This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്‍മഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കണ്‍മഷി == നേത്രസൗന്ദര്യം വര്‍ധിപ്പിക്കാന്‍ വേണ്ടി കണ്ണില്...)
(കണ്‍മഷി)
 
വരി 11: വരി 11:
എന്നിങ്ങനെ വടക്കന്‍പാട്ടില്‍ കാണുന്ന ഉണ്ണിയാര്‍ച്ചയുടെ ചമയവര്‍ണനയും അംഗച്ചമയത്തില്‍ കണ്‍മഷിക്കുള്ള പ്രാധാന്യം വെളിപ്പെടുത്തുന്നു.

-
തയ്യാറാക്കുന്ന രീതി. ദേശവും കാലവും അഌസരിച്ച്‌ കണ്‍മഷി ഉണ്ടാക്കുന്ന രീതികളും വ്യത്യസ്‌തങ്ങളാണ്‌. ബദാം കത്തിച്ചു കിട്ടുന്ന കരിയില്‍ പശ ചേര്‍ത്താണ്‌ ഈജിപ്‌തുകാര്‍ കണ്‍മഷി ഉണ്ടാക്കിയിരുന്നത്‌. നാരങ്ങാനീര്‌, കേരളത്തില്‍ വെറ്റിലച്ചാറ്‌ എന്നിവയില്‍ മുക്കി ഉണക്കിയ തിരിശ്ശീല തിരിയാക്കി ആവണക്കെണ്ണയിലോ നല്ലെണ്ണയിലോ നനച്ച്‌ കത്തിക്കുമ്പോള്‍ കിട്ടുന്ന പുക മണ്‍പിഞ്ഞാണത്തില്‍ തട്ടിച്ച്‌, അതു ചുരണ്ടിയെടുത്തു നെയ്യില്‍ ചാലിച്ച്‌ പച്ചക്കര്‍പ്പൂരവുമായി യോജിപ്പിച്ചാണ്‌ കണ്‍മഷി ഉണ്ടാക്കുന്നത്‌. കണ്‍മഷി ഉണ്ടാക്കുന്ന രീതി സുശ്രുതസംഹിതയില്‍ വിവരിച്ചിട്ടുണ്ട്‌.   
+
തയ്യാറാക്കുന്ന രീതി. ദേശവും കാലവും അനുസരിച്ച്‌ കണ്‍മഷി ഉണ്ടാക്കുന്ന രീതികളും വ്യത്യസ്‌തങ്ങളാണ്‌. ബദാം കത്തിച്ചു കിട്ടുന്ന കരിയില്‍ പശ ചേര്‍ത്താണ്‌ ഈജിപ്‌തുകാര്‍ കണ്‍മഷി ഉണ്ടാക്കിയിരുന്നത്‌. നാരങ്ങാനീര്‌, കേരളത്തില്‍ വെറ്റിലച്ചാറ്‌ എന്നിവയില്‍ മുക്കി ഉണക്കിയ തിരിശ്ശീല തിരിയാക്കി ആവണക്കെണ്ണയിലോ നല്ലെണ്ണയിലോ നനച്ച്‌ കത്തിക്കുമ്പോള്‍ കിട്ടുന്ന പുക മണ്‍പിഞ്ഞാണത്തില്‍ തട്ടിച്ച്‌, അതു ചുരണ്ടിയെടുത്തു നെയ്യില്‍ ചാലിച്ച്‌ പച്ചക്കര്‍പ്പൂരവുമായി യോജിപ്പിച്ചാണ്‌ കണ്‍മഷി ഉണ്ടാക്കുന്നത്‌. കണ്‍മഷി ഉണ്ടാക്കുന്ന രീതി സുശ്രുതസംഹിതയില്‍ വിവരിച്ചിട്ടുണ്ട്‌.   
സൗവീരാഞ്‌ജനം, രസാഞ്‌ജനം, സ്രാതാഞ്‌ജനം, പുഷ്‌പാഞ്‌ജനം, നീലാഞ്‌ജനം എന്നിങ്ങനെ അഞ്ച്‌ തരം കണ്‍മഷിയെപ്പറ്റി ആയുര്‍വേദം വിവരിക്കുന്നുണ്ട്‌. എന്നാല്‍ കാളികാപുരാണം എന്ന ഗ്രന്ഥത്തില്‍ ഇത്‌ ആറ്‌ വിധത്തിലുണ്ടെന്നു പറയുന്നു: സൗവീരം, മയൂരം, ദാര്‍വികാ, മേഘനീലം, ജാംബലം, തുത്ഥം. നേത്രരോഗചികിത്സയ്‌ക്കും നേത്രസുഖത്തിഌം കണ്‍മഷി ഉപയുക്തമാക്കുന്നു. ശാസ്‌ത്രീയമായ രീതിയില്‍ കണ്‍മഷിയുണ്ടാക്കല്‍ ഇന്നൊരു വ്യവസായമായി ഉയര്‍ന്നിട്ടുണ്ട്‌. ഇന്ന്‌ കണ്‍മഷിക്കു പകരം ഐബ്രാപെന്‍സില്‍, ഐ ലൈനര്‍, മസ്‌കാരാ എന്നിവയാണ്‌ കൂടുതലായി ഉപയോഗപ്പെടുത്തിവരുന്നത്‌. നോ: അംഗരാഗങ്ങള്‍; അംഗസംസ്‌കാരം

Current revision as of 09:30, 31 ജൂലൈ 2014

കണ്‍മഷി

നേത്രസൗന്ദര്യം വര്‍ധിപ്പിക്കാന്‍ വേണ്ടി കണ്ണില്‍ എഴുതാന്‍ ഉപയോഗിക്കുന്ന മഷി. ഭാരതം, ഈജിപ്‌ത്‌, സുമേറിയ, പുരാതന ഗ്രീസ്‌, അറബിരാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ അതിപുരാതനകാലം മുതല്‍ക്കേ കണ്‍മഷി ഉപയോഗിച്ചിരുന്നു. ഈജിപ്‌തിലെ ചുവര്‍ച്ചിത്രങ്ങളില്‍ കാണുന്ന സ്‌ത്രീപുരുഷരൂപങ്ങളെല്ലാം തന്നെ നീട്ടി വാലിട്ടെഴുതിയ കണ്ണുകളുള്ളവയാണ്‌. ആദ്യകാലങ്ങളില്‍ സ്‌ത്രീയും പുരുഷഌം കണ്ണെഴുതിയിരുന്നെങ്കിലും ഇന്നു പൊതുവേ സ്‌ത്രീകളാണ്‌ പ്രധാനമായും കണ്‍മഷി ഉപയോഗിക്കുന്നത്‌. എന്നാല്‍, അറബിരാജ്യങ്ങളില്‍ ഇന്നും പഴയ രീതിതന്നെ തുടരുന്നു; അവര്‍ കണ്‍മഷിയായി സുറുമ ഉപയോഗിക്കുന്നു. കൊച്ചുകുട്ടികളുടെ കാര്യത്തില്‍ ഹിന്ദുക്കളും സ്‌ത്രീപുരുഷവ്യത്യാസം നോക്കാറില്ല.

"വാലിട്ടു കണ്ണെഴുതിച്ചു പിന്നെ'
എന്നു ശ്രീകൃഷ്‌ണനെ അണിയിക്കുന്നതിന്റെ വര്‍ണനയും
"അഞ്‌ജനം കൊണ്ടവള്‍ കണ്ണെഴുതി
കുങ്കുമം കൊണ്ടവള്‍ പൊട്ടുകുത്തി'
 
എന്നിങ്ങനെ വടക്കന്‍പാട്ടില്‍ കാണുന്ന ഉണ്ണിയാര്‍ച്ചയുടെ ചമയവര്‍ണനയും അംഗച്ചമയത്തില്‍ കണ്‍മഷിക്കുള്ള പ്രാധാന്യം വെളിപ്പെടുത്തുന്നു.

തയ്യാറാക്കുന്ന രീതി. ദേശവും കാലവും അനുസരിച്ച്‌ കണ്‍മഷി ഉണ്ടാക്കുന്ന രീതികളും വ്യത്യസ്‌തങ്ങളാണ്‌. ബദാം കത്തിച്ചു കിട്ടുന്ന കരിയില്‍ പശ ചേര്‍ത്താണ്‌ ഈജിപ്‌തുകാര്‍ കണ്‍മഷി ഉണ്ടാക്കിയിരുന്നത്‌. നാരങ്ങാനീര്‌, കേരളത്തില്‍ വെറ്റിലച്ചാറ്‌ എന്നിവയില്‍ മുക്കി ഉണക്കിയ തിരിശ്ശീല തിരിയാക്കി ആവണക്കെണ്ണയിലോ നല്ലെണ്ണയിലോ നനച്ച്‌ കത്തിക്കുമ്പോള്‍ കിട്ടുന്ന പുക മണ്‍പിഞ്ഞാണത്തില്‍ തട്ടിച്ച്‌, അതു ചുരണ്ടിയെടുത്തു നെയ്യില്‍ ചാലിച്ച്‌ പച്ചക്കര്‍പ്പൂരവുമായി യോജിപ്പിച്ചാണ്‌ കണ്‍മഷി ഉണ്ടാക്കുന്നത്‌. കണ്‍മഷി ഉണ്ടാക്കുന്ന രീതി സുശ്രുതസംഹിതയില്‍ വിവരിച്ചിട്ടുണ്ട്‌.

സൗവീരാഞ്‌ജനം, രസാഞ്‌ജനം, സ്രാതാഞ്‌ജനം, പുഷ്‌പാഞ്‌ജനം, നീലാഞ്‌ജനം എന്നിങ്ങനെ അഞ്ച്‌ തരം കണ്‍മഷിയെപ്പറ്റി ആയുര്‍വേദം വിവരിക്കുന്നുണ്ട്‌. എന്നാല്‍ കാളികാപുരാണം എന്ന ഗ്രന്ഥത്തില്‍ ഇത്‌ ആറ്‌ വിധത്തിലുണ്ടെന്നു പറയുന്നു: സൗവീരം, മയൂരം, ദാര്‍വികാ, മേഘനീലം, ജാംബലം, തുത്ഥം. നേത്രരോഗചികിത്സയ്‌ക്കും നേത്രസുഖത്തിഌം കണ്‍മഷി ഉപയുക്തമാക്കുന്നു. ശാസ്‌ത്രീയമായ രീതിയില്‍ കണ്‍മഷിയുണ്ടാക്കല്‍ ഇന്നൊരു വ്യവസായമായി ഉയര്‍ന്നിട്ടുണ്ട്‌. ഇന്ന്‌ കണ്‍മഷിക്കു പകരം ഐബ്രാപെന്‍സില്‍, ഐ ലൈനര്‍, മസ്‌കാരാ എന്നിവയാണ്‌ കൂടുതലായി ഉപയോഗപ്പെടുത്തിവരുന്നത്‌. നോ: അംഗരാഗങ്ങള്‍; അംഗസംസ്‌കാരം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%A3%E0%B5%8D%E2%80%8D%E0%B4%AE%E0%B4%B7%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍