This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുവാന്‍-തീ (162? - 219?)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കുവാന്‍-തീ (162? - 219?) == == Kuan-Ti == മരണാനന്തരം ദേവത്വം കൽപിച്ച് ആരാധി...) |
Mksol (സംവാദം | സംഭാവനകള്‍) (→Kuan-Ti) |
||
വരി 5: | വരി 5: | ||
== Kuan-Ti == | == Kuan-Ti == | ||
- | മരണാനന്തരം ദേവത്വം | + | മരണാനന്തരം ദേവത്വം കല്‍ പിച്ച് ആരാധിക്കപ്പെട്ടുവരുന്ന ഒരു ചൈനീസ് യോദ്ധാവ്. കുവാന്‍-യു എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം ദേവത്വം ലഭിച്ചപ്പോള്‍ "കുവാന്‍-തീ' ആയിത്തീര്‍ന്നു. "ദൈവം', "ചക്രവര്‍ത്തി' എന്നീ അര്‍ഥത്തില്‍ പ്രയോഗിച്ചുവരുന്ന "തീ' എന്ന പദവി എപ്പോള്‍ ഇദ്ദേഹത്തിനു ലഭിച്ചു എന്നതിനെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ഇല്ല (1594-ല്‍ എന്നു കരുതപ്പെടുന്നു). "കുവാന്‍' എന്നതായിരുന്നില്ല ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമധേയം; ജന്മനാട്ടില്‍ വച്ച് സ്വേച്ഛാധിപതിയായ ഒരു ന്യായാധിപനെ വധിച്ചിട്ട് ഒളിച്ചോടിയ ഇദ്ദേഹം തന്റെ യഥാര്‍ഥനാമം മറച്ചുവയ്‌ക്കുവാന്‍ സ്വയം സ്വീകരിച്ച പേരാണിത്. |
- | ചൈനയിലെ ഷാന്‍സി പ്രാവിന്‍സിലുള്ള ഒരു | + | ചൈനയിലെ ഷാന്‍സി പ്രാവിന്‍സിലുള്ള ഒരു ഗ്രാമത്തില്‍ 162-ല്‍ "കുവാന്‍-തീ' ജനിച്ചു. ചൈനയില്‍ ഗ്രൂപ്പുവഴക്കുകളും വിഘടനപ്രസ്ഥാനങ്ങളും ശക്തിപ്രാപിച്ചിരുന്ന കാലഘട്ടമായിരുന്നു അത്; ചൈന മൂന്നു രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. അസാധാരണമായ ആകാരസൗഷ്‌ഠവവും കായികബലവും ഉണ്ടായിരുന്ന "കുവാന്‍-തീ' അനുപമമായ ധൈര്യവും മര്യാദയും സമഞ്‌ജസമായി സമ്മേളിച്ചുള്ള സ്വഭാവവൈശിഷ്‌ട്യവും ആഭിജാത്യവുംകൊണ്ട് സമകാലീനരുടെ ഇടയില്‍ ഏറ്റവും ശ്രഷ്‌ഠനായ യോദ്ധാവായിത്തീര്‍ന്നു. "കുവാന്‍-തീ'യുടെ വിശ്വസ്‌ത സേവനവും സര്‍വസൈന്യാധിപത്യവും സ്വീകരിച്ചുകൊണ്ടാണ് ഹാന്‍ രാജവംശത്തിന്റെ സ്ഥാപകനായ ലൂ പീ (Liu Pie)ചൈനയിലെ "മൂന്നു രാഷ്‌ട്ര'ങ്ങളില്‍ ഒന്നായ ഷൂ (Shu)വിന്റെ ഭരണാധികാരിയായിത്തീര്‍ന്നത്. 219-ല്‍ സണ്‍ച്വാന്റെ (Sun Chuan)പട്ടാളക്കാര്‍ "കുവാന്‍-തീ'യെ പിടികൂടി വധിച്ചു. മരണാനന്തരം ഇദ്ദേഹത്തിനു നിരവധി ബഹുമതികള്‍ നല്‌കപ്പെട്ടു. പില്‌ക്കാലത്ത് ദൈവത്വം കല്‌പിച്ച് ഇദ്ദേഹത്തെ "യുദ്ധദേവത'യായി ആരാധിച്ചുതുടങ്ങുകയും ചെയ്‌തു. |
- | മരണാനന്തര ജീവിതത്തെക്കുറിച്ച് | + | മരണാനന്തര ജീവിതത്തെക്കുറിച്ച് ചൈനക്കാര്‍ക്കിടയില്‍ നിലനില്‌ക്കുന്ന വിശ്വാസത്തില്‍ അധിഷ്‌ഠിതമാണ് ഈ ദേവതയുടെ ആരാധന. മരണാനന്തരം ലഭ്യമാകുന്ന "ഇരുണ്ട ലോകം' (dark world) ഭൂമിയിലെ "പ്രകാശലോക' (bright world)ത്തിന്റെ ശരിപ്പകര്‍പ്പാണെന്നും ഭൂമിയിലെ ലൗകികജീവിതത്തിന്റെ മറുവശമാണ് മരണാനന്തര ജീവിതമെന്നും ഇവര്‍ വിശ്വസിക്കുന്നു. ലൗകികജീവിതത്തില്‍ ജന്മംകൊണ്ടോ സ്വപ്രയത്‌നംകൊണ്ടോ ഓരോരുത്തരും വഹിച്ചിരുന്ന പദവിക്കനുസരണമായിട്ടുള്ള സ്ഥാനമാനങ്ങള്‍ "ഇരുണ്ട ലോക'ത്തു ലഭ്യമാകുന്നു; മരിച്ച ചക്രവര്‍ത്തി ഇരുണ്ട ലോകത്തെ പ്രതങ്ങളുടെ ചക്രവര്‍ത്തിയാകും; ന്യായാധിപന്‍ പ്രതങ്ങളുടെ കോടതിയിലെ ന്യായാധിപനും. |
- | കുവാന്‍-തീ | + | കുവാന്‍-തീ ദേവാലയത്തില്‍ ബിംബപ്രതിഷ്‌ഠയില്ല, പകരം ഒരു നീണ്ട ദാരുഫലകമാണുള്ളത്. സാധാരണ ജനങ്ങള്‍ കുവാന്‍-തീയെ ഈശ്വരന്‍, രാജാവ്, സംരക്ഷകന്‍, വിധികര്‍ത്താവ് എന്നീ നിലകളിലും ആരാധിച്ചുവരുന്നു. |
11:22, 1 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
കുവാന്‍-തീ (162? - 219?)
Kuan-Ti
മരണാനന്തരം ദേവത്വം കല്‍ പിച്ച് ആരാധിക്കപ്പെട്ടുവരുന്ന ഒരു ചൈനീസ് യോദ്ധാവ്. കുവാന്‍-യു എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം ദേവത്വം ലഭിച്ചപ്പോള്‍ "കുവാന്‍-തീ' ആയിത്തീര്‍ന്നു. "ദൈവം', "ചക്രവര്‍ത്തി' എന്നീ അര്‍ഥത്തില്‍ പ്രയോഗിച്ചുവരുന്ന "തീ' എന്ന പദവി എപ്പോള്‍ ഇദ്ദേഹത്തിനു ലഭിച്ചു എന്നതിനെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ഇല്ല (1594-ല്‍ എന്നു കരുതപ്പെടുന്നു). "കുവാന്‍' എന്നതായിരുന്നില്ല ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമധേയം; ജന്മനാട്ടില്‍ വച്ച് സ്വേച്ഛാധിപതിയായ ഒരു ന്യായാധിപനെ വധിച്ചിട്ട് ഒളിച്ചോടിയ ഇദ്ദേഹം തന്റെ യഥാര്‍ഥനാമം മറച്ചുവയ്‌ക്കുവാന്‍ സ്വയം സ്വീകരിച്ച പേരാണിത്. ചൈനയിലെ ഷാന്‍സി പ്രാവിന്‍സിലുള്ള ഒരു ഗ്രാമത്തില്‍ 162-ല്‍ "കുവാന്‍-തീ' ജനിച്ചു. ചൈനയില്‍ ഗ്രൂപ്പുവഴക്കുകളും വിഘടനപ്രസ്ഥാനങ്ങളും ശക്തിപ്രാപിച്ചിരുന്ന കാലഘട്ടമായിരുന്നു അത്; ചൈന മൂന്നു രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. അസാധാരണമായ ആകാരസൗഷ്‌ഠവവും കായികബലവും ഉണ്ടായിരുന്ന "കുവാന്‍-തീ' അനുപമമായ ധൈര്യവും മര്യാദയും സമഞ്‌ജസമായി സമ്മേളിച്ചുള്ള സ്വഭാവവൈശിഷ്‌ട്യവും ആഭിജാത്യവുംകൊണ്ട് സമകാലീനരുടെ ഇടയില്‍ ഏറ്റവും ശ്രഷ്‌ഠനായ യോദ്ധാവായിത്തീര്‍ന്നു. "കുവാന്‍-തീ'യുടെ വിശ്വസ്‌ത സേവനവും സര്‍വസൈന്യാധിപത്യവും സ്വീകരിച്ചുകൊണ്ടാണ് ഹാന്‍ രാജവംശത്തിന്റെ സ്ഥാപകനായ ലൂ പീ (Liu Pie)ചൈനയിലെ "മൂന്നു രാഷ്‌ട്ര'ങ്ങളില്‍ ഒന്നായ ഷൂ (Shu)വിന്റെ ഭരണാധികാരിയായിത്തീര്‍ന്നത്. 219-ല്‍ സണ്‍ച്വാന്റെ (Sun Chuan)പട്ടാളക്കാര്‍ "കുവാന്‍-തീ'യെ പിടികൂടി വധിച്ചു. മരണാനന്തരം ഇദ്ദേഹത്തിനു നിരവധി ബഹുമതികള്‍ നല്‌കപ്പെട്ടു. പില്‌ക്കാലത്ത് ദൈവത്വം കല്‌പിച്ച് ഇദ്ദേഹത്തെ "യുദ്ധദേവത'യായി ആരാധിച്ചുതുടങ്ങുകയും ചെയ്‌തു.
മരണാനന്തര ജീവിതത്തെക്കുറിച്ച് ചൈനക്കാര്‍ക്കിടയില്‍ നിലനില്‌ക്കുന്ന വിശ്വാസത്തില്‍ അധിഷ്‌ഠിതമാണ് ഈ ദേവതയുടെ ആരാധന. മരണാനന്തരം ലഭ്യമാകുന്ന "ഇരുണ്ട ലോകം' (dark world) ഭൂമിയിലെ "പ്രകാശലോക' (bright world)ത്തിന്റെ ശരിപ്പകര്‍പ്പാണെന്നും ഭൂമിയിലെ ലൗകികജീവിതത്തിന്റെ മറുവശമാണ് മരണാനന്തര ജീവിതമെന്നും ഇവര്‍ വിശ്വസിക്കുന്നു. ലൗകികജീവിതത്തില്‍ ജന്മംകൊണ്ടോ സ്വപ്രയത്‌നംകൊണ്ടോ ഓരോരുത്തരും വഹിച്ചിരുന്ന പദവിക്കനുസരണമായിട്ടുള്ള സ്ഥാനമാനങ്ങള്‍ "ഇരുണ്ട ലോക'ത്തു ലഭ്യമാകുന്നു; മരിച്ച ചക്രവര്‍ത്തി ഇരുണ്ട ലോകത്തെ പ്രതങ്ങളുടെ ചക്രവര്‍ത്തിയാകും; ന്യായാധിപന്‍ പ്രതങ്ങളുടെ കോടതിയിലെ ന്യായാധിപനും.
കുവാന്‍-തീ ദേവാലയത്തില്‍ ബിംബപ്രതിഷ്‌ഠയില്ല, പകരം ഒരു നീണ്ട ദാരുഫലകമാണുള്ളത്. സാധാരണ ജനങ്ങള്‍ കുവാന്‍-തീയെ ഈശ്വരന്‍, രാജാവ്, സംരക്ഷകന്‍, വിധികര്‍ത്താവ് എന്നീ നിലകളിലും ആരാധിച്ചുവരുന്നു.