This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുണാകരന്‍ നമ്പ്യാര്‍, വി. (1924 - 81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കരുണാകരന്‍ നമ്പ്യാര്‍, വി. (1924 - 81) == കേരളത്തിലെ ഒരു പത്രപ്രവര്‍...)
(കരുണാകരന്‍ നമ്പ്യാര്‍, വി. (1924 - 81))
 
വരി 3: വരി 3:
കേരളത്തിലെ ഒരു പത്രപ്രവര്‍ത്തകനും വാഗ്‌മിയും സാഹിത്യകാരനും രാഷ്‌ട്രീയ പ്രവര്‍ത്തകനും. 1924 ജൂല. 1ന്‌ പെരളശ്ശേരിയില്‍ ജനിച്ചു. പെരളശ്ശേരിയില്‍ വടവില്‍ കല്യാണിയമ്മയും നാരായണന്‍ നമ്പ്യാരുമാണ്‌ മാതാപിതാക്കള്‍.

-
ബി.എ. ബിരുദം നേടിയശേഷം ഇദ്ദേഹം അധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ടു. സ്വാതന്ത്യ്രസമര കാലഘട്ടങ്ങളില്‍ നമ്പ്യാര്‍ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നു. ഇക്കാലത്ത്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി, ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രമുഖപങ്കു വഹിച്ചിട്ടുണ്ട്‌. സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലുള്ള സ്വതന്ത്രഭാരതം എന്ന വാരികയുടെ പത്രാധിപരായിട്ടാണ്‌ ഇദ്ദേഹം പത്രപ്രവര്‍ത്തനരംഗത്ത്‌ കടന്നുവന്നത്‌. തുടര്‍ന്ന്‌ പ്രവാഹത്തിന്റെ ജോയിന്റ്‌ എഡിറ്ററായും സ്വതന്ത്രയുടെ പത്രാധിപരായും സേവനം അഌഷ്‌ഠിച്ചു. ഇന്ത്യയിലെ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം, കുട്ടികളുടെ ജയപ്രകാശ്‌ തുടങ്ങി പല പുസ്‌തകങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്‌. കേരളസാഹിത്യ അക്കാദമി, കേരള സംഗീതനാടക അക്കാദമി, കേരള കലാമണ്ഡലം തുടങ്ങിയ സംഘടനകളുടെ ഭരണസമിതിയംഗം കൂടിയായിരുന്ന നമ്പ്യാര്‍ എക്‌സ്‌പ്രസ്‌ ദിനപത്രത്തില്‍ (തൃശൂര്‍) അസോസിയേറ്റ്‌ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1981 ഫെ. 12ന്‌ ഇദ്ദേഹം അന്തരിച്ചു.  
+
ബി.എ. ബിരുദം നേടിയശേഷം ഇദ്ദേഹം അധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ടു. സ്വാതന്ത്യ്രസമര കാലഘട്ടങ്ങളില്‍ നമ്പ്യാര്‍ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നു. ഇക്കാലത്ത്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി, ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രമുഖപങ്കു വഹിച്ചിട്ടുണ്ട്‌. സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലുള്ള സ്വതന്ത്രഭാരതം എന്ന വാരികയുടെ പത്രാധിപരായിട്ടാണ്‌ ഇദ്ദേഹം പത്രപ്രവര്‍ത്തനരംഗത്ത്‌ കടന്നുവന്നത്‌. തുടര്‍ന്ന്‌ പ്രവാഹത്തിന്റെ ജോയിന്റ്‌ എഡിറ്ററായും സ്വതന്ത്രയുടെ പത്രാധിപരായും സേവനം അനുഷ്‌ഠിച്ചു. ഇന്ത്യയിലെ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം, കുട്ടികളുടെ ജയപ്രകാശ്‌ തുടങ്ങി പല പുസ്‌തകങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്‌. കേരളസാഹിത്യ അക്കാദമി, കേരള സംഗീതനാടക അക്കാദമി, കേരള കലാമണ്ഡലം തുടങ്ങിയ സംഘടനകളുടെ ഭരണസമിതിയംഗം കൂടിയായിരുന്ന നമ്പ്യാര്‍ എക്‌സ്‌പ്രസ്‌ ദിനപത്രത്തില്‍ (തൃശൂര്‍) അസോസിയേറ്റ്‌ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1981 ഫെ. 12ന്‌ ഇദ്ദേഹം അന്തരിച്ചു.  
(ചുമ്മാര്‍ ചൂണ്ടല്‍; സ.പ.)
(ചുമ്മാര്‍ ചൂണ്ടല്‍; സ.പ.)

Current revision as of 06:18, 1 ഓഗസ്റ്റ്‌ 2014

കരുണാകരന്‍ നമ്പ്യാര്‍, വി. (1924 - 81)

കേരളത്തിലെ ഒരു പത്രപ്രവര്‍ത്തകനും വാഗ്‌മിയും സാഹിത്യകാരനും രാഷ്‌ട്രീയ പ്രവര്‍ത്തകനും. 1924 ജൂല. 1ന്‌ പെരളശ്ശേരിയില്‍ ജനിച്ചു. പെരളശ്ശേരിയില്‍ വടവില്‍ കല്യാണിയമ്മയും നാരായണന്‍ നമ്പ്യാരുമാണ്‌ മാതാപിതാക്കള്‍.

ബി.എ. ബിരുദം നേടിയശേഷം ഇദ്ദേഹം അധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ടു. സ്വാതന്ത്യ്രസമര കാലഘട്ടങ്ങളില്‍ നമ്പ്യാര്‍ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നു. ഇക്കാലത്ത്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി, ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രമുഖപങ്കു വഹിച്ചിട്ടുണ്ട്‌. സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലുള്ള സ്വതന്ത്രഭാരതം എന്ന വാരികയുടെ പത്രാധിപരായിട്ടാണ്‌ ഇദ്ദേഹം പത്രപ്രവര്‍ത്തനരംഗത്ത്‌ കടന്നുവന്നത്‌. തുടര്‍ന്ന്‌ പ്രവാഹത്തിന്റെ ജോയിന്റ്‌ എഡിറ്ററായും സ്വതന്ത്രയുടെ പത്രാധിപരായും സേവനം അനുഷ്‌ഠിച്ചു. ഇന്ത്യയിലെ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം, കുട്ടികളുടെ ജയപ്രകാശ്‌ തുടങ്ങി പല പുസ്‌തകങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്‌. കേരളസാഹിത്യ അക്കാദമി, കേരള സംഗീതനാടക അക്കാദമി, കേരള കലാമണ്ഡലം തുടങ്ങിയ സംഘടനകളുടെ ഭരണസമിതിയംഗം കൂടിയായിരുന്ന നമ്പ്യാര്‍ എക്‌സ്‌പ്രസ്‌ ദിനപത്രത്തില്‍ (തൃശൂര്‍) അസോസിയേറ്റ്‌ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1981 ഫെ. 12ന്‌ ഇദ്ദേഹം അന്തരിച്ചു.

(ചുമ്മാര്‍ ചൂണ്ടല്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍