This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാട്ടിലക്കിളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Goldfronted Chloropsis)
(Goldfronted Chloropsis)
 
വരി 2: വരി 2:
== Goldfronted Chloropsis ==
== Goldfronted Chloropsis ==
[[ചിത്രം:Vol7p17_goldfronted choloropsis.jpg|thumb|കാട്ടിലക്കിളി]]

-
ഇലക്കിളിയുടെ അടുത്ത ബന്ധുവായ പക്ഷി. മൂന്നിനത്തിൽപ്പെടുന്ന പക്ഷികള്‍ കാട്ടിലക്കിളി എന്ന പേരിലറിയപ്പെടുന്നുണ്ട്‌. ക്‌ളോറോപ്‌സിസ്‌ ഓറിഫ്രന്‍സ്‌ ഇന്‍സുലാരിസ്‌ (Chloropsis aurifrons insularis) ആണ്‌ സാധാരണ കാണപ്പെടുന്നയിനം. ഇന്‍സുലാരിസിനെ അപേക്ഷിച്ച്‌ വലുപ്പം മാത്രം അല്‌പം കുറവായ ഇനമാണ്‌ ക്‌ളോറോപ്‌സിസ്‌ ഓറിഫ്രന്‍സ്‌ ഫ്രണ്‍ടാലിസ്‌ (frontalis). മൂന്നാമത്തെ ഇനം ക്‌ളോറോപ്‌സിസി ഓറിഫ്രന്‍സ്‌ ഓറിഫ്രന്‍സ്‌ എന്നറിയപ്പെടുന്നു. കുടുംബം: ഐറീനിഡേ.
+
ഇലക്കിളിയുടെ അടുത്ത ബന്ധുവായ പക്ഷി. മൂന്നിനത്തില്‍പ്പെടുന്ന പക്ഷികള്‍ കാട്ടിലക്കിളി എന്ന പേരിലറിയപ്പെടുന്നുണ്ട്‌. ക്‌ളോറോപ്‌സിസ്‌ ഓറിഫ്രന്‍സ്‌ ഇന്‍സുലാരിസ്‌ (Chloropsis aurifrons insularis) ആണ്‌ സാധാരണ കാണപ്പെടുന്നയിനം. ഇന്‍സുലാരിസിനെ അപേക്ഷിച്ച്‌ വലുപ്പം മാത്രം അല്‌പം കുറവായ ഇനമാണ്‌ ക്‌ളോറോപ്‌സിസ്‌ ഓറിഫ്രന്‍സ്‌ ഫ്രണ്‍ടാലിസ്‌ (frontalis). മൂന്നാമത്തെ ഇനം ക്‌ളോറോപ്‌സിസി ഓറിഫ്രന്‍സ്‌ ഓറിഫ്രന്‍സ്‌ എന്നറിയപ്പെടുന്നു. കുടുംബം: ഐറീനിഡേ.
-
ഇളം പച്ചനിറമുള്ള ശരീരം, തിളങ്ങുന്ന മഞ്ഞയോ ഓറഞ്ചോ നിറമുള്ള നെറ്റി, നീലലോഹിതവും കറുപ്പും നിറങ്ങളുള്ള താടിയും കഴുത്തും, നേർത്തു വളഞ്ഞ ചുണ്ട്‌ എന്നീ പ്രത്യേകതകളോടുകൂടിയ, ചന്തം തികഞ്ഞ ഒരു പക്ഷിയാണ്‌ കാട്ടിലക്കിളി. സാധാരണയായി കാടുകളിൽ മാത്രമേ ഇതു കാണപ്പെടുന്നുള്ളൂ. പിടയ്‌ക്കു പൂവനെക്കാള്‍ നിറം കുറവായിരിക്കും. ഇലകളും പൂക്കളും തിങ്ങിനിറഞ്ഞ വൃക്ഷങ്ങളിൽ ജോടികളായോ, 5-6 എണ്ണമുള്ള കൂട്ടങ്ങളായോ കാണപ്പെടുന്നു. നാട്ടിന്‍പുറങ്ങളിൽ സർവസാധാരണമായ ഇലക്കിളികളെ കാട്ടിലക്കിളികളാണെന്നു പലപ്പോഴും തെറ്റായി ധരിക്കാറുണ്ട്‌. ഇവ തമ്മിൽ അത്രയേറെ സാദൃശ്യം കാണുന്നു. ഇലക്കിളിയുടെ നെറ്റിയിൽക്കാണുന്ന നേരിയ മഞ്ഞച്ഛായയ്‌ക്കു പകരം കാട്ടിലക്കിളിയുടെ നെറ്റിയും മൂർധാവും നല്ല തിളങ്ങുന്ന മഞ്ഞയോ ഓറഞ്ചോ നിറം ആയിരിക്കും എന്നതാണ്‌ ഇവ തമ്മിലുള്ള പ്രകടമായ വ്യത്യാസം.
+
ഇളം പച്ചനിറമുള്ള ശരീരം, തിളങ്ങുന്ന മഞ്ഞയോ ഓറഞ്ചോ നിറമുള്ള നെറ്റി, നീലലോഹിതവും കറുപ്പും നിറങ്ങളുള്ള താടിയും കഴുത്തും, നേര്‍ത്തു വളഞ്ഞ ചുണ്ട്‌ എന്നീ പ്രത്യേകതകളോടുകൂടിയ, ചന്തം തികഞ്ഞ ഒരു പക്ഷിയാണ്‌ കാട്ടിലക്കിളി. സാധാരണയായി കാടുകളില്‍ മാത്രമേ ഇതു കാണപ്പെടുന്നുള്ളൂ. പിടയ്‌ക്കു പൂവനെക്കാള്‍ നിറം കുറവായിരിക്കും. ഇലകളും പൂക്കളും തിങ്ങിനിറഞ്ഞ വൃക്ഷങ്ങളില്‍ ജോടികളായോ, 5-6 എണ്ണമുള്ള കൂട്ടങ്ങളായോ കാണപ്പെടുന്നു. നാട്ടിന്‍പുറങ്ങളില്‍ സര്‍വസാധാരണമായ ഇലക്കിളികളെ കാട്ടിലക്കിളികളാണെന്നു പലപ്പോഴും തെറ്റായി ധരിക്കാറുണ്ട്‌. ഇവ തമ്മില്‍ അത്രയേറെ സാദൃശ്യം കാണുന്നു. ഇലക്കിളിയുടെ നെറ്റിയില്‍ക്കാണുന്ന നേരിയ മഞ്ഞച്ഛായയ്‌ക്കു പകരം കാട്ടിലക്കിളിയുടെ നെറ്റിയും മൂര്‍ധാവും നല്ല തിളങ്ങുന്ന മഞ്ഞയോ ഓറഞ്ചോ നിറം ആയിരിക്കും എന്നതാണ്‌ ഇവ തമ്മിലുള്ള പ്രകടമായ വ്യത്യാസം.
-
കേരളത്തിൽ, പ്രത്യേകിച്ചു പാലക്കാടിനു വടക്കോട്ട്‌, 1,050 മീ. ഉയരം വരെയുള്ള കുന്നുകളിൽ വൃക്ഷങ്ങള്‍ ഇടതിങ്ങി വളരുന്ന കാടുകളാണ്‌ കാട്ടിലക്കിളിയുടെ വാസസ്ഥാനം. ഇന്ത്യയിലെ മിക്ക കാടുകളിലും ഇതിനെ കണ്ടെത്താം. ഇന്ത്യയുടെ തെക്കേ അറ്റത്തുനിന്നു വടക്കോട്ടേക്കു ചെല്ലുമ്പോഴേക്കും ഈ പക്ഷിയുടെ വലുപ്പത്തിൽ ക്രമമായ വർധന ഉണ്ടാകുന്നതായി കാണാം. പാലക്കാടു പ്രദേശത്ത്‌ ഇന്‍സുലാരിസ്‌, ഫ്രാണ്‍ടാലിസ്‌ എന്നീ ഇനങ്ങളെ ഏതാണ്ടൊരുമിച്ചുതന്നെ കാണാവുന്നതാണ്‌. മ്യാന്‍മർ, ശ്രീലങ്ക എന്നിവിടങ്ങളിലും ഈ പക്ഷി സാധാരണമാണ്‌.
+
കേരളത്തില്‍, പ്രത്യേകിച്ചു പാലക്കാടിനു വടക്കോട്ട്‌, 1,050 മീ. ഉയരം വരെയുള്ള കുന്നുകളില്‍ വൃക്ഷങ്ങള്‍ ഇടതിങ്ങി വളരുന്ന കാടുകളാണ്‌ കാട്ടിലക്കിളിയുടെ വാസസ്ഥാനം. ഇന്ത്യയിലെ മിക്ക കാടുകളിലും ഇതിനെ കണ്ടെത്താം. ഇന്ത്യയുടെ തെക്കേ അറ്റത്തുനിന്നു വടക്കോട്ടേക്കു ചെല്ലുമ്പോഴേക്കും ഈ പക്ഷിയുടെ വലുപ്പത്തില്‍ ക്രമമായ വര്‍ധന ഉണ്ടാകുന്നതായി കാണാം. പാലക്കാടു പ്രദേശത്ത്‌ ഇന്‍സുലാരിസ്‌, ഫ്രാണ്‍ടാലിസ്‌ എന്നീ ഇനങ്ങളെ ഏതാണ്ടൊരുമിച്ചുതന്നെ കാണാവുന്നതാണ്‌. മ്യാന്‍മര്‍, ശ്രീലങ്ക എന്നിവിടങ്ങളിലും ഈ പക്ഷി സാധാരണമാണ്‌.
-
ചിലന്തി, കൃമികീടങ്ങള്‍, വിത്തുകള്‍ തുടങ്ങിയവയും പൂക്കളിലെ തേനും ആണ്‌ കാട്ടിലക്കിളിയുടെ ആഹാരം. തേനിനുവേണ്ടി പുഷ്‌പനാളങ്ങള്‍ക്കുള്ളിൽ പരിശോധന നടത്തുന്ന ഈ പക്ഷി ഒരു പരാഗണസഹായി കൂടിയാണ്‌. വൃക്ഷക്കൊമ്പുകളിൽ തല താഴേക്കാക്കി തൂങ്ങിക്കിടന്നും മറ്റും ഇര തേടുന്ന ഈ ചെറുപക്ഷി മരത്തിൽനിന്ന്‌ മരത്തിലേക്കു പറന്നു മാറുന്നതു കാണാം. ചുറ്റുപാടുകളോടു നന്നായിണങ്ങിച്ചേരുന്ന നിറങ്ങളായതിനാൽ ചില്ലകള്‍ക്കിടയിൽ ഒളിഞ്ഞിരിക്കുന്ന പക്ഷിയെക്കാണുക ദുഷ്‌കരമാണ്‌. ആനറാഞ്ചി, തുന്നാരന്‍, ബുള്‍ബുളുകള്‍, മഞ്ഞക്കിളി, ആട്ടക്കാരന്‍ തുടങ്ങിയ പക്ഷികളുടെ ശബ്‌ദത്തെ അതിവിദഗ്‌ധമായി അനുകരിക്കുന്നതിനാൽ ശബ്‌ദം കൊണ്ടുപോലും ഇതിനെ കണ്ടുപിടിക്കുക എളുപ്പമല്ല. ഇലക്കിളിയുടേതിനെക്കാള്‍ മധുരമാണ്‌ ഇതിന്റെ ശബ്‌ദം; കുറേക്കൂടി ഉച്ചത്തിലുമായിരിക്കും.
+
ചിലന്തി, കൃമികീടങ്ങള്‍, വിത്തുകള്‍ തുടങ്ങിയവയും പൂക്കളിലെ തേനും ആണ്‌ കാട്ടിലക്കിളിയുടെ ആഹാരം. തേനിനുവേണ്ടി പുഷ്‌പനാളങ്ങള്‍ക്കുള്ളില്‍ പരിശോധന നടത്തുന്ന ഈ പക്ഷി ഒരു പരാഗണസഹായി കൂടിയാണ്‌. വൃക്ഷക്കൊമ്പുകളില്‍ തല താഴേക്കാക്കി തൂങ്ങിക്കിടന്നും മറ്റും ഇര തേടുന്ന ഈ ചെറുപക്ഷി മരത്തില്‍നിന്ന്‌ മരത്തിലേക്കു പറന്നു മാറുന്നതു കാണാം. ചുറ്റുപാടുകളോടു നന്നായിണങ്ങിച്ചേരുന്ന നിറങ്ങളായതിനാല്‍ ചില്ലകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന പക്ഷിയെക്കാണുക ദുഷ്‌കരമാണ്‌. ആനറാഞ്ചി, തുന്നാരന്‍, ബുള്‍ബുളുകള്‍, മഞ്ഞക്കിളി, ആട്ടക്കാരന്‍ തുടങ്ങിയ പക്ഷികളുടെ ശബ്‌ദത്തെ അതിവിദഗ്‌ധമായി അനുകരിക്കുന്നതിനാല്‍ ശബ്‌ദം കൊണ്ടുപോലും ഇതിനെ കണ്ടുപിടിക്കുക എളുപ്പമല്ല. ഇലക്കിളിയുടേതിനെക്കാള്‍ മധുരമാണ്‌ ഇതിന്റെ ശബ്‌ദം; കുറേക്കൂടി ഉച്ചത്തിലുമായിരിക്കും.
-
നവംബർ തുടങ്ങി മാർച്ചുവരെയാണ്‌ കൂടുകെട്ടുന്ന കാലം. ചെറുവേരുകള്‍, വള്ളികള്‍ എന്നിവകൊണ്ടുണ്ടാക്കിയ പരന്ന ഒരു കപ്പുപോലെയുള്ള കൂടിനകവശം മൃദുവായ പുല്ലും നാരുകളും ഉപയോഗിച്ചു മേനിവരുത്തിയിട്ടുണ്ടാവും. വളരെ ഉയരമുള്ള വൃക്ഷത്തിന്റെ തുഞ്ചത്തുള്ള ഒരു കൊമ്പിൽ, ഇലകള്‍കൊണ്ടു ഭംഗിയായി മറയ്‌ക്കപ്പെട്ട രീതിയിലാണ്‌ കൂടു കെട്ടുന്നത്‌. ഒരു തവണ സാധാരണയായി രണ്ടു മുട്ടയിടുന്നു. മങ്ങിയ വെള്ളനിറമോ, ചുവപ്പു കലർന്ന വെള്ളനിറമോ ഉള്ള മുട്ട നിറയെ ഒരു പ്രത്യേക ചുവപ്പിൽ (claret-coloured) ധാരാളം ചെറുപൊട്ടുകളുമുണ്ടാവും. നോ. ഇലക്കിളി
+
നവംബര്‍ തുടങ്ങി മാര്‍ച്ചുവരെയാണ്‌ കൂടുകെട്ടുന്ന കാലം. ചെറുവേരുകള്‍, വള്ളികള്‍ എന്നിവകൊണ്ടുണ്ടാക്കിയ പരന്ന ഒരു കപ്പുപോലെയുള്ള കൂടിനകവശം മൃദുവായ പുല്ലും നാരുകളും ഉപയോഗിച്ചു മേനിവരുത്തിയിട്ടുണ്ടാവും. വളരെ ഉയരമുള്ള വൃക്ഷത്തിന്റെ തുഞ്ചത്തുള്ള ഒരു കൊമ്പില്‍, ഇലകള്‍കൊണ്ടു ഭംഗിയായി മറയ്‌ക്കപ്പെട്ട രീതിയിലാണ്‌ കൂടു കെട്ടുന്നത്‌. ഒരു തവണ സാധാരണയായി രണ്ടു മുട്ടയിടുന്നു. മങ്ങിയ വെള്ളനിറമോ, ചുവപ്പു കലര്‍ന്ന വെള്ളനിറമോ ഉള്ള മുട്ട നിറയെ ഒരു പ്രത്യേക ചുവപ്പില്‍ (claret-coloured) ധാരാളം ചെറുപൊട്ടുകളുമുണ്ടാവും. നോ. ഇലക്കിളി

Current revision as of 05:15, 5 ഓഗസ്റ്റ്‌ 2014

കാട്ടിലക്കിളി

Goldfronted Chloropsis

കാട്ടിലക്കിളി

ഇലക്കിളിയുടെ അടുത്ത ബന്ധുവായ പക്ഷി. മൂന്നിനത്തില്‍പ്പെടുന്ന പക്ഷികള്‍ കാട്ടിലക്കിളി എന്ന പേരിലറിയപ്പെടുന്നുണ്ട്‌. ക്‌ളോറോപ്‌സിസ്‌ ഓറിഫ്രന്‍സ്‌ ഇന്‍സുലാരിസ്‌ (Chloropsis aurifrons insularis) ആണ്‌ സാധാരണ കാണപ്പെടുന്നയിനം. ഇന്‍സുലാരിസിനെ അപേക്ഷിച്ച്‌ വലുപ്പം മാത്രം അല്‌പം കുറവായ ഇനമാണ്‌ ക്‌ളോറോപ്‌സിസ്‌ ഓറിഫ്രന്‍സ്‌ ഫ്രണ്‍ടാലിസ്‌ (frontalis). മൂന്നാമത്തെ ഇനം ക്‌ളോറോപ്‌സിസി ഓറിഫ്രന്‍സ്‌ ഓറിഫ്രന്‍സ്‌ എന്നറിയപ്പെടുന്നു. കുടുംബം: ഐറീനിഡേ.

ഇളം പച്ചനിറമുള്ള ശരീരം, തിളങ്ങുന്ന മഞ്ഞയോ ഓറഞ്ചോ നിറമുള്ള നെറ്റി, നീലലോഹിതവും കറുപ്പും നിറങ്ങളുള്ള താടിയും കഴുത്തും, നേര്‍ത്തു വളഞ്ഞ ചുണ്ട്‌ എന്നീ പ്രത്യേകതകളോടുകൂടിയ, ചന്തം തികഞ്ഞ ഒരു പക്ഷിയാണ്‌ കാട്ടിലക്കിളി. സാധാരണയായി കാടുകളില്‍ മാത്രമേ ഇതു കാണപ്പെടുന്നുള്ളൂ. പിടയ്‌ക്കു പൂവനെക്കാള്‍ നിറം കുറവായിരിക്കും. ഇലകളും പൂക്കളും തിങ്ങിനിറഞ്ഞ വൃക്ഷങ്ങളില്‍ ജോടികളായോ, 5-6 എണ്ണമുള്ള കൂട്ടങ്ങളായോ കാണപ്പെടുന്നു. നാട്ടിന്‍പുറങ്ങളില്‍ സര്‍വസാധാരണമായ ഇലക്കിളികളെ കാട്ടിലക്കിളികളാണെന്നു പലപ്പോഴും തെറ്റായി ധരിക്കാറുണ്ട്‌. ഇവ തമ്മില്‍ അത്രയേറെ സാദൃശ്യം കാണുന്നു. ഇലക്കിളിയുടെ നെറ്റിയില്‍ക്കാണുന്ന നേരിയ മഞ്ഞച്ഛായയ്‌ക്കു പകരം കാട്ടിലക്കിളിയുടെ നെറ്റിയും മൂര്‍ധാവും നല്ല തിളങ്ങുന്ന മഞ്ഞയോ ഓറഞ്ചോ നിറം ആയിരിക്കും എന്നതാണ്‌ ഇവ തമ്മിലുള്ള പ്രകടമായ വ്യത്യാസം.

കേരളത്തില്‍, പ്രത്യേകിച്ചു പാലക്കാടിനു വടക്കോട്ട്‌, 1,050 മീ. ഉയരം വരെയുള്ള കുന്നുകളില്‍ വൃക്ഷങ്ങള്‍ ഇടതിങ്ങി വളരുന്ന കാടുകളാണ്‌ കാട്ടിലക്കിളിയുടെ വാസസ്ഥാനം. ഇന്ത്യയിലെ മിക്ക കാടുകളിലും ഇതിനെ കണ്ടെത്താം. ഇന്ത്യയുടെ തെക്കേ അറ്റത്തുനിന്നു വടക്കോട്ടേക്കു ചെല്ലുമ്പോഴേക്കും ഈ പക്ഷിയുടെ വലുപ്പത്തില്‍ ക്രമമായ വര്‍ധന ഉണ്ടാകുന്നതായി കാണാം. പാലക്കാടു പ്രദേശത്ത്‌ ഇന്‍സുലാരിസ്‌, ഫ്രാണ്‍ടാലിസ്‌ എന്നീ ഇനങ്ങളെ ഏതാണ്ടൊരുമിച്ചുതന്നെ കാണാവുന്നതാണ്‌. മ്യാന്‍മര്‍, ശ്രീലങ്ക എന്നിവിടങ്ങളിലും ഈ പക്ഷി സാധാരണമാണ്‌.

ചിലന്തി, കൃമികീടങ്ങള്‍, വിത്തുകള്‍ തുടങ്ങിയവയും പൂക്കളിലെ തേനും ആണ്‌ കാട്ടിലക്കിളിയുടെ ആഹാരം. തേനിനുവേണ്ടി പുഷ്‌പനാളങ്ങള്‍ക്കുള്ളില്‍ പരിശോധന നടത്തുന്ന ഈ പക്ഷി ഒരു പരാഗണസഹായി കൂടിയാണ്‌. വൃക്ഷക്കൊമ്പുകളില്‍ തല താഴേക്കാക്കി തൂങ്ങിക്കിടന്നും മറ്റും ഇര തേടുന്ന ഈ ചെറുപക്ഷി മരത്തില്‍നിന്ന്‌ മരത്തിലേക്കു പറന്നു മാറുന്നതു കാണാം. ചുറ്റുപാടുകളോടു നന്നായിണങ്ങിച്ചേരുന്ന നിറങ്ങളായതിനാല്‍ ചില്ലകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന പക്ഷിയെക്കാണുക ദുഷ്‌കരമാണ്‌. ആനറാഞ്ചി, തുന്നാരന്‍, ബുള്‍ബുളുകള്‍, മഞ്ഞക്കിളി, ആട്ടക്കാരന്‍ തുടങ്ങിയ പക്ഷികളുടെ ശബ്‌ദത്തെ അതിവിദഗ്‌ധമായി അനുകരിക്കുന്നതിനാല്‍ ശബ്‌ദം കൊണ്ടുപോലും ഇതിനെ കണ്ടുപിടിക്കുക എളുപ്പമല്ല. ഇലക്കിളിയുടേതിനെക്കാള്‍ മധുരമാണ്‌ ഇതിന്റെ ശബ്‌ദം; കുറേക്കൂടി ഉച്ചത്തിലുമായിരിക്കും.

നവംബര്‍ തുടങ്ങി മാര്‍ച്ചുവരെയാണ്‌ കൂടുകെട്ടുന്ന കാലം. ചെറുവേരുകള്‍, വള്ളികള്‍ എന്നിവകൊണ്ടുണ്ടാക്കിയ പരന്ന ഒരു കപ്പുപോലെയുള്ള കൂടിനകവശം മൃദുവായ പുല്ലും നാരുകളും ഉപയോഗിച്ചു മേനിവരുത്തിയിട്ടുണ്ടാവും. വളരെ ഉയരമുള്ള വൃക്ഷത്തിന്റെ തുഞ്ചത്തുള്ള ഒരു കൊമ്പില്‍, ഇലകള്‍കൊണ്ടു ഭംഗിയായി മറയ്‌ക്കപ്പെട്ട രീതിയിലാണ്‌ കൂടു കെട്ടുന്നത്‌. ഒരു തവണ സാധാരണയായി രണ്ടു മുട്ടയിടുന്നു. മങ്ങിയ വെള്ളനിറമോ, ചുവപ്പു കലര്‍ന്ന വെള്ളനിറമോ ഉള്ള മുട്ട നിറയെ ഒരു പ്രത്യേക ചുവപ്പില്‍ (claret-coloured) ധാരാളം ചെറുപൊട്ടുകളുമുണ്ടാവും. നോ. ഇലക്കിളി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍