This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇക്റ്റിനസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇക്റ്റിനസ് == ബി.സി. 5-ാം ശ.-ത്തിന്റെ ഉത്തരാർധത്തിൽ ജീവിച്ചി...) |
Mksol (സംവാദം | സംഭാവനകള്‍) (→ഇക്റ്റിനസ്) |
||
വരി 2: | വരി 2: | ||
== ഇക്റ്റിനസ് == | == ഇക്റ്റിനസ് == | ||
- | ബി.സി. 5-ാം ശ.-ത്തിന്റെ | + | ബി.സി. 5-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ജീവിച്ചിരുന്ന ഗ്രീക്കുവാസ്തുവിദ്യാവിദഗ്ധന്. |
- | ഇക്റ്റിനസിന്റെ ജീവിതത്തെക്കുറിച്ച് വിശദവിവരങ്ങള്‍ ലഭ്യമല്ല. | + | ഇക്റ്റിനസിന്റെ ജീവിതത്തെക്കുറിച്ച് വിശദവിവരങ്ങള്‍ ലഭ്യമല്ല. പെലപൊണേഷ്യയില് ജനിച്ചുവെന്ന് കരുതപ്പെടുന്നു. ബി.സി. 448 മുതല്‍ 437 വരെ ഇദ്ദേഹം ആഥന്‍സിലെ അക്രാപൊലിസില് പാര്ഥിനോണ് ദേവാലയത്തിന്റെ നിര്‍മിതിയില്‍ സഹകരിച്ചിരുന്നതായി അനുമാനിക്കാം. ഫിഡിയസ് എന്ന ശില്പിക്കായിരുന്നു ദേവാലയത്തിന്റെ നിര്‍മാണച്ചുമതല; അതുകൊണ്ട് ഇക്റ്റിനസിന് സ്വന്തം ഭാവനാവിലാസങ്ങള്‍ സ്വതന്ത്രമായി ആവിഷ്കരിക്കാന്‍ അവിടെ കഴിഞ്ഞിരുന്നില്ല. എങ്കിലും പിന്നീട് സ്വന്തം വാസ്തുവിദ്യാവൈദഗ്ധ്യം നിരന്തരം പ്രയോഗിക്കുകയും പല സമുന്നത കലാശില്പങ്ങളും നിര്‍മിച്ച് പ്രതിഭാവൈഭവം പ്രകടമാക്കുകയും ചെയ്തു. |
- | ഇക്റ്റിനസിന്റെ | + | ഇക്റ്റിനസിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച എലിയുസിസിലെ "ഗ്രറ്റ് ഹാള്‍ ഒഫ് ദി മിസ്റ്ററീസ്' ഇദ്ദേഹത്തിന്റെ സ്ഥലസംവിധാനവൈദഗ്ധ്യം സ്പഷ്ടമാക്കുന്നു. ഒളിമ്പിയയിലെ സിയൂസ് ദേവാലയത്തിന്റെ വാസ്തുശില്പിയും ഇക്റ്റിനസാണ്. ബാസെയിലെ അപ്പോളോ ദേവാലയം (429) ഇദ്ദേഹത്തിന്റെ സൃഷ്ടിയാണെന്നു കരുതപ്പടുന്നുവെങ്കിലും ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. സ്ഥലസംവിധാനത്തില്‍ മാത്രമല്ല കെട്ടിടങ്ങളുടെ അന്തര്ഭാഗസജ്ജീകരണത്തിലും ഇക്റ്റിനസിന് അനുപമമായ നിര്‍മാണകുശലത ഉണ്ടായിരുന്നു എന്ന് ഇദ്ദേഹം പടുത്തുയര്‍ത്തിയ പല സൗധങ്ങളും സ്പഷ്ടമാക്കുന്നുണ്ട്. |
Current revision as of 09:07, 25 ജൂലൈ 2014
ഇക്റ്റിനസ്
ബി.സി. 5-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ജീവിച്ചിരുന്ന ഗ്രീക്കുവാസ്തുവിദ്യാവിദഗ്ധന്.
ഇക്റ്റിനസിന്റെ ജീവിതത്തെക്കുറിച്ച് വിശദവിവരങ്ങള്‍ ലഭ്യമല്ല. പെലപൊണേഷ്യയില് ജനിച്ചുവെന്ന് കരുതപ്പെടുന്നു. ബി.സി. 448 മുതല്‍ 437 വരെ ഇദ്ദേഹം ആഥന്‍സിലെ അക്രാപൊലിസില് പാര്ഥിനോണ് ദേവാലയത്തിന്റെ നിര്‍മിതിയില്‍ സഹകരിച്ചിരുന്നതായി അനുമാനിക്കാം. ഫിഡിയസ് എന്ന ശില്പിക്കായിരുന്നു ദേവാലയത്തിന്റെ നിര്‍മാണച്ചുമതല; അതുകൊണ്ട് ഇക്റ്റിനസിന് സ്വന്തം ഭാവനാവിലാസങ്ങള്‍ സ്വതന്ത്രമായി ആവിഷ്കരിക്കാന്‍ അവിടെ കഴിഞ്ഞിരുന്നില്ല. എങ്കിലും പിന്നീട് സ്വന്തം വാസ്തുവിദ്യാവൈദഗ്ധ്യം നിരന്തരം പ്രയോഗിക്കുകയും പല സമുന്നത കലാശില്പങ്ങളും നിര്‍മിച്ച് പ്രതിഭാവൈഭവം പ്രകടമാക്കുകയും ചെയ്തു.
ഇക്റ്റിനസിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച എലിയുസിസിലെ "ഗ്രറ്റ് ഹാള്‍ ഒഫ് ദി മിസ്റ്ററീസ്' ഇദ്ദേഹത്തിന്റെ സ്ഥലസംവിധാനവൈദഗ്ധ്യം സ്പഷ്ടമാക്കുന്നു. ഒളിമ്പിയയിലെ സിയൂസ് ദേവാലയത്തിന്റെ വാസ്തുശില്പിയും ഇക്റ്റിനസാണ്. ബാസെയിലെ അപ്പോളോ ദേവാലയം (429) ഇദ്ദേഹത്തിന്റെ സൃഷ്ടിയാണെന്നു കരുതപ്പടുന്നുവെങ്കിലും ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. സ്ഥലസംവിധാനത്തില്‍ മാത്രമല്ല കെട്ടിടങ്ങളുടെ അന്തര്ഭാഗസജ്ജീകരണത്തിലും ഇക്റ്റിനസിന് അനുപമമായ നിര്‍മാണകുശലത ഉണ്ടായിരുന്നു എന്ന് ഇദ്ദേഹം പടുത്തുയര്‍ത്തിയ പല സൗധങ്ങളും സ്പഷ്ടമാക്കുന്നുണ്ട്.