This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്ലില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കല്ലില്‍)
(കല്ലില്‍)
 
വരി 1: വരി 1:
== കല്ലില്‍ ==
== കല്ലില്‍ ==
-
[[ചിത്രം:Vol6p655_kallil temple 3.jpg|thumb|കല്ലിൽ ഭഗവതീക്ഷേത്രം]]
+
[[ചിത്രം:Vol6p655_kallil temple 3.jpg|thumb|കല്ലില്‍ ഭഗവതീക്ഷേത്രം]]
എറണാകുളം ജില്ലയില്‍ കുന്നത്തുനാട്‌ താലൂക്കിലെ പെരുമ്പാവൂരിനു സമീപമുള്ള ഒരു ശിലാക്ഷേത്ര സങ്കേതം. പെരുമ്പാവൂരിനു സമീപമുള്ള പുല്ലുവഴി ഗ്രാമത്തിലെ പ്രധാന പാത ചെന്നെത്തുന്നത്‌ ഇവിടെയാണ്‌. പാറക്കെട്ടുകള്‍ക്കിടയിലെ ശിലാനിര്‍മിതമായ ക്ഷേത്രവും ചുറ്റുപാടും കല്ലില്‍ എന്നറിയപ്പെടുന്നു. കേരളത്തിലെ ജൈനമത സ്‌മാരകങ്ങളിലൊന്നായ കല്ലില്‍ ഭഗവതീക്ഷേത്രത്തില്‍ പദ്‌മാവതീ ദേവീ, മഹാവീരന്‍, ജൈനതീര്‍ഥങ്കരനായ പാര്‍ശ്വനാഥന്‍ എന്നിവരുടെ പ്രതിഷ്‌ഠകള്‍ ഉണ്ട്‌.

തറനിരപ്പില്‍ നിന്ന്‌ 35 മീറ്ററിലധികം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രസന്നിധിയിലേക്ക്‌ കരിങ്കല്‍പ്പടികള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. ഗോപുരത്തിന്റെ വാതില്‍ക്കല്‍ നിന്നു നോക്കിയാല്‍ വലിയ പാറകള്‍ കാണാം. അവയില്‍ വലുപ്പമേറിയ ഒന്നിന്റെ മുമ്പില്‍ മനോഹരമായ ഒരു കരിങ്കല്‍ മണ്ഡപമുണ്ട്‌. പാറയുടെ മേല്‍ഭാഗത്താണ്‌ ജൈനതീര്‍ഥങ്കരന്റെ വിഗ്രഹം കൊത്തിയിട്ടുള്ളത്‌.

Current revision as of 13:03, 1 ഓഗസ്റ്റ്‌ 2014

കല്ലില്‍

കല്ലില്‍ ഭഗവതീക്ഷേത്രം

പാറയുടെ പടിഞ്ഞാറുഭാഗത്ത്‌ ദീര്‍ഘചതുരാകൃതിയിലുള്ള ഒരു കിണറുണ്ട്‌. എന്നും തെളിനീര്‍ ലഭിക്കുന്ന ആ കിണര്‍ ഒരു കൗതുകകേന്ദ്രമാണ്‌. പാറ തുരന്നുണ്ടാക്കിയ ശ്രീകോവിലില്‍ അല്‌പം ഇടത്തോട്ടു മാറി പൂര്‍വാഭിമുഖമായി പഞ്ചലോഹനിര്‍മിതമായ പദ്‌മാവതീ ദേവി വിഗ്രഹം പ്രതിഷ്‌ഠിതമായിട്ടുണ്ട്‌. അടുത്തുള്ള രണ്ടു വിഗ്രഹങ്ങള്‍ പാര്‍ശ്വനാഥനും മഹാവീരതീര്‍ഥങ്കരനുമാണ്‌. ഇപ്പോള്‍ ഹൈന്ദവ ആരാധനാക്രമമാണ്‌ ഇവിടെ നടന്നുവരുന്നത്‌. കാലത്ത്‌ പത്തുമണിക്ക്‌ പൂജകഴിഞ്ഞ്‌ നടയടച്ചാല്‍ പിറ്റേന്നു കാലത്തേ നട തുറക്കുകയുള്ളു. സാധാരണ ക്ഷേത്രങ്ങളിലെ വഴിപാടുകള്‍ ഇവിടെയും നടത്താറുണ്ട്‌. വൃശ്ചികമാസത്തിലെ കാര്‍ത്തികനാളില്‍ കൊടിയേറ്റി എട്ടു ദിവസം ഉത്സവം അഘോഷിക്കുന്നു. രോഗശമനാര്‍ഥം പലരും ഇവിടെ ഭജനയിരിക്കുക പതിവാണ്‌. പാഴ്‌സികള്‍ ഇവിടെവന്ന്‌ ദര്‍ശനം നടത്താറുണ്ട്‌. അഞ്ചു കര്‍ത്താക്കന്മാരുടെ വകയായിരുന്നതും ധാരാളം ഭൂസ്വത്തുകളുള്ളതുമായ ഈ ക്ഷേത്രത്തിന്റെ ഊരാണ്മസ്ഥാനം ഇപ്പോള്‍ കല്ലില്‍ പിഷാരത്തേക്കാണ്‌. ഇതിനെ 1965ല്‍ ഒരു സംരക്ഷിത ചരിത്രസ്‌മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍