This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുശകാശാവലംബനന്യായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുശകാശാവലംബനന്യായം == ലൗകികന്യായങ്ങളിൽ ഒന്ന്‌. കുശത്തിനുപക...)
(കുശകാശാവലംബനന്യായം)
 
വരി 2: വരി 2:
== കുശകാശാവലംബനന്യായം ==
== കുശകാശാവലംബനന്യായം ==
-
ലൗകികന്യായങ്ങളിൽ ഒന്ന്‌. കുശത്തിനുപകരം കാശപ്പുല്ലിനെ പൂജാദികാര്യങ്ങള്‍ക്ക്‌ അവലംബമാക്കുന്നതിന്‌ കുശകാശാവലംബനന്യായം എന്നു പറയുന്നു.
+
ലൗകികന്യായങ്ങളില്‍  ഒന്ന്‌. കുശത്തിനുപകരം കാശപ്പുല്ലിനെ പൂജാദികാര്യങ്ങള്‍ക്ക്‌ അവലംബമാക്കുന്നതിന്‌ കുശകാശാവലംബനന്യായം എന്നു പറയുന്നു.
-
കാശം എന്ന വാക്കിന്‌ ആറ്റുദർഭ, കാശപ്പുല്ല്‌, പായ നെയ്യാനുപയോഗിക്കുന്ന പുല്ല്‌, കുരുവിക്കരുമ്പ്‌ എന്നീ അർഥങ്ങള്‍ നിഘണ്ടുവിൽ കാണുന്നുണ്ട്‌. സക്കാറം സ്‌പൊണ്ടേനിയം (Saccharum spontaneum) എന്നാണ്‌ ഇതിന്റെ ശാസ്‌ത്രനാമം. കരിമ്പിന്റേതുപോലെയുള്ള തൂവെള്ളപ്പൂക്കളാണിതിനുള്ളത്‌.
+
കാശം എന്ന വാക്കിന്‌ ആറ്റുദര്‍ഭ, കാശപ്പുല്ല്‌, പായ നെയ്യാനുപയോഗിക്കുന്ന പുല്ല്‌, കുരുവിക്കരുമ്പ്‌ എന്നീ അര്‍ഥങ്ങള്‍ നിഘണ്ടുവില്‍  കാണുന്നുണ്ട്‌. സക്കാറം സ്‌പൊണ്ടേനിയം (Saccharum spontaneum) എന്നാണ്‌ ഇതിന്റെ ശാസ്‌ത്രനാമം. കരിമ്പിന്റേതുപോലെയുള്ള തൂവെള്ളപ്പൂക്കളാണിതിനുള്ളത്‌.
-
കുശം എന്നതിന്‌ ദർഭപ്പുല്ല്‌ എന്നും അതേ ഇനത്തിലുള്ള മറ്റൊരിനം പുല്ലെന്നും അർഥമുണ്ട്‌. കാശത്തിന്റെ ഇലകള്‍ ദർഭപ്പുല്ലിനു പകരമായി പൂജാദികർമങ്ങള്‍ക്കുപയോഗിക്കുന്നതിനെ ന്യായീകരിക്കുന്ന ഒന്നാണീന്യായം. "ദർഭാണാം സ്ഥാനേശരൈഃ പ്രസ്‌തരിതവ്യം' ദർഭകള്‍ ലഭ്യമല്ലെങ്കിൽ പകരം ശരപ്പുല്ലുകള്‍ നിരത്താമെന്ന്‌ പ്രമാണവുമുണ്ട്‌. തത്തുല്യമായ ഒരു ചൊല്ല്‌ മലയാളത്തിലും പ്രചാരത്തിലുണ്ട്‌: "ദർഭേകുശേനായ്‌ങ്കണേ വയ്‌ക്കോലേ...' ദർഭ കിട്ടിയില്ലെങ്കിൽ കുശ; അതില്ലെങ്കിൽ നായ്‌ങ്കണയുടെ ഇല; അതും കിട്ടിയില്ലെങ്കിൽ വയ്‌ക്കോൽ എന്നാണ്‌ ഉപയോഗക്രമം. യഥാർഥ യോഗ്യതയുള്ള ആളുടെ അഭാവത്തിൽ കുറഞ്ഞ യോഗ്യതയുള്ള ആളെവച്ചു കാര്യം നടത്തുമ്പോള്‍ അതു കുശകാശാവലംബനന്യായമനുസരിച്ചാണെന്നു പറയാം.
+
കുശം എന്നതിന്‌ ദര്‍ഭപ്പുല്ല്‌ എന്നും അതേ ഇനത്തിലുള്ള മറ്റൊരിനം പുല്ലെന്നും അര്‍ഥമുണ്ട്‌. കാശത്തിന്റെ ഇലകള്‍ ദര്‍ഭപ്പുല്ലിനു പകരമായി പൂജാദികര്‍മങ്ങള്‍ക്കുപയോഗിക്കുന്നതിനെ ന്യായീകരിക്കുന്ന ഒന്നാണീന്യായം. "ദര്‍ഭാണാം സ്ഥാനേശരൈഃ പ്രസ്‌തരിതവ്യം' ദര്‍ഭകള്‍ ലഭ്യമല്ലെങ്കില്‍  പകരം ശരപ്പുല്ലുകള്‍ നിരത്താമെന്ന്‌ പ്രമാണവുമുണ്ട്‌. തത്തുല്യമായ ഒരു ചൊല്ല്‌ മലയാളത്തിലും പ്രചാരത്തിലുണ്ട്‌: "ദര്‍ഭേകുശേനായ്‌ങ്കണേ വയ്‌ക്കോലേ...' ദര്‍ഭ കിട്ടിയില്ലെങ്കില്‍  കുശ; അതില്ലെങ്കില്‍  നായ്‌ങ്കണയുടെ ഇല; അതും കിട്ടിയില്ലെങ്കില്‍  വയ്‌ക്കോല്‍  എന്നാണ്‌ ഉപയോഗക്രമം. യഥാര്‍ഥ യോഗ്യതയുള്ള ആളുടെ അഭാവത്തില്‍  കുറഞ്ഞ യോഗ്യതയുള്ള ആളെവച്ചു കാര്യം നടത്തുമ്പോള്‍ അതു കുശകാശാവലംബനന്യായമനുസരിച്ചാണെന്നു പറയാം.
(ഡോ. മാവേലിക്കര അച്യുതന്‍; സ.പ.)
(ഡോ. മാവേലിക്കര അച്യുതന്‍; സ.പ.)

Current revision as of 11:22, 1 ഓഗസ്റ്റ്‌ 2014

കുശകാശാവലംബനന്യായം

ലൗകികന്യായങ്ങളില്‍ ഒന്ന്‌. കുശത്തിനുപകരം കാശപ്പുല്ലിനെ പൂജാദികാര്യങ്ങള്‍ക്ക്‌ അവലംബമാക്കുന്നതിന്‌ കുശകാശാവലംബനന്യായം എന്നു പറയുന്നു.

കാശം എന്ന വാക്കിന്‌ ആറ്റുദര്‍ഭ, കാശപ്പുല്ല്‌, പായ നെയ്യാനുപയോഗിക്കുന്ന പുല്ല്‌, കുരുവിക്കരുമ്പ്‌ എന്നീ അര്‍ഥങ്ങള്‍ നിഘണ്ടുവില്‍ കാണുന്നുണ്ട്‌. സക്കാറം സ്‌പൊണ്ടേനിയം (Saccharum spontaneum) എന്നാണ്‌ ഇതിന്റെ ശാസ്‌ത്രനാമം. കരിമ്പിന്റേതുപോലെയുള്ള തൂവെള്ളപ്പൂക്കളാണിതിനുള്ളത്‌.

കുശം എന്നതിന്‌ ദര്‍ഭപ്പുല്ല്‌ എന്നും അതേ ഇനത്തിലുള്ള മറ്റൊരിനം പുല്ലെന്നും അര്‍ഥമുണ്ട്‌. കാശത്തിന്റെ ഇലകള്‍ ദര്‍ഭപ്പുല്ലിനു പകരമായി പൂജാദികര്‍മങ്ങള്‍ക്കുപയോഗിക്കുന്നതിനെ ന്യായീകരിക്കുന്ന ഒന്നാണീന്യായം. "ദര്‍ഭാണാം സ്ഥാനേശരൈഃ പ്രസ്‌തരിതവ്യം' ദര്‍ഭകള്‍ ലഭ്യമല്ലെങ്കില്‍ പകരം ശരപ്പുല്ലുകള്‍ നിരത്താമെന്ന്‌ പ്രമാണവുമുണ്ട്‌. തത്തുല്യമായ ഒരു ചൊല്ല്‌ മലയാളത്തിലും പ്രചാരത്തിലുണ്ട്‌: "ദര്‍ഭേകുശേനായ്‌ങ്കണേ വയ്‌ക്കോലേ...' ദര്‍ഭ കിട്ടിയില്ലെങ്കില്‍ കുശ; അതില്ലെങ്കില്‍ നായ്‌ങ്കണയുടെ ഇല; അതും കിട്ടിയില്ലെങ്കില്‍ വയ്‌ക്കോല്‍ എന്നാണ്‌ ഉപയോഗക്രമം. യഥാര്‍ഥ യോഗ്യതയുള്ള ആളുടെ അഭാവത്തില്‍ കുറഞ്ഞ യോഗ്യതയുള്ള ആളെവച്ചു കാര്യം നടത്തുമ്പോള്‍ അതു കുശകാശാവലംബനന്യായമനുസരിച്ചാണെന്നു പറയാം.

(ഡോ. മാവേലിക്കര അച്യുതന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍