This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞന്‍ ചുണ്ടു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുഞ്ഞന്‍ ചുണ്ടു == വടക്കന്‍പാട്ടിലെ ഒരു ദുരന്തകഥാപാത്രം. പൂ...)
(കുഞ്ഞന്‍ ചുണ്ടു)
 
വരി 2: വരി 2:
== കുഞ്ഞന്‍ ചുണ്ടു ==
== കുഞ്ഞന്‍ ചുണ്ടു ==
-
വടക്കന്‍പാട്ടിലെ ഒരു ദുരന്തകഥാപാത്രം. പൂഴിക്കടകനടിയുടെ പ്രയോഗരഹസ്യം ഏതു വിധത്തിലെങ്കിലും മനസ്സിലാക്കിയേ തീരൂ എന്ന ആഗ്രഹത്തോടുകൂടി കടത്തനാട്ടിലെത്തിയ വയനാട്ടുകാരനായ കുഞ്ഞന്‍ ചുണ്ടുവിന്‌ തച്ചോളിക്കളരിയിൽ പ്രവേശനം ലഭിക്കുവാന്‍ വിഷമമൊന്നും നേരിട്ടില്ല. പതിനെട്ടടവുകളിലും അസാധാരണസാമർഥ്യം പ്രകടിപ്പിക്കുന്ന വിനീതനും ഉത്സാഹശാലിയുമായ ചുണ്ടുവിനെ കളരി ആശാനായ ചന്തു വളരെയേറെ ഇഷ്‌ടപ്പെട്ടു. ക്രമേണ ചന്തുവിന്റെ പ്രധാനശിഷ്യനായിത്തീരുവാനും ചുണ്ടുവിനു സാധിച്ചു.
+
വടക്കന്‍പാട്ടിലെ ഒരു ദുരന്തകഥാപാത്രം. പൂഴിക്കടകനടിയുടെ പ്രയോഗരഹസ്യം ഏതു വിധത്തിലെങ്കിലും മനസ്സിലാക്കിയേ തീരൂ എന്ന ആഗ്രഹത്തോടുകൂടി കടത്തനാട്ടിലെത്തിയ വയനാട്ടുകാരനായ കുഞ്ഞന്‍ ചുണ്ടുവിന്‌ തച്ചോളിക്കളരിയില്‍  പ്രവേശനം ലഭിക്കുവാന്‍ വിഷമമൊന്നും നേരിട്ടില്ല. പതിനെട്ടടവുകളിലും അസാധാരണസാമര്‍ഥ്യം പ്രകടിപ്പിക്കുന്ന വിനീതനും ഉത്സാഹശാലിയുമായ ചുണ്ടുവിനെ കളരി ആശാനായ ചന്തു വളരെയേറെ ഇഷ്‌ടപ്പെട്ടു. ക്രമേണ ചന്തുവിന്റെ പ്രധാനശിഷ്യനായിത്തീരുവാനും ചുണ്ടുവിനു സാധിച്ചു.
-
പൊയ്‌ത്തിന്‌ പോവുമ്പോളെല്ലാം ചന്തു ചുണ്ടുവിനേയും കൂട്ടാറുണ്ടായിരുന്നു. എതിരാളികളെ നേരിടുന്നതിലുള്ള ചുണ്ടുവിന്റെ കഴിവ്‌ പ്രത്യേകം അഭിനന്ദിക്കപ്പെട്ടിരുന്നു. ശത്രുക്കള്‍ക്ക്‌ നേരെ ചന്തു പലപ്പോഴും പൂഴിക്കടകന്‍ പ്രയോഗിക്കുന്നത്‌ കാണാന്‍ ഇടവന്നിരുന്ന ചുണ്ടു ക്രമേണ ആ പയറ്റുമുറയുടെ മർമം കണ്ടെത്തുകയുണ്ടായി. ക്രമേണ രഹസ്യപരിശീലനങ്ങളിലൂടെ ആ അടവിൽ വൈദഗ്‌ധ്യം നേടുകയും ചെയ്‌തു.
+
പൊയ്‌ത്തിന്‌ പോവുമ്പോളെല്ലാം ചന്തു ചുണ്ടുവിനേയും കൂട്ടാറുണ്ടായിരുന്നു. എതിരാളികളെ നേരിടുന്നതിലുള്ള ചുണ്ടുവിന്റെ കഴിവ്‌ പ്രത്യേകം അഭിനന്ദിക്കപ്പെട്ടിരുന്നു. ശത്രുക്കള്‍ക്ക്‌ നേരെ ചന്തു പലപ്പോഴും പൂഴിക്കടകന്‍ പ്രയോഗിക്കുന്നത്‌ കാണാന്‍ ഇടവന്നിരുന്ന ചുണ്ടു ക്രമേണ ആ പയറ്റുമുറയുടെ മര്‍മം കണ്ടെത്തുകയുണ്ടായി. ക്രമേണ രഹസ്യപരിശീലനങ്ങളിലൂടെ ആ അടവില്‍  വൈദഗ്‌ധ്യം നേടുകയും ചെയ്‌തു.
-
ഇങ്ങനെയിരിക്കെയാണ്‌ ചന്തു ഇല്ലാത്ത ഒരവസരത്തിൽ തച്ചോളിവീട്‌ ആക്രമിക്കുവാന്‍ വേണ്ടി ഒതേനന്റെ കൈയാൽ കൊല്ലപ്പെട്ട അമ്പുച്ചെട്ടിയുടെ മക്കള്‍ വന്നെത്തിയത്‌. അവരെ ഒറ്റയ്‌ക്ക്‌ നേരിടേണ്ടിവന്ന ചുണ്ടുവിന്‌ ഒടുവിൽ പൂഴിക്കടകനടിതന്നെ പ്രയോഗിക്കേണ്ടിവന്നു.  
+
ഇങ്ങനെയിരിക്കെയാണ്‌ ചന്തു ഇല്ലാത്ത ഒരവസരത്തില്‍  തച്ചോളിവീട്‌ ആക്രമിക്കുവാന്‍ വേണ്ടി ഒതേനന്റെ കൈയാല്‍  കൊല്ലപ്പെട്ട അമ്പുച്ചെട്ടിയുടെ മക്കള്‍ വന്നെത്തിയത്‌. അവരെ ഒറ്റയ്‌ക്ക്‌ നേരിടേണ്ടിവന്ന ചുണ്ടുവിന്‌ ഒടുവില്‍  പൂഴിക്കടകനടിതന്നെ പ്രയോഗിക്കേണ്ടിവന്നു.  
-
വിവരം കേട്ടോടിയെത്തിയ ചന്തുവിന്‌ ശിഷ്യന്‍ ശത്രുക്കളെ വധിച്ചത്‌ ഏതു പയറ്റുമുറയിലൂടെയാണെന്ന്‌ പെട്ടെന്നുതന്നെ മനസ്സിലായി. പിറ്റെദിവസം രാവിലെ നാട്ടുപെരുവഴിയിൽ ചുണ്ടുവിന്റെ ശരീരം പന്ത്രണ്ടു കഷണങ്ങളായി ചിന്നിച്ചിതറിക്കിടന്നിരുന്നു. പൂഴിക്കടകനടിയുടെ രഹസ്യം ചോർന്നുപോയതിൽ കുപിതനായ തച്ചോളിച്ചന്തു തന്നെയായിരുന്നു ആ ശിഷ്യഹത്യ നടത്തിയത്‌.
+
വിവരം കേട്ടോടിയെത്തിയ ചന്തുവിന്‌ ശിഷ്യന്‍ ശത്രുക്കളെ വധിച്ചത്‌ ഏതു പയറ്റുമുറയിലൂടെയാണെന്ന്‌ പെട്ടെന്നുതന്നെ മനസ്സിലായി. പിറ്റെദിവസം രാവിലെ നാട്ടുപെരുവഴിയില്‍  ചുണ്ടുവിന്റെ ശരീരം പന്ത്രണ്ടു കഷണങ്ങളായി ചിന്നിച്ചിതറിക്കിടന്നിരുന്നു. പൂഴിക്കടകനടിയുടെ രഹസ്യം ചോര്‍ന്നുപോയതില്‍  കുപിതനായ തച്ചോളിച്ചന്തു തന്നെയായിരുന്നു ആ ശിഷ്യഹത്യ നടത്തിയത്‌.
-
(പയ്യന്നൂർ ബാലകൃഷ്‌ണന്‍)
+
(പയ്യന്നൂര്‍ ബാലകൃഷ്‌ണന്‍)

Current revision as of 07:03, 3 ഓഗസ്റ്റ്‌ 2014

കുഞ്ഞന്‍ ചുണ്ടു

വടക്കന്‍പാട്ടിലെ ഒരു ദുരന്തകഥാപാത്രം. പൂഴിക്കടകനടിയുടെ പ്രയോഗരഹസ്യം ഏതു വിധത്തിലെങ്കിലും മനസ്സിലാക്കിയേ തീരൂ എന്ന ആഗ്രഹത്തോടുകൂടി കടത്തനാട്ടിലെത്തിയ വയനാട്ടുകാരനായ കുഞ്ഞന്‍ ചുണ്ടുവിന്‌ തച്ചോളിക്കളരിയില്‍ പ്രവേശനം ലഭിക്കുവാന്‍ വിഷമമൊന്നും നേരിട്ടില്ല. പതിനെട്ടടവുകളിലും അസാധാരണസാമര്‍ഥ്യം പ്രകടിപ്പിക്കുന്ന വിനീതനും ഉത്സാഹശാലിയുമായ ചുണ്ടുവിനെ കളരി ആശാനായ ചന്തു വളരെയേറെ ഇഷ്‌ടപ്പെട്ടു. ക്രമേണ ചന്തുവിന്റെ പ്രധാനശിഷ്യനായിത്തീരുവാനും ചുണ്ടുവിനു സാധിച്ചു.

പൊയ്‌ത്തിന്‌ പോവുമ്പോളെല്ലാം ചന്തു ചുണ്ടുവിനേയും കൂട്ടാറുണ്ടായിരുന്നു. എതിരാളികളെ നേരിടുന്നതിലുള്ള ചുണ്ടുവിന്റെ കഴിവ്‌ പ്രത്യേകം അഭിനന്ദിക്കപ്പെട്ടിരുന്നു. ശത്രുക്കള്‍ക്ക്‌ നേരെ ചന്തു പലപ്പോഴും പൂഴിക്കടകന്‍ പ്രയോഗിക്കുന്നത്‌ കാണാന്‍ ഇടവന്നിരുന്ന ചുണ്ടു ക്രമേണ ആ പയറ്റുമുറയുടെ മര്‍മം കണ്ടെത്തുകയുണ്ടായി. ക്രമേണ രഹസ്യപരിശീലനങ്ങളിലൂടെ ആ അടവില്‍ വൈദഗ്‌ധ്യം നേടുകയും ചെയ്‌തു.

ഇങ്ങനെയിരിക്കെയാണ്‌ ചന്തു ഇല്ലാത്ത ഒരവസരത്തില്‍ തച്ചോളിവീട്‌ ആക്രമിക്കുവാന്‍ വേണ്ടി ഒതേനന്റെ കൈയാല്‍ കൊല്ലപ്പെട്ട അമ്പുച്ചെട്ടിയുടെ മക്കള്‍ വന്നെത്തിയത്‌. അവരെ ഒറ്റയ്‌ക്ക്‌ നേരിടേണ്ടിവന്ന ചുണ്ടുവിന്‌ ഒടുവില്‍ പൂഴിക്കടകനടിതന്നെ പ്രയോഗിക്കേണ്ടിവന്നു.

വിവരം കേട്ടോടിയെത്തിയ ചന്തുവിന്‌ ശിഷ്യന്‍ ശത്രുക്കളെ വധിച്ചത്‌ ഏതു പയറ്റുമുറയിലൂടെയാണെന്ന്‌ പെട്ടെന്നുതന്നെ മനസ്സിലായി. പിറ്റെദിവസം രാവിലെ നാട്ടുപെരുവഴിയില്‍ ചുണ്ടുവിന്റെ ശരീരം പന്ത്രണ്ടു കഷണങ്ങളായി ചിന്നിച്ചിതറിക്കിടന്നിരുന്നു. പൂഴിക്കടകനടിയുടെ രഹസ്യം ചോര്‍ന്നുപോയതില്‍ കുപിതനായ തച്ചോളിച്ചന്തു തന്നെയായിരുന്നു ആ ശിഷ്യഹത്യ നടത്തിയത്‌.

(പയ്യന്നൂര്‍ ബാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍