This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാടാമ്പുഴ ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാടാമ്പുഴ ക്ഷേത്രം == മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽപ്പെ...)
(കാടാമ്പുഴ ക്ഷേത്രം)
 
വരി 1: വരി 1:
== കാടാമ്പുഴ ക്ഷേത്രം ==
== കാടാമ്പുഴ ക്ഷേത്രം ==
-
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽപ്പെട്ട മാറാക്കര പഞ്ചായത്തു പ്രദേശത്തുള്ള ഒരു ഭഗവതിക്ഷേത്രം. ജില്ലാ ആസ്ഥാനം കൂടിയായ മലപ്പുറം മുനിസിപ്പൽ പട്ടണത്തിനു 17 കി.മീ. തെക്കാണ്‌ കാടാമ്പുഴ ഗ്രാമത്തിന്റെ സ്ഥാനം.
+
മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍പ്പെട്ട മാറാക്കര പഞ്ചായത്തു പ്രദേശത്തുള്ള ഒരു ഭഗവതിക്ഷേത്രം. ജില്ലാ ആസ്ഥാനം കൂടിയായ മലപ്പുറം മുനിസിപ്പല്‍ പട്ടണത്തിനു 17 കി.മീ. തെക്കാണ്‌ കാടാമ്പുഴ ഗ്രാമത്തിന്റെ സ്ഥാനം.
-
ദേശീയപാത 47-ലെ വെട്ടിച്ചിറ കവലയിൽ നിന്ന്‌ 3 കി.മീ. അകലെയായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക്‌ സുഗമമായ ഗ്രാമപാതയുണ്ട്‌. കിരാതിരൂപം ധരിച്ച ശ്രീപാർവതിയുടെ തേജസ്‌ ഇവിടെക്കണ്ട ശങ്കരാചാര്യർ പ്രതിഷ്‌ഠ നടത്തി എന്നാണ്‌ ഐതിഹ്യം. ഇവിടെ വിഗ്രഹമില്ല. സ്വയംഭൂ ചൈതന്യം മാത്രമാണുള്ളത്‌. ഒരേ വിഗ്രഹത്തിൽ തെക്കോട്ടു ദർശനമായി നരസിംഹം, വടക്കോട്ട്‌ ദർശനമായി സുദർശനം, നാഗകന്യക, പൂർണപുഷ്‌കലാസമേതനായ ശാസ്‌താവ്‌ എന്നിവയാണ്‌ ഉപപ്രതിഷ്‌ഠകള്‍. വൃശ്ചികത്തിലെ തൃക്കാർത്തികനാളിലാണ്‌ ശങ്കരാചാര്യർ ദേവീപ്രതിഷ്‌ഠ നടത്തിയതെന്ന വിശ്വാസത്തിൽ, ഈ ദിനം പ്രതിഷ്‌ഠാദിനമായി ആചരിച്ചുവരുന്നു. ഇതല്ലാതെ മറ്റ്‌ ഉത്സവങ്ങളൊന്നും ഈ ക്ഷേത്രത്തിലില്ല. ക്ഷേത്രനടത്തിപ്പ്‌ എച്ച്‌.ആർ. & സി.ഇ.യിൽ നിക്ഷിപ്‌തമാണ്‌. എമ്പ്രാന്തിരിയാണ്‌ ഭഗവതിയുടെ പൂജാരി. ജാതിമതഭേദമന്യേ ആഭിചാരനിവൃത്തിക്കും രോഗശാന്തിക്കും കാര്യസിദ്ധിക്കും മറ്റുമായി ആയിരക്കണക്കിനാളുകള്‍ ഇവിടെ എത്തുന്നു. സാധാരണ നേർച്ചകള്‍ക്കു പുറമേ, ഈ ക്ഷേത്രത്തിലുള്ള വിശേഷാൽ വഴിപാടുകള്‍ പൂമൂടലും മുട്ടറുക്കലും (മുട്ടിറക്കൽ) ആണ്‌.  പ്രതിബന്ധങ്ങള്‍ അകറ്റുവാനായാണ്‌ മുട്ടറുക്കൽ നടത്തുന്നത്‌. പരീക്ഷമുട്ട്‌, ഉദ്യോഗമുട്ട്‌, ആഭിചാരമുട്ട്‌ തുടങ്ങി ഏത്‌ കാര്യത്തിലെയും തടസ്സം നീക്കുന്നതിനായി ആ പേരിൽത്തന്നെ മുട്ടറുക്കുന്നത്‌ ഇവിടത്തെ പ്രത്യേകതയാണ്‌. കിരാതനെ (ശിവനെ) അർജുനന്‍ ശരമെയ്‌തു മൂടിയെങ്കിലും കിരാതി (ശ്രീപാർവതി) അവയൊക്കെ തെച്ചിപ്പൂ(ചെത്തിപ്പൂ)ക്കളാക്കി മാറ്റിയതിനെ അനുസ്‌മരിച്ചാണ്‌ കാടാമ്പുഴ ഭഗവതി (കിരാതി)ക്ക്‌ പ്രിയങ്കരമായ പൂമൂടൽ വഴിപാട്‌ നടത്തപ്പെടുന്നത്‌. ദിവസേന ഒരു പൂമൂടൽ വഴിപാട്‌ മാത്രമേ നടത്താറുള്ളൂ. നാലുപറ തെച്ചിപ്പൂ, ഒരു പറ അരികൊണ്ടുള്ള നിവേദ്യം, ഇടങ്ങഴി പാൽപ്പായസം എന്നിവയാണ്‌ പൂമൂടലിനു വേണ്ടത്‌. വിശേഷാൽ നേർച്ചകള്‍ക്കു പുറമേ ദേഹപുഷ്‌പാഞ്‌ജലി, രക്തപുഷ്‌പാഞ്‌ജലി, ത്രികാല പൂജ, പണപ്പായസം എന്നീ വഴിപാടുകളും ഇവിടെയുണ്ട്‌.
+
ദേശീയപാത 47-ലെ വെട്ടിച്ചിറ കവലയില്‍ നിന്ന്‌ 3 കി.മീ. അകലെയായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക്‌ സുഗമമായ ഗ്രാമപാതയുണ്ട്‌. കിരാതിരൂപം ധരിച്ച ശ്രീപാര്‍വതിയുടെ തേജസ്‌ ഇവിടെക്കണ്ട ശങ്കരാചാര്യര്‍ പ്രതിഷ്‌ഠ നടത്തി എന്നാണ്‌ ഐതിഹ്യം. ഇവിടെ വിഗ്രഹമില്ല. സ്വയംഭൂ ചൈതന്യം മാത്രമാണുള്ളത്‌. ഒരേ വിഗ്രഹത്തില്‍ തെക്കോട്ടു ദര്‍ശനമായി നരസിംഹം, വടക്കോട്ട്‌ ദര്‍ശനമായി സുദര്‍ശനം, നാഗകന്യക, പൂര്‍ണപുഷ്‌കലാസമേതനായ ശാസ്‌താവ്‌ എന്നിവയാണ്‌ ഉപപ്രതിഷ്‌ഠകള്‍. വൃശ്ചികത്തിലെ തൃക്കാര്‍ത്തികനാളിലാണ്‌ ശങ്കരാചാര്യര്‍ ദേവീപ്രതിഷ്‌ഠ നടത്തിയതെന്ന വിശ്വാസത്തില്‍, ഈ ദിനം പ്രതിഷ്‌ഠാദിനമായി ആചരിച്ചുവരുന്നു. ഇതല്ലാതെ മറ്റ്‌ ഉത്സവങ്ങളൊന്നും ഈ ക്ഷേത്രത്തിലില്ല. ക്ഷേത്രനടത്തിപ്പ്‌ എച്ച്‌.ആര്‍. & സി.ഇ.യില്‍ നിക്ഷിപ്‌തമാണ്‌. എമ്പ്രാന്തിരിയാണ്‌ ഭഗവതിയുടെ പൂജാരി. ജാതിമതഭേദമന്യേ ആഭിചാരനിവൃത്തിക്കും രോഗശാന്തിക്കും കാര്യസിദ്ധിക്കും മറ്റുമായി ആയിരക്കണക്കിനാളുകള്‍ ഇവിടെ എത്തുന്നു. സാധാരണ നേര്‍ച്ചകള്‍ക്കു പുറമേ, ഈ ക്ഷേത്രത്തിലുള്ള വിശേഷാല്‍ വഴിപാടുകള്‍ പൂമൂടലും മുട്ടറുക്കലും (മുട്ടിറക്കല്‍) ആണ്‌.  പ്രതിബന്ധങ്ങള്‍ അകറ്റുവാനായാണ്‌ മുട്ടറുക്കല്‍ നടത്തുന്നത്‌. പരീക്ഷമുട്ട്‌, ഉദ്യോഗമുട്ട്‌, ആഭിചാരമുട്ട്‌ തുടങ്ങി ഏത്‌ കാര്യത്തിലെയും തടസ്സം നീക്കുന്നതിനായി ആ പേരില്‍ത്തന്നെ മുട്ടറുക്കുന്നത്‌ ഇവിടത്തെ പ്രത്യേകതയാണ്‌. കിരാതനെ (ശിവനെ) അര്‍ജുനന്‍ ശരമെയ്‌തു മൂടിയെങ്കിലും കിരാതി (ശ്രീപാര്‍വതി) അവയൊക്കെ തെച്ചിപ്പൂ(ചെത്തിപ്പൂ)ക്കളാക്കി മാറ്റിയതിനെ അനുസ്‌മരിച്ചാണ്‌ കാടാമ്പുഴ ഭഗവതി (കിരാതി)ക്ക്‌ പ്രിയങ്കരമായ പൂമൂടല്‍ വഴിപാട്‌ നടത്തപ്പെടുന്നത്‌. ദിവസേന ഒരു പൂമൂടല്‍ വഴിപാട്‌ മാത്രമേ നടത്താറുള്ളൂ. നാലുപറ തെച്ചിപ്പൂ, ഒരു പറ അരികൊണ്ടുള്ള നിവേദ്യം, ഇടങ്ങഴി പാല്‍പ്പായസം എന്നിവയാണ്‌ പൂമൂടലിനു വേണ്ടത്‌. വിശേഷാല്‍ നേര്‍ച്ചകള്‍ക്കു പുറമേ ദേഹപുഷ്‌പാഞ്‌ജലി, രക്തപുഷ്‌പാഞ്‌ജലി, ത്രികാല പൂജ, പണപ്പായസം എന്നീ വഴിപാടുകളും ഇവിടെയുണ്ട്‌.

Current revision as of 05:13, 5 ഓഗസ്റ്റ്‌ 2014

കാടാമ്പുഴ ക്ഷേത്രം

മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍പ്പെട്ട മാറാക്കര പഞ്ചായത്തു പ്രദേശത്തുള്ള ഒരു ഭഗവതിക്ഷേത്രം. ജില്ലാ ആസ്ഥാനം കൂടിയായ മലപ്പുറം മുനിസിപ്പല്‍ പട്ടണത്തിനു 17 കി.മീ. തെക്കാണ്‌ കാടാമ്പുഴ ഗ്രാമത്തിന്റെ സ്ഥാനം.

ദേശീയപാത 47-ലെ വെട്ടിച്ചിറ കവലയില്‍ നിന്ന്‌ 3 കി.മീ. അകലെയായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക്‌ സുഗമമായ ഗ്രാമപാതയുണ്ട്‌. കിരാതിരൂപം ധരിച്ച ശ്രീപാര്‍വതിയുടെ തേജസ്‌ ഇവിടെക്കണ്ട ശങ്കരാചാര്യര്‍ പ്രതിഷ്‌ഠ നടത്തി എന്നാണ്‌ ഐതിഹ്യം. ഇവിടെ വിഗ്രഹമില്ല. സ്വയംഭൂ ചൈതന്യം മാത്രമാണുള്ളത്‌. ഒരേ വിഗ്രഹത്തില്‍ തെക്കോട്ടു ദര്‍ശനമായി നരസിംഹം, വടക്കോട്ട്‌ ദര്‍ശനമായി സുദര്‍ശനം, നാഗകന്യക, പൂര്‍ണപുഷ്‌കലാസമേതനായ ശാസ്‌താവ്‌ എന്നിവയാണ്‌ ഉപപ്രതിഷ്‌ഠകള്‍. വൃശ്ചികത്തിലെ തൃക്കാര്‍ത്തികനാളിലാണ്‌ ശങ്കരാചാര്യര്‍ ദേവീപ്രതിഷ്‌ഠ നടത്തിയതെന്ന വിശ്വാസത്തില്‍, ഈ ദിനം പ്രതിഷ്‌ഠാദിനമായി ആചരിച്ചുവരുന്നു. ഇതല്ലാതെ മറ്റ്‌ ഉത്സവങ്ങളൊന്നും ഈ ക്ഷേത്രത്തിലില്ല. ക്ഷേത്രനടത്തിപ്പ്‌ എച്ച്‌.ആര്‍. & സി.ഇ.യില്‍ നിക്ഷിപ്‌തമാണ്‌. എമ്പ്രാന്തിരിയാണ്‌ ഭഗവതിയുടെ പൂജാരി. ജാതിമതഭേദമന്യേ ആഭിചാരനിവൃത്തിക്കും രോഗശാന്തിക്കും കാര്യസിദ്ധിക്കും മറ്റുമായി ആയിരക്കണക്കിനാളുകള്‍ ഇവിടെ എത്തുന്നു. സാധാരണ നേര്‍ച്ചകള്‍ക്കു പുറമേ, ഈ ക്ഷേത്രത്തിലുള്ള വിശേഷാല്‍ വഴിപാടുകള്‍ പൂമൂടലും മുട്ടറുക്കലും (മുട്ടിറക്കല്‍) ആണ്‌. പ്രതിബന്ധങ്ങള്‍ അകറ്റുവാനായാണ്‌ മുട്ടറുക്കല്‍ നടത്തുന്നത്‌. പരീക്ഷമുട്ട്‌, ഉദ്യോഗമുട്ട്‌, ആഭിചാരമുട്ട്‌ തുടങ്ങി ഏത്‌ കാര്യത്തിലെയും തടസ്സം നീക്കുന്നതിനായി ആ പേരില്‍ത്തന്നെ മുട്ടറുക്കുന്നത്‌ ഇവിടത്തെ പ്രത്യേകതയാണ്‌. കിരാതനെ (ശിവനെ) അര്‍ജുനന്‍ ശരമെയ്‌തു മൂടിയെങ്കിലും കിരാതി (ശ്രീപാര്‍വതി) അവയൊക്കെ തെച്ചിപ്പൂ(ചെത്തിപ്പൂ)ക്കളാക്കി മാറ്റിയതിനെ അനുസ്‌മരിച്ചാണ്‌ കാടാമ്പുഴ ഭഗവതി (കിരാതി)ക്ക്‌ പ്രിയങ്കരമായ പൂമൂടല്‍ വഴിപാട്‌ നടത്തപ്പെടുന്നത്‌. ദിവസേന ഒരു പൂമൂടല്‍ വഴിപാട്‌ മാത്രമേ നടത്താറുള്ളൂ. നാലുപറ തെച്ചിപ്പൂ, ഒരു പറ അരികൊണ്ടുള്ള നിവേദ്യം, ഇടങ്ങഴി പാല്‍പ്പായസം എന്നിവയാണ്‌ പൂമൂടലിനു വേണ്ടത്‌. വിശേഷാല്‍ നേര്‍ച്ചകള്‍ക്കു പുറമേ ദേഹപുഷ്‌പാഞ്‌ജലി, രക്തപുഷ്‌പാഞ്‌ജലി, ത്രികാല പൂജ, പണപ്പായസം എന്നീ വഴിപാടുകളും ഇവിടെയുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍