This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കമ്മുട്ടിമരയ്ക്കാര്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കമ്മുട്ടിമരയ്ക്കാര് == 20-ാം ശ.ത്തിന്റെ പൂര്‍വാര്‍ധത്തില്‍...) |
Mksol (സംവാദം | സംഭാവനകള്‍) (→കമ്മുട്ടിമരയ്ക്കാര്) |
||
വരി 6: | വരി 6: | ||
മുസ്ലിങ്ങളില്‍ സംസ്കൃതഭാഷ പഠിച്ചവര്‍ കുറവായിരുന്നു; സംസ്കൃതത്തില്‍ കവിത രചിക്കുന്നവര്‍ തുലോം വിരളവും. കമ്മുട്ടിമരയ്ക്കാര് സംസ്കൃതത്തില്‍ പാണ്ഡിത്യം നേടുകയും കവിത രചിക്കുകയും ചെയ്തു. സംസ്കൃതത്തില്‍ ഇദ്ദേഹം രചിച്ച കവിതകള്‍ ഒട്ടേറെയുണ്ടെങ്കിലും അവയില്‍ പ്രധാനം നഫീസത്തുമാല എന്ന കാവ്യമാണ്. | മുസ്ലിങ്ങളില്‍ സംസ്കൃതഭാഷ പഠിച്ചവര്‍ കുറവായിരുന്നു; സംസ്കൃതത്തില്‍ കവിത രചിക്കുന്നവര്‍ തുലോം വിരളവും. കമ്മുട്ടിമരയ്ക്കാര് സംസ്കൃതത്തില്‍ പാണ്ഡിത്യം നേടുകയും കവിത രചിക്കുകയും ചെയ്തു. സംസ്കൃതത്തില്‍ ഇദ്ദേഹം രചിച്ച കവിതകള്‍ ഒട്ടേറെയുണ്ടെങ്കിലും അവയില്‍ പ്രധാനം നഫീസത്തുമാല എന്ന കാവ്യമാണ്. | ||
- | കമ്മുട്ടിമരയ്ക്കാര് വേറെയും കവിതകള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്വര്ഗനഗര് എന്ന ഖണ്ഡകാവ്യം 1933ല്‍ പ്രസിദ്ധീകൃതമായി. പൊന്നുലകം ഇദ്ദേഹത്തിന്റെ മറ്റൊരു ഖണ്ഡകാവ്യമാണ്. ഇദ്ദേഹം രചിച്ച മഹാകാവ്യം ഹസ്സന് ഖിസ്സ അച്ചടിച്ചിട്ടില്ല. ഇവയ്ക്കു പുറമേ, "ബദര്‍', "ഉഹദ്', "ഹുനൈന്‍', "മലപ്പുറം ശുഹദാക്കള്‍', "കര്‍ബല ഹൂറുന്നിസ', " | + | കമ്മുട്ടിമരയ്ക്കാര് വേറെയും കവിതകള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്വര്ഗനഗര് എന്ന ഖണ്ഡകാവ്യം 1933ല്‍ പ്രസിദ്ധീകൃതമായി. പൊന്നുലകം ഇദ്ദേഹത്തിന്റെ മറ്റൊരു ഖണ്ഡകാവ്യമാണ്. ഇദ്ദേഹം രചിച്ച മഹാകാവ്യം ഹസ്സന് ഖിസ്സ അച്ചടിച്ചിട്ടില്ല. ഇവയ്ക്കു പുറമേ, "ബദര്‍', "ഉഹദ്', "ഹുനൈന്‍', "മലപ്പുറം ശുഹദാക്കള്‍', "കര്‍ബല ഹൂറുന്നിസ', "ഹുസനുല്‍ ജമാല്‍' മുതലായ അനേകം തിരുല്പുകളും ചിന്തുകളും ഖണ്ഡകാവ്യങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. |
(സി.എന്‍. അഹമ്മദ് മൗലവി) | (സി.എന്‍. അഹമ്മദ് മൗലവി) |
Current revision as of 04:49, 31 ജൂലൈ 2014
കമ്മുട്ടിമരയ്ക്കാര്
20-ാം ശ.ത്തിന്റെ പൂര്‍വാര്‍ധത്തില്‍ മലബാറില്‍ ജീവിച്ചിരുന്ന സംസ്കൃതപണ്ഡിതനായ ഒരു മുസ്ലിം കവി. പരപ്പനങ്ങാടിയില്‍ കുഞ്ഞാപ്പന്കുട്ടി നഹയുടെ പുത്രനായി ജനിച്ചു. ബാല്യത്തിലേതന്നെ സംസ്കൃതവും തമിഴും പഠിച്ചു. ചക്കിത്താന്റകത്ത് കുഞ്ഞാവ സാഹിബില്‍ നിന്നു മാപ്പിളപ്പാട്ടിന്റെ നിയമങ്ങള്‍ വശമാക്കിയ കമ്മുട്ടിമരയ്ക്കാര് മാപ്പിളപ്പാട്ടുകള്‍ക്ക് നൂതനമായ ഒരു സമ്പ്രദായവും ശൈലിയും ആവിഷ്കരിച്ചു.
മുസ്ലിങ്ങളില്‍ സംസ്കൃതഭാഷ പഠിച്ചവര്‍ കുറവായിരുന്നു; സംസ്കൃതത്തില്‍ കവിത രചിക്കുന്നവര്‍ തുലോം വിരളവും. കമ്മുട്ടിമരയ്ക്കാര് സംസ്കൃതത്തില്‍ പാണ്ഡിത്യം നേടുകയും കവിത രചിക്കുകയും ചെയ്തു. സംസ്കൃതത്തില്‍ ഇദ്ദേഹം രചിച്ച കവിതകള്‍ ഒട്ടേറെയുണ്ടെങ്കിലും അവയില്‍ പ്രധാനം നഫീസത്തുമാല എന്ന കാവ്യമാണ്.
കമ്മുട്ടിമരയ്ക്കാര് വേറെയും കവിതകള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്വര്ഗനഗര് എന്ന ഖണ്ഡകാവ്യം 1933ല്‍ പ്രസിദ്ധീകൃതമായി. പൊന്നുലകം ഇദ്ദേഹത്തിന്റെ മറ്റൊരു ഖണ്ഡകാവ്യമാണ്. ഇദ്ദേഹം രചിച്ച മഹാകാവ്യം ഹസ്സന് ഖിസ്സ അച്ചടിച്ചിട്ടില്ല. ഇവയ്ക്കു പുറമേ, "ബദര്‍', "ഉഹദ്', "ഹുനൈന്‍', "മലപ്പുറം ശുഹദാക്കള്‍', "കര്‍ബല ഹൂറുന്നിസ', "ഹുസനുല്‍ ജമാല്‍' മുതലായ അനേകം തിരുല്പുകളും ചിന്തുകളും ഖണ്ഡകാവ്യങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.
(സി.എന്‍. അഹമ്മദ് മൗലവി)