This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണിയന്‍ പൂംകുന്‌റന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കണിയന്‍ പൂംകുന്‌റന്‍ == സംഘകാലകവി. മൂന്നാം തമിഴ്‌സംഘത്തില്...)
(കണിയന്‍ പൂംകുന്‌റന്‍)
 
വരി 2: വരി 2:
== കണിയന്‍ പൂംകുന്‌റന്‍ ==
== കണിയന്‍ പൂംകുന്‌റന്‍ ==
-
സംഘകാലകവി. മൂന്നാം തമിഴ്‌സംഘത്തില്‍പ്പെട്ട ഇദ്ദേഹത്തിന്റെ കാലഘട്ടം  2-ാം ശ.മാണെന്നു കരുതപ്പെടുന്നു. പേരുകൊണ്ട്‌ ഇദ്ദേഹം ഒരു ജ്യൗതിഷികനായിരുന്നു എന്ന്‌ അഌമാനിക്കാം. പൂംകുന്‌റം എന്ന നാട്ടിലെ കണിയന്‍  ജ്യോത്‌സ്യന്‍ എന്നാണ്‌ പ്രസ്‌തുതനാമധേയത്തിന്‌ അര്‍ഥം. ഇദ്ദേഹത്തിന്റെ രണ്ടു കൃതികളേ കിട്ടിയിട്ടുള്ളൂ. ഒന്നു പുറം കൃതികളിലും (നമ്പര്‍ 192) മറ്റൊന്ന്‌ നറ്റിണയിലും (നമ്പര്‍ 229) ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു. അധികം കവിതകള്‍ രചിച്ചിട്ടില്ലെങ്കിലും,  തലമുറകളിലൂടെ കണിയന്‍ പൂംകുന്‌റന്റെ പ്രശസ്‌തി നിലനില്‌ക്കുന്നു.
+
സംഘകാലകവി. മൂന്നാം തമിഴ്‌സംഘത്തില്‍പ്പെട്ട ഇദ്ദേഹത്തിന്റെ കാലഘട്ടം  2-ാം ശ.മാണെന്നു കരുതപ്പെടുന്നു. പേരുകൊണ്ട്‌ ഇദ്ദേഹം ഒരു ജ്യൗതിഷികനായിരുന്നു എന്ന്‌ അനുമാനിക്കാം. പൂംകുന്‌റം എന്ന നാട്ടിലെ കണിയന്‍  ജ്യോത്‌സ്യന്‍ എന്നാണ്‌ പ്രസ്‌തുതനാമധേയത്തിന്‌ അര്‍ഥം. ഇദ്ദേഹത്തിന്റെ രണ്ടു കൃതികളേ കിട്ടിയിട്ടുള്ളൂ. ഒന്നു പുറം കൃതികളിലും (നമ്പര്‍ 192) മറ്റൊന്ന്‌ നറ്റിണയിലും (നമ്പര്‍ 229) ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു. അധികം കവിതകള്‍ രചിച്ചിട്ടില്ലെങ്കിലും,  തലമുറകളിലൂടെ കണിയന്‍ പൂംകുന്‌റന്റെ പ്രശസ്‌തി നിലനില്‌ക്കുന്നു.
-
"യാതും ഊരേ യാവരും കേളിര്‍' (എനിക്ക്‌ എല്ലാം സ്വന്തനാടാണ്‌; എല്ലാവരും സ്വന്തക്കാരും) എന്ന പുറനാനൂറിലെ (പൊരുണ്‍മൊഴിക്കാഞ്ചി) പാട്ടാണ്‌ കണിയന്‍ പൂംകുന്‌റന്‌ ഇത്രയധികം പ്രശസ്‌തി നേടിക്കൊടുത്തത്‌. മഌഷ്യഌണ്ടാകുന്ന "ഉയര്‍ച്ച താഴ്‌ചകള്‍' വിധിയെ ആശ്രയിച്ചിരിക്കുന്നു എന്നാണ്‌ ഇദ്ദേഹത്തിന്റെ അഭിപ്രായം. അതിന്‌ മറ്റുള്ളവരെ പഴിചാരുന്നതു ശരിയല്ല; മുജ്ജന്മത്തിലെ അവനവന്‍െറ പ്രവൃത്തികളായിരിക്കും ആധാരം. അജ്ഞാതമായ ശക്തിയാല്‍ നയിക്കപ്പെടുന്ന ഒരു തോണിയുടെ നിസ്‌സഹായാവസ്ഥയാണ്‌ മഌഷ്യജീവിതത്തിഌള്ളത്‌. അതുകൊണ്ട്‌ ഉത്‌കൃഷ്‌ടനായ ഒരാളെ പുകഴ്‌ത്തുന്നതിലോ അപകൃഷ്‌ടനായ ഒരാളെ ഇകഴ്‌ത്തുന്നതിലോ അര്‍ഥമില്ലെന്നാണ്‌ കവിയുടെ മതം. എല്ലാം ദൈവനിശ്‌ചയമഌസരിച്ചാണെന്ന ഒരു വിശ്വാസപ്രമാണമാണ്‌ കണിയന്‍ പൂംകുന്‌റന്‍െറ കൃതികളില്‍ നിഴലിക്കുന്ന തത്ത്വശാസ്‌ത്രം. നോ: പുറനാനൂറ്‌; സംഘംകൃതികള്‍
+
"യാതും ഊരേ യാവരും കേളിര്‍' (എനിക്ക്‌ എല്ലാം സ്വന്തനാടാണ്‌; എല്ലാവരും സ്വന്തക്കാരും) എന്ന പുറനാനൂറിലെ (പൊരുണ്‍മൊഴിക്കാഞ്ചി) പാട്ടാണ്‌ കണിയന്‍ പൂംകുന്‌റന്‌ ഇത്രയധികം പ്രശസ്‌തി നേടിക്കൊടുത്തത്‌. മനുഷ്യനുണ്ടാകുന്ന "ഉയര്‍ച്ച താഴ്‌ചകള്‍' വിധിയെ ആശ്രയിച്ചിരിക്കുന്നു എന്നാണ്‌ ഇദ്ദേഹത്തിന്റെ അഭിപ്രായം. അതിന്‌ മറ്റുള്ളവരെ പഴിചാരുന്നതു ശരിയല്ല; മുജ്ജന്മത്തിലെ അവനവന്‍െറ പ്രവൃത്തികളായിരിക്കും ആധാരം. അജ്ഞാതമായ ശക്തിയാല്‍ നയിക്കപ്പെടുന്ന ഒരു തോണിയുടെ നിസ്‌സഹായാവസ്ഥയാണ്‌ മനുഷ്യജീവിതത്തിനുള്ളത്‌. അതുകൊണ്ട്‌ ഉത്‌കൃഷ്‌ടനായ ഒരാളെ പുകഴ്‌ത്തുന്നതിലോ അപകൃഷ്‌ടനായ ഒരാളെ ഇകഴ്‌ത്തുന്നതിലോ അര്‍ഥമില്ലെന്നാണ്‌ കവിയുടെ മതം. എല്ലാം ദൈവനിശ്‌ചയമനുസരിച്ചാണെന്ന ഒരു വിശ്വാസപ്രമാണമാണ്‌ കണിയന്‍ പൂംകുന്‌റന്‍െറ കൃതികളില്‍ നിഴലിക്കുന്ന തത്ത്വശാസ്‌ത്രം. നോ: പുറനാനൂറ്‌; സംഘംകൃതികള്‍
(പ്രാഫ. സി. യേശുദാസന്‍)
(പ്രാഫ. സി. യേശുദാസന്‍)

Current revision as of 06:02, 31 ജൂലൈ 2014

കണിയന്‍ പൂംകുന്‌റന്‍

സംഘകാലകവി. മൂന്നാം തമിഴ്‌സംഘത്തില്‍പ്പെട്ട ഇദ്ദേഹത്തിന്റെ കാലഘട്ടം 2-ാം ശ.മാണെന്നു കരുതപ്പെടുന്നു. പേരുകൊണ്ട്‌ ഇദ്ദേഹം ഒരു ജ്യൗതിഷികനായിരുന്നു എന്ന്‌ അനുമാനിക്കാം. പൂംകുന്‌റം എന്ന നാട്ടിലെ കണിയന്‍ ജ്യോത്‌സ്യന്‍ എന്നാണ്‌ പ്രസ്‌തുതനാമധേയത്തിന്‌ അര്‍ഥം. ഇദ്ദേഹത്തിന്റെ രണ്ടു കൃതികളേ കിട്ടിയിട്ടുള്ളൂ. ഒന്നു പുറം കൃതികളിലും (നമ്പര്‍ 192) മറ്റൊന്ന്‌ നറ്റിണയിലും (നമ്പര്‍ 229) ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു. അധികം കവിതകള്‍ രചിച്ചിട്ടില്ലെങ്കിലും, തലമുറകളിലൂടെ കണിയന്‍ പൂംകുന്‌റന്റെ പ്രശസ്‌തി നിലനില്‌ക്കുന്നു.

"യാതും ഊരേ യാവരും കേളിര്‍' (എനിക്ക്‌ എല്ലാം സ്വന്തനാടാണ്‌; എല്ലാവരും സ്വന്തക്കാരും) എന്ന പുറനാനൂറിലെ (പൊരുണ്‍മൊഴിക്കാഞ്ചി) പാട്ടാണ്‌ കണിയന്‍ പൂംകുന്‌റന്‌ ഇത്രയധികം പ്രശസ്‌തി നേടിക്കൊടുത്തത്‌. മനുഷ്യനുണ്ടാകുന്ന "ഉയര്‍ച്ച താഴ്‌ചകള്‍' വിധിയെ ആശ്രയിച്ചിരിക്കുന്നു എന്നാണ്‌ ഇദ്ദേഹത്തിന്റെ അഭിപ്രായം. അതിന്‌ മറ്റുള്ളവരെ പഴിചാരുന്നതു ശരിയല്ല; മുജ്ജന്മത്തിലെ അവനവന്‍െറ പ്രവൃത്തികളായിരിക്കും ആധാരം. അജ്ഞാതമായ ശക്തിയാല്‍ നയിക്കപ്പെടുന്ന ഒരു തോണിയുടെ നിസ്‌സഹായാവസ്ഥയാണ്‌ മനുഷ്യജീവിതത്തിനുള്ളത്‌. അതുകൊണ്ട്‌ ഉത്‌കൃഷ്‌ടനായ ഒരാളെ പുകഴ്‌ത്തുന്നതിലോ അപകൃഷ്‌ടനായ ഒരാളെ ഇകഴ്‌ത്തുന്നതിലോ അര്‍ഥമില്ലെന്നാണ്‌ കവിയുടെ മതം. എല്ലാം ദൈവനിശ്‌ചയമനുസരിച്ചാണെന്ന ഒരു വിശ്വാസപ്രമാണമാണ്‌ കണിയന്‍ പൂംകുന്‌റന്‍െറ കൃതികളില്‍ നിഴലിക്കുന്ന തത്ത്വശാസ്‌ത്രം. നോ: പുറനാനൂറ്‌; സംഘംകൃതികള്‍

(പ്രാഫ. സി. യേശുദാസന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍