This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കച്ച്‌ ഉള്‍ക്കടല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കച്ച്‌ ഉള്‍ക്കടല്‍ == == Kutch, Bay of == ഗുജറാത്തിലെ കച്ച്‌ ജില്ലയ്‌ക്...)
(Kutch, Bay of)
 
വരി 4: വരി 4:
== Kutch, Bay of ==
== Kutch, Bay of ==
-
ഗുജറാത്തിലെ കച്ച്‌ ജില്ലയ്‌ക്കും കത്തിയവാഡ്‌ ഉപദ്വീപിഌം ഇടയ്‌ക്കായി കിടക്കുന്ന അറബിക്കടലിന്‍െറ ശാഖ. 1585 കി.മീ. വീതിയില്‍ 180 കി.മീറ്ററോളം നീണ്ടുകിടക്കുന്ന കച്ച്‌ ഉള്‍ക്കടലിഌ സു. 7,500 ച.കി.മീ. വിസ്‌തൃതിയുണ്ട്‌. ഉള്‍ക്കടലിന്റെ വടക്കും കിഴക്കും തീരങ്ങള്‍ ചതുപ്പുകള്‍ നിറഞ്ഞ താണപ്രദേശങ്ങളാണ്‌. 22ത്ഥ 45' വ. അക്ഷാംശത്തിന്റെ ഇരുപുറവുമായി കി. രേഖാ. 68ത്ഥ 45' മുതല്‍ 70ത്ഥ 29' വരെ വ്യാപിച്ചിട്ടുള്ള ഉള്‍ക്കടലിന്‌ ആഴം 100 മീറ്ററില്‍ കുറവാണ്‌. ഉള്‍ക്കടലില്‍ ചെറുതും വലുതുമായി ധാരാളം തുരുത്തുകളുണ്ട്‌. (നോ: അറബിക്കടല്‍). ഉള്‍ക്കടല്‍ത്തീരത്തെ മുഖ്യതുറമുഖമാണ്‌ കണ്ട്‌ല. മാന്‌ദ്വി, ബേദി, സലാല തുടങ്ങിയവയാണ്‌ മറ്റുള്ളവ. ഉള്‍ക്കടലിന്റെ കവാടഭാഗത്തു, തെക്കേ തീരത്തുള്ള ഓഖ (മിഥാപൂര്‍) ആണ്‌ ഇന്ത്യയിലെ പശ്ചിമാഗ്രത്തുള്ള തുറമുഖം. ഉള്‍ക്കടലിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഉള്ള നഗരങ്ങളില്‍ ഏറ്റവും വലുത്‌ സൗരാഷ്‌ട്രയിലെ ജാംനഗര്‍ ആണ്‌.  
+
ഗുജറാത്തിലെ കച്ച്‌ ജില്ലയ്‌ക്കും കത്തിയവാഡ്‌ ഉപദ്വീപിനും ഇടയ്‌ക്കായി കിടക്കുന്ന അറബിക്കടലിന്‍െറ ശാഖ. 1585 കി.മീ. വീതിയില്‍ 180 കി.മീറ്ററോളം നീണ്ടുകിടക്കുന്ന കച്ച്‌ ഉള്‍ക്കടലിനു‌ സു. 7,500 ച.കി.മീ. വിസ്‌തൃതിയുണ്ട്‌. ഉള്‍ക്കടലിന്റെ വടക്കും കിഴക്കും തീരങ്ങള്‍ ചതുപ്പുകള്‍ നിറഞ്ഞ താണപ്രദേശങ്ങളാണ്‌. 22ത്ഥ 45' വ. അക്ഷാംശത്തിന്റെ ഇരുപുറവുമായി കി. രേഖാ. 68ത്ഥ 45' മുതല്‍ 70ത്ഥ 29' വരെ വ്യാപിച്ചിട്ടുള്ള ഉള്‍ക്കടലിന്‌ ആഴം 100 മീറ്ററില്‍ കുറവാണ്‌. ഉള്‍ക്കടലില്‍ ചെറുതും വലുതുമായി ധാരാളം തുരുത്തുകളുണ്ട്‌. (നോ: അറബിക്കടല്‍). ഉള്‍ക്കടല്‍ത്തീരത്തെ മുഖ്യതുറമുഖമാണ്‌ കണ്ട്‌ല. മാന്‌ദ്വി, ബേദി, സലാല തുടങ്ങിയവയാണ്‌ മറ്റുള്ളവ. ഉള്‍ക്കടലിന്റെ കവാടഭാഗത്തു, തെക്കേ തീരത്തുള്ള ഓഖ (മിഥാപൂര്‍) ആണ്‌ ഇന്ത്യയിലെ പശ്ചിമാഗ്രത്തുള്ള തുറമുഖം. ഉള്‍ക്കടലിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഉള്ള നഗരങ്ങളില്‍ ഏറ്റവും വലുത്‌ സൗരാഷ്‌ട്രയിലെ ജാംനഗര്‍ ആണ്‌.  
പ്രാചീന ഭാരതത്തിലെ ചതുര്‍ധാമങ്ങളില്‍ പശ്ചിമമായ ദ്വാരക ഉള്‍ക്കടലിന്റെ ദക്ഷിണഭാഗത്തായി സ്ഥിതി ചെയ്യുന്നു.
പ്രാചീന ഭാരതത്തിലെ ചതുര്‍ധാമങ്ങളില്‍ പശ്ചിമമായ ദ്വാരക ഉള്‍ക്കടലിന്റെ ദക്ഷിണഭാഗത്തായി സ്ഥിതി ചെയ്യുന്നു.

Current revision as of 07:17, 30 ജൂലൈ 2014

കച്ച്‌ ഉള്‍ക്കടല്‍

Kutch, Bay of

കച്ചിലെ റാന്‍ മേഖലയിലെ ഉപ്പുരസമുള്ള ചേറ്റുനിലങ്ങളില്‍ ദക്ഷിണ ഭാഗത്തുള്ള ചെറുഘടകം (Little Rann) കച്ച്‌ ഉള്‍ക്കടലിന്റെ തുടര്‍ച്ചയെന്നോണം കരയിലേക്ക്‌ 5,200 ച.കി.മീ കയറിക്കിടക്കുന്ന താഴ്‌ന്ന പ്രദേശമാണ്‌. അറബിക്കടലിന്റെ അഥവാ കച്ച്‌ ഉള്‍ക്കടലിന്റെ ഭാഗമായിരുന്ന ഈ മേഖല ശതാബ്‌ദങ്ങളായുള്ള നിസ്‌തന്ദ്രമായ അവസാദനം മൂലം എക്കലും മണലും അടിഞ്ഞ്‌ മൂടപ്പെട്ടതുവഴിയാണ്‌ കരയായിത്തീര്‍ന്നിട്ടുള്ളത്‌. കച്ച്‌ ഉള്‍ക്കടല്‍ ഈ ഭാഗങ്ങളില്‍ കൂടുതലായി കരയിലേക്കു വ്യാപിച്ചിരിക്കുന്നുവെന്നും മഹാനായ അലക്‌സാണ്ടറുടെ കാലത്തു ഗതാഗതയോഗ്യമായിരുന്ന കായലുകള്‍ നിറഞ്ഞ സ്ഥലമായിരുന്നു ഇതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌. കച്ച്‌ ജില്ലയുടെ ദക്ഷിണതീരത്ത്‌ ഉള്‍ക്കടല്‍ സാവധാനം കരയെ കാര്‍ന്നെടുക്കുന്നതായിട്ടാണ്‌ ആധുനിക പഠനങ്ങള്‍ വെളിവാക്കുന്നത്‌.

വേലിയേറ്റ സമയത്ത്‌ ഉള്‍ക്കടലിന്‍െറ വടക്കും കിഴക്കും ഭാഗങ്ങളില്‍ കൂടുതലായി വ്യാപിക്കുന്ന കടല്‍ ജലം അവിടമാകെ ഗതാഗതയോഗ്യമായ കായല്‍പ്പരപ്പുകളാക്കിത്തീര്‍ക്കുന്നു. വേലിയിറക്ക സമയത്തു മരങ്ങളിലും മറ്റും പലതരം സമുദ്രജീവികള്‍ പറ്റിപ്പിടിച്ചിരിക്കുന്നതു കാണാം. വര്‍ഷകാലത്ത്‌ ജലനിമഗ്‌നമാകുന്ന ഉള്‍ക്കടല്‍ തീരം വേനലില്‍ വരണ്ടുണങ്ങി കട്ടപിടിച്ചു സ്ലേറ്റു പോലെ ആയിത്തീരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍