This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലിസംഖ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കലിസംഖ്യ == കലിവര്‍ഷത്തെ ദ്യോതിപ്പിക്കുന്ന അക്ഷരസംഖ്യ. അക്ക...)
(കലിസംഖ്യ)
 
വരി 2: വരി 2:
കലിവര്‍ഷത്തെ ദ്യോതിപ്പിക്കുന്ന അക്ഷരസംഖ്യ. അക്കങ്ങള്‍ക്ക്‌, പദങ്ങള്‍ ഉപയോഗിക്കുന്ന ഭൂതസംഖ്യ, അക്ഷരങ്ങള്‍ ഉപയോഗിക്കുന്ന കടപയാദി എന്നീ സമ്പ്രദായങ്ങള്‍ ഇതിനുവേണ്ടി ഉപയോഗിച്ചിരുന്നു. ഉദാ. യഥാക്രമം "നന്ദനയനേഷ്വംഭോധി'; "ആയുരാരോഗ്യസൗഖ്യം'. ഈ രീതി ആദ്യകാല ഭാരതീയ സാഹിത്യ കൃതികളില്‍ സര്‍വസാധാരണമായിരുന്നു. കലികാലമനുസരിച്ചുള്ള വര്‍ഷം പദരൂപത്തില്‍ കൃതികളില്‍ ദ്യോതിപ്പിക്കുമ്പോള്‍ സൂചിതമായിട്ടുള്ള വര്‍ഷം കണക്കാക്കിയെടുക്കാന്‍ കഴിയുന്നതാണ്‌. "കൊല്ലത്തില്‍  

-
തരളാംഗ (3926)ത്തെ കൂട്ടിയാല്‍ കലിവത്‌സരം'. ഉദാ. കൊ.വ.  
+
തരളാംഗ (3926)ത്തെ കൂട്ടിയാല്‍ കലിവത്‌സരം'. ഉദാ. കൊ.വ. 1156 കലിവര്‍ഷം 5082. കൃത്യമായി പറയേണ്ട സന്ദര്‍ഭങ്ങളില്‍ കലിവര്‍ഷം ദിവസങ്ങളാക്കി പറയുകയാണ്‌ പതിവ്‌. ദിവസത്തെ കലിവര്‍ഷമാക്കാന്‍ "തത്‌സമ' (576) കൊണ്ടു ഗുണിച്ച്‌ "ധീജംഗനൂപുര' (210389) കൊണ്ടു ഹരിക്കണം.
-
1156=കലിവര്‍ഷം 5082. കൃത്യമായി പറയേണ്ട സന്ദര്‍ഭങ്ങളില്‍ കലിവര്‍ഷം ദിവസങ്ങളാക്കി പറയുകയാണ്‌ പതിവ്‌. ദിവസത്തെ കലിവര്‍ഷമാക്കാന്‍ "തത്‌സമ' (576) കൊണ്ടു ഗുണിച്ച്‌ "ധീജംഗനൂപുര' (210389) കൊണ്ടു ഹരിക്കണം.
+
 
-
"മുനിദേവാദിസേവ്യന്‍ കലിയാമിക്കാലത്തില്‍' എന്ന ഭാഗത്തില്‍ കാണുന്ന കലിസംഖ്യയെ ആധാരമാക്കി കടിയം കുളത്ത്‌ ശുപ്പുമേനോന്‍ (കൊ.വ. 9351000) കാവേരിമാഹാത്മ്യത്തിന്റെ വിവര്‍ത്തനം പൂര്‍ത്തിയാക്കിയത്‌ 970-ാമാണ്ടാണെന്ന്‌ ആര്‍. നാരായണപ്പണിക്കരും (കേരളഭാഷാ സാഹിത്യ ചരിത്രം IV) അമ്പലപ്പുഴ രാജാവ്‌ "പവിത്രം പരം സൗഖ്യ' എന്ന കലിസംഖ്യയ്‌ക്കൊക്കുന്ന കൊ.വ. 796ല്‍ തുഞ്ചത്തെഴുത്തച്ഛനെക്കൊണ്ട്‌ അധ്യാത്മരാമായണം പകര്‍ത്തിച്ചു എന്ന്‌ സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണ പിള്ളയും (പ്രസംഗതരംഗിണി I) പ്രസ്‌താവിച്ചിട്ടുണ്ട്‌. നോ: അക്കങ്ങള്‍; അക്ഷരസംഖ്യ; കടപയാദി സമ്പ്രദായം; ഭൂതസംഖ്യ
+
"മുനിദേവാദിസേവ്യന്‍ കലിയാമിക്കാലത്തില്‍' എന്ന ഭാഗത്തില്‍ കാണുന്ന കലിസംഖ്യയെ ആധാരമാക്കി കടിയം കുളത്ത്‌ ശുപ്പുമേനോന്‍ (കൊ.വ. 935-1000) കാവേരിമാഹാത്മ്യത്തിന്റെ വിവര്‍ത്തനം പൂര്‍ത്തിയാക്കിയത്‌ 970-ാമാണ്ടാണെന്ന്‌ ആര്‍. നാരായണപ്പണിക്കരും (കേരളഭാഷാ സാഹിത്യ ചരിത്രം IV) അമ്പലപ്പുഴ രാജാവ്‌ "പവിത്രം പരം സൗഖ്യ' എന്ന കലിസംഖ്യയ്‌ക്കൊക്കുന്ന കൊ.വ. 796ല്‍ തുഞ്ചത്തെഴുത്തച്ഛനെക്കൊണ്ട്‌ അധ്യാത്മരാമായണം പകര്‍ത്തിച്ചു എന്ന്‌ സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണ പിള്ളയും (പ്രസംഗതരംഗിണി I) പ്രസ്‌താവിച്ചിട്ടുണ്ട്‌. നോ: അക്കങ്ങള്‍; അക്ഷരസംഖ്യ; കടപയാദി സമ്പ്രദായം; ഭൂതസംഖ്യ

Current revision as of 11:41, 1 ഓഗസ്റ്റ്‌ 2014

കലിസംഖ്യ

കലിവര്‍ഷത്തെ ദ്യോതിപ്പിക്കുന്ന അക്ഷരസംഖ്യ. അക്കങ്ങള്‍ക്ക്‌, പദങ്ങള്‍ ഉപയോഗിക്കുന്ന ഭൂതസംഖ്യ, അക്ഷരങ്ങള്‍ ഉപയോഗിക്കുന്ന കടപയാദി എന്നീ സമ്പ്രദായങ്ങള്‍ ഇതിനുവേണ്ടി ഉപയോഗിച്ചിരുന്നു. ഉദാ. യഥാക്രമം "നന്ദനയനേഷ്വംഭോധി'; "ആയുരാരോഗ്യസൗഖ്യം'. ഈ രീതി ആദ്യകാല ഭാരതീയ സാഹിത്യ കൃതികളില്‍ സര്‍വസാധാരണമായിരുന്നു. കലികാലമനുസരിച്ചുള്ള വര്‍ഷം പദരൂപത്തില്‍ കൃതികളില്‍ ദ്യോതിപ്പിക്കുമ്പോള്‍ സൂചിതമായിട്ടുള്ള വര്‍ഷം കണക്കാക്കിയെടുക്കാന്‍ കഴിയുന്നതാണ്‌. "കൊല്ലത്തില്‍ തരളാംഗ (3926)ത്തെ കൂട്ടിയാല്‍ കലിവത്‌സരം'. ഉദാ. കൊ.വ. 1156 കലിവര്‍ഷം 5082. കൃത്യമായി പറയേണ്ട സന്ദര്‍ഭങ്ങളില്‍ കലിവര്‍ഷം ദിവസങ്ങളാക്കി പറയുകയാണ്‌ പതിവ്‌. ദിവസത്തെ കലിവര്‍ഷമാക്കാന്‍ "തത്‌സമ' (576) കൊണ്ടു ഗുണിച്ച്‌ "ധീജംഗനൂപുര' (210389) കൊണ്ടു ഹരിക്കണം.

"മുനിദേവാദിസേവ്യന്‍ കലിയാമിക്കാലത്തില്‍' എന്ന ഭാഗത്തില്‍ കാണുന്ന കലിസംഖ്യയെ ആധാരമാക്കി കടിയം കുളത്ത്‌ ശുപ്പുമേനോന്‍ (കൊ.വ. 935-1000) കാവേരിമാഹാത്മ്യത്തിന്റെ വിവര്‍ത്തനം പൂര്‍ത്തിയാക്കിയത്‌ 970-ാമാണ്ടാണെന്ന്‌ ആര്‍. നാരായണപ്പണിക്കരും (കേരളഭാഷാ സാഹിത്യ ചരിത്രം IV) അമ്പലപ്പുഴ രാജാവ്‌ "പവിത്രം പരം സൗഖ്യ' എന്ന കലിസംഖ്യയ്‌ക്കൊക്കുന്ന കൊ.വ. 796ല്‍ തുഞ്ചത്തെഴുത്തച്ഛനെക്കൊണ്ട്‌ അധ്യാത്മരാമായണം പകര്‍ത്തിച്ചു എന്ന്‌ സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണ പിള്ളയും (പ്രസംഗതരംഗിണി I) പ്രസ്‌താവിച്ചിട്ടുണ്ട്‌. നോ: അക്കങ്ങള്‍; അക്ഷരസംഖ്യ; കടപയാദി സമ്പ്രദായം; ഭൂതസംഖ്യ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍