This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടല്ത്തടിയന് പാമ്പ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കടല്ത്തടിയന് പാമ്പ് == == Stoke's sea snake == കടല്പ്പാമ്പുകളില...) |
Mksol (സംവാദം | സംഭാവനകള്‍) (→Stoke's sea snake) |
||
വരി 9: | വരി 9: | ||
പെണ്‍പാമ്പിന് സു. ഒന്നരമീറ്റര്‍ നീളം വയ്ക്കുമ്പോഴേക്കും പ്രായപൂര്‍ത്തിയെത്തുന്നു. ആഗ.സെപ്. മാസങ്ങളിലാണ് "പ്രസവം' നടക്കുന്നത്. ഒരു തവണത്തെ പ്രസവത്തില്‍ ഒരു ഡസനോളം കുഞ്ഞുങ്ങളുണ്ടായിരിക്കും. ജനനസമയത്ത് കുഞ്ഞുങ്ങള്‍ക്ക് സു. 30 സെ.മീ. നീളം കാണും. | പെണ്‍പാമ്പിന് സു. ഒന്നരമീറ്റര്‍ നീളം വയ്ക്കുമ്പോഴേക്കും പ്രായപൂര്‍ത്തിയെത്തുന്നു. ആഗ.സെപ്. മാസങ്ങളിലാണ് "പ്രസവം' നടക്കുന്നത്. ഒരു തവണത്തെ പ്രസവത്തില്‍ ഒരു ഡസനോളം കുഞ്ഞുങ്ങളുണ്ടായിരിക്കും. ജനനസമയത്ത് കുഞ്ഞുങ്ങള്‍ക്ക് സു. 30 സെ.മീ. നീളം കാണും. | ||
- | മേല്‍ച്ചുണ്ടിന്റെ നാലും അഞ്ചും ഷീല്‍ഡുകള്‍ ഒരേപോലെ കണ്ണിനെ തൊടുന്നവയാണ് എന്നത് കടല്ത്തടിയന്പാമ്പിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന സവിശേഷതയാണ്. താടിയിലെ | + | മേല്‍ച്ചുണ്ടിന്റെ നാലും അഞ്ചും ഷീല്‍ഡുകള്‍ ഒരേപോലെ കണ്ണിനെ തൊടുന്നവയാണ് എന്നത് കടല്ത്തടിയന്പാമ്പിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന സവിശേഷതയാണ്. താടിയിലെ ഷീല്‍ഡിനു താഴെയായി കാണപ്പെടുന്ന ഉപജിഹ്വ ഷീല്‍ഡുകള്‍ ഇല്ല എന്നത് മറ്റൊരു പ്രത്യേകതയും. ഇതിന്റെ വിഷത്തിന്റെ ഗുണധര്‍മങ്ങള്‍ ഇനിയും പഠനവിധേയമായിട്ടില്ല. |
- | ദേശാടനസ്വഭാവം പ്രകടിപ്പിക്കുന്ന അപൂര്‍വം ചില പാമ്പുകളില്‍ ഒന്നാണ് കടല്ത്തടിയന് പാമ്പ്. | + | ദേശാടനസ്വഭാവം പ്രകടിപ്പിക്കുന്ന അപൂര്‍വം ചില പാമ്പുകളില്‍ ഒന്നാണ് കടല്ത്തടിയന് പാമ്പ്. ഋതുഭേദാനുസൃതമായ വ്യത്യാസങ്ങളാണ് ഈ സ്വഭാവത്തിനു കാരണം. സാധാരണനിലയില്‍ മലേഷ്യന്‍ കടലുകളില്‍ വിരളമായി മാത്രം കാണപ്പെടുന്ന കടല്ത്തടിയന്പാമ്പുകള്, ഒരിക്കല്‍ അവിടേക്കു കൂട്ടത്തോടെ ഒരു കുടിയേറ്റം നടത്തുകയുണ്ടായി. പത്തു ലക്ഷത്തോളം പാമ്പുകള്‍ ഇതിലുണ്ടായിരുന്നതായി പറയപ്പെടുന്നു. ഉദ്ദേശം 100 കി.മീ. നീളവും 3 മീ. വിസ്തൃതിയുമുള്ള "പാമ്പുനദി' എന്നാണ് ഇതിനെ ദൃക്സാക്ഷികള്‍ വിവരിച്ചിട്ടുള്ളതെന്ന് മസാച്ചുസെറ്റ്സിലെ "കംപാരറ്റിവ് സുവോളജി മ്യൂസിയ'ത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. |
Current revision as of 09:44, 30 ജൂലൈ 2014
കടല്ത്തടിയന് പാമ്പ്
Stoke's sea snake
കടല്‍പ്പാമ്പുകളില്‍ ഏറ്റവും വലുപ്പം കൂടിയ ഇനം. ശാ.നാ.: ആസ്റ്റ്രാഷ്യ സ്റ്റോകസൈ (Astrotia stokesii). വലിയ തലയും രണ്ടുമീറ്ററോളം നീളവുമുള്ള ഇതിനെ "കടലിലെ പെരുമ്പാമ്പ്' എന്നു വിളിക്കാവുന്നതാണ്. ശരീരത്തിന് മഞ്ഞയോ ചുവപ്പുകലര്‍ന്ന തവിട്ടുനിറമോ ഉണ്ടാകും. ശരീരത്തിലുടനീളം മിക്കവാറും പൂര്‍ണമായ കറുത്ത വളയങ്ങള്‍ കാണാം; പലപ്പോഴും ഈ വളയങ്ങള്‍ക്കിടയില്‍ നേര്‍ത്ത വരകളും. വളയങ്ങളുടെ എണ്ണം 24ഌം 36ഌം ഇടയ്ക്കാണ്. വാലിന് ശരീരത്തിന്റെ എട്ടിലൊന്നോളം വലുപ്പമേ ഉണ്ടാകൂ. മേലണയില്‍ രണ്ടുഭാഗത്തും, വിഷപ്പല്ലുകള്‍ക്കു പിന്നിലായി പല്ലുകള്‍ കാണുക സാധാരണമാണ്. കീഴണയില്‍ പതിനെട്ടോ പത്തൊമ്പതോ പല്ലുകളുണ്ടായിരിക്കും. പല്ലുകള്‍ കൂര്‍ത്തതാണ്.
പെണ്‍പാമ്പിന് സു. ഒന്നരമീറ്റര്‍ നീളം വയ്ക്കുമ്പോഴേക്കും പ്രായപൂര്‍ത്തിയെത്തുന്നു. ആഗ.സെപ്. മാസങ്ങളിലാണ് "പ്രസവം' നടക്കുന്നത്. ഒരു തവണത്തെ പ്രസവത്തില്‍ ഒരു ഡസനോളം കുഞ്ഞുങ്ങളുണ്ടായിരിക്കും. ജനനസമയത്ത് കുഞ്ഞുങ്ങള്‍ക്ക് സു. 30 സെ.മീ. നീളം കാണും.
മേല്‍ച്ചുണ്ടിന്റെ നാലും അഞ്ചും ഷീല്‍ഡുകള്‍ ഒരേപോലെ കണ്ണിനെ തൊടുന്നവയാണ് എന്നത് കടല്ത്തടിയന്പാമ്പിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന സവിശേഷതയാണ്. താടിയിലെ ഷീല്‍ഡിനു താഴെയായി കാണപ്പെടുന്ന ഉപജിഹ്വ ഷീല്‍ഡുകള്‍ ഇല്ല എന്നത് മറ്റൊരു പ്രത്യേകതയും. ഇതിന്റെ വിഷത്തിന്റെ ഗുണധര്‍മങ്ങള്‍ ഇനിയും പഠനവിധേയമായിട്ടില്ല.
ദേശാടനസ്വഭാവം പ്രകടിപ്പിക്കുന്ന അപൂര്‍വം ചില പാമ്പുകളില്‍ ഒന്നാണ് കടല്ത്തടിയന് പാമ്പ്. ഋതുഭേദാനുസൃതമായ വ്യത്യാസങ്ങളാണ് ഈ സ്വഭാവത്തിനു കാരണം. സാധാരണനിലയില്‍ മലേഷ്യന്‍ കടലുകളില്‍ വിരളമായി മാത്രം കാണപ്പെടുന്ന കടല്ത്തടിയന്പാമ്പുകള്, ഒരിക്കല്‍ അവിടേക്കു കൂട്ടത്തോടെ ഒരു കുടിയേറ്റം നടത്തുകയുണ്ടായി. പത്തു ലക്ഷത്തോളം പാമ്പുകള്‍ ഇതിലുണ്ടായിരുന്നതായി പറയപ്പെടുന്നു. ഉദ്ദേശം 100 കി.മീ. നീളവും 3 മീ. വിസ്തൃതിയുമുള്ള "പാമ്പുനദി' എന്നാണ് ഇതിനെ ദൃക്സാക്ഷികള്‍ വിവരിച്ചിട്ടുള്ളതെന്ന് മസാച്ചുസെറ്റ്സിലെ "കംപാരറ്റിവ് സുവോളജി മ്യൂസിയ'ത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.