This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കച്ചാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കച്ചാര്‍ == == kachar == അസമിന്റെ തെക്കെ അറ്റത്ത്‌ ബാംഗ്ലാദേശിനോടു...)
(kachar)
 
വരി 7: വരി 7:
അസമിന്റെ തെക്കെ അറ്റത്ത്‌ ബാംഗ്ലാദേശിനോടു ചേര്‍ന്നു കിടക്കുന്ന ജില്ല. ഈ മേഖലയിലെ മുഖ്യജനവര്‍ഗമായ കചാരിയില്‍ നിന്നാണ്‌ ഈ സ്ഥലനാമമുണ്ടായത്‌. ജില്ലയുടെ വടക്ക്‌ മേഘാലയയും ഉത്തരകച്ചാറും കിഴക്ക്‌ മണിപ്പൂരും തെക്ക്‌ ത്രിപുരയും മിസോറാമും പടിഞ്ഞാറ്‌ ബാംഗ്ലാദേശും സ്ഥിതി ചെയ്യുന്നു. മിസോ കുന്നുകള്‍ക്കു വടക്ക്‌ സുര്‍മാ താഴ്‌വരയിലെ ഫലഭൂയിഷ്‌ഠമായ 3786 ച.കി.മീ. പ്രദേശം ഉള്‍ക്കൊള്ളുന്ന ഈ ജില്ലയുടെ തലസ്ഥാനം സില്‍ച്ചാര്‍ ആണ്‌; കച്ചാര്‍ കുന്നുകള്‍ക്കു വടക്കായി മൂന്നു വശവും മലകളാല്‍ ചൂഴപ്പെട്ട ജില്ല സമുദ്രനിരപ്പില്‍ നിന്ന്‌ 200 മീ.ല്‍ കുറഞ്ഞ ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. പ്രകൃതി രമണീയവും ജനസാന്ദ്രവുമായ കച്ചാറിലെ ജനങ്ങളിലധികവും കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരിക്കുന്നു. ജനസംഖ്യ : 14,42,141 (2001).

-
പശ്ചിമദിശയില്‍ വക്രഗതിയുള്ള ബാരാക്‌ നദിയാണ്‌ ജില്ലയിലെ അപവാഹം മുഖ്യമായും നിര്‍വഹിക്കുന്നത്‌. ചതുപ്പുകളുള്ളതും സമൃദ്ധവുമായ എക്കല്‍ തടങ്ങള്‍ നന്നെ താണനിരപ്പിലുള്ളവയാകയാല്‍ ഇവിടങ്ങളില്‍ വര്‍ഷകാലത്ത്‌ 10 മീ.ല്‍ അധികം വെള്ളം പൊങ്ങാറുണ്ട്‌. ജില്ലയില്‍ ജലഭാഗങ്ങളിലും കണ്‍ഗ്ലോമറേറ്റ്‌ ശിലകള്‍ അനാച്ഛാദിതമായുണ്ട്‌. അവയ്‌ക്കു പരിസ്ഥിതമായ ചെമ്മണ്ണ്‌ പരുത്തിക്കൃഷിക്ക്‌ വളരെ അഌയോജ്യമാണ്‌. നെല്‌പാടങ്ങള്‍ക്കുപുറമേ തേയിലത്തോട്ടങ്ങളും ഇവിടെ ധാരാളമായുണ്ട്‌. നെല്ലുകുത്തും തേയില സംസ്‌കരണവുമാണ്‌ ജില്ലയിലെ മുഖ്യവ്യവസായങ്ങള്‍.
+
പശ്ചിമദിശയില്‍ വക്രഗതിയുള്ള ബാരാക്‌ നദിയാണ്‌ ജില്ലയിലെ അപവാഹം മുഖ്യമായും നിര്‍വഹിക്കുന്നത്‌. ചതുപ്പുകളുള്ളതും സമൃദ്ധവുമായ എക്കല്‍ തടങ്ങള്‍ നന്നെ താണനിരപ്പിലുള്ളവയാകയാല്‍ ഇവിടങ്ങളില്‍ വര്‍ഷകാലത്ത്‌ 10 മീ.ല്‍ അധികം വെള്ളം പൊങ്ങാറുണ്ട്‌. ജില്ലയില്‍ ജലഭാഗങ്ങളിലും കണ്‍ഗ്ലോമറേറ്റ്‌ ശിലകള്‍ അനാച്ഛാദിതമായുണ്ട്‌. അവയ്‌ക്കു പരിസ്ഥിതമായ ചെമ്മണ്ണ്‌ പരുത്തിക്കൃഷിക്ക്‌ വളരെ അനുയോജ്യമാണ്‌. നെല്‌പാടങ്ങള്‍ക്കുപുറമേ തേയിലത്തോട്ടങ്ങളും ഇവിടെ ധാരാളമായുണ്ട്‌. നെല്ലുകുത്തും തേയില സംസ്‌കരണവുമാണ്‌ ജില്ലയിലെ മുഖ്യവ്യവസായങ്ങള്‍.
ചരിത്രാതീതകാലത്ത്‌  ഇവിടം ഭരിച്ചിരുന്നത്‌ ഭീമസേനന്റെ പിന്‍തുടര്‍ച്ചക്കാരായിരുന്നുവെന്ന്‌ വിശ്വസിക്കപ്പെടുന്നു. അസമിലെ അഹോമി രാജാക്കന്മാരുടെ ചാര്‍ച്ചക്കാര്‍ ഇവിടം വാണിരുന്നതു മുതല്‍ക്കാണ്‌ ചരിത്രരേഖകളുള്ളത്‌. 13-ാം ശ.ത്തിന്റെ മധ്യഘട്ടം വരെ ഈ പ്രദേശങ്ങള്‍ കചാരി രാജാക്കന്മാരുടെ ഭരണത്തിലായിരുന്നു. പില്‌ക്കാലത്ത്‌ ഈ മേഖല ഷാന്‍ രാജവംശം കൈയടക്കി. അസം താഴ്‌വാരം ആകമാനം വ്യാപിച്ചിരുന്ന കചാരിജനവര്‍ഗം 18-ാം ശ.ത്തോടെ ഈ മേഖലയില്‍ സാന്ദ്രീകൃതമായി. തിബത്തില്‍നിന്ന്‌ ആക്രമണഭീഷണിയുണ്ടാകുകയും ആഭ്യന്തരകലാപത്തില്‍ നാടുവാഴിയായിരുന്ന ഗോവിന്ദചന്ദ്രന്‍ കൊല്ലപ്പെടുകയും ചെയ്‌തതിനെത്തുടര്‍ന്ന്‌ ഈ പ്രദേശം ബ്രിട്ടീഷ്‌ഇന്ത്യയില്‍ ലയിച്ചു. 1947ല്‍ പാകിസ്‌താനോടു ചേര്‍ക്കപ്പെട്ട സില്‍ഹട്ട്‌ ജില്ലയുടെ ശേഷിച്ച ഭാഗംകൂടി ചേര്‍ത്ത്‌ കച്ചാര്‍ ജില്ല രൂപവത്‌കരിച്ചു. 1951ലെ പുനഃസംഘടനയെത്തുടര്‍ന്ന്‌ വടക്കന്‍ കച്ചാര്‍, മികിര്‍ എന്നീ മലമ്പ്രദേശജില്ലകള്‍ കൂടി രൂപീകൃതമായപ്പോള്‍ കച്ചാര്‍ ജില്ലയുടെ വിസ്‌തൃതി 6,962 ച.കി.മീ. ആയി ചുരുങ്ങി. 1983ലും 89ലും നടന്ന ജില്ലാ പുനഃസംഘടനകളുടെ ഫലമായി കച്ചാറിന്റെ വിസ്‌തൃതി 3786 ച.കി.മീ. ആയി. 1983ല്‍ കരീംഗഞ്ചും 89ല്‍ ഹൈല കണ്ടിയുമാണ്‌ കച്ചാറില്‍ നിന്ന്‌ വേര്‍പെട്ട്‌ പുതിയ ജില്ലകളായത്‌.

Current revision as of 07:12, 30 ജൂലൈ 2014

കച്ചാര്‍

kachar

അസമിന്റെ തെക്കെ അറ്റത്ത്‌ ബാംഗ്ലാദേശിനോടു ചേര്‍ന്നു കിടക്കുന്ന ജില്ല. ഈ മേഖലയിലെ മുഖ്യജനവര്‍ഗമായ കചാരിയില്‍ നിന്നാണ്‌ ഈ സ്ഥലനാമമുണ്ടായത്‌. ജില്ലയുടെ വടക്ക്‌ മേഘാലയയും ഉത്തരകച്ചാറും കിഴക്ക്‌ മണിപ്പൂരും തെക്ക്‌ ത്രിപുരയും മിസോറാമും പടിഞ്ഞാറ്‌ ബാംഗ്ലാദേശും സ്ഥിതി ചെയ്യുന്നു. മിസോ കുന്നുകള്‍ക്കു വടക്ക്‌ സുര്‍മാ താഴ്‌വരയിലെ ഫലഭൂയിഷ്‌ഠമായ 3786 ച.കി.മീ. പ്രദേശം ഉള്‍ക്കൊള്ളുന്ന ഈ ജില്ലയുടെ തലസ്ഥാനം സില്‍ച്ചാര്‍ ആണ്‌; കച്ചാര്‍ കുന്നുകള്‍ക്കു വടക്കായി മൂന്നു വശവും മലകളാല്‍ ചൂഴപ്പെട്ട ജില്ല സമുദ്രനിരപ്പില്‍ നിന്ന്‌ 200 മീ.ല്‍ കുറഞ്ഞ ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. പ്രകൃതി രമണീയവും ജനസാന്ദ്രവുമായ കച്ചാറിലെ ജനങ്ങളിലധികവും കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരിക്കുന്നു. ജനസംഖ്യ : 14,42,141 (2001).

പശ്ചിമദിശയില്‍ വക്രഗതിയുള്ള ബാരാക്‌ നദിയാണ്‌ ജില്ലയിലെ അപവാഹം മുഖ്യമായും നിര്‍വഹിക്കുന്നത്‌. ചതുപ്പുകളുള്ളതും സമൃദ്ധവുമായ എക്കല്‍ തടങ്ങള്‍ നന്നെ താണനിരപ്പിലുള്ളവയാകയാല്‍ ഇവിടങ്ങളില്‍ വര്‍ഷകാലത്ത്‌ 10 മീ.ല്‍ അധികം വെള്ളം പൊങ്ങാറുണ്ട്‌. ജില്ലയില്‍ ജലഭാഗങ്ങളിലും കണ്‍ഗ്ലോമറേറ്റ്‌ ശിലകള്‍ അനാച്ഛാദിതമായുണ്ട്‌. അവയ്‌ക്കു പരിസ്ഥിതമായ ചെമ്മണ്ണ്‌ പരുത്തിക്കൃഷിക്ക്‌ വളരെ അനുയോജ്യമാണ്‌. നെല്‌പാടങ്ങള്‍ക്കുപുറമേ തേയിലത്തോട്ടങ്ങളും ഇവിടെ ധാരാളമായുണ്ട്‌. നെല്ലുകുത്തും തേയില സംസ്‌കരണവുമാണ്‌ ജില്ലയിലെ മുഖ്യവ്യവസായങ്ങള്‍.

ചരിത്രാതീതകാലത്ത്‌ ഇവിടം ഭരിച്ചിരുന്നത്‌ ഭീമസേനന്റെ പിന്‍തുടര്‍ച്ചക്കാരായിരുന്നുവെന്ന്‌ വിശ്വസിക്കപ്പെടുന്നു. അസമിലെ അഹോമി രാജാക്കന്മാരുടെ ചാര്‍ച്ചക്കാര്‍ ഇവിടം വാണിരുന്നതു മുതല്‍ക്കാണ്‌ ചരിത്രരേഖകളുള്ളത്‌. 13-ാം ശ.ത്തിന്റെ മധ്യഘട്ടം വരെ ഈ പ്രദേശങ്ങള്‍ കചാരി രാജാക്കന്മാരുടെ ഭരണത്തിലായിരുന്നു. പില്‌ക്കാലത്ത്‌ ഈ മേഖല ഷാന്‍ രാജവംശം കൈയടക്കി. അസം താഴ്‌വാരം ആകമാനം വ്യാപിച്ചിരുന്ന കചാരിജനവര്‍ഗം 18-ാം ശ.ത്തോടെ ഈ മേഖലയില്‍ സാന്ദ്രീകൃതമായി. തിബത്തില്‍നിന്ന്‌ ആക്രമണഭീഷണിയുണ്ടാകുകയും ആഭ്യന്തരകലാപത്തില്‍ നാടുവാഴിയായിരുന്ന ഗോവിന്ദചന്ദ്രന്‍ കൊല്ലപ്പെടുകയും ചെയ്‌തതിനെത്തുടര്‍ന്ന്‌ ഈ പ്രദേശം ബ്രിട്ടീഷ്‌ഇന്ത്യയില്‍ ലയിച്ചു. 1947ല്‍ പാകിസ്‌താനോടു ചേര്‍ക്കപ്പെട്ട സില്‍ഹട്ട്‌ ജില്ലയുടെ ശേഷിച്ച ഭാഗംകൂടി ചേര്‍ത്ത്‌ കച്ചാര്‍ ജില്ല രൂപവത്‌കരിച്ചു. 1951ലെ പുനഃസംഘടനയെത്തുടര്‍ന്ന്‌ വടക്കന്‍ കച്ചാര്‍, മികിര്‍ എന്നീ മലമ്പ്രദേശജില്ലകള്‍ കൂടി രൂപീകൃതമായപ്പോള്‍ കച്ചാര്‍ ജില്ലയുടെ വിസ്‌തൃതി 6,962 ച.കി.മീ. ആയി ചുരുങ്ങി. 1983ലും 89ലും നടന്ന ജില്ലാ പുനഃസംഘടനകളുടെ ഫലമായി കച്ചാറിന്റെ വിസ്‌തൃതി 3786 ച.കി.മീ. ആയി. 1983ല്‍ കരീംഗഞ്ചും 89ല്‍ ഹൈല കണ്ടിയുമാണ്‌ കച്ചാറില്‍ നിന്ന്‌ വേര്‍പെട്ട്‌ പുതിയ ജില്ലകളായത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍