This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആൽക്കഹോളിക് മനോരോഗങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: ==ആൽക്കഹോളിക് മനോരോഗങ്ങള്‍== ==Alcoholism & Related mental disorders== അനിയന്ത്രിതമായ ...) |
Mksol (സംവാദം | സംഭാവനകള്‍) (→Alcoholism & Related mental disorders) |
||
വരി 1: | വരി 1: | ||
==ആൽക്കഹോളിക് മനോരോഗങ്ങള്‍== | ==ആൽക്കഹോളിക് മനോരോഗങ്ങള്‍== | ||
==Alcoholism & Related mental disorders== | ==Alcoholism & Related mental disorders== | ||
- | അനിയന്ത്രിതമായ മദ്യാസക്തിയെയും അതുമൂലമുള്ള അമിതമദ്യപാനത്തെയും പൊതുവായി പറയുന്ന പേരാണ് " | + | അനിയന്ത്രിതമായ മദ്യാസക്തിയെയും അതുമൂലമുള്ള അമിതമദ്യപാനത്തെയും പൊതുവായി പറയുന്ന പേരാണ് "ആല്‍ക്കഹോളിസം'. മദ്യത്തിന്റെ അമിതമായ ഉപയോഗം ഒരു വ്യക്തിയുടെ ശാരീരിക-മാനസിക-സാമൂഹിക ജീവിതത്തില്‍ തകരാറുകള്‍ ഉണ്ടാക്കുമ്പോഴാണ് ആല്‍ക്കഹോളിസം ഒരു രോഗാവസ്ഥയായി മാറുന്നത്. ലോകാരോഗ്യ സംഘടന ഈ അവസ്ഥയെ ആല്‍ക്കഹോള്‍ ഡിപെന്‍ഡന്‍സ് സിന്‍ഡ്രാം (Alcohol Dependence Syndrome) എന്നാണ് നിര്‍വചിച്ചിരിക്കുന്നത്. ശാരീരികവും മാനസികവുമായ ഉത്തേജനം ലഭിക്കുന്നതിനു വേണ്ടിയോ, മദ്യത്തിന്റെ അഭാവം മൂലമുള്ള ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കുന്നതിനു വേണ്ടിയോ, സ്വയം നിര്‍ബന്ധിതനായി, ഇടവിട്ടോ തുടര്‍ച്ചയായോ മദ്യം ഉപയോഗിക്കുന്ന അവസ്ഥ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമായും രണ്ട് തരത്തിലുള്ള തകരാറുകളാണ് ഇത് മൂലമുണ്ടാകുന്നത്. |
- | + | I. അക്യൂട്ട് ഇന്റോക്‌സിക്കേഷന്‍ (Acute Intoxication). അമിത മദ്യപാനത്തിലൂടെയുള്ള ചുരുങ്ങിയ സമയത്തെ ഉത്തേജിതാവസ്ഥയ്‌ക്കു ശേഷം, ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന മന്ദതയാണ് ഇവിടെ കാണുന്നത്. വ്യക്തി സ്വയം നിയന്ത്രണം നഷ്‌ടപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കും. അപൂര്‍വമായി ഗുരുതരമായ ഓര്‍മ്മതകരാറുകളും കണ്ടുവരുന്നു. രക്തത്തിലെ മദ്യത്തിന്റെ അളവും രോഗാവസ്ഥയുടെ തീവ്രതയും ബന്ധപ്പെട്ടിരിക്കുന്നു. | |
- | + | ||
- | (1) ഡെലീറിയം ട്രമന്‍സ് (Delirium Tremens) (2) | + | II. വിത്‌ഡ്രാവല്‍ സിന്‍ഡ്രാം (Withdrawal syndrome). മദ്യത്തിന്റെ തുടര്‍ച്ചയായ ഉപയോഗത്തിനുശേഷം പൊടുന്നനെ നിര്‍ത്തുമ്പോഴുണ്ടാകുന്ന ശാരീരിക ലക്ഷണങ്ങളാണിവ. കൈകാല്‍ വിറയല്‍, ബലക്കുറവ്, ഛര്‍ദ്ദി, ഓക്കാനം, ഉറക്കക്കുറവ്, ആകാംഷ എന്നിവയാണ് പൊതുവേ കാണുന്നത്. ചുരുക്കം ചില അവസരങ്ങളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും. ഇവയെ നാലു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. |
- | അമിതമദ്യപാനികളായ 10 ശ.മാ. | + | |
+ | (1) ഡെലീറിയം ട്രമന്‍സ് (Delirium Tremens) (2) ആല്‍ക്കഹോളിക് ഹാലൂസിനോസിസ് (Alcholic Hallusinosis) (3) കോര്‍സാക്കോഫ്‌സ് ഉന്മാദം (Korsakoff's Psychosis)(4) ആല്‍ക്കഹോളിക് പാരനോയിയ (Alcoholic Paranoia) | ||
+ | അമിതമദ്യപാനികളായ 10 ശ.മാ. രോഗികളില്‍ മദ്യോപയോഗത്തിനുശേഷം 12 മുതല്‍ 48 വരെ മണിക്കൂറിനകമുണ്ടാകുന്ന സന്നി രോഗാവസ്ഥയാണ് ആല്‍ക്കഹോളിക് സീഷര്‍ (Alcholic seezure). | ||
+ | |||
+ | മദ്യത്തിന്റെ അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന ഗുരുതരമായ മനോരോഗാവസ്ഥയാണ് ആല്‍ക്കഹോള്‍ ഇന്‍ഡ്യൂസ്‌ഡ് സൈക്കോട്ടിക്ക് ഡിസ്‌ഓര്‍ഡര്‍. അസാധാരണമായ ശബ്‌ദങ്ങളോ, കാഴ്‌ചകളോ അനുഭവിക്കുന്ന രീതിയില്‍ രോഗി പ്രതികരിച്ചേക്കാം. ദീര്‍ഘനാളായി മദ്യം ഉപയോഗിക്കുന്നവരിലാണ് ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്. | ||
+ | |||
+ | മദ്യപാനിയായ രോഗിയുടെ മാനസികാവസ്ഥയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ആല്‍ക്കഹോള്‍ ഇന്‍ഡ്യൂസ്‌ഡ് മൂഡ് ഡിസ് ഓര്‍ഡര്‍. വളരെയധികം സന്തോഷവാനായോ തീരെ ദുഃഖിതനായോ, രണ്ടും ചേര്‍ന്ന അവസ്ഥയിലോ വ്യക്തി പ്രതികരിക്കാം. ആങ്ങഹത്യ ഉള്‍പ്പെടെയുള്ള അപകടങ്ങളിലേക്ക് രോഗി ഈ അവസ്ഥയില്‍ നീങ്ങാന്‍ സാധ്യതയുണ്ട്. | ||
+ | |||
+ | അസുഖം കൃത്യമായി നിര്‍ണയിച്ചശേഷം പ്രധാനമായും മൂന്ന് ഘട്ടങ്ങളായാണ് ചികിത്സ നടപ്പിലാക്കുന്നത്. ഇന്റര്‍വെന്‍ഷന്‍, ഡീറ്റോക്‌സിഫിക്കേഷന്‍, പുനരധിവാസം (റീഹാബിലിറ്റേഷന്‍) എന്നിവയാണവ. വ്യക്തിയുടെ ശാരീരികാരോഗ്യം മെച്ചപ്പെടുത്തിയതിനുശേഷം മാത്രം മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് കടക്കൂ എന്ന രീതിയിലാണ് ചികിത്സ അനുവര്‍ത്തിക്കുന്നത്. വ്യക്തിയുടെ കുടുംബാംഗങ്ങളുടെ സഹകരണം ചികിത്സയുടെ സുഗമമായ നടത്തിപ്പിന് അത്യന്താപേക്ഷിതമാണ്. | ||
- | |||
- | |||
- | |||
(ജെ. അഭിലാഷ്) | (ജെ. അഭിലാഷ്) |
06:53, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആൽക്കഹോളിക് മനോരോഗങ്ങള്‍
Alcoholism & Related mental disorders
അനിയന്ത്രിതമായ മദ്യാസക്തിയെയും അതുമൂലമുള്ള അമിതമദ്യപാനത്തെയും പൊതുവായി പറയുന്ന പേരാണ് "ആല്‍ക്കഹോളിസം'. മദ്യത്തിന്റെ അമിതമായ ഉപയോഗം ഒരു വ്യക്തിയുടെ ശാരീരിക-മാനസിക-സാമൂഹിക ജീവിതത്തില്‍ തകരാറുകള്‍ ഉണ്ടാക്കുമ്പോഴാണ് ആല്‍ക്കഹോളിസം ഒരു രോഗാവസ്ഥയായി മാറുന്നത്. ലോകാരോഗ്യ സംഘടന ഈ അവസ്ഥയെ ആല്‍ക്കഹോള്‍ ഡിപെന്‍ഡന്‍സ് സിന്‍ഡ്രാം (Alcohol Dependence Syndrome) എന്നാണ് നിര്‍വചിച്ചിരിക്കുന്നത്. ശാരീരികവും മാനസികവുമായ ഉത്തേജനം ലഭിക്കുന്നതിനു വേണ്ടിയോ, മദ്യത്തിന്റെ അഭാവം മൂലമുള്ള ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കുന്നതിനു വേണ്ടിയോ, സ്വയം നിര്‍ബന്ധിതനായി, ഇടവിട്ടോ തുടര്‍ച്ചയായോ മദ്യം ഉപയോഗിക്കുന്ന അവസ്ഥ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമായും രണ്ട് തരത്തിലുള്ള തകരാറുകളാണ് ഇത് മൂലമുണ്ടാകുന്നത്.
I. അക്യൂട്ട് ഇന്റോക്‌സിക്കേഷന്‍ (Acute Intoxication). അമിത മദ്യപാനത്തിലൂടെയുള്ള ചുരുങ്ങിയ സമയത്തെ ഉത്തേജിതാവസ്ഥയ്‌ക്കു ശേഷം, ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന മന്ദതയാണ് ഇവിടെ കാണുന്നത്. വ്യക്തി സ്വയം നിയന്ത്രണം നഷ്‌ടപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കും. അപൂര്‍വമായി ഗുരുതരമായ ഓര്‍മ്മതകരാറുകളും കണ്ടുവരുന്നു. രക്തത്തിലെ മദ്യത്തിന്റെ അളവും രോഗാവസ്ഥയുടെ തീവ്രതയും ബന്ധപ്പെട്ടിരിക്കുന്നു.
II. വിത്‌ഡ്രാവല്‍ സിന്‍ഡ്രാം (Withdrawal syndrome). മദ്യത്തിന്റെ തുടര്‍ച്ചയായ ഉപയോഗത്തിനുശേഷം പൊടുന്നനെ നിര്‍ത്തുമ്പോഴുണ്ടാകുന്ന ശാരീരിക ലക്ഷണങ്ങളാണിവ. കൈകാല്‍ വിറയല്‍, ബലക്കുറവ്, ഛര്‍ദ്ദി, ഓക്കാനം, ഉറക്കക്കുറവ്, ആകാംഷ എന്നിവയാണ് പൊതുവേ കാണുന്നത്. ചുരുക്കം ചില അവസരങ്ങളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും. ഇവയെ നാലു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
(1) ഡെലീറിയം ട്രമന്‍സ് (Delirium Tremens) (2) ആല്‍ക്കഹോളിക് ഹാലൂസിനോസിസ് (Alcholic Hallusinosis) (3) കോര്‍സാക്കോഫ്‌സ് ഉന്മാദം (Korsakoff's Psychosis)(4) ആല്‍ക്കഹോളിക് പാരനോയിയ (Alcoholic Paranoia) അമിതമദ്യപാനികളായ 10 ശ.മാ. രോഗികളില്‍ മദ്യോപയോഗത്തിനുശേഷം 12 മുതല്‍ 48 വരെ മണിക്കൂറിനകമുണ്ടാകുന്ന സന്നി രോഗാവസ്ഥയാണ് ആല്‍ക്കഹോളിക് സീഷര്‍ (Alcholic seezure).
മദ്യത്തിന്റെ അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന ഗുരുതരമായ മനോരോഗാവസ്ഥയാണ് ആല്‍ക്കഹോള്‍ ഇന്‍ഡ്യൂസ്‌ഡ് സൈക്കോട്ടിക്ക് ഡിസ്‌ഓര്‍ഡര്‍. അസാധാരണമായ ശബ്‌ദങ്ങളോ, കാഴ്‌ചകളോ അനുഭവിക്കുന്ന രീതിയില്‍ രോഗി പ്രതികരിച്ചേക്കാം. ദീര്‍ഘനാളായി മദ്യം ഉപയോഗിക്കുന്നവരിലാണ് ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്.
മദ്യപാനിയായ രോഗിയുടെ മാനസികാവസ്ഥയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ആല്‍ക്കഹോള്‍ ഇന്‍ഡ്യൂസ്‌ഡ് മൂഡ് ഡിസ് ഓര്‍ഡര്‍. വളരെയധികം സന്തോഷവാനായോ തീരെ ദുഃഖിതനായോ, രണ്ടും ചേര്‍ന്ന അവസ്ഥയിലോ വ്യക്തി പ്രതികരിക്കാം. ആങ്ങഹത്യ ഉള്‍പ്പെടെയുള്ള അപകടങ്ങളിലേക്ക് രോഗി ഈ അവസ്ഥയില്‍ നീങ്ങാന്‍ സാധ്യതയുണ്ട്.
അസുഖം കൃത്യമായി നിര്‍ണയിച്ചശേഷം പ്രധാനമായും മൂന്ന് ഘട്ടങ്ങളായാണ് ചികിത്സ നടപ്പിലാക്കുന്നത്. ഇന്റര്‍വെന്‍ഷന്‍, ഡീറ്റോക്‌സിഫിക്കേഷന്‍, പുനരധിവാസം (റീഹാബിലിറ്റേഷന്‍) എന്നിവയാണവ. വ്യക്തിയുടെ ശാരീരികാരോഗ്യം മെച്ചപ്പെടുത്തിയതിനുശേഷം മാത്രം മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് കടക്കൂ എന്ന രീതിയിലാണ് ചികിത്സ അനുവര്‍ത്തിക്കുന്നത്. വ്യക്തിയുടെ കുടുംബാംഗങ്ങളുടെ സഹകരണം ചികിത്സയുടെ സുഗമമായ നടത്തിപ്പിന് അത്യന്താപേക്ഷിതമാണ്.
(ജെ. അഭിലാഷ്)