This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമലാ ലക്ഷ്‌മണന്‍ (1934 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കമലാ ലക്ഷ്‌മണന്‍ (1934 ))
(കമലാ ലക്ഷ്‌മണന്‍ (1934 ))
 
വരി 2: വരി 2:
== കമലാ ലക്ഷ്‌മണന്‍ (1934  ) ==
== കമലാ ലക്ഷ്‌മണന്‍ (1934  ) ==
[[ചിത്രം:Vol6p329_Kamala Lekshman.jpg|thumb|കമലാ ലക്ഷ്‌മണന്‍]]

-
ഭരതനാട്യ നര്‍ത്തകിയും ചലച്ചിത്ര താരവും. 1934 ജൂണ്‍ 16ഌ തമിഴ്‌നാട്ടില്‍ മായവരം എന്ന സ്ഥലത്ത്‌ ജനിച്ചു.  സംഗീതജ്‌ഞരുടെയും നര്‍ത്തകരുടെയും പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ ജനിച്ചതിനാല്‍ ബാല്യത്തില്‍ത്തന്നെ കമലയ്‌ക്ക്‌ നൃത്തത്തില്‍ താത്‌പര്യം ഉണ്ടായി. കഥക്‌ നൃത്തമാണ്‌ ആദ്യമായി അഭ്യസിച്ചത്‌; തുടര്‍ന്ന്‌ പ്രശസ്‌ത നര്‍ത്തകരായ വാഴൂര്‍ രാമയ്യാപിള്ള, സി.എന്‍. മുത്തുകുമാരപിള്ള എന്നിവരുടെ ശിക്ഷണത്തില്‍ ഭരതനാട്യം അഭ്യസിച്ചു. ക്രമേണ ഭരതനാട്യകലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും പ്രശസ്‌തിയാര്‍ജിക്കുകയും ചെയ്‌തു.
+
ഭരതനാട്യ നര്‍ത്തകിയും ചലച്ചിത്ര താരവും. 1934 ജൂണ്‍ 16നു തമിഴ്‌നാട്ടില്‍ മായവരം എന്ന സ്ഥലത്ത്‌ ജനിച്ചു.  സംഗീതജ്‌ഞരുടെയും നര്‍ത്തകരുടെയും പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ ജനിച്ചതിനാല്‍ ബാല്യത്തില്‍ത്തന്നെ കമലയ്‌ക്ക്‌ നൃത്തത്തില്‍ താത്‌പര്യം ഉണ്ടായി. കഥക്‌ നൃത്തമാണ്‌ ആദ്യമായി അഭ്യസിച്ചത്‌; തുടര്‍ന്ന്‌ പ്രശസ്‌ത നര്‍ത്തകരായ വാഴൂര്‍ രാമയ്യാപിള്ള, സി.എന്‍. മുത്തുകുമാരപിള്ള എന്നിവരുടെ ശിക്ഷണത്തില്‍ ഭരതനാട്യം അഭ്യസിച്ചു. ക്രമേണ ഭരതനാട്യകലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും പ്രശസ്‌തിയാര്‍ജിക്കുകയും ചെയ്‌തു.
"ശാകുന്തളം', (കാളിദാസന്‍), "നൗകാചരിത്രം' , "പ്രഹ്ലാദഭക്തി വിജയം' (ത്യാഗരാജസ്വാമികള്‍) "അഴകര്‍ കുറവഞ്ചി' (കവികുഞ്‌ജഭാരതി) എന്നിങ്ങനെ അനേകം സംഗീതശില്‌പങ്ങളുടെ നൃത്ത സംവിധാനവും  കമലാലക്ഷ്‌മണന്‍ നിര്‍വഹിച്ചിട്ടുണ്ട്‌.

വരി 9: വരി 9:
രുക്‌മിണി അരുണ്‌ഡേല്‍, ബാലസരസ്വതി എന്നിവരെപ്പോലെ ഭരതനാട്യരംഗത്ത്‌ പ്രശസ്‌തിയാര്‍ജിച്ച കമല കുറച്ചുകാലം ന്യൂയോര്‍ക്കിലെ കാള്‍ഗേറ്റ്‌ സര്‍വകലാശാലയില്‍ പ്രാഫസറായിരുന്നു. 1964ല്‍ ലാസ്‌ വെഗാസില്‍ നടത്തപ്പെട്ട "ആസ്‌റ്റ കണ്‍വെന്‍ഷനി'ല്‍ ഭാരതത്തിന്‍െറ പ്രതിനിധിയായി കമല പങ്കെടുക്കുകയുണ്ടായി. 1964ല്‍ പാരിസിലെ "തിയറ്റര്‍ ഡെനാസി യൊണാലി'ലും ഇവര്‍ പങ്കെടുത്തു.

നൃത്തകലയില്‍ കമലയ്‌ക്കുള്ള അസാധാരണ പാടവവും കലാചാതുരിയും കണക്കിലെടുത്തുകൊണ്ട്‌ 1970ല്‍ ഭാരതസര്‍ക്കാര്‍ "പദ്‌മഭൂഷണ്‍' ബഹുമതി നല്‌കി ഇവരെ ബഹുമാനിച്ചു. ഇതിഌ പുറമേ മറ്റനേകം അവാര്‍ഡുകളും ബഹുമതികളും ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്‌. "താമ്രപത്ര' (കേന്ദ്രസംഗീതനാടക അക്കാദമി), "കലാശിഖാമണി' (തമിഴ്‌നാട്‌ നാടകസംഘം), "നിതൃശൃംഗാര്‍' (സുര്‍സിംഗാര്‍ സംസത്‌മുംബൈ), "മധുരകലാപ്രവീണ' (സംഗീത സദ്‌ഗുരു സമാജം  മധുര) എന്നിവ ഇവയില്‍ പ്രധാനപ്പെട്ട ചിലത്‌ മാത്രമാകുന്നു.
+
നൃത്തകലയില്‍ കമലയ്‌ക്കുള്ള അസാധാരണ പാടവവും കലാചാതുരിയും കണക്കിലെടുത്തുകൊണ്ട്‌ 1970ല്‍ ഭാരതസര്‍ക്കാര്‍ "പദ്‌മഭൂഷണ്‍' ബഹുമതി നല്‌കി ഇവരെ ബഹുമാനിച്ചു. ഇതിനു പുറമേ മറ്റനേകം അവാര്‍ഡുകളും ബഹുമതികളും ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്‌. "താമ്രപത്ര' (കേന്ദ്രസംഗീതനാടക അക്കാദമി), "കലാശിഖാമണി' (തമിഴ്‌നാട്‌ നാടകസംഘം), "നിതൃശൃംഗാര്‍' (സുര്‍സിംഗാര്‍ സംസത്‌മുംബൈ), "മധുരകലാപ്രവീണ' (സംഗീത സദ്‌ഗുരു സമാജം  മധുര) എന്നിവ ഇവയില്‍ പ്രധാനപ്പെട്ട ചിലത്‌ മാത്രമാകുന്നു.
നാട്യശാസ്‌ത്രത്തെക്കുറിച്ച്‌ ഗവേഷണം നടത്തിവരുന്ന കമല ചെന്നൈയില്‍ "ഭരതനാട്യാലയ' എന്ന ഒരു നൃത്തകേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്‌.

Current revision as of 06:56, 30 ജൂലൈ 2014

കമലാ ലക്ഷ്‌മണന്‍ (1934 )

കമലാ ലക്ഷ്‌മണന്‍

ഭരതനാട്യ നര്‍ത്തകിയും ചലച്ചിത്ര താരവും. 1934 ജൂണ്‍ 16നു തമിഴ്‌നാട്ടില്‍ മായവരം എന്ന സ്ഥലത്ത്‌ ജനിച്ചു. സംഗീതജ്‌ഞരുടെയും നര്‍ത്തകരുടെയും പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ ജനിച്ചതിനാല്‍ ബാല്യത്തില്‍ത്തന്നെ കമലയ്‌ക്ക്‌ നൃത്തത്തില്‍ താത്‌പര്യം ഉണ്ടായി. കഥക്‌ നൃത്തമാണ്‌ ആദ്യമായി അഭ്യസിച്ചത്‌; തുടര്‍ന്ന്‌ പ്രശസ്‌ത നര്‍ത്തകരായ വാഴൂര്‍ രാമയ്യാപിള്ള, സി.എന്‍. മുത്തുകുമാരപിള്ള എന്നിവരുടെ ശിക്ഷണത്തില്‍ ഭരതനാട്യം അഭ്യസിച്ചു. ക്രമേണ ഭരതനാട്യകലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും പ്രശസ്‌തിയാര്‍ജിക്കുകയും ചെയ്‌തു.

"ശാകുന്തളം', (കാളിദാസന്‍), "നൗകാചരിത്രം' , "പ്രഹ്ലാദഭക്തി വിജയം' (ത്യാഗരാജസ്വാമികള്‍) "അഴകര്‍ കുറവഞ്ചി' (കവികുഞ്‌ജഭാരതി) എന്നിങ്ങനെ അനേകം സംഗീതശില്‌പങ്ങളുടെ നൃത്ത സംവിധാനവും കമലാലക്ഷ്‌മണന്‍ നിര്‍വഹിച്ചിട്ടുണ്ട്‌.

ചലച്ചിത്രനടിയായ ഇവര്‍ തമിഴ്‌, തെലുഗ്‌, ഹിന്ദി, കന്നഡ ചിത്രങ്ങളില്‍ നിരവധി നൃത്തരംഗങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. രുക്‌മിണി അരുണ്‌ഡേല്‍, ബാലസരസ്വതി എന്നിവരെപ്പോലെ ഭരതനാട്യരംഗത്ത്‌ പ്രശസ്‌തിയാര്‍ജിച്ച കമല കുറച്ചുകാലം ന്യൂയോര്‍ക്കിലെ കാള്‍ഗേറ്റ്‌ സര്‍വകലാശാലയില്‍ പ്രാഫസറായിരുന്നു. 1964ല്‍ ലാസ്‌ വെഗാസില്‍ നടത്തപ്പെട്ട "ആസ്‌റ്റ കണ്‍വെന്‍ഷനി'ല്‍ ഭാരതത്തിന്‍െറ പ്രതിനിധിയായി കമല പങ്കെടുക്കുകയുണ്ടായി. 1964ല്‍ പാരിസിലെ "തിയറ്റര്‍ ഡെനാസി യൊണാലി'ലും ഇവര്‍ പങ്കെടുത്തു.

നൃത്തകലയില്‍ കമലയ്‌ക്കുള്ള അസാധാരണ പാടവവും കലാചാതുരിയും കണക്കിലെടുത്തുകൊണ്ട്‌ 1970ല്‍ ഭാരതസര്‍ക്കാര്‍ "പദ്‌മഭൂഷണ്‍' ബഹുമതി നല്‌കി ഇവരെ ബഹുമാനിച്ചു. ഇതിനു പുറമേ മറ്റനേകം അവാര്‍ഡുകളും ബഹുമതികളും ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്‌. "താമ്രപത്ര' (കേന്ദ്രസംഗീതനാടക അക്കാദമി), "കലാശിഖാമണി' (തമിഴ്‌നാട്‌ നാടകസംഘം), "നിതൃശൃംഗാര്‍' (സുര്‍സിംഗാര്‍ സംസത്‌മുംബൈ), "മധുരകലാപ്രവീണ' (സംഗീത സദ്‌ഗുരു സമാജം മധുര) എന്നിവ ഇവയില്‍ പ്രധാനപ്പെട്ട ചിലത്‌ മാത്രമാകുന്നു.

നാട്യശാസ്‌ത്രത്തെക്കുറിച്ച്‌ ഗവേഷണം നടത്തിവരുന്ന കമല ചെന്നൈയില്‍ "ഭരതനാട്യാലയ' എന്ന ഒരു നൃത്തകേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍