This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിമുത്തുസ്രാവ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(White cheek shark)
(White cheek shark)
 
വരി 6: വരി 6:
കീഴണയിലും മേലണയിലും പല്ലുകള്‍ കാണാം: മുകളില്‍ 25ഉം താഴെ 26ഉം. ദന്തുരമായ പല്ലുകള്‍ ചരിഞ്ഞാണ്‌ മോണയില്‍ കാണപ്പെടുന്നത്‌. കരിമുത്തുസ്രാവിന്റെ ഭുജപത്രം ആദ്യത്തെ പൃഷ്‌ഠപത്രം തുടങ്ങുന്ന ഭാഗത്തിന്റെ പിന്‍വക്കുവരെ എത്തുന്നു. ഈ ഭുജപത്രത്തിന്റെ പുറകറ്റത്തെ വക്ക്‌ കുറച്ചു നതമധ്യമായിരിക്കും. രണ്ടാം പൃഷ്‌ഠപത്രം ഗുദപത്രത്തെക്കാള്‍ അല്‌പം ചെറുതാണ്‌. പത്രങ്ങള്‍ക്കു പൊതുവേ ചാരനിറമാണ്‌; പുറത്തെ വക്കുകള്‍ വെള്ളയും. രണ്ടാം പൃഷ്‌ഠപത്രത്തില്‍മാത്രം മുകളിലത്തെ മൂന്നില്‍ രണ്ടു ഭാഗവും കറുപ്പാണ്‌. വിവിധയിനം മത്തികളും അതുപോലെയുള്ള മറ്റു ചെറുമത്സ്യങ്ങളുമാണ്‌ മറ്റെല്ലാ സ്രാവുകളെയും പോലെ ഇവയുടെയും ആഹാരം. പൊതുവേ ഇവ ജരായുജങ്ങളാണ്‌.

-
രണ്ടു മീറ്ററിലേറെ നീളം വയ്‌ക്കുന്ന ഈയിനം ഇന്ത്യ-ാ സമുദ്രം മുതല്‍ മലയ ഉപദ്വീപുവരെ കാണപ്പെടുന്നു. കേരളത്തിലെ മലബാര്‍ തീരങ്ങളില്‍ ഇവ സമൃദ്ധമാണ്‌.
+
രണ്ടു മീറ്ററിലേറെ നീളം വയ്‌ക്കുന്ന ഈയിനം ഇന്ത്യാ സമുദ്രം മുതല്‍ മലയ ഉപദ്വീപുവരെ കാണപ്പെടുന്നു. കേരളത്തിലെ മലബാര്‍ തീരങ്ങളില്‍ ഇവ സമൃദ്ധമാണ്‌.

Current revision as of 05:26, 1 ഓഗസ്റ്റ്‌ 2014

കരിമുത്തുസ്രാവ്‌

White cheek shark

കരിമുത്തുസ്രാവ്‌

ഇന്ത്യയുടെ തീരങ്ങളില്‍ സമൃദ്ധമായി കണ്ടുവരുന്ന ഒരിനം സ്രാവ്‌. ശാ.നാ.: കാര്‍കാറിയാസ്‌ ഡിസൂമിറി (Carcharias dussumieri). പൊതുവില്‍ ചാരനിറമോ മങ്ങിയ തവിട്ടുനിറമോ ഉള്ള ഈ മത്സ്യത്തിന്‌ വണ്ണം അധികമുണ്ടാവില്ല. താരതമ്യേന നീളം കൂടിയ "മോന്ത' (snout) ഇതിന്റെ പ്രത്യേകതയാണ്‌. മോന്തയുടെ വായ്‌ക്കു മുന്നിലുള്ള ഭാഗത്തെ നീളം വായുടെ വീതിയെക്കാള്‍ കുറച്ചു കൂടുതലായിരിക്കും. ഒന്നാം ശകുലരന്ധ്രത്തില്‍ നിന്ന്‌ കണ്ണിലേക്കുള്ള നീളത്തിനു‌ തുല്യമാണിത്‌. ശകുലരന്ധ്രങ്ങള്‍ താരതമ്യേന വികസിച്ചവയാണ്‌. നാസാരന്ധ്രങ്ങള്‍ വായുടെ വളരെ അടുത്തായി സ്ഥിതി ചെയ്യുന്നു.

കീഴണയിലും മേലണയിലും പല്ലുകള്‍ കാണാം: മുകളില്‍ 25ഉം താഴെ 26ഉം. ദന്തുരമായ പല്ലുകള്‍ ചരിഞ്ഞാണ്‌ മോണയില്‍ കാണപ്പെടുന്നത്‌. കരിമുത്തുസ്രാവിന്റെ ഭുജപത്രം ആദ്യത്തെ പൃഷ്‌ഠപത്രം തുടങ്ങുന്ന ഭാഗത്തിന്റെ പിന്‍വക്കുവരെ എത്തുന്നു. ഈ ഭുജപത്രത്തിന്റെ പുറകറ്റത്തെ വക്ക്‌ കുറച്ചു നതമധ്യമായിരിക്കും. രണ്ടാം പൃഷ്‌ഠപത്രം ഗുദപത്രത്തെക്കാള്‍ അല്‌പം ചെറുതാണ്‌. പത്രങ്ങള്‍ക്കു പൊതുവേ ചാരനിറമാണ്‌; പുറത്തെ വക്കുകള്‍ വെള്ളയും. രണ്ടാം പൃഷ്‌ഠപത്രത്തില്‍മാത്രം മുകളിലത്തെ മൂന്നില്‍ രണ്ടു ഭാഗവും കറുപ്പാണ്‌. വിവിധയിനം മത്തികളും അതുപോലെയുള്ള മറ്റു ചെറുമത്സ്യങ്ങളുമാണ്‌ മറ്റെല്ലാ സ്രാവുകളെയും പോലെ ഇവയുടെയും ആഹാരം. പൊതുവേ ഇവ ജരായുജങ്ങളാണ്‌.

രണ്ടു മീറ്ററിലേറെ നീളം വയ്‌ക്കുന്ന ഈയിനം ഇന്ത്യാ സമുദ്രം മുതല്‍ മലയ ഉപദ്വീപുവരെ കാണപ്പെടുന്നു. കേരളത്തിലെ മലബാര്‍ തീരങ്ങളില്‍ ഇവ സമൃദ്ധമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍