This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർദ്രതാമാപിനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Hygrometer)
(Hygrometer)
 
വരി 2: വരി 2:
==Hygrometer==
==Hygrometer==
-
അന്തരീക്ഷത്തിന്റെ ആര്‍ദ്രത അളക്കുന്നതിനുള്ള ഉപകരണം. സാധാരണയായി ആര്‍ദ്ര-ശുഷ്‌കബള്‍ബ്‌ തെര്‍മോമീറ്റര്‍ (Wet and Dry bulb Thermometer) ആണ്‌ ഇതിനുപയോഗിക്കുന്നത്‌; ഇതിന്‌ സൈക്രാമീറ്റര്‍ (Psychrometer) എന്നും പറയാറുണ്ട്‌. ഈ ഉപകരണത്തിൽ ഒരേ രീതിയിൽ അങ്കനമുള്ള രണ്ട്‌ തെര്‍മോമീറ്ററുകള്‍ അടുത്തടുത്തായി വച്ചിരിക്കുന്നു; അവയിൽ ഒന്നിന്റെ ബള്‍ബ്‌ നനവുള്ള ഒരു തിരികൊണ്ട്‌ പൊതിഞ്ഞിട്ടുണ്ടാകും. ബാഷ്‌പീകരണം മൂലം ഈ ബള്‍ബ്‌ തണുപ്പിക്കപ്പെടുന്നു. നനഞ്ഞ ബള്‍ബിന്റെ ശീതീകരണം വായുവിന്റെ ആര്‍ദ്രതയ്‌ക്ക്‌ ആനുപാതികമായിരിക്കും. വായുവിന്റെ യഥാര്‍ഥ ഊഷ്‌മാവും (ശുഷ്‌കബള്‍ബുള്ള തെര്‍മോമീറ്റര്‍ കാണിക്കുന്നത്‌) രണ്ട്‌ തെര്‍മോമീറ്ററുകളും കാണിക്കുന്ന ഊഷ്‌മാവുകളുടെ വ്യത്യാസവും അനുസരിച്ച്‌ ആര്‍ദ്രത എത്രയെന്നു കാണിക്കുന്ന ഒരു പട്ടിക ഉപകരണത്തോടൊന്നിച്ചുണ്ടായിരിക്കും.
+
അന്തരീക്ഷത്തിന്റെ ആര്‍ദ്രത അളക്കുന്നതിനുള്ള ഉപകരണം. സാധാരണയായി ആര്‍ദ്ര-ശുഷ്‌കബള്‍ബ്‌ തെര്‍മോമീറ്റര്‍ (Wet and Dry bulb Thermometer) ആണ്‌ ഇതിനുപയോഗിക്കുന്നത്‌; ഇതിന്‌ സൈക്രാമീറ്റര്‍ (Psychrometer) എന്നും പറയാറുണ്ട്‌. ഈ ഉപകരണത്തില്‍ ഒരേ രീതിയില്‍ അങ്കനമുള്ള രണ്ട്‌ തെര്‍മോമീറ്ററുകള്‍ അടുത്തടുത്തായി വച്ചിരിക്കുന്നു; അവയില്‍ ഒന്നിന്റെ ബള്‍ബ്‌ നനവുള്ള ഒരു തിരികൊണ്ട്‌ പൊതിഞ്ഞിട്ടുണ്ടാകും. ബാഷ്‌പീകരണം മൂലം ഈ ബള്‍ബ്‌ തണുപ്പിക്കപ്പെടുന്നു. നനഞ്ഞ ബള്‍ബിന്റെ ശീതീകരണം വായുവിന്റെ ആര്‍ദ്രതയ്‌ക്ക്‌ ആനുപാതികമായിരിക്കും. വായുവിന്റെ യഥാര്‍ഥ ഊഷ്‌മാവും (ശുഷ്‌കബള്‍ബുള്ള തെര്‍മോമീറ്റര്‍ കാണിക്കുന്നത്‌) രണ്ട്‌ തെര്‍മോമീറ്ററുകളും കാണിക്കുന്ന ഊഷ്‌മാവുകളുടെ വ്യത്യാസവും അനുസരിച്ച്‌ ആര്‍ദ്രത എത്രയെന്നു കാണിക്കുന്ന ഒരു പട്ടിക ഉപകരണത്തോടൊന്നിച്ചുണ്ടായിരിക്കും.
-
മറ്റൊരുപകരണം തുഷാരാങ്ക ആര്‍ദ്രതാമിപിനിയാണ്‌ (Dew point Hygrometer). ഇതിൽ പുറവശം നല്ലപോലെ മിനുസപ്പെടുത്തിയിട്ടുള്ള ഒരു ലോഹക്കപ്പിൽ കുറച്ച്‌ ഈതര്‍ (Ether) സൂക്ഷിച്ചിരിക്കുന്നു. ഈതറിൽകൂടി വായു കുമിളിപ്പിക്കുമ്പോള്‍ ബാഷ്‌പീകരണം മൂലം ശീതികരണമുണ്ടാവുകയും തുഷാരാങ്കത്തിലെത്തുമ്പോള്‍ കപ്പിന്റെ ഉപരിതലത്തിൽ തുഷാരബിന്ദുക്കള്‍ രൂപംകൊള്ളുകയും ചെയ്യും. തെര്‍മോമീറ്റര്‍ ഉപയോഗിച്ച്‌ തുഷാരാങ്കം കണ്ടാൽ ആപേക്ഷിക-ആര്‍ദ്രത കണക്കുകൂട്ടിയെടുക്കാം; കപ്പിന്റെ മിനുസമുള്ള പ്രതലത്തിൽ തുഷാരബിന്ദുക്കള്‍ മങ്ങലേല്‌പിക്കുന്നതുകൊണ്ട്‌ അവയെ എളുപ്പത്തിൽ നിരീക്ഷിക്കുകയും ചെയ്യാം.
+
മറ്റൊരുപകരണം തുഷാരാങ്ക ആര്‍ദ്രതാമിപിനിയാണ്‌ (Dew point Hygrometer). ഇതില്‍ പുറവശം നല്ലപോലെ മിനുസപ്പെടുത്തിയിട്ടുള്ള ഒരു ലോഹക്കപ്പില്‍ കുറച്ച്‌ ഈതര്‍ (Ether) സൂക്ഷിച്ചിരിക്കുന്നു. ഈതറില്‍കൂടി വായു കുമിളിപ്പിക്കുമ്പോള്‍ ബാഷ്‌പീകരണം മൂലം ശീതികരണമുണ്ടാവുകയും തുഷാരാങ്കത്തിലെത്തുമ്പോള്‍ കപ്പിന്റെ ഉപരിതലത്തില്‍ തുഷാരബിന്ദുക്കള്‍ രൂപംകൊള്ളുകയും ചെയ്യും. തെര്‍മോമീറ്റര്‍ ഉപയോഗിച്ച്‌ തുഷാരാങ്കം കണ്ടാല്‍ ആപേക്ഷിക-ആര്‍ദ്രത കണക്കുകൂട്ടിയെടുക്കാം; കപ്പിന്റെ മിനുസമുള്ള പ്രതലത്തില്‍ തുഷാരബിന്ദുക്കള്‍ മങ്ങലേല്‌പിക്കുന്നതുകൊണ്ട്‌ അവയെ എളുപ്പത്തില്‍ നിരീക്ഷിക്കുകയും ചെയ്യാം.
<gallery caption="വിവിധ ആര്‍ദ്രതാമാപിനികള്‍">
<gallery caption="വിവിധ ആര്‍ദ്രതാമാപിനികള്‍">
Image:Vol3p302_denison.jpg.jpg
Image:Vol3p302_denison.jpg.jpg

Current revision as of 12:15, 25 ജൂലൈ 2014

ആര്‍ദ്രതാമാപിനി

Hygrometer

അന്തരീക്ഷത്തിന്റെ ആര്‍ദ്രത അളക്കുന്നതിനുള്ള ഉപകരണം. സാധാരണയായി ആര്‍ദ്ര-ശുഷ്‌കബള്‍ബ്‌ തെര്‍മോമീറ്റര്‍ (Wet and Dry bulb Thermometer) ആണ്‌ ഇതിനുപയോഗിക്കുന്നത്‌; ഇതിന്‌ സൈക്രാമീറ്റര്‍ (Psychrometer) എന്നും പറയാറുണ്ട്‌. ഈ ഉപകരണത്തില്‍ ഒരേ രീതിയില്‍ അങ്കനമുള്ള രണ്ട്‌ തെര്‍മോമീറ്ററുകള്‍ അടുത്തടുത്തായി വച്ചിരിക്കുന്നു; അവയില്‍ ഒന്നിന്റെ ബള്‍ബ്‌ നനവുള്ള ഒരു തിരികൊണ്ട്‌ പൊതിഞ്ഞിട്ടുണ്ടാകും. ബാഷ്‌പീകരണം മൂലം ഈ ബള്‍ബ്‌ തണുപ്പിക്കപ്പെടുന്നു. നനഞ്ഞ ബള്‍ബിന്റെ ശീതീകരണം വായുവിന്റെ ആര്‍ദ്രതയ്‌ക്ക്‌ ആനുപാതികമായിരിക്കും. വായുവിന്റെ യഥാര്‍ഥ ഊഷ്‌മാവും (ശുഷ്‌കബള്‍ബുള്ള തെര്‍മോമീറ്റര്‍ കാണിക്കുന്നത്‌) രണ്ട്‌ തെര്‍മോമീറ്ററുകളും കാണിക്കുന്ന ഊഷ്‌മാവുകളുടെ വ്യത്യാസവും അനുസരിച്ച്‌ ആര്‍ദ്രത എത്രയെന്നു കാണിക്കുന്ന ഒരു പട്ടിക ഉപകരണത്തോടൊന്നിച്ചുണ്ടായിരിക്കും. മറ്റൊരുപകരണം തുഷാരാങ്ക ആര്‍ദ്രതാമിപിനിയാണ്‌ (Dew point Hygrometer). ഇതില്‍ പുറവശം നല്ലപോലെ മിനുസപ്പെടുത്തിയിട്ടുള്ള ഒരു ലോഹക്കപ്പില്‍ കുറച്ച്‌ ഈതര്‍ (Ether) സൂക്ഷിച്ചിരിക്കുന്നു. ഈതറില്‍കൂടി വായു കുമിളിപ്പിക്കുമ്പോള്‍ ബാഷ്‌പീകരണം മൂലം ശീതികരണമുണ്ടാവുകയും തുഷാരാങ്കത്തിലെത്തുമ്പോള്‍ കപ്പിന്റെ ഉപരിതലത്തില്‍ തുഷാരബിന്ദുക്കള്‍ രൂപംകൊള്ളുകയും ചെയ്യും. തെര്‍മോമീറ്റര്‍ ഉപയോഗിച്ച്‌ തുഷാരാങ്കം കണ്ടാല്‍ ആപേക്ഷിക-ആര്‍ദ്രത കണക്കുകൂട്ടിയെടുക്കാം; കപ്പിന്റെ മിനുസമുള്ള പ്രതലത്തില്‍ തുഷാരബിന്ദുക്കള്‍ മങ്ങലേല്‌പിക്കുന്നതുകൊണ്ട്‌ അവയെ എളുപ്പത്തില്‍ നിരീക്ഷിക്കുകയും ചെയ്യാം.

ആര്‍ദ്രത മാറുന്നതിനനുസരിച്ച്‌ നാര്‌, രോമം എന്നിവയ്‌ക്ക്‌ നീളവ്യത്യാസം ഉണ്ടാകുന്നുണ്ട്‌. ഈ തത്ത്വം ആധാരമാക്കി നിര്‍മിച്ചിട്ടുള്ള ആര്‍ദ്രതാമാപിനികളും പ്രചാരത്തിലുണ്ട്‌. ആര്‍ദ്രത കൃത്യമായി അളക്കുന്നതിന്‌ ഇവ പര്യാപ്‌തങ്ങളല്ലെങ്കിലും നേരിട്ട്‌ മൂല്യം നല്‌കുന്നു എന്ന സൗകര്യമുണ്ട്‌.

പ്രത്യേക രാസദ്രവ്യങ്ങളുടെ സഹായത്തോടെ നിശ്ചിത അളവ്‌ വായുവിലെ നീരാവി അവശോഷണം ചെയ്‌ത്‌ അതിന്റെ ഭാരം നിര്‍ണയിക്കുകയും ഇതിനെ അതേ അളവ്‌ വായു പൂരിതമാക്കുവാന്‍വേണ്ട ജലബാഷ്‌പത്തിന്റെ അളവുമായി താരതമ്യപ്പെടുത്തി ആപേക്ഷിക ആര്‍ദ്രത കണക്കാക്കുകയും ചെയ്യുന്ന മാര്‍ഗവും സ്വീകരിക്കപ്പെട്ടുവരുന്നു. ഇത്തരം ഉപകരണങ്ങളെ അവശോഷണ ആര്‍ദ്രതാമാപിനികള്‍ എന്നു പറയുന്നു. ആപേക്ഷിക ആര്‍ദ്രത കണക്കാക്കുവാന്‍ ഈ മാര്‍ഗം എളുപ്പമല്ല.

(സി.പി. ഗിരിജാവല്ലഭന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍