This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുമാരസംഭവമു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കുമാരസംഭവമു == തെലുഗു സാഹിത്യത്തിലെ ആദ്യത്തെ ശൈവകാവ്യം. ദക്...) |
Mksol (സംവാദം | സംഭാവനകള്‍) (→കുമാരസംഭവമു) |
||
വരി 2: | വരി 2: | ||
== കുമാരസംഭവമു == | == കുമാരസംഭവമു == | ||
- | തെലുഗു സാഹിത്യത്തിലെ ആദ്യത്തെ ശൈവകാവ്യം. | + | തെലുഗു സാഹിത്യത്തിലെ ആദ്യത്തെ ശൈവകാവ്യം. ദക്ഷിണഭാരതത്തില്‍ പ്രചാരത്തിലിരുന്ന വീരശൈവസമ്പ്രദായം പ്രതിപാദിക്കുവാനും പ്രചരിപ്പിക്കുവാനുമായി രചിക്കപ്പെട്ടതാണിത്. "കവിരാജശിഖാമണി', "ടേങ്കണാദിത്യഡു' എന്ന പേരുകളില്‍ പ്രസിദ്ധനായ നന്നേ ചൊഡ്ഡു എഴുതിയതാണ് പ്രസ്തുതകാവ്യം. ഇദ്ദേഹം ഒരയൂരിലെ സൂര്യവംശ്യനായ രാജാവായിരുന്നു (1080-1125). പ്രചാരത്തിലിരുന്ന സാഹിത്യഭാഷയായ സംസ്കൃതബഹുലമായ തെലുഗുഭാഷയ്ക്കുപകരം സാമാന്യജനതയുടെ സരളഭാഷയാണ് കവിതയില്‍ ഇദ്ദേഹം സ്വീകരിച്ചത്. |
- | കുമാരസംഭവമു കാളിദാസന്റെ കുമാരസംഭവത്തിന്റെ അനുവാദമല്ല. രണ്ടിന്റെയും | + | കുമാരസംഭവമു കാളിദാസന്റെ കുമാരസംഭവത്തിന്റെ അനുവാദമല്ല. രണ്ടിന്റെയും കഥാവസ്തുവില്‍ ചില സാദൃശ്യം കാണാമെങ്കിലും പല കാര്യങ്ങളിലും വ്യത്യാസം കാണുന്നുണ്ട്. ഈ സ്വതന്ത്രകൃതിയില് മൂലകഥയോടൊപ്പം അന്നു പ്രചാരത്തിലിരുന്ന പല ഉപകഥകളും സമാവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 12 സര്‍ഗങ്ങളാണുള്ളത്. സതീജന്മം, ഗുഡാധീശജന്മം, ദക്ഷയജ്ഞവിനാശം, പാര്വതീജന്മം എന്നീ വിഷയങ്ങളെ പ്രതിപാദിക്കുന്ന പ്രസ്തുത പ്രൗഢകൃതി താരകാസുരവധത്തോടെ സമാപിക്കുന്നു. കവിതാശൈലി ഓജോഗുണയുക്തമാണ്. ഇഷ്ടദേവതാപ്രാര്‍ഥന, പൂര്‍വ കവിസ്തുതി, കുകവിനിന്ദ, ആത്മപരിചയം, കൃതിസമര്പ്പണം എന്നിപ്രകാരമുള്ള കവിതാസരണി തെലുഗുസാഹിത്യത്തില്‍ ആദ്യമായി ആരംഭിച്ചത് ഈ കൃതിയിലാണെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. |
Current revision as of 03:39, 3 ഓഗസ്റ്റ് 2014
കുമാരസംഭവമു
തെലുഗു സാഹിത്യത്തിലെ ആദ്യത്തെ ശൈവകാവ്യം. ദക്ഷിണഭാരതത്തില്‍ പ്രചാരത്തിലിരുന്ന വീരശൈവസമ്പ്രദായം പ്രതിപാദിക്കുവാനും പ്രചരിപ്പിക്കുവാനുമായി രചിക്കപ്പെട്ടതാണിത്. "കവിരാജശിഖാമണി', "ടേങ്കണാദിത്യഡു' എന്ന പേരുകളില്‍ പ്രസിദ്ധനായ നന്നേ ചൊഡ്ഡു എഴുതിയതാണ് പ്രസ്തുതകാവ്യം. ഇദ്ദേഹം ഒരയൂരിലെ സൂര്യവംശ്യനായ രാജാവായിരുന്നു (1080-1125). പ്രചാരത്തിലിരുന്ന സാഹിത്യഭാഷയായ സംസ്കൃതബഹുലമായ തെലുഗുഭാഷയ്ക്കുപകരം സാമാന്യജനതയുടെ സരളഭാഷയാണ് കവിതയില്‍ ഇദ്ദേഹം സ്വീകരിച്ചത്.
കുമാരസംഭവമു കാളിദാസന്റെ കുമാരസംഭവത്തിന്റെ അനുവാദമല്ല. രണ്ടിന്റെയും കഥാവസ്തുവില്‍ ചില സാദൃശ്യം കാണാമെങ്കിലും പല കാര്യങ്ങളിലും വ്യത്യാസം കാണുന്നുണ്ട്. ഈ സ്വതന്ത്രകൃതിയില് മൂലകഥയോടൊപ്പം അന്നു പ്രചാരത്തിലിരുന്ന പല ഉപകഥകളും സമാവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 12 സര്‍ഗങ്ങളാണുള്ളത്. സതീജന്മം, ഗുഡാധീശജന്മം, ദക്ഷയജ്ഞവിനാശം, പാര്വതീജന്മം എന്നീ വിഷയങ്ങളെ പ്രതിപാദിക്കുന്ന പ്രസ്തുത പ്രൗഢകൃതി താരകാസുരവധത്തോടെ സമാപിക്കുന്നു. കവിതാശൈലി ഓജോഗുണയുക്തമാണ്. ഇഷ്ടദേവതാപ്രാര്‍ഥന, പൂര്‍വ കവിസ്തുതി, കുകവിനിന്ദ, ആത്മപരിചയം, കൃതിസമര്പ്പണം എന്നിപ്രകാരമുള്ള കവിതാസരണി തെലുഗുസാഹിത്യത്തില്‍ ആദ്യമായി ആരംഭിച്ചത് ഈ കൃതിയിലാണെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.