This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസ്‌തൂരിരംഗ അയ്യങ്കാര്‍,എസ്‌. (1859-1923)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കസ്‌തൂരിരംഗ അയ്യങ്കാര്‍,എസ്‌. (1859-1923))
(കസ്‌തൂരിരംഗ അയ്യങ്കാര്‍,എസ്‌. (1859-1923))
 
വരി 1: വരി 1:
== കസ്‌തൂരിരംഗ അയ്യങ്കാര്‍,എസ്‌. (1859-1923) ==
== കസ്‌തൂരിരംഗ അയ്യങ്കാര്‍,എസ്‌. (1859-1923) ==
-
[[ചിത്രം:Vol6p655_Kasturi Ranga Iyengar.jpg|thumb|എസ്‌. കസ്‌തൂരിരംഗ അയ്യങ്കാർ]]
+
[[ചിത്രം:Vol6p655_Kasturi Ranga Iyengar.jpg|thumb|എസ്‌. കസ്‌തൂരിരംഗ അയ്യങ്കാര്‍]]
ഇന്ത്യയിലെ പത്രപ്രവര്‍ത്തകനും രാഷ്‌ട്രീയ പ്രവര്‍ത്തകനും. ശേഷഅയ്യങ്കാരുടെ പുത്രനായി 1859 ഡി. 15നു തഞ്ചാവൂരില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കുംഭകോണം പ്രാവിന്‍ഷ്യല്‍ സ്‌കൂളിലും കോളജിലും വിദ്യാഭ്യാസം നടത്തി. സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ ഇദ്ദേഹം വിവാഹിതനായി. മദ്രാസ്‌ പ്രസിഡന്‍സി കോളജില്‍ പഠിച്ച്‌ ബിരുദം നേടിയ (1879) ശേഷം നിയമപഠനത്തിനു ചേര്‍ന്നു. നിയമപരീക്ഷയില്‍ ആദ്യത്തെ പ്രാവശ്യം പരാജയപ്പെടുകയാണുണ്ടായത്‌.

Current revision as of 11:39, 4 ഓഗസ്റ്റ്‌ 2014

കസ്‌തൂരിരംഗ അയ്യങ്കാര്‍,എസ്‌. (1859-1923)

എസ്‌. കസ്‌തൂരിരംഗ അയ്യങ്കാര്‍

ഇന്ത്യയിലെ പത്രപ്രവര്‍ത്തകനും രാഷ്‌ട്രീയ പ്രവര്‍ത്തകനും. ശേഷഅയ്യങ്കാരുടെ പുത്രനായി 1859 ഡി. 15നു തഞ്ചാവൂരില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കുംഭകോണം പ്രാവിന്‍ഷ്യല്‍ സ്‌കൂളിലും കോളജിലും വിദ്യാഭ്യാസം നടത്തി. സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ ഇദ്ദേഹം വിവാഹിതനായി. മദ്രാസ്‌ പ്രസിഡന്‍സി കോളജില്‍ പഠിച്ച്‌ ബിരുദം നേടിയ (1879) ശേഷം നിയമപഠനത്തിനു ചേര്‍ന്നു. നിയമപരീക്ഷയില്‍ ആദ്യത്തെ പ്രാവശ്യം പരാജയപ്പെടുകയാണുണ്ടായത്‌.

1881ല്‍ ഇദ്ദേഹം സബ്‌രജിസ്‌ട്രാറായി ജോലിയില്‍ പ്രവേശിച്ചു. 1884ല്‍ നിയമബിരുദംനേടി വി. ഭാഷ്യം അയ്യങ്കാരുടെ ജൂനിയറായി അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടു. കോയമ്പത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിച്ച അയ്യങ്കാര്‍ പൊതുജീവിതത്തിലേക്കും കടന്നു. മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം, കോയമ്പത്തൂര്‍ ഡിസ്‌റ്റ്രിക്‌റ്റ്‌ ബോര്‍ഡ്‌ അംഗം, ഓണററി മജിസ്‌റ്റ്രറ്റ്‌, ജയില്‍ വിസിറ്റര്‍ എന്നീ പദവികള്‍ ഇദ്ദേഹം അലങ്കരിച്ചു. ഒന്‍പത്‌ വര്‍ഷത്തിനു ശേഷം ഇദ്ദേഹം തന്റെ പ്രവര്‍ത്തനരംഗം മദ്രാസിലേക്കു മാറ്റി. അഭിഭാഷകവൃത്തിയില്‍ നിന്നു പത്രപ്രവര്‍ത്തനത്തിലേക്കും സജീവരാഷ്‌ട്രീയത്തിലേക്കും തിരിഞ്ഞത്‌ ഇക്കാലത്താണ്‌. മദ്രാസ്‌ മഹാജനസഭയുടെ പ്രമുഖ സംഘാടകനായിരുന്ന ഇദ്ദേഹം കോണ്‍ഗ്രസ്‌ സംഘടനയില്‍ സജീവമായി പങ്കെടുത്തു.

1905ല്‍ ഹിന്ദു ദിനപത്രത്തിന്റെ അവകാശങ്ങള്‍ ഇദ്ദേഹം വിലയ്‌ക്കു വാങ്ങി. ഇദ്ദേഹത്തിന്റെ കാലത്താണ്‌ ഹിന്ദു ഒരു ദേശീയ പത്രമായി ഉയര്‍ന്നതും സാമ്പത്തിക സുസ്ഥിരത ആര്‍ജിച്ചതും. ഭരണാധികാരികളുടെ അപ്രീതി സമ്പാദിച്ചുകൊണ്ടുപോലും ഭരണത്തിലുള്ള അഴിമതികള്‍ വെളിച്ചത്തു കൊണ്ടുവരുന്നതില്‍ ഹിന്ദു വളരെ ശ്രദ്ധിച്ചു. അര്‍ബത്‌നോട്ട്‌ ആന്‍ഡ്‌ കമ്പനിയുടെ ദുര്‍ഭരണത്തെപ്പറ്റി ഹിന്ദുവില്‍ വന്ന വാര്‍ത്തകളാണ്‌ കമ്പനിയുടെ ഭരണാധിപന്മാരില്‍ പ്രമുഖനായ സര്‍ അര്‍ബത്‌നോട്ടിനെ പണാപഹരണക്കുറ്റം ചുമത്തി ജയില്‍ ശിക്ഷയ്‌ക്കു വിധിക്കാനിടയാക്കിയത്‌.

ഇക്കാലത്താണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഫിറോസ്‌ ഷാമേത്തയുടെയും ഗോഖലെയുടെയും നേതൃത്വത്തില്‍ മിതവാദികളെന്നും തിലകന്റെ നേതൃത്വത്തില്‍ തീവ്രവാദികളെന്നും രണ്ടായി തിരിഞ്ഞത്‌. ഹിന്ദുവും അയ്യങ്കാരും തിലകനെയും കൂട്ടരെയുമാണ്‌ പിന്താങ്ങിയത്‌.

എന്നാല്‍ പിന്നീട്‌ 1907ലെ സൂററ്റ്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ തീവ്രവാദികളുടെ തന്ത്രങ്ങളെ കസ്‌തൂരി അയ്യങ്കാര്‍ പുച്ഛിച്ചു തള്ളി. അടുത്ത ഒരു ദശകത്തോളം സജീവ രാഷ്‌ട്രീയത്തില്‍ നിന്നൊഴിഞ്ഞു നില്‌ക്കുകയും ചെയ്‌തു. ഇക്കാലത്തു കോണ്‍ഗ്രസ്‌ നേതൃത്വം മിതവാദികളുടെ നിയന്ത്രണത്തിലായിരുന്നു.

1916ല്‍ മിതവാദികളും തീവ്രവാദികളും തമ്മില്‍ ഒത്തുതീര്‍പ്പായതോടെ അയ്യങ്കാര്‍ വീണ്ടും സജീവരാഷ്‌ട്രീയത്തില്‍ പ്രവേശിച്ചു; ആനിബസന്റ്‌ ആരംഭിച്ച ഹോംറൂള്‍ പ്രസ്ഥാനത്തിനു പിന്തുണ നല്‌കിയതും കോണ്‍ഗ്രസ്‌ലീഗ്‌ പദ്ധതിക്കുവേണ്ടി പ്രവര്‍ത്തിച്ചതും ശ്രദ്ധേയമാണ്‌.

ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടനും സഖ്യകക്ഷികള്‍ക്കും പിന്തുണ നല്‌കിക്കൊണ്ടായിരുന്നു ഹിന്ദുവിന്റെ നിലപാട്‌. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതിനും യുദ്ധരംഗങ്ങള്‍ നേരിട്ടു വീക്ഷിക്കുന്നതിനും ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ക്ഷണിച്ച (1918 ആഗ.) അഞ്ചു പത്രപ്രവര്‍ത്തകരില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു. ബ്രിട്ടന്‍സന്ദര്‍ശനം കഴിഞ്ഞ്‌ തിരിച്ചെത്തിയ (1919 ജനു.) അയ്യങ്കാര്‍ക്ക്‌ നേരിടേണ്ടി വന്നത്‌ സംഘര്‍ഷം നിറഞ്ഞ ഇന്ത്യയെയായിരുന്നു. റൗലത്ത്‌ നിയമം, മഹാത്‌മാഗാന്ധിയുടെ സത്യഗ്രഹം തുടങ്ങി ജാലിയന്‍ വാലാബാഗ്‌ വരെയുള്ള സംഭവങ്ങള്‍ അയ്യങ്കാരിലും ഹിന്ദുവിന്റെ സമീപനത്തിലും മാറ്റം വരുത്തി. ബ്രിട്ടനെതിരായി തിരിഞ്ഞുവെന്നു മാത്രമല്ല, ഗാന്ധിജിക്കു പിന്തുണ നല്‌കുന്നതായി, ഹിന്ദുവിന്റെ പില്‌ക്കാല പ്രവര്‍ത്തനങ്ങള്‍. ഗാന്ധിജി ആരംഭിച്ച നിസ്സഹകരണപ്രസ്ഥാനത്തോട്‌ ആദ്യകാലങ്ങളില്‍ അനുകൂലമായ നിലപാടല്ല അയ്യങ്കാര്‍ സ്വീകരിച്ചത്‌. എന്നാല്‍ പിന്നീട്‌ നിസ്സഹകരണപ്രസ്ഥാനത്തിന്‌ ശക്തമായ പിന്തുണ നല്‌കി. 1920-22 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്‌ ഹിന്ദു നല്‌കിയ പിന്തുണ നിസ്സീമമായിരുന്നു. അയിത്തോച്ചാടനം, ശിശുവിവാഹനിരോധനം, സ്‌ത്രീസ്വാതന്ത്യ്രം, ഇന്ത്യയുടെ വ്യാവസായികവികസനം, നിര്‍ബന്ധിത പ്രമറി വിദ്യാഭ്യാസം എന്നിവയ്‌ക്കു വേണ്ടി അയ്യങ്കാര്‍ ശക്തിയുക്തം വാദിച്ചു. പത്രപ്രവര്‍ത്തനരാഷ്‌ട്രീയസാമൂഹികമണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം 1923 ഡി.ല്‍ അന്തരിച്ചു. നോ: ഹിന്ദു

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍