This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറവഞ്ചി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുറവഞ്ചി)
(കുറവഞ്ചി)
 
വരി 2: വരി 2:
== കുറവഞ്ചി ==
== കുറവഞ്ചി ==
-
ഒരു നാടോടി നൃത്തനാടകം. തമിഴ്‌നാട്ടിൽ പ്രചരിച്ചിട്ടുള്ള ഈ നൃത്തനാടകം ക്ലാസ്സിക്കൽ നാടോടി ശൈലികള്‍ ഉള്‍ക്കൊണ്ട രസകരമായ ഒരു കലാരൂപമാണ്‌. ഭാഗവതമേള നാടകത്തിന്റെയും നാടോടി നാടകങ്ങളുടെയും കലാമൂല്യങ്ങള്‍ കുറവഞ്ചി നാടകങ്ങളിൽ കാണാം.
+
ഒരു നാടോടി നൃത്തനാടകം. തമിഴ്‌നാട്ടില്‍  പ്രചരിച്ചിട്ടുള്ള ഈ നൃത്തനാടകം ക്ലാസ്സിക്കല്‍  നാടോടി ശൈലികള്‍ ഉള്‍ക്കൊണ്ട രസകരമായ ഒരു കലാരൂപമാണ്‌. ഭാഗവതമേള നാടകത്തിന്റെയും നാടോടി നാടകങ്ങളുടെയും കലാമൂല്യങ്ങള്‍ കുറവഞ്ചി നാടകങ്ങളില്‍  കാണാം.
[[ചിത്രം:Vol7p741_kuravanchi1.jpg|thumb|ദ്രൗപദി-ഒരു കുറവഞ്ചി നാടകരംഗം]]
[[ചിത്രം:Vol7p741_kuravanchi1.jpg|thumb|ദ്രൗപദി-ഒരു കുറവഞ്ചി നാടകരംഗം]]
-
"കുറത്തി' എന്ന കഥാപാത്രത്തിന്‌ പ്രാമുഖ്യം നല്‌കിക്കൊണ്ടുള്ള ഒരു നാടകമായതിനാലാണ്‌ ഇതിന്‌ കുറവഞ്ചി എന്ന പേര്‌ ലഭിച്ചിട്ടുള്ളതെന്നു കരുതപ്പെടുന്നു. മലവർഗക്കാരായ "കുറവർ' അവതരിപ്പിക്കുന്ന നൃത്തത്തിനും "കുറവഞ്ചി' എന്ന പേര്‌ നല്‌കപ്പെട്ടിട്ടുണ്ട്‌.  
+
"കുറത്തി' എന്ന കഥാപാത്രത്തിന്‌ പ്രാമുഖ്യം നല്‌കിക്കൊണ്ടുള്ള ഒരു നാടകമായതിനാലാണ്‌ ഇതിന്‌ കുറവഞ്ചി എന്ന പേര്‌ ലഭിച്ചിട്ടുള്ളതെന്നു കരുതപ്പെടുന്നു. മലവര്‍ഗക്കാരായ "കുറവര്‍' അവതരിപ്പിക്കുന്ന നൃത്തത്തിനും "കുറവഞ്ചി' എന്ന പേര്‌ നല്‌കപ്പെട്ടിട്ടുണ്ട്‌.  
-
ശൃംഗാരരസപ്രധാനമാണ്‌ ഈ നാടകം. നായികയ്‌ക്ക്‌ തന്റെ രാജ്യത്തിലെ രാജാവിനോടോ മന്ത്രിയോടോ ക്ഷേത്രത്തിലെ പ്രധാന ദേവനോടോ തോന്നുന്ന ഭക്ത്യനുരാഗങ്ങളാണ്‌ നാടകത്തിന്റെ കഥാവസ്‌തു. നായികയുടെ മനസ്സിൽ തോന്നുന്ന വിവിധ വികാരങ്ങളെ ഭാവരസപ്രകടനങ്ങളോടും മുദ്രക്കൈകളോടും കൂടി രംഗത്തവതരിപ്പിക്കുന്നു.
+
ശൃംഗാരരസപ്രധാനമാണ്‌ ഈ നാടകം. നായികയ്‌ക്ക്‌ തന്റെ രാജ്യത്തിലെ രാജാവിനോടോ മന്ത്രിയോടോ ക്ഷേത്രത്തിലെ പ്രധാന ദേവനോടോ തോന്നുന്ന ഭക്ത്യനുരാഗങ്ങളാണ്‌ നാടകത്തിന്റെ കഥാവസ്‌തു. നായികയുടെ മനസ്സില്‍  തോന്നുന്ന വിവിധ വികാരങ്ങളെ ഭാവരസപ്രകടനങ്ങളോടും മുദ്രക്കൈകളോടും കൂടി രംഗത്തവതരിപ്പിക്കുന്നു.
-
കുറവഞ്ചി നാടകത്തിന്റെ ആരംഭത്തിൽ നായികയും സഖികളും നൃത്തം ചെയ്‌തുകൊണ്ടു പ്രവേശിക്കുന്നു. നായിക കാമുകന്റെ പ്രൗഢിയും ഭംഗിയും പ്രതാപവും വിവരിക്കുന്നതോടൊപ്പം നായകനോടു തനിക്കുള്ള പ്രമവും വെളിപ്പെടുത്തുന്നു. തത്സമയം നൃത്തം ചെയ്‌തുകൊണ്ട്‌ ഒരു കുറത്തി രംഗപ്രവേശം ചെയ്‌ത്‌ കുറിചൊല്ലുന്നതിലും ഭാവി കാര്യങ്ങള്‍ പ്രവചിക്കുന്നതിലുമുള്ള തന്റെ കഴിവു വെളിപ്പെടുത്തുന്നു. സ്വന്തം നാടിന്റെ പ്രതാപവും ഭംഗിയും യശസ്സും അതിശയോക്തി കലർത്തി വർണിക്കുന്നതോടൊപ്പം തന്നെ തന്റെ ഊരും പേരും വീടും ചൊല്ലി അവർ സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്നു. നായികയുടെ ആഗ്രഹം സഫലമാകുമെന്നു പ്രവചിക്കുകയും നായകന്റെ സ്വഭാവത്തെയും ഗുണഗണങ്ങളെയും പ്രകീർത്തിക്കുകയും ചെയ്യുന്നു. കുറത്തിയുടെ പ്രവചനങ്ങളിൽ സംപ്രീതയായ നായിക കുറത്തിക്ക്‌ പല പാരിതോഷികങ്ങളും നല്‌കുന്നു.
+
കുറവഞ്ചി നാടകത്തിന്റെ ആരംഭത്തില്‍  നായികയും സഖികളും നൃത്തം ചെയ്‌തുകൊണ്ടു പ്രവേശിക്കുന്നു. നായിക കാമുകന്റെ പ്രൗഢിയും ഭംഗിയും പ്രതാപവും വിവരിക്കുന്നതോടൊപ്പം നായകനോടു തനിക്കുള്ള പ്രമവും വെളിപ്പെടുത്തുന്നു. തത്സമയം നൃത്തം ചെയ്‌തുകൊണ്ട്‌ ഒരു കുറത്തി രംഗപ്രവേശം ചെയ്‌ത്‌ കുറിചൊല്ലുന്നതിലും ഭാവി കാര്യങ്ങള്‍ പ്രവചിക്കുന്നതിലുമുള്ള തന്റെ കഴിവു വെളിപ്പെടുത്തുന്നു. സ്വന്തം നാടിന്റെ പ്രതാപവും ഭംഗിയും യശസ്സും അതിശയോക്തി കലര്‍ത്തി വര്‍ണിക്കുന്നതോടൊപ്പം തന്നെ തന്റെ ഊരും പേരും വീടും ചൊല്ലി അവര്‍ സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്നു. നായികയുടെ ആഗ്രഹം സഫലമാകുമെന്നു പ്രവചിക്കുകയും നായകന്റെ സ്വഭാവത്തെയും ഗുണഗണങ്ങളെയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. കുറത്തിയുടെ പ്രവചനങ്ങളില്‍  സംപ്രീതയായ നായിക കുറത്തിക്ക്‌ പല പാരിതോഷികങ്ങളും നല്‌കുന്നു.
-
കുറത്തിയെ കാണാത്തതിൽ ക്ഷുഭിതനായി രംഗത്തുവരുന്ന കുറവന്‍ കുറത്തിയെ ചോദ്യംചെയ്യുന്നു. സന്ദർഭോചിതമായ മറുപടിയാണ്‌ കുറത്തി ഇതിനു നല്‌കുന്നത്‌. കുറത്തിക്ക്‌ ലഭിച്ചിട്ടുള്ള സമ്മാനങ്ങള്‍ കണ്ട്‌ സന്തുഷ്‌ടനായ കുറവന്‍ കുറത്തിയെയും കൂട്ടി നൃത്തം ചെയ്‌തുപോകുന്നതോടെ നാടകം അവസാനിക്കുന്നു.
+
കുറത്തിയെ കാണാത്തതില്‍  ക്ഷുഭിതനായി രംഗത്തുവരുന്ന കുറവന്‍ കുറത്തിയെ ചോദ്യംചെയ്യുന്നു. സന്ദര്‍ഭോചിതമായ മറുപടിയാണ്‌ കുറത്തി ഇതിനു നല്‌കുന്നത്‌. കുറത്തിക്ക്‌ ലഭിച്ചിട്ടുള്ള സമ്മാനങ്ങള്‍ കണ്ട്‌ സന്തുഷ്‌ടനായ കുറവന്‍ കുറത്തിയെയും കൂട്ടി നൃത്തം ചെയ്‌തുപോകുന്നതോടെ നാടകം അവസാനിക്കുന്നു.
-
ദൈവമോഹിനി, മദനവല്ലി, ജഗന്മോഹിനി, മദനമോഹിനി, മോഹനവല്ലി, മോഹിനി, മോഹനാംഗി, വസന്തവല്ലി തുടങ്ങിയ നായികമാരാണ്‌ കുറവഞ്ചിയിൽ പ്രത്യക്ഷപ്പെടാറുള്ളത്‌. ഈ നാടകത്തിലുടനീളം നായകനെക്കുറിച്ചുള്ള വർണനയും പ്രതിപാദനവുമുണ്ടെങ്കിലും നായകന്‍ രംഗത്തു പ്രത്യക്ഷപ്പെടുന്നതേയില്ല എന്നത്‌ ഒരു പ്രത്യേകതയാണ്‌.  
+
ദൈവമോഹിനി, മദനവല്ലി, ജഗന്മോഹിനി, മദനമോഹിനി, മോഹനവല്ലി, മോഹിനി, മോഹനാംഗി, വസന്തവല്ലി തുടങ്ങിയ നായികമാരാണ്‌ കുറവഞ്ചിയില്‍  പ്രത്യക്ഷപ്പെടാറുള്ളത്‌. ഈ നാടകത്തിലുടനീളം നായകനെക്കുറിച്ചുള്ള വര്‍ണനയും പ്രതിപാദനവുമുണ്ടെങ്കിലും നായകന്‍ രംഗത്തു പ്രത്യക്ഷപ്പെടുന്നതേയില്ല എന്നത്‌ ഒരു പ്രത്യേകതയാണ്‌.  
-
സാഹിത്യം, സംഗീതം, നൃത്തം എന്നീ മേഖലകളിൽ പ്രാധാന്യമർഹിക്കുന്ന ഒരു കലാരൂപമാണ്‌ കുറവഞ്ചി. തമിഴ്‌ സാഹിത്യത്തിലെ 96 പ്രബന്ധങ്ങളിൽ ഒന്നാണിത്‌. "നാടകത്തമിഴ്‌' ഇനത്തിൽ ഉള്‍പ്പെടുന്ന ഈ നൃത്തം പണ്ഡിതപാമരഭേദമന്യേ ആസ്വദിക്കാവുന്ന ഒരു കലാരൂപമാണ്‌. നായകന്റെ വർണനയും കുറത്തിയുടെ സംഭാഷണവും മറ്റും സാഹിത്യഗുണം നിറഞ്ഞതാണ്‌. കുറത്തിയുടെ സംഭാഷണങ്ങളിൽ നിന്ന്‌ ആ പ്രദേശത്തെക്കുറിച്ചും അവിടത്തെ സാമൂഹ്യാവസ്ഥയെക്കുറിച്ചും ഒട്ടേറെ വിവരങ്ങള്‍ ലഭ്യമാകുന്നു.
+
സാഹിത്യം, സംഗീതം, നൃത്തം എന്നീ മേഖലകളില്‍  പ്രാധാന്യമര്‍ഹിക്കുന്ന ഒരു കലാരൂപമാണ്‌ കുറവഞ്ചി. തമിഴ്‌ സാഹിത്യത്തിലെ 96 പ്രബന്ധങ്ങളില്‍  ഒന്നാണിത്‌. "നാടകത്തമിഴ്‌' ഇനത്തില്‍  ഉള്‍പ്പെടുന്ന ഈ നൃത്തം പണ്ഡിതപാമരഭേദമന്യേ ആസ്വദിക്കാവുന്ന ഒരു കലാരൂപമാണ്‌. നായകന്റെ വര്‍ണനയും കുറത്തിയുടെ സംഭാഷണവും മറ്റും സാഹിത്യഗുണം നിറഞ്ഞതാണ്‌. കുറത്തിയുടെ സംഭാഷണങ്ങളില്‍  നിന്ന്‌ ആ പ്രദേശത്തെക്കുറിച്ചും അവിടത്തെ സാമൂഹ്യാവസ്ഥയെക്കുറിച്ചും ഒട്ടേറെ വിവരങ്ങള്‍ ലഭ്യമാകുന്നു.
-
സംഗീതത്തിലെ ചില പ്രധാന ഘടകങ്ങളും കുറവഞ്ചിനാടകങ്ങളിൽ കാണാം. ഇതിലെ ക്ലാസ്സിക്കൽ ശൈലിയിലുള്ളതും നാടോടി ശൈലിയിലുള്ളതുമായ ഗാനങ്ങള്‍ ഭക്തിപ്രധാനമായിട്ടുള്ള രാഗങ്ങളിലാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്‌. വിരുത്തം, വെണ്‍പാ, കൊച്ചഗം, ചിന്ത്‌, കന്നി, കലിവിരുത്തം, അഗവന്‍ മുതലായ സംഗീതരൂപങ്ങളും ഇതിലുള്‍പ്പെടുത്തിയിരിക്കും. തോടി, ധന്യാസി, അസാവേരി, പുന്നാഗവരാളി, വകുളാഭരണം, ആഹിരി, ഗൗരി, ബൗളി, സാവേരി, രാമകലി, ഗൗളിപന്ത്‌, പരശ്‌, ലളിതവസന്തം, സൗരാഷ്‌ട്രം, ഭൈരവി, സുരുട്ടി, ആനന്ദഭൈരവി, ഗുമ്മകാംബോജി, നാട്ടക്കുറിഞ്ചി, കാംബോജി, കമാസ്‌, ചെഞ്ചുരുട്ടി, യദുകുലകാംബോജി, ദ്വിജാവന്തി, ആരഭി, കേദാരം, ശങ്കരാഭരണം, പൂർണചന്ദ്രിക തുടങ്ങി കർണാടക സംഗീതത്തിലെ പ്രശസ്‌തങ്ങളും അപ്രശസ്‌തങ്ങളുമായ രാഗങ്ങളിലാണ്‌ കുറവഞ്ചിയിലെ ഗാനങ്ങള്‍ ആലപിക്കപ്പെടുന്നത്‌.
+
സംഗീതത്തിലെ ചില പ്രധാന ഘടകങ്ങളും കുറവഞ്ചിനാടകങ്ങളില്‍  കാണാം. ഇതിലെ ക്ലാസ്സിക്കല്‍  ശൈലിയിലുള്ളതും നാടോടി ശൈലിയിലുള്ളതുമായ ഗാനങ്ങള്‍ ഭക്തിപ്രധാനമായിട്ടുള്ള രാഗങ്ങളിലാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്‌. വിരുത്തം, വെണ്‍പാ, കൊച്ചഗം, ചിന്ത്‌, കന്നി, കലിവിരുത്തം, അഗവന്‍ മുതലായ സംഗീതരൂപങ്ങളും ഇതിലുള്‍പ്പെടുത്തിയിരിക്കും. തോടി, ധന്യാസി, അസാവേരി, പുന്നാഗവരാളി, വകുളാഭരണം, ആഹിരി, ഗൗരി, ബൗളി, സാവേരി, രാമകലി, ഗൗളിപന്ത്‌, പരശ്‌, ലളിതവസന്തം, സൗരാഷ്‌ട്രം, ഭൈരവി, സുരുട്ടി, ആനന്ദഭൈരവി, ഗുമ്മകാംബോജി, നാട്ടക്കുറിഞ്ചി, കാംബോജി, കമാസ്‌, ചെഞ്ചുരുട്ടി, യദുകുലകാംബോജി, ദ്വിജാവന്തി, ആരഭി, കേദാരം, ശങ്കരാഭരണം, പൂര്‍ണചന്ദ്രിക തുടങ്ങി കര്‍ണാടക സംഗീതത്തിലെ പ്രശസ്‌തങ്ങളും അപ്രശസ്‌തങ്ങളുമായ രാഗങ്ങളിലാണ്‌ കുറവഞ്ചിയിലെ ഗാനങ്ങള്‍ ആലപിക്കപ്പെടുന്നത്‌.
-
തിരുക്കുറ്റ്രാലക്കുറവഞ്ചി (തിരുക്കൂട രാജപ്പകവിരായർ), കുമ്പേശർ കുറവഞ്ചി (പാപനാശമുതലിയാർ), അഴകർ കുറവഞ്ചി (കവി കുഞ്‌ജര ഭാരതി), ശരഭേന്ദ്ര ഭൂപാലക്കുറവഞ്ചി (കൊടയൂർ ശിവക്കൊഴുന്തു ദേശീകർ), ദേവേന്ദ്രക്കുറവഞ്ചി (ശരഭോജി മഹാരാജാവ്‌) തുടങ്ങിയ കുറവഞ്ചി നാടകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. ഇവ കൂടാതെ കുമാരലിംഗക്കുറവഞ്ചി, ഗെന്‍ദിന്‍ കുറവഞ്ചി, തിരുവാരൂർ കുറവഞ്ചി, വീരാളിമലൈക്കുറവഞ്ചി, രാജരാജക്കുറവഞ്ചി മുതലായ അനേകം കുറവഞ്ചി നാടകങ്ങള്‍ അരങ്ങേറിവരുന്നു.  
+
തിരുക്കുറ്റ്രാലക്കുറവഞ്ചി (തിരുക്കൂട രാജപ്പകവിരായര്‍), കുമ്പേശര്‍ കുറവഞ്ചി (പാപനാശമുതലിയാര്‍), അഴകര്‍ കുറവഞ്ചി (കവി കുഞ്‌ജര ഭാരതി), ശരഭേന്ദ്ര ഭൂപാലക്കുറവഞ്ചി (കൊടയൂര്‍ ശിവക്കൊഴുന്തു ദേശീകര്‍), ദേവേന്ദ്രക്കുറവഞ്ചി (ശരഭോജി മഹാരാജാവ്‌) തുടങ്ങിയ കുറവഞ്ചി നാടകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. ഇവ കൂടാതെ കുമാരലിംഗക്കുറവഞ്ചി, ഗെന്‍ദിന്‍ കുറവഞ്ചി, തിരുവാരൂര്‍ കുറവഞ്ചി, വീരാളിമലൈക്കുറവഞ്ചി, രാജരാജക്കുറവഞ്ചി മുതലായ അനേകം കുറവഞ്ചി നാടകങ്ങള്‍ അരങ്ങേറിവരുന്നു.  
-
ഭരതനാട്യം പരിപാടികളുടെ പകുതിക്കുശേഷവും അവസാനത്തിലും കുറവഞ്ചി നാടകങ്ങള്‍ അരങ്ങേറാറുണ്ട്‌. സുപ്രസിദ്ധ നർത്തകിമാരായ രുക്‌മിണി അരുണ്ഡേൽ, കമലാ ലക്ഷ്‌മണന്‍, വൈജയന്തിമാല, മൃണാളിനി സാരാഭായി, ഡോ. പദ്‌മാ സുബ്രഹ്മണ്യം, ചിത്രാവിശ്വേശ്വരന്‍ എന്നിവരുടെ നൃത്തങ്ങളോടൊപ്പം കുറവഞ്ചി നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌.
+
ഭരതനാട്യം പരിപാടികളുടെ പകുതിക്കുശേഷവും അവസാനത്തിലും കുറവഞ്ചി നാടകങ്ങള്‍ അരങ്ങേറാറുണ്ട്‌. സുപ്രസിദ്ധ നര്‍ത്തകിമാരായ രുക്‌മിണി അരുണ്ഡേല്‍ , കമലാ ലക്ഷ്‌മണന്‍, വൈജയന്തിമാല, മൃണാളിനി സാരാഭായി, ഡോ. പദ്‌മാ സുബ്രഹ്മണ്യം, ചിത്രാവിശ്വേശ്വരന്‍ എന്നിവരുടെ നൃത്തങ്ങളോടൊപ്പം കുറവഞ്ചി നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌.

Current revision as of 12:27, 2 ഓഗസ്റ്റ്‌ 2014

കുറവഞ്ചി

ഒരു നാടോടി നൃത്തനാടകം. തമിഴ്‌നാട്ടില്‍ പ്രചരിച്ചിട്ടുള്ള ഈ നൃത്തനാടകം ക്ലാസ്സിക്കല്‍ നാടോടി ശൈലികള്‍ ഉള്‍ക്കൊണ്ട രസകരമായ ഒരു കലാരൂപമാണ്‌. ഭാഗവതമേള നാടകത്തിന്റെയും നാടോടി നാടകങ്ങളുടെയും കലാമൂല്യങ്ങള്‍ കുറവഞ്ചി നാടകങ്ങളില്‍ കാണാം.

ദ്രൗപദി-ഒരു കുറവഞ്ചി നാടകരംഗം

"കുറത്തി' എന്ന കഥാപാത്രത്തിന്‌ പ്രാമുഖ്യം നല്‌കിക്കൊണ്ടുള്ള ഒരു നാടകമായതിനാലാണ്‌ ഇതിന്‌ കുറവഞ്ചി എന്ന പേര്‌ ലഭിച്ചിട്ടുള്ളതെന്നു കരുതപ്പെടുന്നു. മലവര്‍ഗക്കാരായ "കുറവര്‍' അവതരിപ്പിക്കുന്ന നൃത്തത്തിനും "കുറവഞ്ചി' എന്ന പേര്‌ നല്‌കപ്പെട്ടിട്ടുണ്ട്‌.

ശൃംഗാരരസപ്രധാനമാണ്‌ ഈ നാടകം. നായികയ്‌ക്ക്‌ തന്റെ രാജ്യത്തിലെ രാജാവിനോടോ മന്ത്രിയോടോ ക്ഷേത്രത്തിലെ പ്രധാന ദേവനോടോ തോന്നുന്ന ഭക്ത്യനുരാഗങ്ങളാണ്‌ നാടകത്തിന്റെ കഥാവസ്‌തു. നായികയുടെ മനസ്സില്‍ തോന്നുന്ന വിവിധ വികാരങ്ങളെ ഭാവരസപ്രകടനങ്ങളോടും മുദ്രക്കൈകളോടും കൂടി രംഗത്തവതരിപ്പിക്കുന്നു.

കുറവഞ്ചി നാടകത്തിന്റെ ആരംഭത്തില്‍ നായികയും സഖികളും നൃത്തം ചെയ്‌തുകൊണ്ടു പ്രവേശിക്കുന്നു. നായിക കാമുകന്റെ പ്രൗഢിയും ഭംഗിയും പ്രതാപവും വിവരിക്കുന്നതോടൊപ്പം നായകനോടു തനിക്കുള്ള പ്രമവും വെളിപ്പെടുത്തുന്നു. തത്സമയം നൃത്തം ചെയ്‌തുകൊണ്ട്‌ ഒരു കുറത്തി രംഗപ്രവേശം ചെയ്‌ത്‌ കുറിചൊല്ലുന്നതിലും ഭാവി കാര്യങ്ങള്‍ പ്രവചിക്കുന്നതിലുമുള്ള തന്റെ കഴിവു വെളിപ്പെടുത്തുന്നു. സ്വന്തം നാടിന്റെ പ്രതാപവും ഭംഗിയും യശസ്സും അതിശയോക്തി കലര്‍ത്തി വര്‍ണിക്കുന്നതോടൊപ്പം തന്നെ തന്റെ ഊരും പേരും വീടും ചൊല്ലി അവര്‍ സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്നു. നായികയുടെ ആഗ്രഹം സഫലമാകുമെന്നു പ്രവചിക്കുകയും നായകന്റെ സ്വഭാവത്തെയും ഗുണഗണങ്ങളെയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. കുറത്തിയുടെ പ്രവചനങ്ങളില്‍ സംപ്രീതയായ നായിക കുറത്തിക്ക്‌ പല പാരിതോഷികങ്ങളും നല്‌കുന്നു. കുറത്തിയെ കാണാത്തതില്‍ ക്ഷുഭിതനായി രംഗത്തുവരുന്ന കുറവന്‍ കുറത്തിയെ ചോദ്യംചെയ്യുന്നു. സന്ദര്‍ഭോചിതമായ മറുപടിയാണ്‌ കുറത്തി ഇതിനു നല്‌കുന്നത്‌. കുറത്തിക്ക്‌ ലഭിച്ചിട്ടുള്ള സമ്മാനങ്ങള്‍ കണ്ട്‌ സന്തുഷ്‌ടനായ കുറവന്‍ കുറത്തിയെയും കൂട്ടി നൃത്തം ചെയ്‌തുപോകുന്നതോടെ നാടകം അവസാനിക്കുന്നു.

ദൈവമോഹിനി, മദനവല്ലി, ജഗന്മോഹിനി, മദനമോഹിനി, മോഹനവല്ലി, മോഹിനി, മോഹനാംഗി, വസന്തവല്ലി തുടങ്ങിയ നായികമാരാണ്‌ കുറവഞ്ചിയില്‍ പ്രത്യക്ഷപ്പെടാറുള്ളത്‌. ഈ നാടകത്തിലുടനീളം നായകനെക്കുറിച്ചുള്ള വര്‍ണനയും പ്രതിപാദനവുമുണ്ടെങ്കിലും നായകന്‍ രംഗത്തു പ്രത്യക്ഷപ്പെടുന്നതേയില്ല എന്നത്‌ ഒരു പ്രത്യേകതയാണ്‌. സാഹിത്യം, സംഗീതം, നൃത്തം എന്നീ മേഖലകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കലാരൂപമാണ്‌ കുറവഞ്ചി. തമിഴ്‌ സാഹിത്യത്തിലെ 96 പ്രബന്ധങ്ങളില്‍ ഒന്നാണിത്‌. "നാടകത്തമിഴ്‌' ഇനത്തില്‍ ഉള്‍പ്പെടുന്ന ഈ നൃത്തം പണ്ഡിതപാമരഭേദമന്യേ ആസ്വദിക്കാവുന്ന ഒരു കലാരൂപമാണ്‌. നായകന്റെ വര്‍ണനയും കുറത്തിയുടെ സംഭാഷണവും മറ്റും സാഹിത്യഗുണം നിറഞ്ഞതാണ്‌. കുറത്തിയുടെ സംഭാഷണങ്ങളില്‍ നിന്ന്‌ ആ പ്രദേശത്തെക്കുറിച്ചും അവിടത്തെ സാമൂഹ്യാവസ്ഥയെക്കുറിച്ചും ഒട്ടേറെ വിവരങ്ങള്‍ ലഭ്യമാകുന്നു.

സംഗീതത്തിലെ ചില പ്രധാന ഘടകങ്ങളും കുറവഞ്ചിനാടകങ്ങളില്‍ കാണാം. ഇതിലെ ക്ലാസ്സിക്കല്‍ ശൈലിയിലുള്ളതും നാടോടി ശൈലിയിലുള്ളതുമായ ഗാനങ്ങള്‍ ഭക്തിപ്രധാനമായിട്ടുള്ള രാഗങ്ങളിലാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്‌. വിരുത്തം, വെണ്‍പാ, കൊച്ചഗം, ചിന്ത്‌, കന്നി, കലിവിരുത്തം, അഗവന്‍ മുതലായ സംഗീതരൂപങ്ങളും ഇതിലുള്‍പ്പെടുത്തിയിരിക്കും. തോടി, ധന്യാസി, അസാവേരി, പുന്നാഗവരാളി, വകുളാഭരണം, ആഹിരി, ഗൗരി, ബൗളി, സാവേരി, രാമകലി, ഗൗളിപന്ത്‌, പരശ്‌, ലളിതവസന്തം, സൗരാഷ്‌ട്രം, ഭൈരവി, സുരുട്ടി, ആനന്ദഭൈരവി, ഗുമ്മകാംബോജി, നാട്ടക്കുറിഞ്ചി, കാംബോജി, കമാസ്‌, ചെഞ്ചുരുട്ടി, യദുകുലകാംബോജി, ദ്വിജാവന്തി, ആരഭി, കേദാരം, ശങ്കരാഭരണം, പൂര്‍ണചന്ദ്രിക തുടങ്ങി കര്‍ണാടക സംഗീതത്തിലെ പ്രശസ്‌തങ്ങളും അപ്രശസ്‌തങ്ങളുമായ രാഗങ്ങളിലാണ്‌ കുറവഞ്ചിയിലെ ഗാനങ്ങള്‍ ആലപിക്കപ്പെടുന്നത്‌. തിരുക്കുറ്റ്രാലക്കുറവഞ്ചി (തിരുക്കൂട രാജപ്പകവിരായര്‍), കുമ്പേശര്‍ കുറവഞ്ചി (പാപനാശമുതലിയാര്‍), അഴകര്‍ കുറവഞ്ചി (കവി കുഞ്‌ജര ഭാരതി), ശരഭേന്ദ്ര ഭൂപാലക്കുറവഞ്ചി (കൊടയൂര്‍ ശിവക്കൊഴുന്തു ദേശീകര്‍), ദേവേന്ദ്രക്കുറവഞ്ചി (ശരഭോജി മഹാരാജാവ്‌) തുടങ്ങിയ കുറവഞ്ചി നാടകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. ഇവ കൂടാതെ കുമാരലിംഗക്കുറവഞ്ചി, ഗെന്‍ദിന്‍ കുറവഞ്ചി, തിരുവാരൂര്‍ കുറവഞ്ചി, വീരാളിമലൈക്കുറവഞ്ചി, രാജരാജക്കുറവഞ്ചി മുതലായ അനേകം കുറവഞ്ചി നാടകങ്ങള്‍ അരങ്ങേറിവരുന്നു.

ഭരതനാട്യം പരിപാടികളുടെ പകുതിക്കുശേഷവും അവസാനത്തിലും കുറവഞ്ചി നാടകങ്ങള്‍ അരങ്ങേറാറുണ്ട്‌. സുപ്രസിദ്ധ നര്‍ത്തകിമാരായ രുക്‌മിണി അരുണ്ഡേല്‍ , കമലാ ലക്ഷ്‌മണന്‍, വൈജയന്തിമാല, മൃണാളിനി സാരാഭായി, ഡോ. പദ്‌മാ സുബ്രഹ്മണ്യം, ചിത്രാവിശ്വേശ്വരന്‍ എന്നിവരുടെ നൃത്തങ്ങളോടൊപ്പം കുറവഞ്ചി നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍