സഹായിക്കുന്നു.[[ചിത്രം:Vol7p17_sumatran-rhino.jpg|thumb| സുമാത്രന്‍ കണ്ടാമൃഗം]]
+
കാണ്ടാമൃഗം പൂര്‍ണ സസ്യഭുക്കാണ്‌. പല ഇനങ്ങളും പുല്ലു മാത്രമേ കഴിക്കൂ. മറ്റു ചിലത്‌, കുറ്റിച്ചെടികള്‍ നിറഞ്ഞ സമതലങ്ങള്‍ "മേച്ചിലി'നു തിരഞ്ഞെടുക്കുന്നു. ഒറ്റയ്‌ക്കോ ഇണകളായോ ആണ്‌ മേച്ചിലിനിറങ്ങുക. കാണ്ടാമൃഗങ്ങള്‍ ജലാശയങ്ങളില്‍നിന്ന്‌ ഒരിക്കലും അധികദൂരം അകന്നു പോകാറില്ല. പകല്‍സമയം മുഴുവന്‍ ഉറങ്ങിയശേഷം രാത്രിയാകുന്നതോടെ ഭക്ഷണമാരംഭിക്കുന്നു. ഈ മൃഗത്തിന്റെ ശ്രവണ-ഘ്രാണശക്തികള്‍ അതിവികസിതങ്ങളാണ്‌; തന്മൂലം കാണ്ടാമൃഗത്തെ ആക്രമിക്കുക അത്ര എളുപ്പമല്ല. ഇതിന്റെ കാഴ്‌ചശക്തി വളരെ കുറവാണെന്നു കരുതപ്പെടുന്നു. പ്രവചനാതീതമാണ്‌ കാണ്ടാമൃഗത്തിന്റെ സ്വഭാവം. സാധാരണഗതിയില്‍ ശാന്തവും നിരുപദ്രവകരവുമായ പ്രകൃതമുള്ള കാണ്ടാമൃഗം പ്രകോപനമുണ്ടാകുന്നപക്ഷം അങ്ങേയറ്റം അപകടകാരിയായിത്തീരുന്നു. ഈയവസരങ്ങളില്‍ മണിക്കൂറില്‍ അമ്പതിലേറെ കി.മീ. വേഗതയില്‍ ഇതു പാഞ്ഞുവരും. വെള്ളത്തിലോ ചെളിയിലോ കുളിക്കുന്നത്‌ കാണ്ടാമൃഗത്തിന്റെ ഒരു പൊതുസ്വഭാവമാണ്‌. ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിനും, ഉപദ്രവകാരികളായ ചെറുപ്രാണികളെ തുരത്തുന്നതിനും ഈ "കുളി' ഇവയെ സഹായിക്കുന്നു. മൂത്രത്തിന്റെയും വിസര്‍ജ്യവസ്‌തുക്കളുടെയും ഗന്ധത്തിലൂടെയാണ്‌ ഇവ പരസ്‌പരം ആശയവിനിമയം നടത്തുന്നത്‌. ഇണയെ ആകര്‍ഷിക്കുന്നതിനും ഈ പ്രത്യേകതരം ഗന്ധം ഇവയെ സഹായിക്കുന്നു.[[ചിത്രം:Vol7p17_sumatran-rhino.jpg|thumb| സുമാത്രന്‍ കണ്ടാമൃഗം]]
-
കാണ്ടാമൃഗത്തിന്റെ ഗർഭകാലം 18-19 മാസമാണ്‌. സാധാരണയായി ഒരു പ്രസവത്തിൽ ഒരു കുഞ്ഞു മാത്രമേ ഉണ്ടാകാറുള്ളൂ. ജനനസമയത്തു കുഞ്ഞിന്‌ 35-50 കിലോഗ്രാം ഭാരം കാണും. രണ്ടു വർഷക്കാലം കുഞ്ഞിനെ മുലയൂട്ടി വളർത്തുന്ന അമ്മ ആ കാലയളവിൽ ഇണ ചേരുകയില്ല. 40-50 വർഷമാണ്‌ കാണ്ടാമൃഗത്തിന്റെ ആയുസ്സ്‌.  
+
കാണ്ടാമൃഗത്തിന്റെ ഗര്‍ഭകാലം 18-19 മാസമാണ്‌. സാധാരണയായി ഒരു പ്രസവത്തില്‍ ഒരു കുഞ്ഞു മാത്രമേ ഉണ്ടാകാറുള്ളൂ. ജനനസമയത്തു കുഞ്ഞിന്‌ 35-50 കിലോഗ്രാം ഭാരം കാണും. രണ്ടു വര്‍ഷക്കാലം കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തുന്ന അമ്മ ആ കാലയളവില്‍ ഇണ ചേരുകയില്ല. 40-50 വര്‍ഷമാണ്‌ കാണ്ടാമൃഗത്തിന്റെ ആയുസ്സ്‌.  
-
പ്രധാനമായും അഞ്ച്‌ സ്‌പീഷീസ്‌ കാണ്ടാമൃഗങ്ങളാണുള്ളത്‌. ആഫ്രിക്കയിൽ രണ്ട്‌ സ്‌പീഷീസുണ്ട്‌; വെള്ള കാണ്ടാമൃഗവും (White rhinoceros), കറുപ്പു കാണ്ടാമൃഗവും (Black rhinoceros). വെള്ള അഥവാ ചതുരചുണ്ടന്‍ (squre lipped) കാണ്ടാമൃഗത്തിന്റെ ശാ.നാ. സെറാറ്റോതീരിയം സിമം (Ceratotherium simum) എന്നാണ്‌. കറുപ്പ്‌ അഥവാ കൊളുത്തു ചുണ്ടന്‍ (hook lipped) കാണ്ടാമൃഗം ഡൈസെറോസ്‌ ബൈകോർണിസ്‌ (Diceros bicornis)എന്ന ശാസ്‌ത്രനാമത്തിലാണ്‌ അറിയപ്പെടുന്നത്‌. ഇവയിൽ വൈറ്റ്‌ റൈനോസെറസ്‌ ആണ്‌ ഇന്നുള്ളതിൽ ഏറ്റവും വലുപ്പം കൂടിയ കാണ്ടാമൃഗം. അപ്പർ നൈൽ മുതൽ സുലുലാന്‍ഡ്‌ വരെയും കോങ്‌ഗോയിലും ആണ്‌ ഈ ഇനം കാണപ്പെടുന്നത്‌. മറ്റു സ്‌പീഷീസുകളെക്കാള്‍ നിറം കുറവായ ഇതിന്റെ ശരീരത്തിനു വിളറിയ ചാരനിറമാണ്‌. 5.25 മീ. നീളവും തോള്‍ഭാഗത്ത്‌ 2 മീ. ഉയരവും ഉണ്ടാകും. പൂർണവളർച്ചയെത്തിയ ഇവയ്‌ക്ക്‌ 3000 കിലോഗ്രാം വരെ ഭാരം ഉണ്ടായിരിക്കും.  
+
പ്രധാനമായും അഞ്ച്‌ സ്‌പീഷീസ്‌ കാണ്ടാമൃഗങ്ങളാണുള്ളത്‌. ആഫ്രിക്കയില്‍ രണ്ട്‌ സ്‌പീഷീസുണ്ട്‌; വെള്ള കാണ്ടാമൃഗവും (White rhinoceros), കറുപ്പു കാണ്ടാമൃഗവും (Black rhinoceros). വെള്ള അഥവാ ചതുരചുണ്ടന്‍ (squre lipped) കാണ്ടാമൃഗത്തിന്റെ ശാ.നാ. സെറാറ്റോതീരിയം സിമം (Ceratotherium simum) എന്നാണ്‌. കറുപ്പ്‌ അഥവാ കൊളുത്തു ചുണ്ടന്‍ (hook lipped) കാണ്ടാമൃഗം ഡൈസെറോസ്‌ ബൈകോര്‍ണിസ്‌ (Diceros bicornis)എന്ന ശാസ്‌ത്രനാമത്തിലാണ്‌ അറിയപ്പെടുന്നത്‌. ഇവയില്‍ വൈറ്റ്‌ റൈനോസെറസ്‌ ആണ്‌ ഇന്നുള്ളതില്‍ ഏറ്റവും വലുപ്പം കൂടിയ കാണ്ടാമൃഗം. അപ്പര്‍ നൈല്‍ മുതല്‍ സുലുലാന്‍ഡ്‌ വരെയും കോങ്‌ഗോയിലും ആണ്‌ ഈ ഇനം കാണപ്പെടുന്നത്‌. മറ്റു സ്‌പീഷീസുകളെക്കാള്‍ നിറം കുറവായ ഇതിന്റെ ശരീരത്തിനു വിളറിയ ചാരനിറമാണ്‌. 5.25 മീ. നീളവും തോള്‍ഭാഗത്ത്‌ 2 മീ. ഉയരവും ഉണ്ടാകും. പൂര്‍ണവളര്‍ച്ചയെത്തിയ ഇവയ്‌ക്ക്‌ 3000 കിലോഗ്രാം വരെ ഭാരം ഉണ്ടായിരിക്കും.  
-
രണ്ടു കൊമ്പുകളുള്ളതിൽ മുമ്പിലുള്ളതിന്‌ 1.25-2 മീ. നീളം കാണും. ആഫ്രിക്കയുടെ ദക്ഷിണഭാഗങ്ങളിലെ കാലാവസ്ഥയിലേതിനെക്കാള്‍ കൊമ്പുകള്‍ നീളത്തിൽ വളരുന്നത്‌ ഉത്തരഭാഗങ്ങളിലെ കാലാവസ്ഥയിലാണ്‌. കൂർത്തതല്ലാത്തതും ചതുരത്തിലുള്ളതുമായ മേൽച്ചുണ്ടിന്റെ ആകൃതികൊണ്ടും ഇതിനെ തിരിച്ചറിയാം. ഇണകളായോ കുടുംബമായോ സഞ്ചരിക്കുന്ന ഇവയുടെ ഭക്ഷണം പുല്ലു മാത്രമാകുന്നു.  
+
രണ്ടു കൊമ്പുകളുള്ളതില്‍ മുമ്പിലുള്ളതിന്‌ 1.25-2 മീ. നീളം കാണും. ആഫ്രിക്കയുടെ ദക്ഷിണഭാഗങ്ങളിലെ കാലാവസ്ഥയിലേതിനെക്കാള്‍ കൊമ്പുകള്‍ നീളത്തില്‍ വളരുന്നത്‌ ഉത്തരഭാഗങ്ങളിലെ കാലാവസ്ഥയിലാണ്‌. കൂര്‍ത്തതല്ലാത്തതും ചതുരത്തിലുള്ളതുമായ മേല്‍ച്ചുണ്ടിന്റെ ആകൃതികൊണ്ടും ഇതിനെ തിരിച്ചറിയാം. ഇണകളായോ കുടുംബമായോ സഞ്ചരിക്കുന്ന ഇവയുടെ ഭക്ഷണം പുല്ലു മാത്രമാകുന്നു.  
-
ബ്ലാക്‌ റൈനോസെറസ്‌ ആണ്‌ ആഫ്രിക്കയിൽ സാധാരണ കാണപ്പെടുന്ന ഇനം. ഇതിന്റെ നിറം യഥാർഥത്തിൽ കറുപ്പല്ല; ഇരുണ്ട തവിട്ടു നിറമോ ചാരനിറമോ ആണ്‌. എത്യോപ്യ മുതൽ കേപ്‌ടൗണ്‍ വരെ ഒരുകാലത്തു സമൃദ്ധമായിരുന്ന ഇവ ഇന്നു വന്യമൃഗ സംരക്ഷണകേന്ദ്രങ്ങളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നു.  
+
ബ്ലാക്‌ റൈനോസെറസ്‌ ആണ്‌ ആഫ്രിക്കയില്‍ സാധാരണ കാണപ്പെടുന്ന ഇനം. ഇതിന്റെ നിറം യഥാര്‍ഥത്തില്‍ കറുപ്പല്ല; ഇരുണ്ട തവിട്ടു നിറമോ ചാരനിറമോ ആണ്‌. എത്യോപ്യ മുതല്‍ കേപ്‌ടൗണ്‍ വരെ ഒരുകാലത്തു സമൃദ്ധമായിരുന്ന ഇവ ഇന്നു വന്യമൃഗ സംരക്ഷണകേന്ദ്രങ്ങളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നു.  
-
തോള്‍ഭാഗത്ത്‌ സു. 2 മീ. ഉയരവും, 4.5 മീ. നീളവും വരുന്ന ആണ്‍ കാണ്ടാമൃഗത്തിന്‌ 1500 കിലോഗ്രാമോളം ഭാരമുണ്ടാകും. ഇതിന്റെ മുന്‍കൊമ്പിന്റെ നീളം ഏകദേശം 50 സെ.മീ. ആണ്‌; പുറകിലത്തേതിന്റേത്‌, 20-25 സെന്റിമീറ്ററും. ഈ ഇനത്തിന്റെ തോലിൽ "മടക്കു'കളില്ല. കൊളുത്തുപോലെ വളഞ്ഞതും "പിടിക്കാന്‍' പറ്റിയതുമായ മേൽച്ചുണ്ട്‌ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്‌.  
+
തോള്‍ഭാഗത്ത്‌ സു. 2 മീ. ഉയരവും, 4.5 മീ. നീളവും വരുന്ന ആണ്‍ കാണ്ടാമൃഗത്തിന്‌ 1500 കിലോഗ്രാമോളം ഭാരമുണ്ടാകും. ഇതിന്റെ മുന്‍കൊമ്പിന്റെ നീളം ഏകദേശം 50 സെ.മീ. ആണ്‌; പുറകിലത്തേതിന്റേത്‌, 20-25 സെന്റിമീറ്ററും. ഈ ഇനത്തിന്റെ തോലില്‍ "മടക്കു'കളില്ല. കൊളുത്തുപോലെ വളഞ്ഞതും "പിടിക്കാന്‍' പറ്റിയതുമായ മേല്‍ച്ചുണ്ട്‌ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്‌.  
-
തുറസ്സായ സ്ഥലങ്ങള്‍ ഉപേക്ഷിച്ച്‌ ഈ ഇനം പലപ്പോഴും പർവതാടിവാരങ്ങളിലുള്ള ചെറുകുന്നുകള്‍, കാടുകള്‍ എന്നിവിടങ്ങളിലേക്കു കടന്നുചെല്ലാറുണ്ട്‌. സാധാരണയായി ഒറ്റയ്‌ക്കാണ്‌ ഇവ സഞ്ചരിക്കുക; ചിലപ്പോള്‍ ഇണകളായും കാണാറുണ്ട്‌; അപൂർവമായി 4 അംഗങ്ങളുള്ള ചെറുസംഘങ്ങളായും സഞ്ചരിക്കും. ഇതിന്റെ തോൽ ആഫ്രിക്കക്കാർ പരിചകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്‌.  
+
തുറസ്സായ സ്ഥലങ്ങള്‍ ഉപേക്ഷിച്ച്‌ ഈ ഇനം പലപ്പോഴും പര്‍വതാടിവാരങ്ങളിലുള്ള ചെറുകുന്നുകള്‍, കാടുകള്‍ എന്നിവിടങ്ങളിലേക്കു കടന്നുചെല്ലാറുണ്ട്‌. സാധാരണയായി ഒറ്റയ്‌ക്കാണ്‌ ഇവ സഞ്ചരിക്കുക; ചിലപ്പോള്‍ ഇണകളായും കാണാറുണ്ട്‌; അപൂര്‍വമായി 4 അംഗങ്ങളുള്ള ചെറുസംഘങ്ങളായും സഞ്ചരിക്കും. ഇതിന്റെ തോല്‍ ആഫ്രിക്കക്കാര്‍ പരിചകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്‌.  
-
ഏഷ്യയിൽ മൂന്ന്‌ സ്‌പീഷീസ്‌ കാണ്ടാമൃഗങ്ങളാണുള്ളത്‌. ഇന്ത്യന്‍ കാണ്ടാമൃഗം, ശാ.നാ. റൈനോസെറസ്‌ യൂണികോർണിസ്‌ (Rhinoceros unicornis), ജാവന്‍ കാണ്ടാമൃഗം, ശാ.നാ. റൈ സൊണ്‍ഡായികസ്‌ (R. sondaicus), സുമാത്രന്‍ കാണ്ടാമൃഗം, ശാ.നാ. ഡൈസെറോറൈനസ്‌ സുമേത്രന്‍സിസ്‌ (Dicerorhinus sumatrensis)എന്നിവയാണവ. ഇവയിൽ റൈനോസെറസിന്റെ രണ്ടു സ്‌പീഷീസിനും ഒറ്റക്കൊമ്പും മറ്റുള്ള മൂന്നിനും ഇരട്ടക്കൊമ്പുമാണുള്ളത്‌.  
+
ഏഷ്യയില്‍ മൂന്ന്‌ സ്‌പീഷീസ്‌ കാണ്ടാമൃഗങ്ങളാണുള്ളത്‌. ഇന്ത്യന്‍ കാണ്ടാമൃഗം, ശാ.നാ. റൈനോസെറസ്‌ യൂണികോര്‍ണിസ്‌ (Rhinoceros unicornis), ജാവന്‍ കാണ്ടാമൃഗം, ശാ.നാ. റൈ സൊണ്‍ഡായികസ്‌ (R. sondaicus), സുമാത്രന്‍ കാണ്ടാമൃഗം, ശാ.നാ. ഡൈസെറോറൈനസ്‌ സുമേത്രന്‍സിസ്‌ (Dicerorhinus sumatrensis)എന്നിവയാണവ. ഇവയില്‍ റൈനോസെറസിന്റെ രണ്ടു സ്‌പീഷീസിനും ഒറ്റക്കൊമ്പും മറ്റുള്ള മൂന്നിനും ഇരട്ടക്കൊമ്പുമാണുള്ളത്‌.  
-
ഏഷ്യയിലെ കാണ്ടാമൃഗങ്ങളിൽ ഏറ്റവും വലുപ്പം കൂടിയ ഇനമാണ്‌ ഇന്ത്യന്‍ കാണ്ടാമൃഗം. ഒരുകാലത്തു സമൃദ്ധമായിരുന്ന ഈ ഇനം ഇന്ന്‌ നേപ്പാള്‍ മുതൽ അസം വരെയുള്ള ഹിമാലയപ്രാന്തത്തിലെ കുന്നുകളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ.  
+
ഏഷ്യയിലെ കാണ്ടാമൃഗങ്ങളില്‍ ഏറ്റവും വലുപ്പം കൂടിയ ഇനമാണ്‌ ഇന്ത്യന്‍ കാണ്ടാമൃഗം. ഒരുകാലത്തു സമൃദ്ധമായിരുന്ന ഈ ഇനം ഇന്ന്‌ നേപ്പാള്‍ മുതല്‍ അസം വരെയുള്ള ഹിമാലയപ്രാന്തത്തിലെ കുന്നുകളില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ.  
-
3.25-4.75 മീ. നീളവും, 2 മീറ്ററിലേറെ ഉയരവും ഉള്ള ഇതിന്റെ ശരീരത്തിന്‌ മുകള്‍ഭാഗത്തു കടുത്ത ചാരനിറമോ തവിട്ടുനിറമോ ആയിരിക്കും; അടിഭാഗം പാടലവർണം കലർന്ന ചാരനിറവും. ഇവയ്‌ക്ക്‌ 2500 കി.ഗ്രാം. ഭാരം ഉണ്ടായിരിക്കും. കട്ടികൂടിയ തോൽ വലിയ മടക്കുകളായി കാണപ്പെടുന്നു. ഒരേയൊരു കൊമ്പേയുള്ളു; ഇതിന്റെ നീളം 30-60 സെ.മീ. ആണ്‌. മറ്റു കാണ്ടാമൃഗങ്ങളിൽനിന്നു വ്യത്യസ്‌തമായി ഇതിന്റെ കീഴ്‌ത്താടിയിൽ വളരെ മൂർച്ചയുള്ള ഒരു ജോഡി തേറ്റകളും കാണാം. സർക്കസ്സുകാരുടെയും മറ്റും മൃഗശേഖരത്തിൽ കാണുന്നത്‌ ഇന്ത്യന്‍ കാണ്ടാമൃഗമാണ്‌.  
+
3.25-4.75 മീ. നീളവും, 2 മീറ്ററിലേറെ ഉയരവും ഉള്ള ഇതിന്റെ ശരീരത്തിന്‌ മുകള്‍ഭാഗത്തു കടുത്ത ചാരനിറമോ തവിട്ടുനിറമോ ആയിരിക്കും; അടിഭാഗം പാടലവര്‍ണം കലര്‍ന്ന ചാരനിറവും. ഇവയ്‌ക്ക്‌ 2500 കി.ഗ്രാം. ഭാരം ഉണ്ടായിരിക്കും. കട്ടികൂടിയ തോല്‍ വലിയ മടക്കുകളായി കാണപ്പെടുന്നു. ഒരേയൊരു കൊമ്പേയുള്ളു; ഇതിന്റെ നീളം 30-60 സെ.മീ. ആണ്‌. മറ്റു കാണ്ടാമൃഗങ്ങളില്‍നിന്നു വ്യത്യസ്‌തമായി ഇതിന്റെ കീഴ്‌ത്താടിയില്‍ വളരെ മൂര്‍ച്ചയുള്ള ഒരു ജോഡി തേറ്റകളും കാണാം. സര്‍ക്കസ്സുകാരുടെയും മറ്റും മൃഗശേഖരത്തില്‍ കാണുന്നത്‌ ഇന്ത്യന്‍ കാണ്ടാമൃഗമാണ്‌.  
-
ജലാശയങ്ങള്‍ക്കടുത്തുള്ള തുറസ്സായ പുൽമേടുകളാണ്‌ ഇന്ത്യന്‍ കാണ്ടാമൃഗത്തിന്റെ മേച്ചിൽസ്ഥലം. ഇവയ്‌ക്ക്‌ ഏറ്റവും പ്രിയപ്പെട്ട ആഹാരം പൊക്കത്തിൽ വളരുന്ന പുല്ലാണ്‌.  
+
ജലാശയങ്ങള്‍ക്കടുത്തുള്ള തുറസ്സായ പുല്‍മേടുകളാണ്‌ ഇന്ത്യന്‍ കാണ്ടാമൃഗത്തിന്റെ മേച്ചില്‍സ്ഥലം. ഇവയ്‌ക്ക്‌ ഏറ്റവും പ്രിയപ്പെട്ട ആഹാരം പൊക്കത്തില്‍ വളരുന്ന പുല്ലാണ്‌.  
-
ലോകത്തിൽ ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന സസ്‌തനികളിൽ ഒന്നാണ്‌ ജാവന്‍ കാണ്ടാമൃഗം. ജാവ, മലേഷ്യ, ബർമ, സുന്ദർബന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ഇവയെ കണ്ടുവരുന്നത്‌. ചതുപ്പുനിലങ്ങളാണ്‌ ഇവയുടെ ഇഷ്‌ടപ്പെട്ട ആവാസവ്യവസ്ഥ. ജാവന്‍ കാണ്ടാമൃഗത്തിന്‌ ഏകദേശം 3.2 മീ. നീളവും 1.4-1.7 മീ. ഉയരവും ഉണ്ടായിരിക്കും. മറ്റു കാണ്ടാമൃഗങ്ങളെ അപേക്ഷിച്ച്‌ താരതമ്യേന നീളം കുറഞ്ഞ കൊമ്പാണ്‌ ഇവയ്‌ക്കുള്ളത്‌. ശരീരത്തിന്‌ 900-2000 കിലോഗ്രാം വരെ ഭാരം ഉണ്ടായിരിക്കും.
+
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വംശനാശ ഭീഷണി നേരിടുന്ന സസ്‌തനികളില്‍ ഒന്നാണ്‌ ജാവന്‍ കാണ്ടാമൃഗം. ജാവ, മലേഷ്യ, ബര്‍മ, സുന്ദര്‍ബന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ഇവയെ കണ്ടുവരുന്നത്‌. ചതുപ്പുനിലങ്ങളാണ്‌ ഇവയുടെ ഇഷ്‌ടപ്പെട്ട ആവാസവ്യവസ്ഥ. ജാവന്‍ കാണ്ടാമൃഗത്തിന്‌ ഏകദേശം 3.2 മീ. നീളവും 1.4-1.7 മീ. ഉയരവും ഉണ്ടായിരിക്കും. മറ്റു കാണ്ടാമൃഗങ്ങളെ അപേക്ഷിച്ച്‌ താരതമ്യേന നീളം കുറഞ്ഞ കൊമ്പാണ്‌ ഇവയ്‌ക്കുള്ളത്‌. ശരീരത്തിന്‌ 900-2000 കിലോഗ്രാം വരെ ഭാരം ഉണ്ടായിരിക്കും.
-
വംശനാശ ഭീഷണി നേരിടുന്ന മറ്റൊരു സ്‌പീഷീസാണ്‌ സുമാത്രന്‍ കാണ്ടാമൃഗം. സുമാത്ര, ബോർണിയോ, തെക്കു കിഴക്കന്‍ ഏഷ്യയുടെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ്‌ ഇവയെ കണ്ടുവരുന്നത്‌. തോളറ്റം വരെ 120-145 സെ.മീ. ഉയരവും 250 സെ.മീ. നീളവും ഉണ്ടായിരിക്കും. കാണ്ടാമൃഗങ്ങളിൽ വച്ച്‌ ഏറ്റവും ഭാരം കുറഞ്ഞ സ്‌പീഷീസായ ഇവയ്‌ക്ക്‌ 500-800 കിലോഗ്രാം വരെ ഭാരം ഉണ്ടായിരിക്കും. രണ്ടു കൊമ്പുകളിൽ, ഒന്നിന്‌ 15-25 സെ.മീ. നീളം ഉണ്ടെങ്കിലും, രണ്ടാമത്തേത്‌ കുറ്റിയായിരിക്കും. കുന്നിന്‍ ചരിവുകളും മറ്റ്‌ ഉയർന്ന പ്രദേശങ്ങളുമാണ്‌ സുമാത്രന്‍ കാണ്ടാമൃഗങ്ങളുടെ വിഹാരകേന്ദ്രം. "വൂളി റൈനോസെറസ്‌' (Atelodus antiquitatis)എന്നയിനത്തിന്റെ ഫോസിൽ ബ്രിട്ടണിൽനിന്നും, പൂർണരൂപത്തിലുള്ള ശവശരീരം സൈബീരിയന്‍ തുന്ദ്രകളിലെ ഉറഞ്ഞുപോയ ചെളിയിൽനിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌.
+
വംശനാശ ഭീഷണി നേരിടുന്ന മറ്റൊരു സ്‌പീഷീസാണ്‌ സുമാത്രന്‍ കാണ്ടാമൃഗം. സുമാത്ര, ബോര്‍ണിയോ, തെക്കു കിഴക്കന്‍ ഏഷ്യയുടെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ്‌ ഇവയെ കണ്ടുവരുന്നത്‌. തോളറ്റം വരെ 120-145 സെ.മീ. ഉയരവും 250 സെ.മീ. നീളവും ഉണ്ടായിരിക്കും. കാണ്ടാമൃഗങ്ങളില്‍ വച്ച്‌ ഏറ്റവും ഭാരം കുറഞ്ഞ സ്‌പീഷീസായ ഇവയ്‌ക്ക്‌ 500-800 കിലോഗ്രാം വരെ ഭാരം ഉണ്ടായിരിക്കും. രണ്ടു കൊമ്പുകളില്‍, ഒന്നിന്‌ 15-25 സെ.മീ. നീളം ഉണ്ടെങ്കിലും, രണ്ടാമത്തേത്‌ കുറ്റിയായിരിക്കും. കുന്നിന്‍ ചരിവുകളും മറ്റ്‌ ഉയര്‍ന്ന പ്രദേശങ്ങളുമാണ്‌ സുമാത്രന്‍ കാണ്ടാമൃഗങ്ങളുടെ വിഹാരകേന്ദ്രം. "വൂളി റൈനോസെറസ്‌' (Atelodus antiquitatis)എന്നയിനത്തിന്റെ ഫോസില്‍ ബ്രിട്ടണില്‍നിന്നും, പൂര്‍ണരൂപത്തിലുള്ള ശവശരീരം സൈബീരിയന്‍ തുന്ദ്രകളിലെ ഉറഞ്ഞുപോയ ചെളിയില്‍നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌.

Current revision as of 05:48, 5 ഓഗസ്റ്റ്‌ 2014

കാണ്ടാമൃഗം

Rhinoceros

വെള്ള കണ്ടാമൃഗം

ആന കഴിഞ്ഞാല്‍, കരയിലെ ഏറ്റവും ശക്തിയുള്ള ജീവി. അംഗുലേറ്റ്‌ ഉപവര്‍ഗത്തില്‍പ്പെട്ട റൈനോസെറോറ്റിഡേ കുടുംബത്തിലെ അംഗമാണ്‌ ഇത്‌. തെക്കു കിഴക്കേ ഏഷ്യയിലും ആഫ്രിക്കയിലും മാത്രമേ കാണ്ടാമൃഗം കാണപ്പെടുന്നുള്ളൂ.

കറുപ്പു കണ്ടാമൃഗം

വളരെ വലിയ ശരീരം, രോമമില്ലാത്തതും മടക്കുകളായി കാണപ്പെടുന്നതുമായ തോല്‍, തടിച്ചു കുറുകിയ കാലുകള്‍, വലുതും നീണ്ടതുമായ തല, ഒറ്റക്കൊമ്പ്‌, വളരെ ചെറിയ കണ്ണുകളും ചെവികളും, ചെറിയ വാല്‍ എന്നിവയാണ്‌ കാണ്ടാമൃഗത്തിന്റെ ശ്രദ്ധേയമായ പ്രത്യേകതകള്‍. ഓരോ കാലും പരന്നു വിസ്‌തൃതമായ ഒരു "പാഡി'ല്‍ അവസാനിക്കുന്നു; ഓരോന്നിലും കുളമ്പുള്ള മൂന്നു വിരലുകളുമുണ്ട്‌. തലയുടെ കൂര്‍ത്ത മുന്‍ഭാഗത്തു (snout) നിന്നാണ്‌ നീണ്ട കൊമ്പിന്റെ ഉദ്‌ഭവം. കാണ്ടാമൃഗത്തിനു ശരിയായ കൊമ്പ്‌ ഒന്നേയുള്ളൂ. "മോന്ത'യില്‍ ഒറ്റയ്‌ക്കോ ഇരട്ടയായോ വേറെയും ചെറുകൊമ്പുകള്‍ കാണപ്പെടാറുണ്ടെങ്കിലും അവ യഥാര്‍ഥ കൊമ്പുകളല്ല; കട്ടി കൂടിയതും വിശേഷവത്‌കൃതവുമായ രോമങ്ങള്‍ ചേര്‍ന്നുണ്ടായവയാണ്‌. ശരിയായ കൊമ്പ്‌ ജീവിതകാലം മുഴുവന്‍ വളര്‍ന്നുകൊണ്ടിരിക്കും. വൃക്ഷങ്ങളിലും പാറയിലും മറ്റും ഇടയ്‌ക്കിടെ ഉരച്ച്‌ കൊമ്പു ശരിയാക്കുക ഇവയുടെ സ്വഭാവമാണ്‌.

ഇന്ത്യന്‍ കണ്ടാമൃഗം

ടാര്‍പ്പാളിന്‍ മടക്കിയിട്ടതുപോലെ തോന്നിക്കുന്ന തോല്‍ വളരെ കട്ടി കൂടിയതാണെങ്കിലും, അങ്ങേയറ്റം മൃദുവും സംവേദനക്ഷമവും ആണ്‌. മാത്രമല്ല, ഈ തോല്‍ പൊതുവേ കരുതപ്പെടുന്നതുപോലെ, വെടിയുണ്ട കടക്കാത്തതല്ലതാനും.

ജാവന്‍ കണ്ടാമൃഗം
കാണ്ടാമൃഗം പൂര്‍ണ സസ്യഭുക്കാണ്‌. പല ഇനങ്ങളും പുല്ലു മാത്രമേ കഴിക്കൂ. മറ്റു ചിലത്‌, കുറ്റിച്ചെടികള്‍ നിറഞ്ഞ സമതലങ്ങള്‍ "മേച്ചിലി'നു തിരഞ്ഞെടുക്കുന്നു. ഒറ്റയ്‌ക്കോ ഇണകളായോ ആണ്‌ മേച്ചിലിനിറങ്ങുക. കാണ്ടാമൃഗങ്ങള്‍ ജലാശയങ്ങളില്‍നിന്ന്‌ ഒരിക്കലും അധികദൂരം അകന്നു പോകാറില്ല. പകല്‍സമയം മുഴുവന്‍ ഉറങ്ങിയശേഷം രാത്രിയാകുന്നതോടെ ഭക്ഷണമാരംഭിക്കുന്നു. ഈ മൃഗത്തിന്റെ ശ്രവണ-ഘ്രാണശക്തികള്‍ അതിവികസിതങ്ങളാണ്‌; തന്മൂലം കാണ്ടാമൃഗത്തെ ആക്രമിക്കുക അത്ര എളുപ്പമല്ല. ഇതിന്റെ കാഴ്‌ചശക്തി വളരെ കുറവാണെന്നു കരുതപ്പെടുന്നു. പ്രവചനാതീതമാണ്‌ കാണ്ടാമൃഗത്തിന്റെ സ്വഭാവം. സാധാരണഗതിയില്‍ ശാന്തവും നിരുപദ്രവകരവുമായ പ്രകൃതമുള്ള കാണ്ടാമൃഗം പ്രകോപനമുണ്ടാകുന്നപക്ഷം അങ്ങേയറ്റം അപകടകാരിയായിത്തീരുന്നു. ഈയവസരങ്ങളില്‍ മണിക്കൂറില്‍ അമ്പതിലേറെ കി.മീ. വേഗതയില്‍ ഇതു പാഞ്ഞുവരും. വെള്ളത്തിലോ ചെളിയിലോ കുളിക്കുന്നത്‌ കാണ്ടാമൃഗത്തിന്റെ ഒരു പൊതുസ്വഭാവമാണ്‌. ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിനും, ഉപദ്രവകാരികളായ ചെറുപ്രാണികളെ തുരത്തുന്നതിനും ഈ "കുളി' ഇവയെ സഹായിക്കുന്നു. മൂത്രത്തിന്റെയും വിസര്‍ജ്യവസ്‌തുക്കളുടെയും ഗന്ധത്തിലൂടെയാണ്‌ ഇവ പരസ്‌പരം ആശയവിനിമയം നടത്തുന്നത്‌. ഇണയെ ആകര്‍ഷിക്കുന്നതിനും ഈ പ്രത്യേകതരം ഗന്ധം ഇവയെ സഹായിക്കുന്നു.
സുമാത്രന്‍ കണ്ടാമൃഗം

കാണ്ടാമൃഗത്തിന്റെ ഗര്‍ഭകാലം 18-19 മാസമാണ്‌. സാധാരണയായി ഒരു പ്രസവത്തില്‍ ഒരു കുഞ്ഞു മാത്രമേ ഉണ്ടാകാറുള്ളൂ. ജനനസമയത്തു കുഞ്ഞിന്‌ 35-50 കിലോഗ്രാം ഭാരം കാണും. രണ്ടു വര്‍ഷക്കാലം കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തുന്ന അമ്മ ആ കാലയളവില്‍ ഇണ ചേരുകയില്ല. 40-50 വര്‍ഷമാണ്‌ കാണ്ടാമൃഗത്തിന്റെ ആയുസ്സ്‌.

പ്രധാനമായും അഞ്ച്‌ സ്‌പീഷീസ്‌ കാണ്ടാമൃഗങ്ങളാണുള്ളത്‌. ആഫ്രിക്കയില്‍ രണ്ട്‌ സ്‌പീഷീസുണ്ട്‌; വെള്ള കാണ്ടാമൃഗവും (White rhinoceros), കറുപ്പു കാണ്ടാമൃഗവും (Black rhinoceros). വെള്ള അഥവാ ചതുരചുണ്ടന്‍ (squre lipped) കാണ്ടാമൃഗത്തിന്റെ ശാ.നാ. സെറാറ്റോതീരിയം സിമം (Ceratotherium simum) എന്നാണ്‌. കറുപ്പ്‌ അഥവാ കൊളുത്തു ചുണ്ടന്‍ (hook lipped) കാണ്ടാമൃഗം ഡൈസെറോസ്‌ ബൈകോര്‍ണിസ്‌ (Diceros bicornis)എന്ന ശാസ്‌ത്രനാമത്തിലാണ്‌ അറിയപ്പെടുന്നത്‌. ഇവയില്‍ വൈറ്റ്‌ റൈനോസെറസ്‌ ആണ്‌ ഇന്നുള്ളതില്‍ ഏറ്റവും വലുപ്പം കൂടിയ കാണ്ടാമൃഗം. അപ്പര്‍ നൈല്‍ മുതല്‍ സുലുലാന്‍ഡ്‌ വരെയും കോങ്‌ഗോയിലും ആണ്‌ ഈ ഇനം കാണപ്പെടുന്നത്‌. മറ്റു സ്‌പീഷീസുകളെക്കാള്‍ നിറം കുറവായ ഇതിന്റെ ശരീരത്തിനു വിളറിയ ചാരനിറമാണ്‌. 5.25 മീ. നീളവും തോള്‍ഭാഗത്ത്‌ 2 മീ. ഉയരവും ഉണ്ടാകും. പൂര്‍ണവളര്‍ച്ചയെത്തിയ ഇവയ്‌ക്ക്‌ 3000 കിലോഗ്രാം വരെ ഭാരം ഉണ്ടായിരിക്കും.

രണ്ടു കൊമ്പുകളുള്ളതില്‍ മുമ്പിലുള്ളതിന്‌ 1.25-2 മീ. നീളം കാണും. ആഫ്രിക്കയുടെ ദക്ഷിണഭാഗങ്ങളിലെ കാലാവസ്ഥയിലേതിനെക്കാള്‍ കൊമ്പുകള്‍ നീളത്തില്‍ വളരുന്നത്‌ ഉത്തരഭാഗങ്ങളിലെ കാലാവസ്ഥയിലാണ്‌. കൂര്‍ത്തതല്ലാത്തതും ചതുരത്തിലുള്ളതുമായ മേല്‍ച്ചുണ്ടിന്റെ ആകൃതികൊണ്ടും ഇതിനെ തിരിച്ചറിയാം. ഇണകളായോ കുടുംബമായോ സഞ്ചരിക്കുന്ന ഇവയുടെ ഭക്ഷണം പുല്ലു മാത്രമാകുന്നു.

ബ്ലാക്‌ റൈനോസെറസ്‌ ആണ്‌ ആഫ്രിക്കയില്‍ സാധാരണ കാണപ്പെടുന്ന ഇനം. ഇതിന്റെ നിറം യഥാര്‍ഥത്തില്‍ കറുപ്പല്ല; ഇരുണ്ട തവിട്ടു നിറമോ ചാരനിറമോ ആണ്‌. എത്യോപ്യ മുതല്‍ കേപ്‌ടൗണ്‍ വരെ ഒരുകാലത്തു സമൃദ്ധമായിരുന്ന ഇവ ഇന്നു വന്യമൃഗ സംരക്ഷണകേന്ദ്രങ്ങളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നു.

തോള്‍ഭാഗത്ത്‌ സു. 2 മീ. ഉയരവും, 4.5 മീ. നീളവും വരുന്ന ആണ്‍ കാണ്ടാമൃഗത്തിന്‌ 1500 കിലോഗ്രാമോളം ഭാരമുണ്ടാകും. ഇതിന്റെ മുന്‍കൊമ്പിന്റെ നീളം ഏകദേശം 50 സെ.മീ. ആണ്‌; പുറകിലത്തേതിന്റേത്‌, 20-25 സെന്റിമീറ്ററും. ഈ ഇനത്തിന്റെ തോലില്‍ "മടക്കു'കളില്ല. കൊളുത്തുപോലെ വളഞ്ഞതും "പിടിക്കാന്‍' പറ്റിയതുമായ മേല്‍ച്ചുണ്ട്‌ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്‌. തുറസ്സായ സ്ഥലങ്ങള്‍ ഉപേക്ഷിച്ച്‌ ഈ ഇനം പലപ്പോഴും പര്‍വതാടിവാരങ്ങളിലുള്ള ചെറുകുന്നുകള്‍, കാടുകള്‍ എന്നിവിടങ്ങളിലേക്കു കടന്നുചെല്ലാറുണ്ട്‌. സാധാരണയായി ഒറ്റയ്‌ക്കാണ്‌ ഇവ സഞ്ചരിക്കുക; ചിലപ്പോള്‍ ഇണകളായും കാണാറുണ്ട്‌; അപൂര്‍വമായി 4 അംഗങ്ങളുള്ള ചെറുസംഘങ്ങളായും സഞ്ചരിക്കും. ഇതിന്റെ തോല്‍ ആഫ്രിക്കക്കാര്‍ പരിചകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്‌.

ഏഷ്യയില്‍ മൂന്ന്‌ സ്‌പീഷീസ്‌ കാണ്ടാമൃഗങ്ങളാണുള്ളത്‌. ഇന്ത്യന്‍ കാണ്ടാമൃഗം, ശാ.നാ. റൈനോസെറസ്‌ യൂണികോര്‍ണിസ്‌ (Rhinoceros unicornis), ജാവന്‍ കാണ്ടാമൃഗം, ശാ.നാ. റൈ സൊണ്‍ഡായികസ്‌ (R. sondaicus), സുമാത്രന്‍ കാണ്ടാമൃഗം, ശാ.നാ. ഡൈസെറോറൈനസ്‌ സുമേത്രന്‍സിസ്‌ (Dicerorhinus sumatrensis)എന്നിവയാണവ. ഇവയില്‍ റൈനോസെറസിന്റെ രണ്ടു സ്‌പീഷീസിനും ഒറ്റക്കൊമ്പും മറ്റുള്ള മൂന്നിനും ഇരട്ടക്കൊമ്പുമാണുള്ളത്‌.

ഏഷ്യയിലെ കാണ്ടാമൃഗങ്ങളില്‍ ഏറ്റവും വലുപ്പം കൂടിയ ഇനമാണ്‌ ഇന്ത്യന്‍ കാണ്ടാമൃഗം. ഒരുകാലത്തു സമൃദ്ധമായിരുന്ന ഈ ഇനം ഇന്ന്‌ നേപ്പാള്‍ മുതല്‍ അസം വരെയുള്ള ഹിമാലയപ്രാന്തത്തിലെ കുന്നുകളില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ.

3.25-4.75 മീ. നീളവും, 2 മീറ്ററിലേറെ ഉയരവും ഉള്ള ഇതിന്റെ ശരീരത്തിന്‌ മുകള്‍ഭാഗത്തു കടുത്ത ചാരനിറമോ തവിട്ടുനിറമോ ആയിരിക്കും; അടിഭാഗം പാടലവര്‍ണം കലര്‍ന്ന ചാരനിറവും. ഇവയ്‌ക്ക്‌ 2500 കി.ഗ്രാം. ഭാരം ഉണ്ടായിരിക്കും. കട്ടികൂടിയ തോല്‍ വലിയ മടക്കുകളായി കാണപ്പെടുന്നു. ഒരേയൊരു കൊമ്പേയുള്ളു; ഇതിന്റെ നീളം 30-60 സെ.മീ. ആണ്‌. മറ്റു കാണ്ടാമൃഗങ്ങളില്‍നിന്നു വ്യത്യസ്‌തമായി ഇതിന്റെ കീഴ്‌ത്താടിയില്‍ വളരെ മൂര്‍ച്ചയുള്ള ഒരു ജോഡി തേറ്റകളും കാണാം. സര്‍ക്കസ്സുകാരുടെയും മറ്റും മൃഗശേഖരത്തില്‍ കാണുന്നത്‌ ഇന്ത്യന്‍ കാണ്ടാമൃഗമാണ്‌. ജലാശയങ്ങള്‍ക്കടുത്തുള്ള തുറസ്സായ പുല്‍മേടുകളാണ്‌ ഇന്ത്യന്‍ കാണ്ടാമൃഗത്തിന്റെ മേച്ചില്‍സ്ഥലം. ഇവയ്‌ക്ക്‌ ഏറ്റവും പ്രിയപ്പെട്ട ആഹാരം പൊക്കത്തില്‍ വളരുന്ന പുല്ലാണ്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വംശനാശ ഭീഷണി നേരിടുന്ന സസ്‌തനികളില്‍ ഒന്നാണ്‌ ജാവന്‍ കാണ്ടാമൃഗം. ജാവ, മലേഷ്യ, ബര്‍മ, സുന്ദര്‍ബന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ഇവയെ കണ്ടുവരുന്നത്‌. ചതുപ്പുനിലങ്ങളാണ്‌ ഇവയുടെ ഇഷ്‌ടപ്പെട്ട ആവാസവ്യവസ്ഥ. ജാവന്‍ കാണ്ടാമൃഗത്തിന്‌ ഏകദേശം 3.2 മീ. നീളവും 1.4-1.7 മീ. ഉയരവും ഉണ്ടായിരിക്കും. മറ്റു കാണ്ടാമൃഗങ്ങളെ അപേക്ഷിച്ച്‌ താരതമ്യേന നീളം കുറഞ്ഞ കൊമ്പാണ്‌ ഇവയ്‌ക്കുള്ളത്‌. ശരീരത്തിന്‌ 900-2000 കിലോഗ്രാം വരെ ഭാരം ഉണ്ടായിരിക്കും.

വംശനാശ ഭീഷണി നേരിടുന്ന മറ്റൊരു സ്‌പീഷീസാണ്‌ സുമാത്രന്‍ കാണ്ടാമൃഗം. സുമാത്ര, ബോര്‍ണിയോ, തെക്കു കിഴക്കന്‍ ഏഷ്യയുടെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ്‌ ഇവയെ കണ്ടുവരുന്നത്‌. തോളറ്റം വരെ 120-145 സെ.മീ. ഉയരവും 250 സെ.മീ. നീളവും ഉണ്ടായിരിക്കും. കാണ്ടാമൃഗങ്ങളില്‍ വച്ച്‌ ഏറ്റവും ഭാരം കുറഞ്ഞ സ്‌പീഷീസായ ഇവയ്‌ക്ക്‌ 500-800 കിലോഗ്രാം വരെ ഭാരം ഉണ്ടായിരിക്കും. രണ്ടു കൊമ്പുകളില്‍, ഒന്നിന്‌ 15-25 സെ.മീ. നീളം ഉണ്ടെങ്കിലും, രണ്ടാമത്തേത്‌ കുറ്റിയായിരിക്കും. കുന്നിന്‍ ചരിവുകളും മറ്റ്‌ ഉയര്‍ന്ന പ്രദേശങ്ങളുമാണ്‌ സുമാത്രന്‍ കാണ്ടാമൃഗങ്ങളുടെ വിഹാരകേന്ദ്രം. "വൂളി റൈനോസെറസ്‌' (Atelodus antiquitatis)എന്നയിനത്തിന്റെ ഫോസില്‍ ബ്രിട്ടണില്‍നിന്നും, പൂര്‍ണരൂപത്തിലുള്ള ശവശരീരം സൈബീരിയന്‍ തുന്ദ്രകളിലെ ഉറഞ്ഞുപോയ ചെളിയില്‍നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍