This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കനഗാവ കരാര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കനഗാവ കരാര്‍ == == Kanagawa Agreement == ജപ്പാഌമായി വാണിജ്യബന്ധത്തിലേര്‍പ...) |
Mksol (സംവാദം | സംഭാവനകള്‍) (→Kanagawa Agreement) |
||
വരി 5: | വരി 5: | ||
== Kanagawa Agreement == | == Kanagawa Agreement == | ||
- | + | ജപ്പാനുമായി വാണിജ്യബന്ധത്തിലേര്‍പ്പെടുന്നതിന് യു.എസ്. ഉണ്ടാക്കിയ കരാര്‍. യു.എസ്. നാവിക നേതാവായ പെറി (1794 1858)യുടെ ശ്രമഫലമായാണ് ജപ്പാനിലെ കനഗാവയില്‍ വച്ച് 1854 മാ. 31ന് ഈ കരാര്‍ ഉണ്ടാക്കിയത്. ഇത് ജപ്പാന്റെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. അന്നുവരെ പാശ്ചാത്യലോകവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ജപ്പാന്‍ ഈ കരാര്‍മൂലം വളരെ വിശാലമായ മണ്ഡലവുമായി സമ്പര്‍ക്കം പുലര്‍ത്തിത്തുടങ്ങി. ജപ്പാനിലെ ഹാകൊഡ തെ, ഷിമുദ എന്നീ തുറമുഖങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്കായി പ്രസ്‌തുത കരാര്‍ പ്രകാരം യു.എസ്സിനു തുറന്നുകൊടുത്തു. അതിനെത്തുടര്‍ന്ന് അടുത്ത 18 മാസങ്ങള്‍ക്കുള്ളില്‍ ബ്രിട്ടന്‍, റഷ്യ, ഹോളണ്ട് എന്നീ രാജ്യങ്ങളുമായി ജപ്പാന്‍ അതേ രീതിയില്‍ വാണിജ്യക്കരാറുകള്‍ ഉണ്ടാക്കി. |
Current revision as of 06:11, 1 ഓഗസ്റ്റ് 2014
കനഗാവ കരാര്‍
Kanagawa Agreement
ജപ്പാനുമായി വാണിജ്യബന്ധത്തിലേര്‍പ്പെടുന്നതിന് യു.എസ്. ഉണ്ടാക്കിയ കരാര്‍. യു.എസ്. നാവിക നേതാവായ പെറി (1794 1858)യുടെ ശ്രമഫലമായാണ് ജപ്പാനിലെ കനഗാവയില്‍ വച്ച് 1854 മാ. 31ന് ഈ കരാര്‍ ഉണ്ടാക്കിയത്. ഇത് ജപ്പാന്റെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. അന്നുവരെ പാശ്ചാത്യലോകവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ജപ്പാന്‍ ഈ കരാര്‍മൂലം വളരെ വിശാലമായ മണ്ഡലവുമായി സമ്പര്‍ക്കം പുലര്‍ത്തിത്തുടങ്ങി. ജപ്പാനിലെ ഹാകൊഡ തെ, ഷിമുദ എന്നീ തുറമുഖങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്കായി പ്രസ്‌തുത കരാര്‍ പ്രകാരം യു.എസ്സിനു തുറന്നുകൊടുത്തു. അതിനെത്തുടര്‍ന്ന് അടുത്ത 18 മാസങ്ങള്‍ക്കുള്ളില്‍ ബ്രിട്ടന്‍, റഷ്യ, ഹോളണ്ട് എന്നീ രാജ്യങ്ങളുമായി ജപ്പാന്‍ അതേ രീതിയില്‍ വാണിജ്യക്കരാറുകള്‍ ഉണ്ടാക്കി.