This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കറേ, വില്യം (1761-1843)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Carey, William)
(Carey, William)
 
വരി 3: വരി 3:
[[ചിത്രം:Vol6p421_carey william.jpg|thumb|വില്യം കറേ]]

ബംഗാളിഭാഷാസാഹിത്യത്തിന്റെയും ഭാരതീയ പത്രപ്രവര്‍ത്തനത്തിന്റെയും വളര്‍ച്ചയ്‌ക്ക്‌ വിലപ്പെട്ട സംഭാവനകള്‍ നല്‌കിയ ഇംഗ്ലീഷ്‌ ബാപ്‌റ്റിസ്റ്റ്‌ മിഷനറി.

-
1761ല്‍ ഇംഗ്ലണ്ടിലെ ടോസെസ്റ്ററിഌ (Towcester) സമീപമുള്ള പാളേര്‍സ്‌പറി  (Paulerspury)എന്ന സ്ഥലത്തു ജനിച്ചു. കുറേക്കാലം ഒരു ചെരിപ്പുകുത്തിയുടെ കീഴില്‍ ജോലി നോക്കി. 1783ല്‍ ഒരു ബാപ്‌റ്റിസ്റ്റ്‌ ആയി ജ്ഞാനസ്‌നാനം ചെയ്‌ത കറേ 1786ല്‍ ബാപ്‌റ്റിസ്റ്റ്‌ പുരോഹിതനായി. 1792ല്‍ ഇദ്ദേഹം പ്രസിദ്ധം ചെയ്‌ത ഒരു ലേഖനം ഇംഗ്ലീഷ്‌ ബാപ്‌റ്റിസ്റ്റ്‌ മിഷനറി സൊസൈറ്റിയുടെ രൂപവത്‌കരണത്തിഌ വഴിതെളിച്ചു. 1793ല്‍ തോമസ്‌ എന്ന മറ്റൊരു പുരോഹിതനോടൊപ്പം മിഷനറി പ്രവര്‍ത്തനത്തിനായി ബംഗാളിലെ സെറാംപൂരില്‍ എത്തിച്ചേര്‍ന്നു.
 
-
മുന്‍ഷി രാമാറാം ബോസ്‌ എന്ന പണ്ഡിതന്റെ സഹായത്തോടെ കറേ ബംഗാളി ഭാഷയില്‍ പാണ്ഡിത്യം നേടി. 1799ല്‍ സെറാംപൂരില്‍ ഒരു മിഷന്‍കേന്ദ്രവും ഒരു അച്ചടിശാലയും സ്ഥാപിച്ചു. 1800ല്‍ "വിശുദ്ധ മത്തായിയുടെ സുവിശേഷം ബംഗാളി ഭാഷയില്‍ പ്രകാശനം ചെയ്‌തു. 1801ല്‍ കറേയും സഹപ്രവര്‍ത്തകരും ചേര്‍ന്നു സമ്പൂര്‍ണ ബൈബിളിന്റെ ബംഗാളി പരിഭാഷ (ധര്‍മപുസ്‌തക്‌) പ്രസിദ്ധീകരിച്ചു. 1801 മുതല്‍ 1830  
+
1761ല്‍ ഇംഗ്ലണ്ടിലെ ടോസെസ്റ്ററിനു (Towcester) സമീപമുള്ള പാളേര്‍സ്‌പറി  (Paulerspury)എന്ന സ്ഥലത്തു ജനിച്ചു. കുറേക്കാലം ഒരു ചെരിപ്പുകുത്തിയുടെ കീഴില്‍ ജോലി നോക്കി. 1783ല്‍ ഒരു ബാപ്‌റ്റിസ്റ്റ്‌ ആയി ജ്ഞാനസ്‌നാനം ചെയ്‌ത കറേ 1786ല്‍ ബാപ്‌റ്റിസ്റ്റ്‌ പുരോഹിതനായി. 1792ല്‍ ഇദ്ദേഹം പ്രസിദ്ധം ചെയ്‌ത ഒരു ലേഖനം ഇംഗ്ലീഷ്‌ ബാപ്‌റ്റിസ്റ്റ്‌ മിഷനറി സൊസൈറ്റിയുടെ രൂപവത്‌കരണത്തിനു വഴിതെളിച്ചു. 1793ല്‍ തോമസ്‌ എന്ന മറ്റൊരു പുരോഹിതനോടൊപ്പം മിഷനറി പ്രവര്‍ത്തനത്തിനായി ബംഗാളിലെ സെറാംപൂരില്‍ എത്തിച്ചേര്‍ന്നു.
-
വരെ കൊല്‍ക്കത്തയിലെ ഫോര്‍ട്ട്‌ വില്യം കോളജില്‍ പൗരസ്‌ത്യ വിഭാഗത്തിന്റെ തലവഌം പ്രാഫസറും ആയി സേവനം അഌഷ്‌ഠിച്ചു. 1818ല്‍ "ദിഗ്‌ദര്‍ശന്‍', "സമാചാരദര്‍പ്പണ്‍' എന്നീ രണ്ടു കാലിക പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു. തത്ത്വചിന്തയ്‌ക്കും വിദ്യാഭ്യാസ വിഷയങ്ങള്‍ക്കുമായിരുന്നു ഈ പ്രസിദ്ധീകരണങ്ങളില്‍ പ്രാധാന്യം കല്‌പിച്ചിരുന്നത്‌.
+
 
 +
മുന്‍ഷി രാമാറാം ബോസ്‌ എന്ന പണ്ഡിതന്റെ സഹായത്തോടെ കറേ ബംഗാളി ഭാഷയില്‍ പാണ്ഡിത്യം നേടി. 1799ല്‍ സെറാംപൂരില്‍ ഒരു മിഷന്‍കേന്ദ്രവും ഒരു അച്ചടിശാലയും സ്ഥാപിച്ചു. 1800ല്‍ "വിശുദ്ധ മത്തായിയുടെ സുവിശേഷം ബംഗാളി ഭാഷയില്‍ പ്രകാശനം ചെയ്‌തു. 1801ല്‍ കറേയും സഹപ്രവര്‍ത്തകരും ചേര്‍ന്നു സമ്പൂര്‍ണ ബൈബിളിന്റെ ബംഗാളി പരിഭാഷ (ധര്‍മപുസ്‌തക്‌) പ്രസിദ്ധീകരിച്ചു. 1801 മുതല്‍ 1830 വരെ കൊല്‍ക്കത്തയിലെ ഫോര്‍ട്ട്‌ വില്യം കോളജില്‍ പൗരസ്‌ത്യ വിഭാഗത്തിന്റെ തലവനും പ്രാഫസറും ആയി സേവനം അനുഷ്‌ഠിച്ചു. 1818ല്‍ "ദിഗ്‌ദര്‍ശന്‍', "സമാചാരദര്‍പ്പണ്‍' എന്നീ രണ്ടു കാലിക പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു. തത്ത്വചിന്തയ്‌ക്കും വിദ്യാഭ്യാസ വിഷയങ്ങള്‍ക്കുമായിരുന്നു ഈ പ്രസിദ്ധീകരണങ്ങളില്‍ പ്രാധാന്യം കല്‌പിച്ചിരുന്നത്‌.
1817ല്‍ ബംഗാളിഭാഷയില്‍ പാഠപുസ്‌തകങ്ങള്‍ തയ്യാറാക്കാന്‍ രൂപീകരിച്ച സമിതിയില്‍ അംഗമായി കറേ നിയമിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ ശ്രമഫലമായി കുറഞ്ഞ വിലയ്‌ക്ക്‌ നിരവധി പാഠപുസ്‌തകങ്ങള്‍ ബംഗാളിഭാഷയില്‍ പ്രസിദ്ധീകൃതമായി. ചരിത്രം, വേദാന്തം, പുരാണേതിഹാസങ്ങള്‍, ശാസ്‌ത്രവിഷയങ്ങള്‍ എന്നീ ശാഖകളിലുള്ള പുസ്‌തകങ്ങളുടെ രചനയിലും വിവര്‍ത്തനത്തിലുമായിരുന്നു കറേ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്‌.

1831ല്‍ കോളജില്‍നിന്നും വിരമിച്ച കറേ തന്റെ ശേഷിച്ച ജീവിതകാലം സാമൂഹികസേവനത്തിഌം പാശ്ചാത്യവിദ്യാഭ്യാസ പ്രചരണത്തിഌമായി വിനിയോഗിച്ചു. ശിശുഹത്യ, സതി തുടങ്ങിയ അനാചാരങ്ങള്‍ നിരോധിക്കുവാന്‍ ശ്രമിച്ചിരുന്ന ബംഗാളിലെ സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ കൂട്ടത്തില്‍ കറേയും ഉള്‍പ്പെടുന്നു. 1843ല്‍ സെറാംപൂരില്‍ വച്ച്‌ ഇദ്ദേഹം അന്തരിച്ചു.
+
 
 +
1831ല്‍ കോളജില്‍നിന്നും വിരമിച്ച കറേ തന്റെ ശേഷിച്ച ജീവിതകാലം സാമൂഹികസേവനത്തിനും പാശ്ചാത്യവിദ്യാഭ്യാസ പ്രചരണത്തിനുമായി വിനിയോഗിച്ചു. ശിശുഹത്യ, സതി തുടങ്ങിയ അനാചാരങ്ങള്‍ നിരോധിക്കുവാന്‍ ശ്രമിച്ചിരുന്ന ബംഗാളിലെ സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ കൂട്ടത്തില്‍ കറേയും ഉള്‍പ്പെടുന്നു. 1843ല്‍ സെറാംപൂരില്‍ വച്ച്‌ ഇദ്ദേഹം അന്തരിച്ചു.

Current revision as of 10:29, 1 ഓഗസ്റ്റ്‌ 2014

കറേ, വില്യം (1761-1843)

Carey, William

വില്യം കറേ

ബംഗാളിഭാഷാസാഹിത്യത്തിന്റെയും ഭാരതീയ പത്രപ്രവര്‍ത്തനത്തിന്റെയും വളര്‍ച്ചയ്‌ക്ക്‌ വിലപ്പെട്ട സംഭാവനകള്‍ നല്‌കിയ ഇംഗ്ലീഷ്‌ ബാപ്‌റ്റിസ്റ്റ്‌ മിഷനറി.

1761ല്‍ ഇംഗ്ലണ്ടിലെ ടോസെസ്റ്ററിനു (Towcester) സമീപമുള്ള പാളേര്‍സ്‌പറി (Paulerspury)എന്ന സ്ഥലത്തു ജനിച്ചു. കുറേക്കാലം ഒരു ചെരിപ്പുകുത്തിയുടെ കീഴില്‍ ജോലി നോക്കി. 1783ല്‍ ഒരു ബാപ്‌റ്റിസ്റ്റ്‌ ആയി ജ്ഞാനസ്‌നാനം ചെയ്‌ത കറേ 1786ല്‍ ബാപ്‌റ്റിസ്റ്റ്‌ പുരോഹിതനായി. 1792ല്‍ ഇദ്ദേഹം പ്രസിദ്ധം ചെയ്‌ത ഒരു ലേഖനം ഇംഗ്ലീഷ്‌ ബാപ്‌റ്റിസ്റ്റ്‌ മിഷനറി സൊസൈറ്റിയുടെ രൂപവത്‌കരണത്തിനു വഴിതെളിച്ചു. 1793ല്‍ തോമസ്‌ എന്ന മറ്റൊരു പുരോഹിതനോടൊപ്പം മിഷനറി പ്രവര്‍ത്തനത്തിനായി ബംഗാളിലെ സെറാംപൂരില്‍ എത്തിച്ചേര്‍ന്നു.

മുന്‍ഷി രാമാറാം ബോസ്‌ എന്ന പണ്ഡിതന്റെ സഹായത്തോടെ കറേ ബംഗാളി ഭാഷയില്‍ പാണ്ഡിത്യം നേടി. 1799ല്‍ സെറാംപൂരില്‍ ഒരു മിഷന്‍കേന്ദ്രവും ഒരു അച്ചടിശാലയും സ്ഥാപിച്ചു. 1800ല്‍ "വിശുദ്ധ മത്തായിയുടെ സുവിശേഷം ബംഗാളി ഭാഷയില്‍ പ്രകാശനം ചെയ്‌തു. 1801ല്‍ കറേയും സഹപ്രവര്‍ത്തകരും ചേര്‍ന്നു സമ്പൂര്‍ണ ബൈബിളിന്റെ ബംഗാളി പരിഭാഷ (ധര്‍മപുസ്‌തക്‌) പ്രസിദ്ധീകരിച്ചു. 1801 മുതല്‍ 1830 വരെ കൊല്‍ക്കത്തയിലെ ഫോര്‍ട്ട്‌ വില്യം കോളജില്‍ പൗരസ്‌ത്യ വിഭാഗത്തിന്റെ തലവനും പ്രാഫസറും ആയി സേവനം അനുഷ്‌ഠിച്ചു. 1818ല്‍ "ദിഗ്‌ദര്‍ശന്‍', "സമാചാരദര്‍പ്പണ്‍' എന്നീ രണ്ടു കാലിക പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു. തത്ത്വചിന്തയ്‌ക്കും വിദ്യാഭ്യാസ വിഷയങ്ങള്‍ക്കുമായിരുന്നു ഈ പ്രസിദ്ധീകരണങ്ങളില്‍ പ്രാധാന്യം കല്‌പിച്ചിരുന്നത്‌.

1817ല്‍ ബംഗാളിഭാഷയില്‍ പാഠപുസ്‌തകങ്ങള്‍ തയ്യാറാക്കാന്‍ രൂപീകരിച്ച സമിതിയില്‍ അംഗമായി കറേ നിയമിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ ശ്രമഫലമായി കുറഞ്ഞ വിലയ്‌ക്ക്‌ നിരവധി പാഠപുസ്‌തകങ്ങള്‍ ബംഗാളിഭാഷയില്‍ പ്രസിദ്ധീകൃതമായി. ചരിത്രം, വേദാന്തം, പുരാണേതിഹാസങ്ങള്‍, ശാസ്‌ത്രവിഷയങ്ങള്‍ എന്നീ ശാഖകളിലുള്ള പുസ്‌തകങ്ങളുടെ രചനയിലും വിവര്‍ത്തനത്തിലുമായിരുന്നു കറേ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്‌.

1831ല്‍ കോളജില്‍നിന്നും വിരമിച്ച കറേ തന്റെ ശേഷിച്ച ജീവിതകാലം സാമൂഹികസേവനത്തിനും പാശ്ചാത്യവിദ്യാഭ്യാസ പ്രചരണത്തിനുമായി വിനിയോഗിച്ചു. ശിശുഹത്യ, സതി തുടങ്ങിയ അനാചാരങ്ങള്‍ നിരോധിക്കുവാന്‍ ശ്രമിച്ചിരുന്ന ബംഗാളിലെ സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ കൂട്ടത്തില്‍ കറേയും ഉള്‍പ്പെടുന്നു. 1843ല്‍ സെറാംപൂരില്‍ വച്ച്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍