This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടലുണ്ടി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കടലുണ്ടി == കോഴിക്കോടു ജില്ലയില്‍ കോഴിക്കോടു താലൂക്കില്പ്...) |
Mksol (സംവാദം | സംഭാവനകള്‍) (→കടലുണ്ടി) |
||
വരി 4: | വരി 4: | ||
കോഴിക്കോടു ജില്ലയില്‍ കോഴിക്കോടു താലൂക്കില്‍പ്പെട്ട ഒരു പഞ്ചായത്ത്. മലപ്പുറം ജില്ലയില്‍ ഉദ്ഭവിച്ച് ഒട്ടുമുക്കാലും ഇതേ ജില്ലയിലൂടെയും തുടര്‍ന്ന് കോഴിക്കോട് ജില്ലയിലൂടെയും ഒഴുകി അറബിക്കടലില്‍ പതിക്കുന്ന ഒരു നദിയും ഈ പേരിലറിയപ്പെടുന്നു. മൂന്നു ഭാഗത്തു പുഴകളും പടിഞ്ഞാറ് അറബിക്കടലും കൊണ്ടു ചുറ്റപ്പെട്ട ഒരു തുരുത്തിന്റെ പശ്ചിമാഗ്രത്താണ് കടലുണ്ടി പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കടലിലേക്ക് ഉന്തിനില്ക്കുന്നതിനാല് ഈ സ്ഥലത്തിന് കടലുണ്ടി എന്ന പേര് അന്വര്‍ഥമാണ്. പശ്ചിമതീരദേശ റെയില്‍പ്പാതയില്‍ കോഴിക്കോടിന് 15 കി.മീ. തെക്കായി കടലുണ്ടി റെയില്‍വേ സ്റ്റേഷന് സ്ഥിതിചെയ്യുന്നു. | കോഴിക്കോടു ജില്ലയില്‍ കോഴിക്കോടു താലൂക്കില്‍പ്പെട്ട ഒരു പഞ്ചായത്ത്. മലപ്പുറം ജില്ലയില്‍ ഉദ്ഭവിച്ച് ഒട്ടുമുക്കാലും ഇതേ ജില്ലയിലൂടെയും തുടര്‍ന്ന് കോഴിക്കോട് ജില്ലയിലൂടെയും ഒഴുകി അറബിക്കടലില്‍ പതിക്കുന്ന ഒരു നദിയും ഈ പേരിലറിയപ്പെടുന്നു. മൂന്നു ഭാഗത്തു പുഴകളും പടിഞ്ഞാറ് അറബിക്കടലും കൊണ്ടു ചുറ്റപ്പെട്ട ഒരു തുരുത്തിന്റെ പശ്ചിമാഗ്രത്താണ് കടലുണ്ടി പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കടലിലേക്ക് ഉന്തിനില്ക്കുന്നതിനാല് ഈ സ്ഥലത്തിന് കടലുണ്ടി എന്ന പേര് അന്വര്‍ഥമാണ്. പശ്ചിമതീരദേശ റെയില്‍പ്പാതയില്‍ കോഴിക്കോടിന് 15 കി.മീ. തെക്കായി കടലുണ്ടി റെയില്‍വേ സ്റ്റേഷന് സ്ഥിതിചെയ്യുന്നു. | ||
- | കൊടുങ്ങല്ലൂരിന് അഞ്ഞൂറ് "സ്റ്റേഡിയ' വടക്കു കടല്ക്കരയിലുള്ള "തിണ്ടിസ്' എന്ന അങ്ങാടിയെപ്പറ്റി പെരിപ്ലസ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവും ടോളമിയും പരാമര്‍ശിച്ചിട്ടുണ്ട്. തമിഴ് സാഹിത്യത്തില്‍ തൊണ്ടി എന്ന പേരിലാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. സംഘകാലകൃതികളില് | + | കൊടുങ്ങല്ലൂരിന് അഞ്ഞൂറ് "സ്റ്റേഡിയ' വടക്കു കടല്ക്കരയിലുള്ള "തിണ്ടിസ്' എന്ന അങ്ങാടിയെപ്പറ്റി പെരിപ്ലസ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവും ടോളമിയും പരാമര്‍ശിച്ചിട്ടുണ്ട്. തമിഴ് സാഹിത്യത്തില്‍ തൊണ്ടി എന്ന പേരിലാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. സംഘകാലകൃതികളില് പലതിനും "തൊണ്ടി'യെ വാനോളം പ്രകീര്‍ത്തിച്ചു കാണുന്നു. ചേരവംശരാജാക്കന്മാരുടെ ഒരു ശാഖ ഇവിടെ വസിച്ചിരുന്നു. ഗ്രീക്കിലെ "തിണ്ടിസ്'ഉം തമിഴിലെ "തൊണ്ടി'യും "കടലുണ്ടി'യാണോ അഥവാ പൊന്നാനി, പന്തലായനി എന്നീ ദേശങ്ങളില്‍ ഏതെങ്കിലുമാണോ എന്നു തീര്‍ത്തുപറയാന്‍ വേണ്ടുന്ന രേഖകള്‍ ലഭിച്ചിട്ടില്ല. |
- | കടലുണ്ടിക്ക് ഒരു കിലോമീറ്റര്‍ തെക്കായി അറബിക്കടലിലേക്ക് ഉന്തിനില്ക്കുന്ന സ്ഥലമായ ചാലിയം ഡച്ചുകാരുടെ ഒരു പ്രധാന സൈനിക പാളയമായിരുന്നു. പിന്നീട് സാമൂതിരി തകര്‍ത്തുകളഞ്ഞ ഡച്ചുകോട്ടയുടെ അവശിഷ്ടങ്ങള്‍ ഇവിടെ കാണപ്പെടുന്നു. മുന്‍കാലത്ത് ഒരു തുറമുഖമായിരുന്നുവെന്നും കരുതപ്പെടുന്ന ഈ ഭാഗത്ത് "കോട്ട ശാസ്താക്ഷേത്രം' എന്ന പ്രസിദ്ധിപെറ്റ ഒരു അമ്പലമുണ്ട്. | + | കടലുണ്ടിക്ക് ഒരു കിലോമീറ്റര്‍ തെക്കായി അറബിക്കടലിലേക്ക് ഉന്തിനില്ക്കുന്ന സ്ഥലമായ ചാലിയം ഡച്ചുകാരുടെ ഒരു പ്രധാന സൈനിക പാളയമായിരുന്നു. പിന്നീട് സാമൂതിരി തകര്‍ത്തുകളഞ്ഞ ഡച്ചുകോട്ടയുടെ അവശിഷ്ടങ്ങള്‍ ഇവിടെ കാണപ്പെടുന്നു. മുന്‍കാലത്ത് ഒരു തുറമുഖമായിരുന്നുവെന്നും കരുതപ്പെടുന്ന ഈ ഭാഗത്ത് "കോട്ട ശാസ്താക്ഷേത്രം' എന്ന പ്രസിദ്ധിപെറ്റ ഒരു അമ്പലമുണ്ട്. ശ്രീരാമനും അനുയായികളും വാനരപ്പടയും മറ്റും ലങ്കയിലേക്കുള്ള യാത്രാവേളയില്‍ കടലുണ്ടിയിലും എത്തിയിരുന്നുവെന്നാണ് ഐതിഹ്യം. ക്ഷേത്രപരിസരത്ത് ധാരാളമായിക്കാണുന്ന കുരങ്ങുകള്‍ ഈ വാനരപ്പടയുടെ പിന്തുടര്‍ച്ചയാണെന്നു വിശ്വസിക്കപ്പെടുന്നു. ശാസ്താക്ഷേത്രത്തിനു പുറമേ മണ്ണൂരുള്ള ശിവക്ഷേത്രവും പ്രസിദ്ധമാണ്. |
- | '''കടലുണ്ടിപ്പുഴ.''' മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍പ്പെട്ട മലനിരകളിലുദ്ഭവിക്കുന്ന കടലുണ്ടിപ്പുഴ 130 കി.മീ. ദൂരം ഒഴുകി അറബിക്കടലില്‍ പതിക്കുന്നു. കരിമ്പുഴ, ഒറവന്പുറംപുഴ എന്നീ പേരുകളിലും ചിലഭാഗങ്ങളില്‍ അറിയപ്പെടുന്ന ഈ നദിയുടെ ഉറവിടം മാധ്യസമുദ്രനിരപ്പില്‍നിന്ന് 1,250 മീ.ഓളം ഉയരത്തില്‍ സൈലന്റുവാലിക്കു സമീപമുള്ള മലനിരകളാണ്. | + | '''കടലുണ്ടിപ്പുഴ.''' മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍പ്പെട്ട മലനിരകളിലുദ്ഭവിക്കുന്ന കടലുണ്ടിപ്പുഴ 130 കി.മീ. ദൂരം ഒഴുകി അറബിക്കടലില്‍ പതിക്കുന്നു. കരിമ്പുഴ, ഒറവന്പുറംപുഴ എന്നീ പേരുകളിലും ചിലഭാഗങ്ങളില്‍ അറിയപ്പെടുന്ന ഈ നദിയുടെ ഉറവിടം മാധ്യസമുദ്രനിരപ്പില്‍നിന്ന് 1,250 മീ.ഓളം ഉയരത്തില്‍ സൈലന്റുവാലിക്കു സമീപമുള്ള മലനിരകളാണ്. ഒറവന്പുറത്തിനു 2.5 കി.മീ. കിഴക്കുവച്ച് വെള്ളിയാര്‍, ഒലിപ്പുഴ എന്നിവ സംഗമിച്ചാണ് കടലുണ്ടിപ്പുഴ രൂപംകൊള്ളുന്നത്. 1,200 ച.കി.മീ. ആവാഹക്ഷേത്രമുള്ള നദിയിലൂടെ പ്രതിവര്‍ഷം സു. 1,19,000 ഘ.മീ. ജലം അറബിക്കടലില്‍ നിപതിക്കുന്നു. |
ഏതാണ്ട് സമുദ്രനിരപ്പിലെത്തിയശേഷവും 35 കി.മീ. ദൂരം തീരരേഖയ്ക്ക് സമാന്തരമായി പരന്നൊഴുകുന്നതിനാല്‍ കടലുണ്ടിപ്പുഴ കേരളത്തിലെ ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്കക്കെടുതികള്‍ വരുത്തിത്തീര്‍ക്കുന്ന നദികളിലൊന്നായിത്തീര്ന്നിരിക്കുന്നു. മുള, തടി തുടങ്ങിയവ കരുവാരക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് കല്ലായി, പൊന്നാനി എന്നീ സ്ഥലങ്ങളിലെത്തിക്കുവാന്‍ ഈ നദി പ്രയോജനപ്പെടുന്നു. കരുവാരക്കുണ്ട്, മേലാറ്റൂര്‍, പാണ്ടിക്കാട്, മലപ്പുറം, തിരൂരങ്ങാടി, കടലുണ്ടി എന്നിവ ഈ പുഴയുടെ തീരത്ത് വികസിച്ചുവരുന്ന പട്ടണങ്ങളാണ്. കീരനെല്ലൂരില്‍ ഒരു പാലവും റെഗുലേറ്ററും നിര്‍മിച്ചിട്ടുണ്ട്. കേരളത്തിലെ തീരദേശ ജലഗതാഗത മാര്‍ഗത്തിലെ മുഖ്യകണ്ണിയാണ് കടലുണ്ടിപ്പുഴ. | ഏതാണ്ട് സമുദ്രനിരപ്പിലെത്തിയശേഷവും 35 കി.മീ. ദൂരം തീരരേഖയ്ക്ക് സമാന്തരമായി പരന്നൊഴുകുന്നതിനാല്‍ കടലുണ്ടിപ്പുഴ കേരളത്തിലെ ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്കക്കെടുതികള്‍ വരുത്തിത്തീര്‍ക്കുന്ന നദികളിലൊന്നായിത്തീര്ന്നിരിക്കുന്നു. മുള, തടി തുടങ്ങിയവ കരുവാരക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് കല്ലായി, പൊന്നാനി എന്നീ സ്ഥലങ്ങളിലെത്തിക്കുവാന്‍ ഈ നദി പ്രയോജനപ്പെടുന്നു. കരുവാരക്കുണ്ട്, മേലാറ്റൂര്‍, പാണ്ടിക്കാട്, മലപ്പുറം, തിരൂരങ്ങാടി, കടലുണ്ടി എന്നിവ ഈ പുഴയുടെ തീരത്ത് വികസിച്ചുവരുന്ന പട്ടണങ്ങളാണ്. കീരനെല്ലൂരില്‍ ഒരു പാലവും റെഗുലേറ്ററും നിര്‍മിച്ചിട്ടുണ്ട്. കേരളത്തിലെ തീരദേശ ജലഗതാഗത മാര്‍ഗത്തിലെ മുഖ്യകണ്ണിയാണ് കടലുണ്ടിപ്പുഴ. | ||
(വിളക്കുടിരാജേന്ദ്രന്; സ.പ.) | (വിളക്കുടിരാജേന്ദ്രന്; സ.പ.) |
Current revision as of 09:17, 30 ജൂലൈ 2014
കടലുണ്ടി
കോഴിക്കോടു ജില്ലയില്‍ കോഴിക്കോടു താലൂക്കില്‍പ്പെട്ട ഒരു പഞ്ചായത്ത്. മലപ്പുറം ജില്ലയില്‍ ഉദ്ഭവിച്ച് ഒട്ടുമുക്കാലും ഇതേ ജില്ലയിലൂടെയും തുടര്‍ന്ന് കോഴിക്കോട് ജില്ലയിലൂടെയും ഒഴുകി അറബിക്കടലില്‍ പതിക്കുന്ന ഒരു നദിയും ഈ പേരിലറിയപ്പെടുന്നു. മൂന്നു ഭാഗത്തു പുഴകളും പടിഞ്ഞാറ് അറബിക്കടലും കൊണ്ടു ചുറ്റപ്പെട്ട ഒരു തുരുത്തിന്റെ പശ്ചിമാഗ്രത്താണ് കടലുണ്ടി പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കടലിലേക്ക് ഉന്തിനില്ക്കുന്നതിനാല് ഈ സ്ഥലത്തിന് കടലുണ്ടി എന്ന പേര് അന്വര്‍ഥമാണ്. പശ്ചിമതീരദേശ റെയില്‍പ്പാതയില്‍ കോഴിക്കോടിന് 15 കി.മീ. തെക്കായി കടലുണ്ടി റെയില്‍വേ സ്റ്റേഷന് സ്ഥിതിചെയ്യുന്നു.
കൊടുങ്ങല്ലൂരിന് അഞ്ഞൂറ് "സ്റ്റേഡിയ' വടക്കു കടല്ക്കരയിലുള്ള "തിണ്ടിസ്' എന്ന അങ്ങാടിയെപ്പറ്റി പെരിപ്ലസ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവും ടോളമിയും പരാമര്‍ശിച്ചിട്ടുണ്ട്. തമിഴ് സാഹിത്യത്തില്‍ തൊണ്ടി എന്ന പേരിലാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. സംഘകാലകൃതികളില് പലതിനും "തൊണ്ടി'യെ വാനോളം പ്രകീര്‍ത്തിച്ചു കാണുന്നു. ചേരവംശരാജാക്കന്മാരുടെ ഒരു ശാഖ ഇവിടെ വസിച്ചിരുന്നു. ഗ്രീക്കിലെ "തിണ്ടിസ്'ഉം തമിഴിലെ "തൊണ്ടി'യും "കടലുണ്ടി'യാണോ അഥവാ പൊന്നാനി, പന്തലായനി എന്നീ ദേശങ്ങളില്‍ ഏതെങ്കിലുമാണോ എന്നു തീര്‍ത്തുപറയാന്‍ വേണ്ടുന്ന രേഖകള്‍ ലഭിച്ചിട്ടില്ല.
കടലുണ്ടിക്ക് ഒരു കിലോമീറ്റര്‍ തെക്കായി അറബിക്കടലിലേക്ക് ഉന്തിനില്ക്കുന്ന സ്ഥലമായ ചാലിയം ഡച്ചുകാരുടെ ഒരു പ്രധാന സൈനിക പാളയമായിരുന്നു. പിന്നീട് സാമൂതിരി തകര്‍ത്തുകളഞ്ഞ ഡച്ചുകോട്ടയുടെ അവശിഷ്ടങ്ങള്‍ ഇവിടെ കാണപ്പെടുന്നു. മുന്‍കാലത്ത് ഒരു തുറമുഖമായിരുന്നുവെന്നും കരുതപ്പെടുന്ന ഈ ഭാഗത്ത് "കോട്ട ശാസ്താക്ഷേത്രം' എന്ന പ്രസിദ്ധിപെറ്റ ഒരു അമ്പലമുണ്ട്. ശ്രീരാമനും അനുയായികളും വാനരപ്പടയും മറ്റും ലങ്കയിലേക്കുള്ള യാത്രാവേളയില്‍ കടലുണ്ടിയിലും എത്തിയിരുന്നുവെന്നാണ് ഐതിഹ്യം. ക്ഷേത്രപരിസരത്ത് ധാരാളമായിക്കാണുന്ന കുരങ്ങുകള്‍ ഈ വാനരപ്പടയുടെ പിന്തുടര്‍ച്ചയാണെന്നു വിശ്വസിക്കപ്പെടുന്നു. ശാസ്താക്ഷേത്രത്തിനു പുറമേ മണ്ണൂരുള്ള ശിവക്ഷേത്രവും പ്രസിദ്ധമാണ്.
കടലുണ്ടിപ്പുഴ. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍പ്പെട്ട മലനിരകളിലുദ്ഭവിക്കുന്ന കടലുണ്ടിപ്പുഴ 130 കി.മീ. ദൂരം ഒഴുകി അറബിക്കടലില്‍ പതിക്കുന്നു. കരിമ്പുഴ, ഒറവന്പുറംപുഴ എന്നീ പേരുകളിലും ചിലഭാഗങ്ങളില്‍ അറിയപ്പെടുന്ന ഈ നദിയുടെ ഉറവിടം മാധ്യസമുദ്രനിരപ്പില്‍നിന്ന് 1,250 മീ.ഓളം ഉയരത്തില്‍ സൈലന്റുവാലിക്കു സമീപമുള്ള മലനിരകളാണ്. ഒറവന്പുറത്തിനു 2.5 കി.മീ. കിഴക്കുവച്ച് വെള്ളിയാര്‍, ഒലിപ്പുഴ എന്നിവ സംഗമിച്ചാണ് കടലുണ്ടിപ്പുഴ രൂപംകൊള്ളുന്നത്. 1,200 ച.കി.മീ. ആവാഹക്ഷേത്രമുള്ള നദിയിലൂടെ പ്രതിവര്‍ഷം സു. 1,19,000 ഘ.മീ. ജലം അറബിക്കടലില്‍ നിപതിക്കുന്നു.
ഏതാണ്ട് സമുദ്രനിരപ്പിലെത്തിയശേഷവും 35 കി.മീ. ദൂരം തീരരേഖയ്ക്ക് സമാന്തരമായി പരന്നൊഴുകുന്നതിനാല്‍ കടലുണ്ടിപ്പുഴ കേരളത്തിലെ ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്കക്കെടുതികള്‍ വരുത്തിത്തീര്‍ക്കുന്ന നദികളിലൊന്നായിത്തീര്ന്നിരിക്കുന്നു. മുള, തടി തുടങ്ങിയവ കരുവാരക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് കല്ലായി, പൊന്നാനി എന്നീ സ്ഥലങ്ങളിലെത്തിക്കുവാന്‍ ഈ നദി പ്രയോജനപ്പെടുന്നു. കരുവാരക്കുണ്ട്, മേലാറ്റൂര്‍, പാണ്ടിക്കാട്, മലപ്പുറം, തിരൂരങ്ങാടി, കടലുണ്ടി എന്നിവ ഈ പുഴയുടെ തീരത്ത് വികസിച്ചുവരുന്ന പട്ടണങ്ങളാണ്. കീരനെല്ലൂരില്‍ ഒരു പാലവും റെഗുലേറ്ററും നിര്‍മിച്ചിട്ടുണ്ട്. കേരളത്തിലെ തീരദേശ ജലഗതാഗത മാര്‍ഗത്തിലെ മുഖ്യകണ്ണിയാണ് കടലുണ്ടിപ്പുഴ.
(വിളക്കുടിരാജേന്ദ്രന്; സ.പ.)