This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാശ്യപന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാശ്യപന്‍ == പുരാണേതിഹാസാദികളിൽ പരാമർശിക്കപ്പെട്ടിട്ടുള്...)
(കാശ്യപന്‍)
 
വരി 2: വരി 2:
== കാശ്യപന്‍ ==
== കാശ്യപന്‍ ==
-
പുരാണേതിഹാസാദികളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒന്നിലേറെ മഹർഷിമാരുടെ പേർ. ശകുന്തളയുടെ വളർത്തച്ഛനായ കണ്വന്റെ അപരനാമമാണ്‌ കാശ്യപന്‍. ഋശ്യശൃംഗന്റെ പിതാവിന്റെ പേരും കാശ്യപന്‍ എന്നായിരുന്നുവെന്നു ചില കൃതികളിൽ കാണുന്നു. വസുദേവരുടെ പുരോഹിതനായിരുന്ന ഒരു മഹർഷിയും കാശ്യപനെന്നു പേരുണ്ടായിരുന്നു. പേരിലുള്ള സാമ്യം നിമിത്തം പ്രജാപതികളിൽ പ്രധാനിയായ കശ്യപനുമായി വേർതിരിക്കുന്നതിൽ പ്രയാസം നേരിടാറുണ്ട്‌. പലയിടത്തും ഈ രണ്ട്‌ പേരുകളും ഒരേ വ്യക്തിയെ തന്നെ സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചുകാണുന്നു. കശ്യപന്റെ പുത്രന്മാരായ പഞ്ചാഗ്നി(കാശ്യപന്‍, വസിഷ്‌ഠന്‍, പ്രാണന്‍, അംഗിരസന്‍, ച്യവനന്‍)കളിൽ ഒന്നും, വിഭാണ്ഡകന്‍, രാജധർമന്‍, വിശ്വാവസു, ഇന്ദ്രന്‍, ആദിത്യന്‍, വസു മുതലായവരും കാശ്യപന്മാരാണ്‌. നോ. കശ്യപന്‍, കണ്വന്‍
+
പുരാണേതിഹാസാദികളില്‍  പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒന്നിലേറെ മഹര്‍ഷിമാരുടെ പേര്‍. ശകുന്തളയുടെ വളര്‍ത്തച്ഛനായ കണ്വന്റെ അപരനാമമാണ്‌ കാശ്യപന്‍. ഋശ്യശൃംഗന്റെ പിതാവിന്റെ പേരും കാശ്യപന്‍ എന്നായിരുന്നുവെന്നു ചില കൃതികളില്‍  കാണുന്നു. വസുദേവരുടെ പുരോഹിതനായിരുന്ന ഒരു മഹര്‍ഷിയും കാശ്യപനെന്നു പേരുണ്ടായിരുന്നു. പേരിലുള്ള സാമ്യം നിമിത്തം പ്രജാപതികളില്‍  പ്രധാനിയായ കശ്യപനുമായി വേര്‍തിരിക്കുന്നതില്‍  പ്രയാസം നേരിടാറുണ്ട്‌. പലയിടത്തും ഈ രണ്ട്‌ പേരുകളും ഒരേ വ്യക്തിയെ തന്നെ സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചുകാണുന്നു. കശ്യപന്റെ പുത്രന്മാരായ പഞ്ചാഗ്നി(കാശ്യപന്‍, വസിഷ്‌ഠന്‍, പ്രാണന്‍, അംഗിരസന്‍, ച്യവനന്‍)കളില്‍  ഒന്നും, വിഭാണ്ഡകന്‍, രാജധര്‍മന്‍, വിശ്വാവസു, ഇന്ദ്രന്‍, ആദിത്യന്‍, വസു മുതലായവരും കാശ്യപന്മാരാണ്‌. നോ. കശ്യപന്‍, കണ്വന്‍
കാശ്യപമാതംഗന്‍ (എ.ഡി. ഒന്നാം ശതകം)
കാശ്യപമാതംഗന്‍ (എ.ഡി. ഒന്നാം ശതകം)
-
ചൈനയിൽ ബുദ്ധമതം പ്രചരിപ്പിച്ച ഒരു ഭാരതീയനും ബൗദ്ധമതഗ്രന്ഥകാരനും. ബാല്യത്തിൽത്തന്നെ ബൗദ്ധമതാദർശത്താൽ ആകൃഷ്‌ടനായ ഇദ്ദേഹം ഹീനയാന മഹായാനമാർഗങ്ങള്‍ തക്ഷശിലയിൽ അഭ്യസിച്ചു. ബൗദ്ധസന്ന്യാസിയായ ധർമരത്‌നനെന്ന സഹപാഠിയോടൊപ്പം പർവതപ്രദേശങ്ങളിൽക്കൂടി സഞ്ചരിച്ച്‌ എ.ഡി. 65-നോടടുത്ത്‌ ചൈനയിൽ എത്തി. അന്നത്തെ ചീനരാജാവായ മിംഗ്‌ടേ ഹ്യാന്‍ ഈ ഭാരതീയരെ സ്വാഗതം ചെയ്‌ത്‌ ലോയാംഗിൽ ഒരു വിഹാരം ഇവർക്കു പണിയിച്ചുകൊടുത്തു. ചൈനയിൽ നാനാഭാഗങ്ങളിലും സഞ്ചരിച്ച്‌ ഇവർ ബുദ്ധമതം പ്രചരിപ്പിച്ചു.
+
ചൈനയില്‍  ബുദ്ധമതം പ്രചരിപ്പിച്ച ഒരു ഭാരതീയനും ബൗദ്ധമതഗ്രന്ഥകാരനും. ബാല്യത്തില്‍ ത്തന്നെ ബൗദ്ധമതാദര്‍ശത്താല്‍  ആകൃഷ്‌ടനായ ഇദ്ദേഹം ഹീനയാന മഹായാനമാര്‍ഗങ്ങള്‍ തക്ഷശിലയില്‍  അഭ്യസിച്ചു. ബൗദ്ധസന്ന്യാസിയായ ധര്‍മരത്‌നനെന്ന സഹപാഠിയോടൊപ്പം പര്‍വതപ്രദേശങ്ങളില്‍ ക്കൂടി സഞ്ചരിച്ച്‌ എ.ഡി. 65-നോടടുത്ത്‌ ചൈനയില്‍  എത്തി. അന്നത്തെ ചീനരാജാവായ മിംഗ്‌ടേ ഹ്യാന്‍ ഈ ഭാരതീയരെ സ്വാഗതം ചെയ്‌ത്‌ ലോയാംഗില്‍  ഒരു വിഹാരം ഇവര്‍ക്കു പണിയിച്ചുകൊടുത്തു. ചൈനയില്‍  നാനാഭാഗങ്ങളിലും സഞ്ചരിച്ച്‌ ഇവര്‍ ബുദ്ധമതം പ്രചരിപ്പിച്ചു.
-
കാശ്യപമാതംഗന്‍ അഞ്ചു ബൗദ്ധഗ്രന്ഥങ്ങളെ ചീനഭാഷയിലേക്കു വിവർത്തനം ചെയ്‌തിട്ടുണ്ട്‌. സുവർണപ്രഭാസസൂത്രമെന്ന ബൗദ്ധഗ്രന്ഥത്തിനു വ്യാഖ്യാനമെഴുതി. ഇദ്ദേഹത്തിന്റെ കൃതികളിൽ 43 ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൂത്രമെന്ന ഗ്രന്ഥം മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ. ഇദ്ദേഹം വിവർത്തനം ചെയ്‌ത കൃതികളിൽ പ്രധാനപ്പെട്ടവ ലളിതവിസ്‌തരം, ധർമസമുദ്രകോശസൂത്രം,  ദശഭൂമി ക്ലേശച്ഛേദികാസൂത്രം എന്നിവയാണ്‌.
+
കാശ്യപമാതംഗന്‍ അഞ്ചു ബൗദ്ധഗ്രന്ഥങ്ങളെ ചീനഭാഷയിലേക്കു വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. സുവര്‍ണപ്രഭാസസൂത്രമെന്ന ബൗദ്ധഗ്രന്ഥത്തിനു വ്യാഖ്യാനമെഴുതി. ഇദ്ദേഹത്തിന്റെ കൃതികളില്‍  43 ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൂത്രമെന്ന ഗ്രന്ഥം മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ. ഇദ്ദേഹം വിവര്‍ത്തനം ചെയ്‌ത കൃതികളില്‍  പ്രധാനപ്പെട്ടവ ലളിതവിസ്‌തരം, ധര്‍മസമുദ്രകോശസൂത്രം,  ദശഭൂമി ക്ലേശച്ഛേദികാസൂത്രം എന്നിവയാണ്‌.

Current revision as of 12:12, 1 ഓഗസ്റ്റ്‌ 2014

കാശ്യപന്‍

പുരാണേതിഹാസാദികളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒന്നിലേറെ മഹര്‍ഷിമാരുടെ പേര്‍. ശകുന്തളയുടെ വളര്‍ത്തച്ഛനായ കണ്വന്റെ അപരനാമമാണ്‌ കാശ്യപന്‍. ഋശ്യശൃംഗന്റെ പിതാവിന്റെ പേരും കാശ്യപന്‍ എന്നായിരുന്നുവെന്നു ചില കൃതികളില്‍ കാണുന്നു. വസുദേവരുടെ പുരോഹിതനായിരുന്ന ഒരു മഹര്‍ഷിയും കാശ്യപനെന്നു പേരുണ്ടായിരുന്നു. പേരിലുള്ള സാമ്യം നിമിത്തം പ്രജാപതികളില്‍ പ്രധാനിയായ കശ്യപനുമായി വേര്‍തിരിക്കുന്നതില്‍ പ്രയാസം നേരിടാറുണ്ട്‌. പലയിടത്തും ഈ രണ്ട്‌ പേരുകളും ഒരേ വ്യക്തിയെ തന്നെ സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചുകാണുന്നു. കശ്യപന്റെ പുത്രന്മാരായ പഞ്ചാഗ്നി(കാശ്യപന്‍, വസിഷ്‌ഠന്‍, പ്രാണന്‍, അംഗിരസന്‍, ച്യവനന്‍)കളില്‍ ഒന്നും, വിഭാണ്ഡകന്‍, രാജധര്‍മന്‍, വിശ്വാവസു, ഇന്ദ്രന്‍, ആദിത്യന്‍, വസു മുതലായവരും കാശ്യപന്മാരാണ്‌. നോ. കശ്യപന്‍, കണ്വന്‍ കാശ്യപമാതംഗന്‍ (എ.ഡി. ഒന്നാം ശതകം)

ചൈനയില്‍ ബുദ്ധമതം പ്രചരിപ്പിച്ച ഒരു ഭാരതീയനും ബൗദ്ധമതഗ്രന്ഥകാരനും. ബാല്യത്തില്‍ ത്തന്നെ ബൗദ്ധമതാദര്‍ശത്താല്‍ ആകൃഷ്‌ടനായ ഇദ്ദേഹം ഹീനയാന മഹായാനമാര്‍ഗങ്ങള്‍ തക്ഷശിലയില്‍ അഭ്യസിച്ചു. ബൗദ്ധസന്ന്യാസിയായ ധര്‍മരത്‌നനെന്ന സഹപാഠിയോടൊപ്പം പര്‍വതപ്രദേശങ്ങളില്‍ ക്കൂടി സഞ്ചരിച്ച്‌ എ.ഡി. 65-നോടടുത്ത്‌ ചൈനയില്‍ എത്തി. അന്നത്തെ ചീനരാജാവായ മിംഗ്‌ടേ ഹ്യാന്‍ ഈ ഭാരതീയരെ സ്വാഗതം ചെയ്‌ത്‌ ലോയാംഗില്‍ ഒരു വിഹാരം ഇവര്‍ക്കു പണിയിച്ചുകൊടുത്തു. ചൈനയില്‍ നാനാഭാഗങ്ങളിലും സഞ്ചരിച്ച്‌ ഇവര്‍ ബുദ്ധമതം പ്രചരിപ്പിച്ചു.

കാശ്യപമാതംഗന്‍ അഞ്ചു ബൗദ്ധഗ്രന്ഥങ്ങളെ ചീനഭാഷയിലേക്കു വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. സുവര്‍ണപ്രഭാസസൂത്രമെന്ന ബൗദ്ധഗ്രന്ഥത്തിനു വ്യാഖ്യാനമെഴുതി. ഇദ്ദേഹത്തിന്റെ കൃതികളില്‍ 43 ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൂത്രമെന്ന ഗ്രന്ഥം മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ. ഇദ്ദേഹം വിവര്‍ത്തനം ചെയ്‌ത കൃതികളില്‍ പ്രധാനപ്പെട്ടവ ലളിതവിസ്‌തരം, ധര്‍മസമുദ്രകോശസൂത്രം, ദശഭൂമി ക്ലേശച്ഛേദികാസൂത്രം എന്നിവയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍