This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുണാകരന്‍, സി. (1917 - 99)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കരുണാകരന്‍, സി. (1917 - 99))
(കരുണാകരന്‍, സി. (1917 - 99))
 
വരി 6: വരി 6:
ദേശീയവും അന്തര്‍ദേശീയവുമായ പല ശാസ്‌ത്രഗവേഷണസമിതികളിലും അംഗമായിരുന്ന ഇദ്ദേഹം ധാരാളം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
ദേശീയവും അന്തര്‍ദേശീയവുമായ പല ശാസ്‌ത്രഗവേഷണസമിതികളിലും അംഗമായിരുന്ന ഇദ്ദേഹം ധാരാളം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
-
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലേക്ക്‌ വിവിധ ശാസ്‌ത്ര വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു അന്വേഷണസംഘത്തെ ഇദ്ദേഹം 1965ല്‍ നയിക്കുകയുണ്ടായി. ഈ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ തെക്കേയറ്റം കന്യാകുമാരിയല്ല, മറിച്ച്‌ പിഗ്മാലിയന്‍ പോയിന്റാ  (Pygmalian point) ണെന്ന്‌ (ഇപ്പോഴത്തെ ഇന്ദിരാഗാന്ധി പോയിന്റ്‌) ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്‌. പര്യവേക്ഷണപര്യടന സാമര്‍ഥ്യത്തെ പുരസ്‌കരിച്ച്‌ വിഖ്യാതമായ "എക്‌സ്‌പ്ലോറേഴ്‌സ്‌ ക്ലബ്‌' ഇദ്ദേഹത്തിന്‌ അംഗത്വം നല്‌കി ആദരിച്ചു. ഹിമാലയജേതാവായ ടെന്‍സിങ്ങിഌശേഷം ഈ സമിതിയില്‍ അംഗത്വം നല്‌കപ്പെട്ട ഏക ഏഷ്യാക്കാരനാണ്‌ പ്രാഫ. കരുണാകരന്‍. സിക്കിമിലെ സേമു (zemu) ഹിമാനിയിലേക്ക്‌ ഇദ്ദേഹം നയിച്ച ശാസ്‌ത്രപര്യവേക്ഷണത്തിലാണ്‌ ഇന്ത്യയിലാദ്യമായി മഞ്ഞു കട്ടികളുടെ ഘനം കണക്കാക്കാന്‍ ഭൂഭൗതിക പ്രവിധികള്‍ ഉപയോഗിച്ചത്‌. ഇന്ത്യാ ഉപദ്വീപിലെ ധാതുസമ്പത്ത്‌ കണ്ടെത്തുന്നതിനും ഭൂവിജ്ഞാനീയ സംരചന തുടങ്ങിയവയെ സംബന്ധിച്ച അറിവുകള്‍ വര്‍ധിപ്പിക്കുന്നതിനും പ്രൊഫ. കരുണാകരന്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്‌. ഭൂവിജ്ഞാന ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള പല ശാസ്‌ത്ര സമിതികളുടെയും സ്ഥാപകനേതാവാണ്‌ പ്രാഫ. കരുണാകരന്‍. 1999 മെയ്‌ 29ന്‌ ഇദ്ദേഹം അന്തരിച്ചു.
+
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലേക്ക്‌ വിവിധ ശാസ്‌ത്ര വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു അന്വേഷണസംഘത്തെ ഇദ്ദേഹം 1965ല്‍ നയിക്കുകയുണ്ടായി. ഈ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ തെക്കേയറ്റം കന്യാകുമാരിയല്ല, മറിച്ച്‌ പിഗ്മാലിയന്‍ പോയിന്റാ  (Pygmalian point) ണെന്ന്‌ (ഇപ്പോഴത്തെ ഇന്ദിരാഗാന്ധി പോയിന്റ്‌) ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്‌. പര്യവേക്ഷണപര്യടന സാമര്‍ഥ്യത്തെ പുരസ്‌കരിച്ച്‌ വിഖ്യാതമായ "എക്‌സ്‌പ്ലോറേഴ്‌സ്‌ ക്ലബ്‌' ഇദ്ദേഹത്തിന്‌ അംഗത്വം നല്‌കി ആദരിച്ചു. ഹിമാലയജേതാവായ ടെന്‍സിങ്ങിനു‌ശേഷം ഈ സമിതിയില്‍ അംഗത്വം നല്‌കപ്പെട്ട ഏക ഏഷ്യാക്കാരനാണ്‌ പ്രാഫ. കരുണാകരന്‍. സിക്കിമിലെ സേമു (zemu) ഹിമാനിയിലേക്ക്‌ ഇദ്ദേഹം നയിച്ച ശാസ്‌ത്രപര്യവേക്ഷണത്തിലാണ്‌ ഇന്ത്യയിലാദ്യമായി മഞ്ഞു കട്ടികളുടെ ഘനം കണക്കാക്കാന്‍ ഭൂഭൗതിക പ്രവിധികള്‍ ഉപയോഗിച്ചത്‌. ഇന്ത്യാ ഉപദ്വീപിലെ ധാതുസമ്പത്ത്‌ കണ്ടെത്തുന്നതിനും ഭൂവിജ്ഞാനീയ സംരചന തുടങ്ങിയവയെ സംബന്ധിച്ച അറിവുകള്‍ വര്‍ധിപ്പിക്കുന്നതിനും പ്രൊഫ. കരുണാകരന്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്‌. ഭൂവിജ്ഞാന ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള പല ശാസ്‌ത്ര സമിതികളുടെയും സ്ഥാപകനേതാവാണ്‌ പ്രാഫ. കരുണാകരന്‍. 1999 മെയ്‌ 29ന്‌ ഇദ്ദേഹം അന്തരിച്ചു.
(എന്‍.ജെ.കെ. നായര്‍)
(എന്‍.ജെ.കെ. നായര്‍)

Current revision as of 06:16, 1 ഓഗസ്റ്റ്‌ 2014

കരുണാകരന്‍, സി. (1917 - 99)

സി. കരുണാകരന്‍

പ്രശസ്‌ത ഭൂവിജ്ഞാനി. തലശ്ശേരിയില്‍ ചെറുവാരി ശങ്കുണ്ണിയുടെ പുത്രനായി 1917 മേയ്‌ 6നു ജനിച്ചു. ബനാറസ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ജിയോളജിയില്‍ ഉന്നത ബിരുദം നേടിയ ഇദ്ദേഹം രണ്ടു വര്‍ഷം ധാതുപര്യവേക്ഷണത്തിലും തുടര്‍ന്ന്‌ അധ്യാപകവൃത്തിയിലും ഏര്‍പ്പെട്ടു. ആന്ധ്രാ സര്‍വകലാശാലയിലെ ജിയോളജി വിഭാഗത്തിന്റെ സ്ഥാപനത്തിന്‌ നേതൃത്വം നല്‌കിയത്‌ ഇദ്ദേഹമാണ്‌.

1948ല്‍ ജിയോളജിക്കല്‍ സര്‍വേ ഒഫ്‌ ഇന്ത്യയില്‍ ഉദ്യോഗം ലഭിച്ച ഇദ്ദേഹം പടിപടിയായുയര്‍ന്ന്‌ 1974ല്‍ പ്രസ്‌തുത സ്ഥാപനത്തിന്റെ ഡയറക്ടര്‍ ജനറല്‍ ആയിത്തീര്‍ന്നു. ഈ പദവിയില്‍ നിന്ന്‌ വിരമിച്ചതോടെ എണ്ണപ്രകൃതി വാതകക്കമ്മിഷ (O N G C)ന്റെ വിദഗ്‌ധോപദേഷ്ടാവായി. 1977ല്‍ കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാങ്കേതികാംഗമായി. ഭൂവിജ്ഞാന ഗവേഷണങ്ങള്‍ക്കായി 1978ല്‍ കേരളാഗവണ്‍മെന്റ്‌ സ്ഥാപിച്ച "സെന്റര്‍ ഫോര്‍ എര്‍ത്ത്‌ സയന്‍സ്‌ സ്റ്റഡീസ്‌'ന്റെ പ്രഥമ ഡയറക്ടറായിരുന്നു ഇദ്ദേഹം. ഐക്യരാഷ്‌ട്രസഭയുടെ സാങ്കേതിക സഹകരണപദ്ധതിയില്‍ ഉള്‍പ്പെട്ട "കേരളാ ധാതുപര്യവേക്ഷണ വികസന പദ്ധതി' (Kerala Mineral Exploration and Development Project - K M E D P) യുടെ നിയന്ത്രണവും ഇദ്ദേഹത്തെയാണ്‌ ഏല്‌പിച്ചത്‌.

ദേശീയവും അന്തര്‍ദേശീയവുമായ പല ശാസ്‌ത്രഗവേഷണസമിതികളിലും അംഗമായിരുന്ന ഇദ്ദേഹം ധാരാളം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലേക്ക്‌ വിവിധ ശാസ്‌ത്ര വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു അന്വേഷണസംഘത്തെ ഇദ്ദേഹം 1965ല്‍ നയിക്കുകയുണ്ടായി. ഈ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ തെക്കേയറ്റം കന്യാകുമാരിയല്ല, മറിച്ച്‌ പിഗ്മാലിയന്‍ പോയിന്റാ (Pygmalian point) ണെന്ന്‌ (ഇപ്പോഴത്തെ ഇന്ദിരാഗാന്ധി പോയിന്റ്‌) ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്‌. പര്യവേക്ഷണപര്യടന സാമര്‍ഥ്യത്തെ പുരസ്‌കരിച്ച്‌ വിഖ്യാതമായ "എക്‌സ്‌പ്ലോറേഴ്‌സ്‌ ക്ലബ്‌' ഇദ്ദേഹത്തിന്‌ അംഗത്വം നല്‌കി ആദരിച്ചു. ഹിമാലയജേതാവായ ടെന്‍സിങ്ങിനു‌ശേഷം ഈ സമിതിയില്‍ അംഗത്വം നല്‌കപ്പെട്ട ഏക ഏഷ്യാക്കാരനാണ്‌ പ്രാഫ. കരുണാകരന്‍. സിക്കിമിലെ സേമു (zemu) ഹിമാനിയിലേക്ക്‌ ഇദ്ദേഹം നയിച്ച ശാസ്‌ത്രപര്യവേക്ഷണത്തിലാണ്‌ ഇന്ത്യയിലാദ്യമായി മഞ്ഞു കട്ടികളുടെ ഘനം കണക്കാക്കാന്‍ ഭൂഭൗതിക പ്രവിധികള്‍ ഉപയോഗിച്ചത്‌. ഇന്ത്യാ ഉപദ്വീപിലെ ധാതുസമ്പത്ത്‌ കണ്ടെത്തുന്നതിനും ഭൂവിജ്ഞാനീയ സംരചന തുടങ്ങിയവയെ സംബന്ധിച്ച അറിവുകള്‍ വര്‍ധിപ്പിക്കുന്നതിനും പ്രൊഫ. കരുണാകരന്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്‌. ഭൂവിജ്ഞാന ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള പല ശാസ്‌ത്ര സമിതികളുടെയും സ്ഥാപകനേതാവാണ്‌ പ്രാഫ. കരുണാകരന്‍. 1999 മെയ്‌ 29ന്‌ ഇദ്ദേഹം അന്തരിച്ചു.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍