This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാട്ടുമണ്ഡലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(alabar rock pit viper)
(alabar rock pit viper)
 
വരി 2: വരി 2:
== alabar rock pit viper ==
== alabar rock pit viper ==
[[ചിത്രം:Vol7p17_malabar ock pit viper.jpg|thumb|കാട്ടുമണ്ഡലി]]
[[ചിത്രം:Vol7p17_malabar ock pit viper.jpg|thumb|കാട്ടുമണ്ഡലി]]
-
ഏഴുജാതി മണ്ഡലിപ്പാമ്പുകളിൽ ഒരിനം. ശാ. നാ. ട്രമെറസൂറസ്‌ മലബാറികസ്‌ (Trimere Surus Malabaricus). മലമ്പ്രദേശങ്ങളിൽ മാത്രമേ ഇതിനെ കണ്ടുവരുന്നുള്ളൂ. കൂടുതൽ സമയവും മരങ്ങളിൽ കഴിയുന്ന സ്വഭാവമുള്ളതിനാൽ ഇതിന്‌ "മരമണ്ഡലി' എന്നും പേരുണ്ട്‌.
+
ഏഴുജാതി മണ്ഡലിപ്പാമ്പുകളില്‍ ഒരിനം. ശാ. നാ. ട്രമെറസൂറസ്‌ മലബാറികസ്‌ (Trimere Surus Malabaricus). മലമ്പ്രദേശങ്ങളില്‍ മാത്രമേ ഇതിനെ കണ്ടുവരുന്നുള്ളൂ. കൂടുതല്‍ സമയവും മരങ്ങളില്‍ കഴിയുന്ന സ്വഭാവമുള്ളതിനാല്‍ ഇതിന്‌ "മരമണ്ഡലി' എന്നും പേരുണ്ട്‌.
-
തെക്കേ മലബാർ, ആനമല, പഴയ തിരുവിതാകൂർ പ്രദേശങ്ങള്‍ എന്നിവിടങ്ങളിൽ 700 മീ. മുതൽ 2,500 മീ. വരെ ഉയരത്തിലുള്ള കാട്ടുപ്രദേശങ്ങളിൽ കാട്ടുമണ്ഡലിയെ കാണാന്‍ കഴിയുന്നു. മഹാബലേശ്വരം, ഗോവ, വടക്കന്‍ കർണാടകം, കുടക്‌, നീലഗിരി, ഷവറോയ്‌ കുന്നുകള്‍, പഴനി തുടങ്ങിയ തെക്കു പടിഞ്ഞാറേ ഇന്ത്യയിലെ കുന്നുകളും ഇതിന്റെ വാസസ്ഥാനങ്ങളാണ്‌. 700 മീ.-കുറവ്‌ ഉയരമുള്ള പ്രദേശങ്ങളിൽ ഇതിനെ കാണാറില്ല.
+
തെക്കേ മലബാര്‍, ആനമല, പഴയ തിരുവിതാകൂര്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ 700 മീ. മുതല്‍ 2,500 മീ. വരെ ഉയരത്തിലുള്ള കാട്ടുപ്രദേശങ്ങളില്‍ കാട്ടുമണ്ഡലിയെ കാണാന്‍ കഴിയുന്നു. മഹാബലേശ്വരം, ഗോവ, വടക്കന്‍ കര്‍ണാടകം, കുടക്‌, നീലഗിരി, ഷവറോയ്‌ കുന്നുകള്‍, പഴനി തുടങ്ങിയ തെക്കു പടിഞ്ഞാറേ ഇന്ത്യയിലെ കുന്നുകളും ഇതിന്റെ വാസസ്ഥാനങ്ങളാണ്‌. 700 മീ.-ല്‍ കുറവ്‌ ഉയരമുള്ള പ്രദേശങ്ങളില്‍ ഇതിനെ കാണാറില്ല.
-
നിറം, അടയാളം എന്നിവ മാത്രംകൊണ്ട്‌ ഇതിനെ തിരിച്ചറിയാം. പച്ചയിൽ തവിട്ടുഛായ കലർന്നതാണ്‌ ശരീരത്തിന്റെ നിറം. മുതുകിൽ, തല മുതൽ വാൽവരെ, തവിട്ടുനിറത്തിലോ കുറേക്കൂടി ഇരുണ്ട നിറത്തോടുകൂടിയതോ ആയ കുറേ പുള്ളികള്‍, ഒന്നോടൊന്നു തൊട്ടോ തൊടാതെയോ കാണപ്പെടുന്നു. വശങ്ങളിലായി മഞ്ഞപ്പുള്ളികളുടെ ഒരു വരിയും ഉണ്ടായിരിക്കും. വാൽ കറുപ്പോ മഞ്ഞയോ ആണ്‌; അടിഭാഗം മഞ്ഞയോ ഇളം പച്ചയോ ആകാറുണ്ട്‌. ഋതുഭേദത്തിനനുസൃതമായി കാട്ടുമണ്ഡലിയുടെ നിറത്തിലും വ്യത്യാസം ദൃശ്യമാകുന്നു. ഏതുകാലത്തും ഇതിന്റെ നിറം പരിസരങ്ങളോടു നന്നായി ഇണങ്ങിച്ചേരുന്നതാണ്‌. പുറത്തെ ശല്‌ക്കങ്ങളെക്കാള്‍ തലയിലേതു കുറച്ചു വലുതായിരിക്കും.
+
നിറം, അടയാളം എന്നിവ മാത്രംകൊണ്ട്‌ ഇതിനെ തിരിച്ചറിയാം. പച്ചയില്‍ തവിട്ടുഛായ കലര്‍ന്നതാണ്‌ ശരീരത്തിന്റെ നിറം. മുതുകില്‍, തല മുതല്‍ വാല്‍വരെ, തവിട്ടുനിറത്തിലോ കുറേക്കൂടി ഇരുണ്ട നിറത്തോടുകൂടിയതോ ആയ കുറേ പുള്ളികള്‍, ഒന്നോടൊന്നു തൊട്ടോ തൊടാതെയോ കാണപ്പെടുന്നു. വശങ്ങളിലായി മഞ്ഞപ്പുള്ളികളുടെ ഒരു വരിയും ഉണ്ടായിരിക്കും. വാല്‍ കറുപ്പോ മഞ്ഞയോ ആണ്‌; അടിഭാഗം മഞ്ഞയോ ഇളം പച്ചയോ ആകാറുണ്ട്‌. ഋതുഭേദത്തിനനുസൃതമായി കാട്ടുമണ്ഡലിയുടെ നിറത്തിലും വ്യത്യാസം ദൃശ്യമാകുന്നു. ഏതുകാലത്തും ഇതിന്റെ നിറം പരിസരങ്ങളോടു നന്നായി ഇണങ്ങിച്ചേരുന്നതാണ്‌. പുറത്തെ ശല്‌ക്കങ്ങളെക്കാള്‍ തലയിലേതു കുറച്ചു വലുതായിരിക്കും.
ഏതാണ്ട്‌ ഒരു മീറ്ററാണ്‌ ഇതിന്റെ സാധാരണ നീളം; സാമാന്യം വണ്ണവുമുണ്ടായിരിക്കും. വാലിന്റെ നീളം ശരീരത്തിന്റെ നീളത്തിന്റെ ആറിലൊന്നുവരും. വാലിനു ചുറ്റിപ്പിടിക്കാനുള്ള കഴിവുണ്ട്‌.
ഏതാണ്ട്‌ ഒരു മീറ്ററാണ്‌ ഇതിന്റെ സാധാരണ നീളം; സാമാന്യം വണ്ണവുമുണ്ടായിരിക്കും. വാലിന്റെ നീളം ശരീരത്തിന്റെ നീളത്തിന്റെ ആറിലൊന്നുവരും. വാലിനു ചുറ്റിപ്പിടിക്കാനുള്ള കഴിവുണ്ട്‌.
-
രണ്ടു വയസ്സാകുന്നതോടെ പെണ്‍പാമ്പ്‌ ലൈംഗിക വളർച്ച നേടിക്കഴിയും. ഒരു മീറ്ററിൽ താഴെ നീളമാണ്‌ ഈ പ്രായത്തിൽ അതിനുണ്ടായിരിക്കുക. ഗർഭകാലം ഏകദേശം ആറു മാസമാണ്‌.  ആദ്യ പ്രസവത്തിൽ ആറോ ഏഴോ കുട്ടികളേ ഉണ്ടാകാറുള്ളൂ. തുടർന്നുള്ള പ്രസവങ്ങളിൽ കുട്ടികളുടെ എണ്ണം വർധിക്കുന്നു. ജനനസമയത്തു കുട്ടിയുടെ നീളം 19-22 സെ.മീ. ആയിരിക്കും.
+
രണ്ടു വയസ്സാകുന്നതോടെ പെണ്‍പാമ്പ്‌ ലൈംഗിക വളര്‍ച്ച നേടിക്കഴിയും. ഒരു മീറ്ററില്‍ താഴെ നീളമാണ്‌ ഈ പ്രായത്തില്‍ അതിനുണ്ടായിരിക്കുക. ഗര്‍ഭകാലം ഏകദേശം ആറു മാസമാണ്‌.  ആദ്യ പ്രസവത്തില്‍ ആറോ ഏഴോ കുട്ടികളേ ഉണ്ടാകാറുള്ളൂ. തുടര്‍ന്നുള്ള പ്രസവങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. ജനനസമയത്തു കുട്ടിയുടെ നീളം 19-22 സെ.മീ. ആയിരിക്കും.
-
മേലണയിൽ ഓരോ ഭാഗത്തും ഈരണ്ടു വിഷപ്പല്ലുകളുണ്ട്‌. വിഷം രക്തത്തെ ബാധിക്കുമെങ്കിലും രക്തസ്രാവം പൊതുവേ കുറവായിരിക്കും. കടിച്ചയുടന്‍ വേദന അനുഭവപ്പെടില്ലെങ്കിലും, വളരെ കുറച്ചു സമയത്തിനുള്ളിൽ കടിയേറ്റ അവയവം നീരുവന്നു വീർക്കുകയും, അസഹ്യമായ വേദനയും പനിയും അനുഭവപ്പെടുകയും ചെയ്യും. ഒരു ദിവസം കഴിയുന്നതോടെ മുറിവിൽനിന്നു ചോരയും പഴുപ്പും ധാരാളമായി വന്നുതുടങ്ങും. രണ്ടുദിവസം കഴിഞ്ഞാൽ വേദന കുറയാനാരംഭിക്കുന്നു. പ്രത്യേക ചികിത്സകളൊന്നും കൂടാതെതന്നെ ഈ അസ്വസ്ഥതകള്‍ ശമിക്കുകയാണ്‌ പതിവ്‌. എന്നാൽ കടികൊണ്ടയിടത്തുനിന്ന്‌ ഇടയ്‌ക്കിടെ ചോരയും പഴുപ്പും വരിക അപൂർവമല്ല. തവള, ഓന്ത്‌, ചുണ്ടെലി, എലി തുടങ്ങിയ ഇരകളെ നിശ്ചലമാക്കുന്നതിന്‌ ഈ വിഷം പര്യാപ്‌തമാണ്‌. എലികളെ തിന്നൊടുക്കുന്നതിനാൽ കാട്ടുമണ്ഡലിയെ മലയോര കർഷകന്റെ ഉത്തമബന്ധുവായി കണക്കാക്കുന്നു.
+
മേലണയില്‍ ഓരോ ഭാഗത്തും ഈരണ്ടു വിഷപ്പല്ലുകളുണ്ട്‌. വിഷം രക്തത്തെ ബാധിക്കുമെങ്കിലും രക്തസ്രാവം പൊതുവേ കുറവായിരിക്കും. കടിച്ചയുടന്‍ വേദന അനുഭവപ്പെടില്ലെങ്കിലും, വളരെ കുറച്ചു സമയത്തിനുള്ളില്‍ കടിയേറ്റ അവയവം നീരുവന്നു വീര്‍ക്കുകയും, അസഹ്യമായ വേദനയും പനിയും അനുഭവപ്പെടുകയും ചെയ്യും. ഒരു ദിവസം കഴിയുന്നതോടെ മുറിവില്‍നിന്നു ചോരയും പഴുപ്പും ധാരാളമായി വന്നുതുടങ്ങും. രണ്ടുദിവസം കഴിഞ്ഞാല്‍ വേദന കുറയാനാരംഭിക്കുന്നു. പ്രത്യേക ചികിത്സകളൊന്നും കൂടാതെതന്നെ ഈ അസ്വസ്ഥതകള്‍ ശമിക്കുകയാണ്‌ പതിവ്‌. എന്നാല്‍ കടികൊണ്ടയിടത്തുനിന്ന്‌ ഇടയ്‌ക്കിടെ ചോരയും പഴുപ്പും വരിക അപൂര്‍വമല്ല. തവള, ഓന്ത്‌, ചുണ്ടെലി, എലി തുടങ്ങിയ ഇരകളെ നിശ്ചലമാക്കുന്നതിന്‌ ഈ വിഷം പര്യാപ്‌തമാണ്‌. എലികളെ തിന്നൊടുക്കുന്നതിനാല്‍ കാട്ടുമണ്ഡലിയെ മലയോര കര്‍ഷകന്റെ ഉത്തമബന്ധുവായി കണക്കാക്കുന്നു.

Current revision as of 05:30, 5 ഓഗസ്റ്റ്‌ 2014

കാട്ടുമണ്ഡലി

alabar rock pit viper

കാട്ടുമണ്ഡലി

ഏഴുജാതി മണ്ഡലിപ്പാമ്പുകളില്‍ ഒരിനം. ശാ. നാ. ട്രമെറസൂറസ്‌ മലബാറികസ്‌ (Trimere Surus Malabaricus). മലമ്പ്രദേശങ്ങളില്‍ മാത്രമേ ഇതിനെ കണ്ടുവരുന്നുള്ളൂ. കൂടുതല്‍ സമയവും മരങ്ങളില്‍ കഴിയുന്ന സ്വഭാവമുള്ളതിനാല്‍ ഇതിന്‌ "മരമണ്ഡലി' എന്നും പേരുണ്ട്‌.

തെക്കേ മലബാര്‍, ആനമല, പഴയ തിരുവിതാകൂര്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ 700 മീ. മുതല്‍ 2,500 മീ. വരെ ഉയരത്തിലുള്ള കാട്ടുപ്രദേശങ്ങളില്‍ കാട്ടുമണ്ഡലിയെ കാണാന്‍ കഴിയുന്നു. മഹാബലേശ്വരം, ഗോവ, വടക്കന്‍ കര്‍ണാടകം, കുടക്‌, നീലഗിരി, ഷവറോയ്‌ കുന്നുകള്‍, പഴനി തുടങ്ങിയ തെക്കു പടിഞ്ഞാറേ ഇന്ത്യയിലെ കുന്നുകളും ഇതിന്റെ വാസസ്ഥാനങ്ങളാണ്‌. 700 മീ.-ല്‍ കുറവ്‌ ഉയരമുള്ള പ്രദേശങ്ങളില്‍ ഇതിനെ കാണാറില്ല.

നിറം, അടയാളം എന്നിവ മാത്രംകൊണ്ട്‌ ഇതിനെ തിരിച്ചറിയാം. പച്ചയില്‍ തവിട്ടുഛായ കലര്‍ന്നതാണ്‌ ശരീരത്തിന്റെ നിറം. മുതുകില്‍, തല മുതല്‍ വാല്‍വരെ, തവിട്ടുനിറത്തിലോ കുറേക്കൂടി ഇരുണ്ട നിറത്തോടുകൂടിയതോ ആയ കുറേ പുള്ളികള്‍, ഒന്നോടൊന്നു തൊട്ടോ തൊടാതെയോ കാണപ്പെടുന്നു. വശങ്ങളിലായി മഞ്ഞപ്പുള്ളികളുടെ ഒരു വരിയും ഉണ്ടായിരിക്കും. വാല്‍ കറുപ്പോ മഞ്ഞയോ ആണ്‌; അടിഭാഗം മഞ്ഞയോ ഇളം പച്ചയോ ആകാറുണ്ട്‌. ഋതുഭേദത്തിനനുസൃതമായി കാട്ടുമണ്ഡലിയുടെ നിറത്തിലും വ്യത്യാസം ദൃശ്യമാകുന്നു. ഏതുകാലത്തും ഇതിന്റെ നിറം പരിസരങ്ങളോടു നന്നായി ഇണങ്ങിച്ചേരുന്നതാണ്‌. പുറത്തെ ശല്‌ക്കങ്ങളെക്കാള്‍ തലയിലേതു കുറച്ചു വലുതായിരിക്കും.

ഏതാണ്ട്‌ ഒരു മീറ്ററാണ്‌ ഇതിന്റെ സാധാരണ നീളം; സാമാന്യം വണ്ണവുമുണ്ടായിരിക്കും. വാലിന്റെ നീളം ശരീരത്തിന്റെ നീളത്തിന്റെ ആറിലൊന്നുവരും. വാലിനു ചുറ്റിപ്പിടിക്കാനുള്ള കഴിവുണ്ട്‌. രണ്ടു വയസ്സാകുന്നതോടെ പെണ്‍പാമ്പ്‌ ലൈംഗിക വളര്‍ച്ച നേടിക്കഴിയും. ഒരു മീറ്ററില്‍ താഴെ നീളമാണ്‌ ഈ പ്രായത്തില്‍ അതിനുണ്ടായിരിക്കുക. ഗര്‍ഭകാലം ഏകദേശം ആറു മാസമാണ്‌. ആദ്യ പ്രസവത്തില്‍ ആറോ ഏഴോ കുട്ടികളേ ഉണ്ടാകാറുള്ളൂ. തുടര്‍ന്നുള്ള പ്രസവങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. ജനനസമയത്തു കുട്ടിയുടെ നീളം 19-22 സെ.മീ. ആയിരിക്കും.

മേലണയില്‍ ഓരോ ഭാഗത്തും ഈരണ്ടു വിഷപ്പല്ലുകളുണ്ട്‌. വിഷം രക്തത്തെ ബാധിക്കുമെങ്കിലും രക്തസ്രാവം പൊതുവേ കുറവായിരിക്കും. കടിച്ചയുടന്‍ വേദന അനുഭവപ്പെടില്ലെങ്കിലും, വളരെ കുറച്ചു സമയത്തിനുള്ളില്‍ കടിയേറ്റ അവയവം നീരുവന്നു വീര്‍ക്കുകയും, അസഹ്യമായ വേദനയും പനിയും അനുഭവപ്പെടുകയും ചെയ്യും. ഒരു ദിവസം കഴിയുന്നതോടെ മുറിവില്‍നിന്നു ചോരയും പഴുപ്പും ധാരാളമായി വന്നുതുടങ്ങും. രണ്ടുദിവസം കഴിഞ്ഞാല്‍ വേദന കുറയാനാരംഭിക്കുന്നു. പ്രത്യേക ചികിത്സകളൊന്നും കൂടാതെതന്നെ ഈ അസ്വസ്ഥതകള്‍ ശമിക്കുകയാണ്‌ പതിവ്‌. എന്നാല്‍ കടികൊണ്ടയിടത്തുനിന്ന്‌ ഇടയ്‌ക്കിടെ ചോരയും പഴുപ്പും വരിക അപൂര്‍വമല്ല. തവള, ഓന്ത്‌, ചുണ്ടെലി, എലി തുടങ്ങിയ ഇരകളെ നിശ്ചലമാക്കുന്നതിന്‌ ഈ വിഷം പര്യാപ്‌തമാണ്‌. എലികളെ തിന്നൊടുക്കുന്നതിനാല്‍ കാട്ടുമണ്ഡലിയെ മലയോര കര്‍ഷകന്റെ ഉത്തമബന്ധുവായി കണക്കാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍