This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞുമുഹമ്മദ്‌, പി.ടി. (1949 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുഞ്ഞുമുഹമ്മദ്‌, പി.ടി. (1949 - ))
(കുഞ്ഞുമുഹമ്മദ്‌, പി.ടി. (1949 - ))
 
വരി 2: വരി 2:
== കുഞ്ഞുമുഹമ്മദ്‌, പി.ടി. (1949 - ) ==
== കുഞ്ഞുമുഹമ്മദ്‌, പി.ടി. (1949 - ) ==
[[ചിത്രം:Vol7p568_P_T_Kunjhimohammed_002.jpg|thumb|പി.ടി. കുഞ്ഞുമുഹമ്മദ്‌]]
[[ചിത്രം:Vol7p568_P_T_Kunjhimohammed_002.jpg|thumb|പി.ടി. കുഞ്ഞുമുഹമ്മദ്‌]]
-
മലയാള ചലച്ചിത്ര സംവിധായകനും നിർമാതാവും സാമൂഹിക-രാഷ്‌ട്രീയ പ്രവർത്തകനും. 1949-എം.കെ. സെയ്‌താലിക്കുട്ടിയുടെയും കുഞ്ഞാമിനയുടെയും മകനായി തൃശൂരിലെ ചാവക്കാടു ജനിച്ചു. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ഗുരുവായൂർ ശ്രീകൃഷ്‌ണ കോളജിൽനിന്ന്‌ പ്രീഡിഗ്രിയും തൃശൂർ സെന്റ്‌ തോമസ്‌ കോളജിൽനിന്ന്‌ ഗണിതശാസ്‌ത്രത്തിൽ ബിരുദവും നേടിയ കുഞ്ഞുമുഹമ്മദ്‌ പന്ത്രണ്ടുവർഷത്തോളം അബൂദാബിയിൽ ജോലിചെയ്‌തു. പ്രവാസജീവിതത്തിനുശേഷം തിരിച്ചെത്തിയ ഇദ്ദേഹം സിനിമയിലും കേരളത്തിന്റെ രാഷ്‌ട്രീയ-സാമൂഹികരംഗങ്ങളിലും സജീവമായി. "മഗ്‌രിബ്‌' (1993) ആണ്‌ കുഞ്ഞുമുഹമ്മദ്‌ സംവിധാനം നിർവഹിച്ച ആദ്യചിത്രം. പിന്നീടു സംവിധാനം ചെയ്‌ത "ഗർഷോം' (1998), "പരദേശി' (2007) എന്നിവയും മഗ്‌രിബിന്റേതുപോലെതന്നെ നിരൂപകപ്രശംസ നേടിയ ചിത്രങ്ങളായിരുന്നു. "മഗ്‌രിബി'ലൂടെ ഏറ്റവും നല്ല നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ഇദ്ദേഹം നേടുകയുണ്ടായി (2003). "ഗർഷോ'മിന്റെ തിരക്കഥയ്‌ക്ക്‌ 1998-ലെ ഏറ്റവും നല്ല തിരക്കഥാകൃത്തിനുള്ള അവാർഡും ഇദ്ദേഹത്തിനു ലഭിച്ചു. 2008-ലെ ഏറ്റവും നല്ല    കഥയ്‌ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്‌ "പരദേശി'ക്കാണ്‌. "അശ്വത്ഥമാവ്‌', "സ്വരൂപം', "പുരുഷാർഥം' എന്നീ ചലച്ചിത്രങ്ങളുടെ നിർമാണ പങ്കാളിയായിട്ടായിരുന്നു കുഞ്ഞുമുഹമ്മദിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. പവിത്രന്‍ സംവിധാനം ചെയ്‌ത "ഉപ്പ്‌' എന്ന ചിത്രത്തിൽ ഇദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്‌. "അറിയപ്പെടാത്ത മലപ്പുറം' എന്നൊരു ഡോക്യുമെന്ററി ഇദ്ദേഹത്തിന്റേതായുണ്ട്‌. 1994-ലും 1996-ലുമായി ഗുരുവായൂർ മണ്ഡലത്തിൽനിന്ന്‌ കേരള നിയമസഭയിലേക്ക്‌ സി.പി.എം. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചുവിജയിച്ചു. പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും മലബാറിലെ പ്രഗല്‌ഭ കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ സാഹിബിനെകുറിച്ചുള്ള "വീരപുത്രന്‍' ആണ്‌ കുഞ്ഞുമുഹമ്മദ്‌ സംവിധാനം നിർവഹിച്ച ഏറ്റവും പുതിയ ചിത്രം (2011).
+
മലയാള ചലച്ചിത്ര സംവിധായകനും നിര്‍മാതാവും സാമൂഹിക-രാഷ്‌ട്രീയ പ്രവര്‍ത്തകനും. 1949-ല്‍  എം.കെ. സെയ്‌താലിക്കുട്ടിയുടെയും കുഞ്ഞാമിനയുടെയും മകനായി തൃശൂരിലെ ചാവക്കാടു ജനിച്ചു. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ഗുരുവായൂര്‍ ശ്രീകൃഷ്‌ണ കോളജില്‍ നിന്ന്‌ പ്രീഡിഗ്രിയും തൃശൂര്‍ സെന്റ്‌ തോമസ്‌ കോളജില്‍ നിന്ന്‌ ഗണിതശാസ്‌ത്രത്തില്‍  ബിരുദവും നേടിയ കുഞ്ഞുമുഹമ്മദ്‌ പന്ത്രണ്ടുവര്‍ഷത്തോളം അബൂദാബിയില്‍  ജോലിചെയ്‌തു. പ്രവാസജീവിതത്തിനുശേഷം തിരിച്ചെത്തിയ ഇദ്ദേഹം സിനിമയിലും കേരളത്തിന്റെ രാഷ്‌ട്രീയ-സാമൂഹികരംഗങ്ങളിലും സജീവമായി. "മഗ്‌രിബ്‌' (1993) ആണ്‌ കുഞ്ഞുമുഹമ്മദ്‌ സംവിധാനം നിര്‍വഹിച്ച ആദ്യചിത്രം. പിന്നീടു സംവിധാനം ചെയ്‌ത "ഗര്‍ഷോം' (1998), "പരദേശി' (2007) എന്നിവയും മഗ്‌രിബിന്റേതുപോലെതന്നെ നിരൂപകപ്രശംസ നേടിയ ചിത്രങ്ങളായിരുന്നു. "മഗ്‌രിബി'ലൂടെ ഏറ്റവും നല്ല നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ഇദ്ദേഹം നേടുകയുണ്ടായി (2003). "ഗര്‍ഷോ'മിന്റെ തിരക്കഥയ്‌ക്ക്‌ 1998-ലെ ഏറ്റവും നല്ല തിരക്കഥാകൃത്തിനുള്ള അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചു. 2008-ലെ ഏറ്റവും നല്ല    കഥയ്‌ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്‌ "പരദേശി'ക്കാണ്‌. "അശ്വത്ഥമാവ്‌', "സ്വരൂപം', "പുരുഷാര്‍ഥം' എന്നീ ചലച്ചിത്രങ്ങളുടെ നിര്‍മാണ പങ്കാളിയായിട്ടായിരുന്നു കുഞ്ഞുമുഹമ്മദിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. പവിത്രന്‍ സംവിധാനം ചെയ്‌ത "ഉപ്പ്‌' എന്ന ചിത്രത്തില്‍  ഇദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്‌. "അറിയപ്പെടാത്ത മലപ്പുറം' എന്നൊരു ഡോക്യുമെന്ററി ഇദ്ദേഹത്തിന്റേതായുണ്ട്‌. 1994-ലും 1996-ലുമായി ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്ന്‌ കേരള നിയമസഭയിലേക്ക്‌ സി.പി.എം. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചുവിജയിച്ചു. പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും മലബാറിലെ പ്രഗല്‌ഭ കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ സാഹിബിനെകുറിച്ചുള്ള "വീരപുത്രന്‍' ആണ്‌ കുഞ്ഞുമുഹമ്മദ്‌ സംവിധാനം നിര്‍വഹിച്ച ഏറ്റവും പുതിയ ചിത്രം (2011).

Current revision as of 06:28, 3 ഓഗസ്റ്റ്‌ 2014

കുഞ്ഞുമുഹമ്മദ്‌, പി.ടി. (1949 - )

പി.ടി. കുഞ്ഞുമുഹമ്മദ്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍