This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞുകുഞ്ഞുഭാഗവതർ, സെബാസ്‌റ്റ്യന്‍ (1901 - 85)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുഞ്ഞുകുഞ്ഞുഭാഗവതർ, സെബാസ്‌റ്റ്യന്‍ (1901 - 85))
(കുഞ്ഞുകുഞ്ഞുഭാഗവതർ, സെബാസ്‌റ്റ്യന്‍ (1901 - 85))
 
വരി 1: വരി 1:
-
== കുഞ്ഞുകുഞ്ഞുഭാഗവതർ, സെബാസ്‌റ്റ്യന്‍ (1901 - 85) ==
+
== കുഞ്ഞുകുഞ്ഞുഭാഗവതര്‍, സെബാസ്‌റ്റ്യന്‍ (1901 - 85) ==
-
[[ചിത്രം:Vol7p568_Sebastian Kunjukunjubhagavatar.jpg|thumb|സെബാസ്‌റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതർ]]
+
[[ചിത്രം:Vol7p568_Sebastian Kunjukunjubhagavatar.jpg|thumb|സെബാസ്‌റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതര്‍]]
-
നടനും സംഗീതജ്ഞനുമായ ഒരു കലാകാരന്‍. ആര്യാട്‌ കാഞ്ഞിരംചിറ മുറിയിൽ പൊള്ളയിൽ വിന്‍സെന്റിന്റെയും മാർഗറീത്തയുടെയും പുത്രനായി 1901-ൽ അമ്പലപ്പുഴയിൽ ജനിച്ചു. സെബാസ്റ്റ്യന്‍ എന്നാണ്‌ ശരിയായ പേരെങ്കിലും കുഞ്ഞുകുഞ്ഞ്‌ എന്ന ചെല്ലപ്പേരിലാണ്‌ ഇദ്ദേഹം പിന്നീട്‌ പ്രശസ്‌തനായിത്തീർന്നത്‌. കുടിപ്പള്ളിക്കൂടത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ആലപ്പുഴയിലെ ലിയോ  തെർട്ടീന്‍ത്‌ സ്‌കൂളിൽ ചേർന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം സംഗീതവും പഠിച്ചിരുന്ന കുഞ്ഞുകുഞ്ഞിന്റെ സംഗീതഗുരുനാഥന്‍ സ്‌കൂളിലെ ഡ്രായിങ്‌മാസ്റ്റർ ആയിരുന്ന അരുണാചലം പിള്ളയായിരുന്നു. ഓച്ചിറ രാമന്‍ ഭാഗവതരുടെ കീഴിൽ സംഗീതത്തിന്റെ ശാസ്‌ത്രീയവശത്തെക്കുറിച്ചു പഠനം നടത്തിയശേഷം ഭാഗവതരായും ഹാർമോണിസ്റ്റായും നാടകരംഗത്തേക്കു കടന്നു. കല്ലടക്കുറിശ്ശി മൊയ്‌തീന്‍സാഹിബിന്റെ നാടകക്കമ്പനിയിൽ സ്ഥിരം ഹാർമോണിസ്റ്റായിരുന്ന ഇദ്ദേഹം കേരളം, തമിഴ്‌നാട്‌ എന്നിവിടങ്ങളിൽ തന്റെ സംഗീതവൈഭവം പ്രകടിപ്പിച്ചു. പിന്നീട്‌ തന്റെ ചിറ്റപ്പനായ പൗലീഞ്ഞിന്റെ നാടകക്കമ്പനിയിൽ ചേർന്നു. തട്ടാടിക്കൽ കേശവന്റെ ബാലനടനസഭ (ചേർത്തല), രാമകൃഷ്‌ണപിള്ളയുടെ ബ്രഹ്മവിലാസം നടനസഭ, ഫ്രാന്‍സിസ്‌ ചമ്മിണിപ്പിള്ളയുടെ കലാസേവാദളം (എറണാകുളം), പരബ്രഹ്മോദയ നടനസഭ (ഓച്ചിറ) എന്നീ നാടകക്കമ്പനികളിലും ഇദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. പിന്നീട്‌ സ്വന്തമായി "കൈരളീകലാകുസുമം' എന്ന പേരിൽ ഒരു നാടകക്കമ്പനി ആരംഭിച്ചു. പള്ളത്തു രാമന്റെ "അമൃതപുളിനം' ആണ്‌ ഭാഗവതർ അവതരിപ്പിച്ച ആദ്യത്തെ നാടകം. 1923 ഏ. 19-ന്‌ ഇദ്ദേഹം സ്വമാതുല പുത്രിയായ മേരിക്കുട്ടിയെ വിവാഹം കഴിച്ചു.  
+
നടനും സംഗീതജ്ഞനുമായ ഒരു കലാകാരന്‍. ആര്യാട്‌ കാഞ്ഞിരംചിറ മുറിയില്‍  പൊള്ളയില്‍  വിന്‍സെന്റിന്റെയും മാര്‍ഗറീത്തയുടെയും പുത്രനായി 1901-ല്‍  അമ്പലപ്പുഴയില്‍  ജനിച്ചു. സെബാസ്റ്റ്യന്‍ എന്നാണ്‌ ശരിയായ പേരെങ്കിലും കുഞ്ഞുകുഞ്ഞ്‌ എന്ന ചെല്ലപ്പേരിലാണ്‌ ഇദ്ദേഹം പിന്നീട്‌ പ്രശസ്‌തനായിത്തീര്‍ന്നത്‌. കുടിപ്പള്ളിക്കൂടത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ആലപ്പുഴയിലെ ലിയോ  തെര്‍ട്ടീന്‍ത്‌ സ്‌കൂളില്‍  ചേര്‍ന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം സംഗീതവും പഠിച്ചിരുന്ന കുഞ്ഞുകുഞ്ഞിന്റെ സംഗീതഗുരുനാഥന്‍ സ്‌കൂളിലെ ഡ്രായിങ്‌മാസ്റ്റര്‍ ആയിരുന്ന അരുണാചലം പിള്ളയായിരുന്നു. ഓച്ചിറ രാമന്‍ ഭാഗവതരുടെ കീഴില്‍  സംഗീതത്തിന്റെ ശാസ്‌ത്രീയവശത്തെക്കുറിച്ചു പഠനം നടത്തിയശേഷം ഭാഗവതരായും ഹാര്‍മോണിസ്റ്റായും നാടകരംഗത്തേക്കു കടന്നു. കല്ലടക്കുറിശ്ശി മൊയ്‌തീന്‍സാഹിബിന്റെ നാടകക്കമ്പനിയില്‍  സ്ഥിരം ഹാര്‍മോണിസ്റ്റായിരുന്ന ഇദ്ദേഹം കേരളം, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍  തന്റെ സംഗീതവൈഭവം പ്രകടിപ്പിച്ചു. പിന്നീട്‌ തന്റെ ചിറ്റപ്പനായ പൗലീഞ്ഞിന്റെ നാടകക്കമ്പനിയില്‍  ചേര്‍ന്നു. തട്ടാടിക്കല്‍  കേശവന്റെ ബാലനടനസഭ (ചേര്‍ത്തല), രാമകൃഷ്‌ണപിള്ളയുടെ ബ്രഹ്മവിലാസം നടനസഭ, ഫ്രാന്‍സിസ്‌ ചമ്മിണിപ്പിള്ളയുടെ കലാസേവാദളം (എറണാകുളം), പരബ്രഹ്മോദയ നടനസഭ (ഓച്ചിറ) എന്നീ നാടകക്കമ്പനികളിലും ഇദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. പിന്നീട്‌ സ്വന്തമായി "കൈരളീകലാകുസുമം' എന്ന പേരില്‍  ഒരു നാടകക്കമ്പനി ആരംഭിച്ചു. പള്ളത്തു രാമന്റെ "അമൃതപുളിനം' ആണ്‌ ഭാഗവതര്‍ അവതരിപ്പിച്ച ആദ്യത്തെ നാടകം. 1923 ഏ. 19-ന്‌ ഇദ്ദേഹം സ്വമാതുല പുത്രിയായ മേരിക്കുട്ടിയെ വിവാഹം കഴിച്ചു.  
-
ഭാഗവതർ അഭിനയിച്ച നാടകങ്ങളാണ്‌ "ജ്ഞാനസുന്ദരി', "കരുണ', "പറുദീസാനഷ്‌ടം', "തിലോത്തമ', "ശാകുന്തളം', "അനാർക്കലി'. "മഗ്‌ദലനമറിയം', "മിശിഹാചരിത്രം', "സാമ്രാട്ട്‌ അശോകന്‍', "ടിപ്പുസുൽത്താന്‍', "രവീന്ദ്രന്‍' തുടങ്ങിയവ. മുതുകുളം രാഘവന്‍പിള്ളയുടെ "രവീന്ദ്ര'നിൽ ഭാഗവതർ സ്‌ത്രീവേഷമാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌.
+
ഭാഗവതര്‍ അഭിനയിച്ച നാടകങ്ങളാണ്‌ "ജ്ഞാനസുന്ദരി', "കരുണ', "പറുദീസാനഷ്‌ടം', "തിലോത്തമ', "ശാകുന്തളം', "അനാര്‍ക്കലി'. "മഗ്‌ദലനമറിയം', "മിശിഹാചരിത്രം', "സാമ്രാട്ട്‌ അശോകന്‍', "ടിപ്പുസുല്‍ ത്താന്‍', "രവീന്ദ്രന്‍' തുടങ്ങിയവ. മുതുകുളം രാഘവന്‍പിള്ളയുടെ "രവീന്ദ്ര'നില്‍  ഭാഗവതര്‍ സ്‌ത്രീവേഷമാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌.
-
നാടകാഭിനയത്തിൽ മിഴിവുകാട്ടിയ ഇദ്ദേഹം പിന്നീട്‌ ചലച്ചിത്രങ്ങളിലും അഭിനയിച്ചുവന്നു. കുഞ്ഞുകുഞ്ഞുഭാഗവതർ അഭിനയിച്ച ആദ്യത്തെ മലയാളചിത്രമാണ്‌ "ബാലന്‍'. "അച്ഛന്‍', "ജ്ഞാനാംബിക', "നല്ലതങ്ക', "മിന്നൽപ്പടയാളി' തുടങ്ങി നിരവധി ചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്‌. അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങളും ഇദ്ദേഹം തന്നെയാണ്‌ പാടിയിട്ടുള്ളത്‌. മികച്ച നാടകനടനുള്ള കേരള സംഗീതനാടക അക്കാദമി അവാർഡ്‌ (1962?), കോട്ടയം നവരംഗ്‌കലാസമിതിയുടെ ബഹുമതിമുദ്ര എന്നിവ ഇദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങളിൽ പ്രധാന്യമർഹിക്കുന്നു. ഒരു നടന്റെ ആത്മകഥ (1964) എന്ന പേരിൽ ഇദ്ദേഹം രചിച്ച ഗ്രന്ഥം ഒരു ആത്മകഥയെന്നതിലുപരി കേരളത്തിലെ നാടകത്തിന്റെ വികാസപരിണാമങ്ങളുടെ ഒരു ചരിത്രം കൂടിയാണ്‌. 1982-ൽ മാർപ്പാപ്പയിൽ നിന്ന്‌ നൈറ്റ്‌ ഒഫ്‌ സിൽവസ്റ്റർ ബഹുമതി നേടി. 1985 ജനുവരി 19-ന്‌ ഭാഗവതർ അന്തരിച്ചു.
+
നാടകാഭിനയത്തില്‍  മിഴിവുകാട്ടിയ ഇദ്ദേഹം പിന്നീട്‌ ചലച്ചിത്രങ്ങളിലും അഭിനയിച്ചുവന്നു. കുഞ്ഞുകുഞ്ഞുഭാഗവതര്‍ അഭിനയിച്ച ആദ്യത്തെ മലയാളചിത്രമാണ്‌ "ബാലന്‍'. "അച്ഛന്‍', "ജ്ഞാനാംബിക', "നല്ലതങ്ക', "മിന്നല്‍ പ്പടയാളി' തുടങ്ങി നിരവധി ചലച്ചിത്രങ്ങളില്‍  ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്‌. അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങളും ഇദ്ദേഹം തന്നെയാണ്‌ പാടിയിട്ടുള്ളത്‌. മികച്ച നാടകനടനുള്ള കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്‌ (1962?), കോട്ടയം നവരംഗ്‌കലാസമിതിയുടെ ബഹുമതിമുദ്ര എന്നിവ ഇദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങളില്‍  പ്രധാന്യമര്‍ഹിക്കുന്നു. ഒരു നടന്റെ ആത്മകഥ (1964) എന്ന പേരില്‍  ഇദ്ദേഹം രചിച്ച ഗ്രന്ഥം ഒരു ആത്മകഥയെന്നതിലുപരി കേരളത്തിലെ നാടകത്തിന്റെ വികാസപരിണാമങ്ങളുടെ ഒരു ചരിത്രം കൂടിയാണ്‌. 1982-ല്‍  മാര്‍പ്പാപ്പയില്‍  നിന്ന്‌ നൈറ്റ്‌ ഒഫ്‌ സില്‍ വസ്റ്റര്‍ ബഹുമതി നേടി. 1985 ജനുവരി 19-ന്‌ ഭാഗവതര്‍ അന്തരിച്ചു.

Current revision as of 06:40, 3 ഓഗസ്റ്റ്‌ 2014

കുഞ്ഞുകുഞ്ഞുഭാഗവതര്‍, സെബാസ്‌റ്റ്യന്‍ (1901 - 85)

സെബാസ്‌റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതര്‍

നടനും സംഗീതജ്ഞനുമായ ഒരു കലാകാരന്‍. ആര്യാട്‌ കാഞ്ഞിരംചിറ മുറിയില്‍ പൊള്ളയില്‍ വിന്‍സെന്റിന്റെയും മാര്‍ഗറീത്തയുടെയും പുത്രനായി 1901-ല്‍ അമ്പലപ്പുഴയില്‍ ജനിച്ചു. സെബാസ്റ്റ്യന്‍ എന്നാണ്‌ ശരിയായ പേരെങ്കിലും കുഞ്ഞുകുഞ്ഞ്‌ എന്ന ചെല്ലപ്പേരിലാണ്‌ ഇദ്ദേഹം പിന്നീട്‌ പ്രശസ്‌തനായിത്തീര്‍ന്നത്‌. കുടിപ്പള്ളിക്കൂടത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ആലപ്പുഴയിലെ ലിയോ തെര്‍ട്ടീന്‍ത്‌ സ്‌കൂളില്‍ ചേര്‍ന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം സംഗീതവും പഠിച്ചിരുന്ന കുഞ്ഞുകുഞ്ഞിന്റെ സംഗീതഗുരുനാഥന്‍ സ്‌കൂളിലെ ഡ്രായിങ്‌മാസ്റ്റര്‍ ആയിരുന്ന അരുണാചലം പിള്ളയായിരുന്നു. ഓച്ചിറ രാമന്‍ ഭാഗവതരുടെ കീഴില്‍ സംഗീതത്തിന്റെ ശാസ്‌ത്രീയവശത്തെക്കുറിച്ചു പഠനം നടത്തിയശേഷം ഭാഗവതരായും ഹാര്‍മോണിസ്റ്റായും നാടകരംഗത്തേക്കു കടന്നു. കല്ലടക്കുറിശ്ശി മൊയ്‌തീന്‍സാഹിബിന്റെ നാടകക്കമ്പനിയില്‍ സ്ഥിരം ഹാര്‍മോണിസ്റ്റായിരുന്ന ഇദ്ദേഹം കേരളം, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ തന്റെ സംഗീതവൈഭവം പ്രകടിപ്പിച്ചു. പിന്നീട്‌ തന്റെ ചിറ്റപ്പനായ പൗലീഞ്ഞിന്റെ നാടകക്കമ്പനിയില്‍ ചേര്‍ന്നു. തട്ടാടിക്കല്‍ കേശവന്റെ ബാലനടനസഭ (ചേര്‍ത്തല), രാമകൃഷ്‌ണപിള്ളയുടെ ബ്രഹ്മവിലാസം നടനസഭ, ഫ്രാന്‍സിസ്‌ ചമ്മിണിപ്പിള്ളയുടെ കലാസേവാദളം (എറണാകുളം), പരബ്രഹ്മോദയ നടനസഭ (ഓച്ചിറ) എന്നീ നാടകക്കമ്പനികളിലും ഇദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. പിന്നീട്‌ സ്വന്തമായി "കൈരളീകലാകുസുമം' എന്ന പേരില്‍ ഒരു നാടകക്കമ്പനി ആരംഭിച്ചു. പള്ളത്തു രാമന്റെ "അമൃതപുളിനം' ആണ്‌ ഭാഗവതര്‍ അവതരിപ്പിച്ച ആദ്യത്തെ നാടകം. 1923 ഏ. 19-ന്‌ ഇദ്ദേഹം സ്വമാതുല പുത്രിയായ മേരിക്കുട്ടിയെ വിവാഹം കഴിച്ചു. ഭാഗവതര്‍ അഭിനയിച്ച നാടകങ്ങളാണ്‌ "ജ്ഞാനസുന്ദരി', "കരുണ', "പറുദീസാനഷ്‌ടം', "തിലോത്തമ', "ശാകുന്തളം', "അനാര്‍ക്കലി'. "മഗ്‌ദലനമറിയം', "മിശിഹാചരിത്രം', "സാമ്രാട്ട്‌ അശോകന്‍', "ടിപ്പുസുല്‍ ത്താന്‍', "രവീന്ദ്രന്‍' തുടങ്ങിയവ. മുതുകുളം രാഘവന്‍പിള്ളയുടെ "രവീന്ദ്ര'നില്‍ ഭാഗവതര്‍ സ്‌ത്രീവേഷമാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌.

നാടകാഭിനയത്തില്‍ മിഴിവുകാട്ടിയ ഇദ്ദേഹം പിന്നീട്‌ ചലച്ചിത്രങ്ങളിലും അഭിനയിച്ചുവന്നു. കുഞ്ഞുകുഞ്ഞുഭാഗവതര്‍ അഭിനയിച്ച ആദ്യത്തെ മലയാളചിത്രമാണ്‌ "ബാലന്‍'. "അച്ഛന്‍', "ജ്ഞാനാംബിക', "നല്ലതങ്ക', "മിന്നല്‍ പ്പടയാളി' തുടങ്ങി നിരവധി ചലച്ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്‌. അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങളും ഇദ്ദേഹം തന്നെയാണ്‌ പാടിയിട്ടുള്ളത്‌. മികച്ച നാടകനടനുള്ള കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്‌ (1962?), കോട്ടയം നവരംഗ്‌കലാസമിതിയുടെ ബഹുമതിമുദ്ര എന്നിവ ഇദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങളില്‍ പ്രധാന്യമര്‍ഹിക്കുന്നു. ഒരു നടന്റെ ആത്മകഥ (1964) എന്ന പേരില്‍ ഇദ്ദേഹം രചിച്ച ഗ്രന്ഥം ഒരു ആത്മകഥയെന്നതിലുപരി കേരളത്തിലെ നാടകത്തിന്റെ വികാസപരിണാമങ്ങളുടെ ഒരു ചരിത്രം കൂടിയാണ്‌. 1982-ല്‍ മാര്‍പ്പാപ്പയില്‍ നിന്ന്‌ നൈറ്റ്‌ ഒഫ്‌ സില്‍ വസ്റ്റര്‍ ബഹുമതി നേടി. 1985 ജനുവരി 19-ന്‌ ഭാഗവതര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍