This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഔണ്‍സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Ounce) |
Mksol (സംവാദം | സംഭാവനകള്‍) (→Ounce) |
||
വരി 5: | വരി 5: | ||
== Ounce == | == Ounce == | ||
[[ചിത്രം:Vol5p892_Ounce.jpg|thumb|ഔണ്‍സ്]] | [[ചിത്രം:Vol5p892_Ounce.jpg|thumb|ഔണ്‍സ്]] | ||
- | സൈബീരിയയിലെയും മധ്യേഷ്യയിലെയും | + | സൈബീരിയയിലെയും മധ്യേഷ്യയിലെയും പർവതപ്രദേശങ്ങളില്‍ അപൂർവമായി കാണപ്പെടുന്ന ഒരിനം ഹിമപ്പുലി. ശാ.നാ.: ഫെലിസ് അണ്‍ഷ്യ. മധ്യേഷ്യയിലെ ആള്‍ട്ടായ് പർവതനിരകള്‍ മുതല്‍ ഹിമാലയംവരെ താരതമ്യേന കൂടുതലായി ഇവ കാണപ്പെട്ടിരുന്നു. വേനല്‍ക്കാലമാകുന്നതോടെ സമുദ്രനിരപ്പില്‍ നിന്ന് ഉദ്ദേശം 4,300 മീ. വരെ ഉയരത്തില്‍ ഇവ കടന്നു ചെല്ലുന്നു. എന്നാല്‍ ശീതകാലത്ത് 2,000 മീറ്ററിലേറെ ഉയരത്തില്‍ പോകാറില്ല. വളരെ നീണ്ട രോമമുള്ളയിനം പുലിയായി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുള്ളതിനാല്‍ ഈ ഹിമപ്പുലി കോക്കസസ്, ഏഷ്യാമൈനർ, പേർഷ്യ എന്നിവിടങ്ങളിലും ഉള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. |
- | ഔണ്‍സിന്റെ ശരീരത്തിലെ രോമാവരണവും നിറവും പരിസരങ്ങളോട് ഏറ്റവും നന്നായി ഇണങ്ങിച്ചേരുന്നതിനുള്ള അനുകൂലനങ്ങള്‍ പ്രദർശിപ്പിക്കുന്നു. ശരീരത്തിന്റെ പ്രധാനനിറം വെളുപ്പാണ്; | + | ഔണ്‍സിന്റെ ശരീരത്തിലെ രോമാവരണവും നിറവും പരിസരങ്ങളോട് ഏറ്റവും നന്നായി ഇണങ്ങിച്ചേരുന്നതിനുള്ള അനുകൂലനങ്ങള്‍ പ്രദർശിപ്പിക്കുന്നു. ശരീരത്തിന്റെ പ്രധാനനിറം വെളുപ്പാണ്; എന്നാല്‍ തലയില്‍ വ്യക്തമായ കറുത്ത പുള്ളികള്‍ കാണാം. ശരീരത്തില്‍ അങ്ങിങ്ങായി ഈ പൊട്ടുകള്‍ വൃത്താകൃതിയില്‍ പൂക്കള്‍പോലെ കൂടിച്ചേർന്ന് (rosettes) കൊണാറുണ്ട്. അതിന്റെ കേന്ദ്രത്തിലുള്ളവയ്‌ക്ക് ചുറ്റിലുമുള്ളതിനെക്കാള്‍ ഇരുണ്ട നിറമായിരിക്കും. ശരീരത്തിന്റെ പുറത്ത് നടുഭാഗത്തുനിന്ന് വാലിന്റെ തുടക്കംവരെ ഈ പൊട്ടുകള്‍ ചേർന്ന് ഒരു കറുത്ത രേഖയായിമാറുന്നു. ചെവിയുടെ പുറത്തേവശം കറുപ്പായിരിക്കും. കറുപ്പിനുള്ളില്‍ ഒരു മഞ്ഞപ്പൊട്ടും കാണാം. നീണ്ടരോമം കനത്തില്‍ കാണപ്പെടുന്നു. 2-22.5 മീ. നീളമുള്ള ശരീരത്തിന്റെ പകുതിയും വാലാണ്. ഉയരം ഉദ്ദേശം 0.75 മീറ്ററാകുന്നു. |
- | മാംസഭുക്കായ ഔണ്‍സിന്റെ പ്രധാനഭക്ഷണം ഐബക്‌സ്, | + | മാംസഭുക്കായ ഔണ്‍സിന്റെ പ്രധാനഭക്ഷണം ഐബക്‌സ്, ഭാരല്‍ (തിബത്തിലെ "നീലയാട്'), മറ്റിനം ആടുകള്‍, കസ്‌തൂരിമാന്‍, മുയല്‍, പക്ഷികള്‍ തുടങ്ങിയ ജീവികളാണ്. ഇതിന്റെ അസാധാരണമാംവിധം ഉയർന്ന കണ്ണുകള്‍, വേട്ടയാടുന്ന സമയത്ത് സ്വയം പ്രത്യക്ഷപ്പെടാതെ, പാറകള്‍ക്കും മറ്റും മുകളിലൂടെ എത്തിനോക്കുന്നതിന് സഹായകമായിരിക്കുന്നു. മലയോരങ്ങളില്‍ വസിക്കുന്നവരുടെ പോറ്റുമൃഗങ്ങളെ ഭക്ഷിക്കുന്നതും ഇതിന്റെ പതിവാണ്. |
- | ഔണ്‍സിന്റെ | + | ഔണ്‍സിന്റെ തോല്‍ വിലയുള്ള ഒരു വസ്‌തുവായി കരുതപ്പെടുന്നു. അടിഭാഗം വലുപ്പംകൂടി, മുകളിലേക്കു വരുന്തോറും ചെറുതാകുന്ന കുഴികള്‍ക്കുള്ളില്‍ കുടുക്കിയാണ് ഇവയെ പിടിക്കുന്നത്. ആട്ടിന്‍കുട്ടികളെയും, അപൂർവമായി കലമാന്‍ കുട്ടികളെയും ഇവയെ ആകർഷിക്കുന്നതിനുള്ള ഇരയായി കുഴിക്കുള്ളില്‍ കെട്ടിയിടാറുണ്ട്. |
10:55, 28 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഔണ്‍സ്
Ounce
സൈബീരിയയിലെയും മധ്യേഷ്യയിലെയും പർവതപ്രദേശങ്ങളില്‍ അപൂർവമായി കാണപ്പെടുന്ന ഒരിനം ഹിമപ്പുലി. ശാ.നാ.: ഫെലിസ് അണ്‍ഷ്യ. മധ്യേഷ്യയിലെ ആള്‍ട്ടായ് പർവതനിരകള്‍ മുതല്‍ ഹിമാലയംവരെ താരതമ്യേന കൂടുതലായി ഇവ കാണപ്പെട്ടിരുന്നു. വേനല്‍ക്കാലമാകുന്നതോടെ സമുദ്രനിരപ്പില്‍ നിന്ന് ഉദ്ദേശം 4,300 മീ. വരെ ഉയരത്തില്‍ ഇവ കടന്നു ചെല്ലുന്നു. എന്നാല്‍ ശീതകാലത്ത് 2,000 മീറ്ററിലേറെ ഉയരത്തില്‍ പോകാറില്ല. വളരെ നീണ്ട രോമമുള്ളയിനം പുലിയായി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുള്ളതിനാല്‍ ഈ ഹിമപ്പുലി കോക്കസസ്, ഏഷ്യാമൈനർ, പേർഷ്യ എന്നിവിടങ്ങളിലും ഉള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഔണ്‍സിന്റെ ശരീരത്തിലെ രോമാവരണവും നിറവും പരിസരങ്ങളോട് ഏറ്റവും നന്നായി ഇണങ്ങിച്ചേരുന്നതിനുള്ള അനുകൂലനങ്ങള്‍ പ്രദർശിപ്പിക്കുന്നു. ശരീരത്തിന്റെ പ്രധാനനിറം വെളുപ്പാണ്; എന്നാല്‍ തലയില്‍ വ്യക്തമായ കറുത്ത പുള്ളികള്‍ കാണാം. ശരീരത്തില്‍ അങ്ങിങ്ങായി ഈ പൊട്ടുകള്‍ വൃത്താകൃതിയില്‍ പൂക്കള്‍പോലെ കൂടിച്ചേർന്ന് (rosettes) കൊണാറുണ്ട്. അതിന്റെ കേന്ദ്രത്തിലുള്ളവയ്‌ക്ക് ചുറ്റിലുമുള്ളതിനെക്കാള്‍ ഇരുണ്ട നിറമായിരിക്കും. ശരീരത്തിന്റെ പുറത്ത് നടുഭാഗത്തുനിന്ന് വാലിന്റെ തുടക്കംവരെ ഈ പൊട്ടുകള്‍ ചേർന്ന് ഒരു കറുത്ത രേഖയായിമാറുന്നു. ചെവിയുടെ പുറത്തേവശം കറുപ്പായിരിക്കും. കറുപ്പിനുള്ളില്‍ ഒരു മഞ്ഞപ്പൊട്ടും കാണാം. നീണ്ടരോമം കനത്തില്‍ കാണപ്പെടുന്നു. 2-22.5 മീ. നീളമുള്ള ശരീരത്തിന്റെ പകുതിയും വാലാണ്. ഉയരം ഉദ്ദേശം 0.75 മീറ്ററാകുന്നു.
മാംസഭുക്കായ ഔണ്‍സിന്റെ പ്രധാനഭക്ഷണം ഐബക്‌സ്, ഭാരല്‍ (തിബത്തിലെ "നീലയാട്'), മറ്റിനം ആടുകള്‍, കസ്‌തൂരിമാന്‍, മുയല്‍, പക്ഷികള്‍ തുടങ്ങിയ ജീവികളാണ്. ഇതിന്റെ അസാധാരണമാംവിധം ഉയർന്ന കണ്ണുകള്‍, വേട്ടയാടുന്ന സമയത്ത് സ്വയം പ്രത്യക്ഷപ്പെടാതെ, പാറകള്‍ക്കും മറ്റും മുകളിലൂടെ എത്തിനോക്കുന്നതിന് സഹായകമായിരിക്കുന്നു. മലയോരങ്ങളില്‍ വസിക്കുന്നവരുടെ പോറ്റുമൃഗങ്ങളെ ഭക്ഷിക്കുന്നതും ഇതിന്റെ പതിവാണ്. ഔണ്‍സിന്റെ തോല്‍ വിലയുള്ള ഒരു വസ്‌തുവായി കരുതപ്പെടുന്നു. അടിഭാഗം വലുപ്പംകൂടി, മുകളിലേക്കു വരുന്തോറും ചെറുതാകുന്ന കുഴികള്‍ക്കുള്ളില്‍ കുടുക്കിയാണ് ഇവയെ പിടിക്കുന്നത്. ആട്ടിന്‍കുട്ടികളെയും, അപൂർവമായി കലമാന്‍ കുട്ടികളെയും ഇവയെ ആകർഷിക്കുന്നതിനുള്ള ഇരയായി കുഴിക്കുള്ളില്‍ കെട്ടിയിടാറുണ്ട്.