This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Iban)
(Iban)
വരി 4: വരി 4:
== Iban ==
== Iban ==
-
[[ചിത്രം:Vol4p160_Sarawak_OrangIbanDance.jpg|thumb|ഇബാന്‍ ഗിരിവർഗത്തിന്റെ നൃത്തം]]
+
[[ചിത്രം:Vol4p160_Sarawak_OrangIbanDance.jpg|thumb|ഇബാന്‍ ഗിരിവര്‍ഗത്തിന്റെ നൃത്തം]]
-
ബോർണിയയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത്‌ അധിവസിക്കുന്ന ജനത. "സമുദ്ര ദായക്കുകള്‍' എന്ന പേരിലാണ്‌ ബ്രിട്ടീഷ്‌ കൊളോണിയൽ കാലത്ത്‌ ഇവർ അറിയപ്പെട്ടത്‌. ഗിരിവർഗക്കാരായ ഇവർക്ക്‌ ഇബാന്‍ എന്ന്‌ നാമകരണം ചെയ്‌തത്‌ നരവംശശാസ്‌ത്രജ്ഞനായ എ.സി. ഹാഡൽ ആണ്‌ (1901). ഹാഡൽ ഈ ജനതയെ "സമുദ്ര-മംഗോളിയർ' എന്നു വർഗീകരിച്ചു. കറുത്ത കച്ചുകളും പരന്ന മൂക്കും തടിച്ച ചുണ്ടുകളും കറുത്ത മുടിയുമുള്ള ഇവർ നന്നേ ഉയരം കുറഞ്ഞവരാണ്‌. ഇബാന്‍ ഭാഷയ്‌ക്ക്‌ മലായ്‌ ഭാഷയുമായി ഉറ്റബന്ധമുണ്ട്‌.  
+
ബോര്‍ണിയയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത്‌ അധിവസിക്കുന്ന ജനത. "സമുദ്ര ദായക്കുകള്‍' എന്ന പേരിലാണ്‌ ബ്രിട്ടീഷ്‌ കൊളോണിയൽ കാലത്ത്‌ ഇവര്‍ അറിയപ്പെട്ടത്‌. ഗിരിവര്‍ഗക്കാരായ ഇവര്‍ക്ക്‌ ഇബാന്‍ എന്ന്‌ നാമകരണം ചെയ്‌തത്‌ നരവംശശാസ്‌ത്രജ്ഞനായ എ.സി. ഹാഡൽ ആണ്‌ (1901). ഹാഡൽ ഈ ജനതയെ "സമുദ്ര-മംഗോളിയര്‍' എന്നു വര്‍ഗീകരിച്ചു. കറുത്ത കച്ചുകളും പരന്ന മൂക്കും തടിച്ച ചുണ്ടുകളും കറുത്ത മുടിയുമുള്ള ഇവര്‍ നന്നേ ഉയരം കുറഞ്ഞവരാണ്‌. ഇബാന്‍ ഭാഷയ്‌ക്ക്‌ മലായ്‌ ഭാഷയുമായി ഉറ്റബന്ധമുണ്ട്‌.  
-
കൃഷിയാണ്‌ ഇവരുടെ പ്രധാന ഉപജീവനമാർഗം. മലഞ്ചരിവുകളിൽ ഇവർ നെൽക്കൃഷി നടത്തുന്നു. 20-ാം ശതകത്തിന്റെ ആരംഭത്തോടെ റബ്ബർ ഒരു പ്രമുഖ നാണ്യവിളയായിത്തീർന്നിട്ടുണ്ട്‌. നാടന്‍വള്ളങ്ങളിൽ ഗതാഗതം നടത്താന്‍പറ്റിയ നദികളുടെ തീരങ്ങളിലാണ്‌ ഇവർ പ്രായേണ നിവസിക്കുന്നത്‌. വീടുകള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. 10 മുതൽ 50 വരെ കുടുംബങ്ങള്‍ക്കു താമസിക്കാന്‍ പോന്നത്ര നീളമേറിയവയാണവ. ഒരു കുടുംബത്തിൽ ശരാശരി 6 അംഗങ്ങളുണ്ടായിരിക്കും. ഓരോ കുടുംബവും ഓരോ സ്വതന്ത്രഘടകമാണ്‌. ഓരോന്നിനും സ്വന്തമായി വസ്‌തുവകകളുണ്ട്‌. വർഗരഹിതമായ ഒരു സമൂഹമാണ്‌ ഇബാന്‍. ഇതിലെ അംഗങ്ങള്‍ വൈയക്തികവാദികളായി വിശേഷിപ്പിക്കപ്പെടുന്നു. സ്‌ത്രീക്കും പുരുഷനും സമൂഹത്തിൽ തുല്യസ്ഥാനമാണുള്ളത്‌.
+
കൃഷിയാണ്‌ ഇവരുടെ പ്രധാന ഉപജീവനമാര്‍ഗം. മലഞ്ചരിവുകളിൽ ഇവര്‍ നെൽക്കൃഷി നടത്തുന്നു. 20-ാം ശതകത്തിന്റെ ആരംഭത്തോടെ റബ്ബര്‍ ഒരു പ്രമുഖ നാണ്യവിളയായിത്തീര്‍ന്നിട്ടുണ്ട്‌. നാടന്‍വള്ളങ്ങളിൽ ഗതാഗതം നടത്താന്‍പറ്റിയ നദികളുടെ തീരങ്ങളിലാണ്‌ ഇവര്‍ പ്രായേണ നിവസിക്കുന്നത്‌. വീടുകള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. 10 മുതൽ 50 വരെ കുടുംബങ്ങള്‍ക്കു താമസിക്കാന്‍ പോന്നത്ര നീളമേറിയവയാണവ. ഒരു കുടുംബത്തിൽ ശരാശരി 6 അംഗങ്ങളുണ്ടായിരിക്കും. ഓരോ കുടുംബവും ഓരോ സ്വതന്ത്രഘടകമാണ്‌. ഓരോന്നിനും സ്വന്തമായി വസ്‌തുവകകളുണ്ട്‌. വര്‍ഗരഹിതമായ ഒരു സമൂഹമാണ്‌ ഇബാന്‍. ഇതിലെ അംഗങ്ങള്‍ വൈയക്തികവാദികളായി വിശേഷിപ്പിക്കപ്പെടുന്നു. സ്‌ത്രീക്കും പുരുഷനും സമൂഹത്തിൽ തുല്യസ്ഥാനമാണുള്ളത്‌.
-
നിരവധി ദൈവങ്ങളെ ആരാധിക്കുന്ന പ്രത്യേക മതാനുയായികളാണ്‌ ഇബാനുകള്‍. ഈശ്വരസ്‌തോത്രപരമായ ഒട്ടേറെ നാടോടിപ്പാട്ടുകള്‍ പ്രചാരത്തിലുണ്ട്‌. മതാനുഷ്‌ഠാനങ്ങളുടെ കാര്യത്തിൽ ഇബാനുകള്‍ ദത്തശ്രദ്ധരാണ്‌. മതനിഷ്‌ണാതത്ത്വമാണ്‌ സാമൂഹികമായ അന്തസ്സിന്റെ മാനദണ്ഡം. മിഷണറിമാരുടെ പ്രവർത്തനഫലമായി ക്രിസ്‌തുമതത്തിലേക്കു പരിവർത്തനംചെയ്യപ്പെട്ട ഒരു ന്യൂനപക്ഷവും ഉണ്ട്‌.
+
നിരവധി ദൈവങ്ങളെ ആരാധിക്കുന്ന പ്രത്യേക മതാനുയായികളാണ്‌ ഇബാനുകള്‍. ഈശ്വരസ്‌തോത്രപരമായ ഒട്ടേറെ നാടോടിപ്പാട്ടുകള്‍ പ്രചാരത്തിലുണ്ട്‌. മതാനുഷ്‌ഠാനങ്ങളുടെ കാര്യത്തിൽ ഇബാനുകള്‍ ദത്തശ്രദ്ധരാണ്‌. മതനിഷ്‌ണാതത്ത്വമാണ്‌ സാമൂഹികമായ അന്തസ്സിന്റെ മാനദണ്ഡം. മിഷണറിമാരുടെ പ്രവര്‍ത്തനഫലമായി ക്രിസ്‌തുമതത്തിലേക്കു പരിവര്‍ത്തനംചെയ്യപ്പെട്ട ഒരു ന്യൂനപക്ഷവും ഉണ്ട്‌.
-
പണ്ടുകാലത്ത്‌ ഇവർ വേട്ടയാടിനടന്ന ഒരു പ്രാകൃതജനസമൂഹമായിരുന്നു. ഇവരുടെ യുദ്ധവൈദഗ്‌ധ്യം ഇന്നും ആദരിക്കപ്പെടുന്നു. മലയായിലെ സൈന്യത്തിൽ ഇബാന്‍യുവാക്കള്‍ സേവനമനുഷ്‌ഠിക്കുന്നുണ്ട്‌. ഇബാന്‍വർഗക്കാർ പൊതുവെ തനതായ സംസ്‌കാരത്തിൽ ഊറ്റംകൊള്ളുന്ന ആത്മവിശ്വാസമുള്ള ഒരു ജനതയാണ്‌. ആധുനികസംസ്‌കാരം ഇവരുടെ ജീവിതത്തിലേക്കു സന്നിവേശിപ്പിക്കുവാനുള്ള വ്യാപകമായ യത്‌നം നടന്നുവരുന്നു.
+
പണ്ടുകാലത്ത്‌ ഇവര്‍ വേട്ടയാടിനടന്ന ഒരു പ്രാകൃതജനസമൂഹമായിരുന്നു. ഇവരുടെ യുദ്ധവൈദഗ്‌ധ്യം ഇന്നും ആദരിക്കപ്പെടുന്നു. മലയായിലെ സൈന്യത്തിൽ ഇബാന്‍യുവാക്കള്‍ സേവനമനുഷ്‌ഠിക്കുന്നുണ്ട്‌. ഇബാന്‍വര്‍ഗക്കാര്‍ പൊതുവെ തനതായ സംസ്‌കാരത്തിൽ ഊറ്റംകൊള്ളുന്ന ആത്മവിശ്വാസമുള്ള ഒരു ജനതയാണ്‌. ആധുനികസംസ്‌കാരം ഇവരുടെ ജീവിതത്തിലേക്കു സന്നിവേശിപ്പിക്കുവാനുള്ള വ്യാപകമായ യത്‌നം നടന്നുവരുന്നു.

09:27, 4 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇബാന്‍

Iban

ഇബാന്‍ ഗിരിവര്‍ഗത്തിന്റെ നൃത്തം

ബോര്‍ണിയയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത്‌ അധിവസിക്കുന്ന ജനത. "സമുദ്ര ദായക്കുകള്‍' എന്ന പേരിലാണ്‌ ബ്രിട്ടീഷ്‌ കൊളോണിയൽ കാലത്ത്‌ ഇവര്‍ അറിയപ്പെട്ടത്‌. ഗിരിവര്‍ഗക്കാരായ ഇവര്‍ക്ക്‌ ഇബാന്‍ എന്ന്‌ നാമകരണം ചെയ്‌തത്‌ നരവംശശാസ്‌ത്രജ്ഞനായ എ.സി. ഹാഡൽ ആണ്‌ (1901). ഹാഡൽ ഈ ജനതയെ "സമുദ്ര-മംഗോളിയര്‍' എന്നു വര്‍ഗീകരിച്ചു. കറുത്ത കച്ചുകളും പരന്ന മൂക്കും തടിച്ച ചുണ്ടുകളും കറുത്ത മുടിയുമുള്ള ഇവര്‍ നന്നേ ഉയരം കുറഞ്ഞവരാണ്‌. ഇബാന്‍ ഭാഷയ്‌ക്ക്‌ മലായ്‌ ഭാഷയുമായി ഉറ്റബന്ധമുണ്ട്‌. കൃഷിയാണ്‌ ഇവരുടെ പ്രധാന ഉപജീവനമാര്‍ഗം. മലഞ്ചരിവുകളിൽ ഇവര്‍ നെൽക്കൃഷി നടത്തുന്നു. 20-ാം ശതകത്തിന്റെ ആരംഭത്തോടെ റബ്ബര്‍ ഒരു പ്രമുഖ നാണ്യവിളയായിത്തീര്‍ന്നിട്ടുണ്ട്‌. നാടന്‍വള്ളങ്ങളിൽ ഗതാഗതം നടത്താന്‍പറ്റിയ നദികളുടെ തീരങ്ങളിലാണ്‌ ഇവര്‍ പ്രായേണ നിവസിക്കുന്നത്‌. വീടുകള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. 10 മുതൽ 50 വരെ കുടുംബങ്ങള്‍ക്കു താമസിക്കാന്‍ പോന്നത്ര നീളമേറിയവയാണവ. ഒരു കുടുംബത്തിൽ ശരാശരി 6 അംഗങ്ങളുണ്ടായിരിക്കും. ഓരോ കുടുംബവും ഓരോ സ്വതന്ത്രഘടകമാണ്‌. ഓരോന്നിനും സ്വന്തമായി വസ്‌തുവകകളുണ്ട്‌. വര്‍ഗരഹിതമായ ഒരു സമൂഹമാണ്‌ ഇബാന്‍. ഇതിലെ അംഗങ്ങള്‍ വൈയക്തികവാദികളായി വിശേഷിപ്പിക്കപ്പെടുന്നു. സ്‌ത്രീക്കും പുരുഷനും സമൂഹത്തിൽ തുല്യസ്ഥാനമാണുള്ളത്‌.

നിരവധി ദൈവങ്ങളെ ആരാധിക്കുന്ന പ്രത്യേക മതാനുയായികളാണ്‌ ഇബാനുകള്‍. ഈശ്വരസ്‌തോത്രപരമായ ഒട്ടേറെ നാടോടിപ്പാട്ടുകള്‍ പ്രചാരത്തിലുണ്ട്‌. മതാനുഷ്‌ഠാനങ്ങളുടെ കാര്യത്തിൽ ഇബാനുകള്‍ ദത്തശ്രദ്ധരാണ്‌. മതനിഷ്‌ണാതത്ത്വമാണ്‌ സാമൂഹികമായ അന്തസ്സിന്റെ മാനദണ്ഡം. മിഷണറിമാരുടെ പ്രവര്‍ത്തനഫലമായി ക്രിസ്‌തുമതത്തിലേക്കു പരിവര്‍ത്തനംചെയ്യപ്പെട്ട ഒരു ന്യൂനപക്ഷവും ഉണ്ട്‌.

പണ്ടുകാലത്ത്‌ ഇവര്‍ വേട്ടയാടിനടന്ന ഒരു പ്രാകൃതജനസമൂഹമായിരുന്നു. ഇവരുടെ യുദ്ധവൈദഗ്‌ധ്യം ഇന്നും ആദരിക്കപ്പെടുന്നു. മലയായിലെ സൈന്യത്തിൽ ഇബാന്‍യുവാക്കള്‍ സേവനമനുഷ്‌ഠിക്കുന്നുണ്ട്‌. ഇബാന്‍വര്‍ഗക്കാര്‍ പൊതുവെ തനതായ സംസ്‌കാരത്തിൽ ഊറ്റംകൊള്ളുന്ന ആത്മവിശ്വാസമുള്ള ഒരു ജനതയാണ്‌. ആധുനികസംസ്‌കാരം ഇവരുടെ ജീവിതത്തിലേക്കു സന്നിവേശിപ്പിക്കുവാനുള്ള വ്യാപകമായ യത്‌നം നടന്നുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%AC%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍