This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇഞ്ചിപ്പുല്ല്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഇഞ്ചിപ്പുല്ല്) |
Mksol (സംവാദം | സംഭാവനകള്‍) (→ഇഞ്ചിപ്പുല്ല്) |
||
വരി 1: | വരി 1: | ||
== ഇഞ്ചിപ്പുല്ല് == | == ഇഞ്ചിപ്പുല്ല് == | ||
- | + | [[ചിത്രം:Vol3p638_YosriNov04Pokok_Serai.jpg.jpg|thumb|ഇഞ്ചിപ്പുല്ല്]] | |
പുൽത്തൈലം ഉണ്ടാക്കാനുപയോഗിക്കുന്ന പുൽച്ചെടി. "ലെമണ്‍ ഗ്രാസ്' എന്ന് ഇംഗ്ലീഷിൽ പേരുള്ള ഈ ചെടിയുടെ കുടുംബം "ഗ്രാമിനെ' (Graminae)ആണ്. ശാ.നാ. സിംബോപ്പോഗന്‍ സിട്രാറ്റസ് (Cymbopogan citratus). ഇവയുടെ നീളമുള്ള ഇലകള്‍ക്ക് പുൽത്തൈലത്തിന്റെ പ്രത്യേകഗന്ധമുണ്ടായിരിക്കും. ബലമുള്ള മൂലലോമങ്ങളാൽ മച്ചിൽ ഉറച്ചു നില്‍ക്കാനുള്ള കഴിവ് ഈ ചെടിക്കുണ്ട്. സിംബോപ്പോഗന്‍ ജീനസിൽപ്പെട്ട ഏതാണ്ട് 40-ൽപ്പരം സ്പീഷീസുകളിൽ പുൽത്തൈലം തരുന്ന സിം.സിട്രാറ്റസ്, സിട്രാണെല്ല എച്ചതരുന്ന സി. ഡാർനസ്, പാമറോസതൈലം തരുന്ന സിം. മാർട്ടിനി എന്നീ മൂന്നെച്ചമേ വാണിജ്യപ്രാധാന്യം അർഹിക്കുന്നതായുള്ളൂ. | പുൽത്തൈലം ഉണ്ടാക്കാനുപയോഗിക്കുന്ന പുൽച്ചെടി. "ലെമണ്‍ ഗ്രാസ്' എന്ന് ഇംഗ്ലീഷിൽ പേരുള്ള ഈ ചെടിയുടെ കുടുംബം "ഗ്രാമിനെ' (Graminae)ആണ്. ശാ.നാ. സിംബോപ്പോഗന്‍ സിട്രാറ്റസ് (Cymbopogan citratus). ഇവയുടെ നീളമുള്ള ഇലകള്‍ക്ക് പുൽത്തൈലത്തിന്റെ പ്രത്യേകഗന്ധമുണ്ടായിരിക്കും. ബലമുള്ള മൂലലോമങ്ങളാൽ മച്ചിൽ ഉറച്ചു നില്‍ക്കാനുള്ള കഴിവ് ഈ ചെടിക്കുണ്ട്. സിംബോപ്പോഗന്‍ ജീനസിൽപ്പെട്ട ഏതാണ്ട് 40-ൽപ്പരം സ്പീഷീസുകളിൽ പുൽത്തൈലം തരുന്ന സിം.സിട്രാറ്റസ്, സിട്രാണെല്ല എച്ചതരുന്ന സി. ഡാർനസ്, പാമറോസതൈലം തരുന്ന സിം. മാർട്ടിനി എന്നീ മൂന്നെച്ചമേ വാണിജ്യപ്രാധാന്യം അർഹിക്കുന്നതായുള്ളൂ. | ||
വരി 11: | വരി 11: | ||
സാധാരണഗതിയിൽ ജനു.-ക്കുശേഷം പുല്ല് ഉണങ്ങിപ്പോകുന്നു. ഈ സമയത്ത്, മഴയുടെ ആരംഭത്തിനുമുമ്പായി, കൃഷിസ്ഥലം ഒന്നടങ്കം തീയിടുന്നപക്ഷം അടുത്ത മഴയോടുകൂടി മുളകള്‍ പൂർവാധികം പുഷ്ടിയോടെ വളർന്നുവരികയും തൈലത്തിന്റെ അളവിൽ 75 ശ.മാ. വരെ വർധനവുണ്ടാകുകയും ചെയ്യും. ആദ്യത്തെ രണ്ടുമൂന്ന് വർഷമേ ഇത്തരത്തിൽ തൈലത്തിന്റെ തോതു വർധിക്കൂ. കൃഷിസ്ഥലം തീയിടുന്നതുകൊണ്ട് കീടങ്ങളുടെ മുട്ടയിൽനിന്നും പുഴുവിൽനിന്നും വിളയ്ക്ക് സംരക്ഷണം നല്‍കാനും കഴിയും. | സാധാരണഗതിയിൽ ജനു.-ക്കുശേഷം പുല്ല് ഉണങ്ങിപ്പോകുന്നു. ഈ സമയത്ത്, മഴയുടെ ആരംഭത്തിനുമുമ്പായി, കൃഷിസ്ഥലം ഒന്നടങ്കം തീയിടുന്നപക്ഷം അടുത്ത മഴയോടുകൂടി മുളകള്‍ പൂർവാധികം പുഷ്ടിയോടെ വളർന്നുവരികയും തൈലത്തിന്റെ അളവിൽ 75 ശ.മാ. വരെ വർധനവുണ്ടാകുകയും ചെയ്യും. ആദ്യത്തെ രണ്ടുമൂന്ന് വർഷമേ ഇത്തരത്തിൽ തൈലത്തിന്റെ തോതു വർധിക്കൂ. കൃഷിസ്ഥലം തീയിടുന്നതുകൊണ്ട് കീടങ്ങളുടെ മുട്ടയിൽനിന്നും പുഴുവിൽനിന്നും വിളയ്ക്ക് സംരക്ഷണം നല്‍കാനും കഴിയും. | ||
- | + | ||
സാധാരണയായി ഇഞ്ചിപ്പുല്ലിന് വളമിടുന്ന പതിവില്ല. എന്നാൽ വളംചേർക്കുന്നപക്ഷം ചെടിയിൽനിന്ന് ലഭിക്കുന്ന തൈലത്തിന്റെ അളവിൽ ഗണ്യമായ വർധനവുണ്ടാകാറുണ്ട്. പുല്ലു മുറിച്ചതിനും കളപറിച്ചതിനും ശേഷമേ വളംചേർക്കാവൂ. പിന്നീട് മച്ചിളക്കുകയും വേണം. | സാധാരണയായി ഇഞ്ചിപ്പുല്ലിന് വളമിടുന്ന പതിവില്ല. എന്നാൽ വളംചേർക്കുന്നപക്ഷം ചെടിയിൽനിന്ന് ലഭിക്കുന്ന തൈലത്തിന്റെ അളവിൽ ഗണ്യമായ വർധനവുണ്ടാകാറുണ്ട്. പുല്ലു മുറിച്ചതിനും കളപറിച്ചതിനും ശേഷമേ വളംചേർക്കാവൂ. പിന്നീട് മച്ചിളക്കുകയും വേണം. | ||
06:24, 14 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇഞ്ചിപ്പുല്ല്
പുൽത്തൈലം ഉണ്ടാക്കാനുപയോഗിക്കുന്ന പുൽച്ചെടി. "ലെമണ്‍ ഗ്രാസ്' എന്ന് ഇംഗ്ലീഷിൽ പേരുള്ള ഈ ചെടിയുടെ കുടുംബം "ഗ്രാമിനെ' (Graminae)ആണ്. ശാ.നാ. സിംബോപ്പോഗന്‍ സിട്രാറ്റസ് (Cymbopogan citratus). ഇവയുടെ നീളമുള്ള ഇലകള്‍ക്ക് പുൽത്തൈലത്തിന്റെ പ്രത്യേകഗന്ധമുണ്ടായിരിക്കും. ബലമുള്ള മൂലലോമങ്ങളാൽ മച്ചിൽ ഉറച്ചു നില്‍ക്കാനുള്ള കഴിവ് ഈ ചെടിക്കുണ്ട്. സിംബോപ്പോഗന്‍ ജീനസിൽപ്പെട്ട ഏതാണ്ട് 40-ൽപ്പരം സ്പീഷീസുകളിൽ പുൽത്തൈലം തരുന്ന സിം.സിട്രാറ്റസ്, സിട്രാണെല്ല എച്ചതരുന്ന സി. ഡാർനസ്, പാമറോസതൈലം തരുന്ന സിം. മാർട്ടിനി എന്നീ മൂന്നെച്ചമേ വാണിജ്യപ്രാധാന്യം അർഹിക്കുന്നതായുള്ളൂ.
കേരളത്തിൽ 24,000-ത്തിൽപ്പരം ഹെക്ടർ സ്ഥലം ഇഞ്ചിപ്പുൽക്കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്. കോട്ടയം, എറണാകുളം, കോഴിക്കോട്, കച്ചൂർ എന്നീ ജില്ലകളിലാണ് ഈ കൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിലും മൈസൂറിലും ഇതിന്റെ കൃഷി ചെറിയതോതിൽ നടക്കുന്നുണ്ട്. ഗ്വാട്ടിമാല, പ്യോർട്ടോറിക്കോ എന്നീ രാജ്യങ്ങളിലും വിപുലമായ തോതിൽ ഇപ്പോള്‍ ഇഞ്ചിപ്പുൽക്കൃഷി നടക്കുന്നുണ്ട്.
ലോകത്ത് ആകെ ഉത്പാദിപ്പിക്കുന്ന പൂൽത്തൈലത്തിന്റെ 85ശ.മാ.-ത്തോളം ഇന്ത്യയിൽനിന്ന്, അതിൽത്തന്നെ 75ശ.മാ.-ത്തിലധികം കേരളത്തിൽനിന്ന് ലഭിക്കുന്നു. കേരളത്തിന്റെ ശരാശരി വാർഷികോത്പാദനം ആയിരത്തിൽപ്പരം ടച്ചാണ്. നല്ല സൂര്യപ്രകാശവും ആണ്ടിൽ 200-300 സെ.മീ. മഴയും ഇഞ്ചിപ്പുൽക്കൃഷിക്ക് ആവശ്യമാണ്. നീർവാർച്ചയുള്ള മണൽകലർന്ന പശിമരാശി മച്ചാണ് ഇതിന് ഏറ്റവും അനുയോജ്യം. വെട്ടുകൽപ്രദേശത്തും ചരൽപ്രദേശത്തും ഉള്ള പുൽച്ചെടികളിൽ നിന്നെടുക്കുന്ന പുൽത്തൈലത്തിൽ സിട്രാളിന്റെ അംശം കൂടുതലായിട്ടുണ്ടാവും. വെട്ടുകൽപ്രദേശത്ത് കുമ്മായം കൂടി ചേർത്തുവേണം ഇഞ്ചിപ്പുൽക്കൃഷി ചെയ്യേണ്ടത്. മലഞ്ചരിവുകളിൽ ഇതു കൃഷിചെയ്താൽ മച്ചൊലിപ്പു തടയാമെന്ന പ്രത്യേകനേട്ടവും ഉണ്ട്. കേരളത്തിൽ മിക്കഭാഗങ്ങളിലും കാട്ടുചെടിയായിട്ടാണ് ഇഞ്ചിപ്പുല്ലു വളരുന്നത്.
വിത്ത് നേരിട്ടു വിതച്ചും തൈകള്‍ തയ്യാറാക്കി പറിച്ചുനട്ടും ഇത് കൃഷിചെയ്യാം. പറിച്ചുനടുന്നപക്ഷം കളപറിക്കുന്നതിനും വളംചേർക്കുന്നതിനും കൂടുതൽ സൗകര്യമുണ്ട്. വർഷാരംഭത്തോടെ പഴയ മൂടുകളിൽനിന്നു പൊടിച്ചുവരുന്ന ചിനപ്പുകള്‍ പിഴുതുനട്ടും ഇത് കൃഷി ചെയ്യാം. ചിനപ്പുകള്‍ നട്ടുവളർത്തുന്നതിന് ചെലവുകൂടുതലാണ്. കൂടാതെ തൈകള്‍ നടുമ്പോള്‍, ചിനപ്പുകള്‍ നടുമ്പോഴുണ്ടാകുന്നതിനെക്കാള്‍ കൂടുതൽ പുല്ല് ലഭിക്കുകയും ചെയ്യും. നല്ല വളർച്ചയുള്ള ചെടികള്‍ മുറിക്കാതെ നിർത്തി വിത്തുകള്‍ വിളഞ്ഞുകഴിയുമ്പോള്‍ കുലകള്‍ മുറിച്ചെടുത്ത് ഉണക്കി, തല്ലി, വിത്ത് ശുദ്ധിചെയ്തു ചാക്കുകളിൽ സൂക്ഷിക്കണം. ഈ വിത്ത് അടുത്ത ജൂലായ്മാസം വരെ ഉപയോഗിക്കാം. അതിനുശേഷം അവയ്ക്കു കിളിർപ്പുശേഷി കുറഞ്ഞുപോകും. കാലവർഷാരംഭത്തോടെ വിത്തുവിതയ്ക്കാം. തൈലത്തിൽ കൂടുതൽ സിട്രാള്‍ ഉണ്ടാകുന്നതിന് നല്ലയിനം വിത്തുകള്‍ ഉപയോഗിക്കണം. ഞാറുണ്ടാക്കി പറിച്ചുനടുകയാണെങ്കിൽ സെപ്.-ന് മുമ്പായി നടീൽ കഴിഞ്ഞിരിക്കണം. തൈകള്‍ക്ക് 70-75 ദിവസം പ്രായമാകമ്പോഴേക്കാണ് പറിച്ചുനടേണ്ടത്.
സാധാരണഗതിയിൽ ജനു.-ക്കുശേഷം പുല്ല് ഉണങ്ങിപ്പോകുന്നു. ഈ സമയത്ത്, മഴയുടെ ആരംഭത്തിനുമുമ്പായി, കൃഷിസ്ഥലം ഒന്നടങ്കം തീയിടുന്നപക്ഷം അടുത്ത മഴയോടുകൂടി മുളകള്‍ പൂർവാധികം പുഷ്ടിയോടെ വളർന്നുവരികയും തൈലത്തിന്റെ അളവിൽ 75 ശ.മാ. വരെ വർധനവുണ്ടാകുകയും ചെയ്യും. ആദ്യത്തെ രണ്ടുമൂന്ന് വർഷമേ ഇത്തരത്തിൽ തൈലത്തിന്റെ തോതു വർധിക്കൂ. കൃഷിസ്ഥലം തീയിടുന്നതുകൊണ്ട് കീടങ്ങളുടെ മുട്ടയിൽനിന്നും പുഴുവിൽനിന്നും വിളയ്ക്ക് സംരക്ഷണം നല്‍കാനും കഴിയും.
സാധാരണയായി ഇഞ്ചിപ്പുല്ലിന് വളമിടുന്ന പതിവില്ല. എന്നാൽ വളംചേർക്കുന്നപക്ഷം ചെടിയിൽനിന്ന് ലഭിക്കുന്ന തൈലത്തിന്റെ അളവിൽ ഗണ്യമായ വർധനവുണ്ടാകാറുണ്ട്. പുല്ലു മുറിച്ചതിനും കളപറിച്ചതിനും ശേഷമേ വളംചേർക്കാവൂ. പിന്നീട് മച്ചിളക്കുകയും വേണം.
ഈസ്റ്റിന്ത്യന്‍, വെസ്റ്റിന്ത്യന്‍ എന്നീ രണ്ടിനം ഇഞ്ചിപ്പുല്ലുകള്‍ പ്രധാനമായി കൃഷിചെയ്തുവരുന്നു. ഇതിൽ ഈസ്റ്റിന്ത്യന്‍ തണ്ട് ചുവന്നിരിക്കും. ഇതാണ് ഇന്ത്യയിൽ അധികമായിട്ടുള്ളത്. ഇതിൽനിന്നു ലഭിക്കുന്ന തൈലത്തിന് സിട്രാളിന്റെ അംശവും, ആൽക്കഹോളിൽ വിലേയത്വവും താരതമ്യേന കൂടുതലായിരിക്കുന്നതിനാൽ കമ്പോളത്തിൽ അധികം പ്രിയമുണ്ട്. വെളുത്ത തണ്ടുള്ള ഇനം മലകളിൽ വളരുന്നു. ഇതിൽനിന്ന് ധാരാളം തൈലം ലഭിക്കുമെങ്കിലും, തൈലത്തിൽ സിട്രാളിന്റെ അംശം വളരെ കുറവായിരിക്കും. ഈ തൈലം വീര്യം കുറവുള്ളതും ആൽക്കഹോളിൽ ലയിക്കാത്തതുമാണ്.
വെള്ളപ്പുല്ലിൽനിന്നോ, വെള്ളപ്പുല്ലും ചുവന്നപുല്ലും കലർത്തി നട്ടിട്ടുള്ളതിൽനിന്നോ എടുക്കുന്ന തൈലം വീര്യത്തിൽ തുലോം തരം താഴ്ന്നതാണ്. ചുവന്നപുല്ലിൽ നിന്നു മാത്രമായെടുക്കുന്ന തൈലത്തിന് മേന്മ കൂടിയിരിക്കും. രണ്ടിനം പുല്ലും കലർത്തി വാറ്റിയെടുക്കുന്ന തൈലത്തിൽ 75 ശ.മാ. മാത്രമേ സിട്രാള്‍ ഉണ്ടാകൂ. ചുവന്ന പുല്ലിന്റെ തൈലത്തിലാകട്ടെ 87 ശ.മാ. സിട്രാള്‍ അടങ്ങിയിരിക്കുന്നു. OD 119 എന്ന പുതിയൊരിനം പുല്ല് ഉത്പാദിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിൽനിന്ന് നാടന്‍പുല്ലിനെക്കാള്‍ 94 ശ.മാ. തൈലം കൂടുതൽ കിട്ടും. ഈ തൈലത്തിൽ 87 ശ.മാ. സിട്രാള്‍ അടങ്ങിയിരിക്കുന്നു. കൂടുതൽ തൈലം ലഭിക്കുന്നതും കൂടുതൽ സിട്രാള്‍ അടങ്ങിയിട്ടുള്ളതുമായ പുതിയതരം പുൽച്ചെടികള്‍ ഉത്പാദിപ്പിച്ചെടുക്കാന്‍ ആവശ്യമായ പഠനങ്ങള്‍ ഓടക്കാലി ഗവേഷണകേന്ദ്രത്തിൽ നടത്തിവരുന്നുണ്ട്.
പറിച്ചുനട്ട് 4-41/2 മാസം പ്രായമായ ചെടികള്‍ക്ക് പൂങ്കുലയുള്‍പ്പെടെ 2 മുതൽ 3 വരെ മീ. ഉയരമുണ്ടാവും. ആദ്യവർഷത്തിൽ മൂന്നു തവണയും പിന്നീട് ഓരോ വർഷത്തിലും അഞ്ചും ആറും തവണ വീതവും പുല്ല് മുറിക്കാം. മുറിക്കുന്നതിനുള്ള സമയം നീണ്ടുപോയാൽ പുല്ലിൽനിന്നു ലഭിക്കുന്ന തൈലത്തിന്റെ അളവ് കുറയാന്‍ ഇടയുണ്ട്. പൂത്തുതുടങ്ങി ഒരാഴ്ച കഴിയുമ്പോഴാണ് വിളവെടുക്കുന്നതിന് ഏറ്റവും പറ്റിയ സമയം. ഈ സമയത്ത് തൈലം അളവിലും ഗുണത്തിലും മെച്ചപ്പെട്ടിരിക്കും. ചെടിയുടെ അഗ്രഭാഗത്താണ് തൈലം ഏറ്റവും കൂടുതലുള്ളത്. ആദ്യത്തെ വിളവെടുപ്പ് ഒ.-ലും രണ്ടാമത്തെത് ജനു.-ലും നടത്തുന്നു. മാ.-നുശേഷം ആവശ്യാനുസരണം മഴലഭിക്കുകയോ വേണ്ടവച്ചം നനയ്ക്കുകയോ ചെയ്താൽ രണ്ടാംവർഷംമുതൽ മേയ് മാസത്തിൽ ഒരു തവണകൂടി മുറിക്കത്തക്കവിധം പുല്ലുവളർന്നിരിക്കും. ആദ്യത്തെവിളവിൽ രണ്ടാമത്തേതിനെക്കാള്‍ ഏകദേശം ഇരട്ടി തൈലം ലഭിക്കുന്നതാണ്. വേണ്ടവിധത്തിൽ സംരക്ഷിക്കുന്ന പക്ഷം ആവർത്തനക്കൃഷി കൂടാതെ വർഷത്തിൽ അഞ്ചാറുതവണ വീതം പത്തുപന്ത്രണ്ടുവർഷക്കാലം ശരിയായ വിളവു ലഭിക്കുന്നു. പുല്ലുവാറ്റി തൈലം വേർതിരിച്ചെടുക്കുന്നു.
തൈലം എടുത്തുകഴിഞ്ഞ് ശേഷിക്കുന്ന വാറ്റുചണ്ടി നല്ല ഒരു കാലിത്തീറ്റയാണ്. ഇത് കമ്പോസ്റ്റ് രൂപത്തിലും കത്തിച്ചു ചാരമാക്കിയും വളമായി ഉപയോഗിക്കാറുണ്ട്. പള്‍പ്പുണ്ടാക്കുവാന്‍ ഉപയോഗിക്കാവുന്ന ഒരു അസംസ്കൃതവസ്തു കൂടിയാണിത്.
രോഗങ്ങളോ കീടങ്ങളോ ഈ കൃഷിയെ അധികം ശല്യപ്പെടുത്താറില്ല. അതിനാൽ സസ്യസംരക്ഷണപ്രവർത്തനങ്ങള്‍ പൊതുവേ വേണ്ടിവരുന്നില്ല.
ഇഞ്ചിപ്പൂൽത്തൈലം. ഇന്ത്യയ്ക്ക് വിദേശനാണ്യം നേടിത്തരുന്ന ഒരു പ്രധാന ഉത്പന്നമാണ് പുൽത്തൈലം. അതിനാൽ നമ്മുടെ നാണ്യവിളകളിൽ ഇഞ്ചിപ്പുല്ലിനു വലിയൊരു സ്ഥാനമുണ്ട്. നമ്മുടെ പുൽത്തൈലത്തിൽ ബഹുഭൂരിഭാഗവും സംസ്കരിക്കപ്പെടാതെയാണ് യു.എസ്., യു.കെ., യു.എസ്.എസ്.ആർ മുതലായ രാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കുന്നത്. തൈലത്തിലെ പ്രധാന ഘടകമായ സിട്രാള്‍ സോപ്പ്, വാസന ദ്രവ്യങ്ങള്‍, ഔഷധങ്ങള്‍ മുതലായവയിൽ ചേർക്കുന്നതിനും അയണോണ്‍, ജീവകം-എ എന്നിവ സംസ്കരിക്കുന്നതിനും ഉപയോഗിക്കാറുണ്ട്. എന്നാൽ സിട്രാളിൽനിന്നും ഉണ്ടാക്കുന്ന വാസനദ്രവ്യങ്ങളും ജീവകം -എയും കൂടിയവിലയ്ക്ക് നാം ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുകയാണ്. പുൽത്തൈലം ഇന്ത്യയിൽത്തന്നെ ലാഭകരമായ വിധത്തിൽ സംസ്കരിച്ചെടുക്കാമെന്ന് ബാംഗ്ലൂരിലുള്ള ഹിന്ദുസ്ഥാന്‍ ഫൈന്‍ കെമിക്കൽസ് കമ്പനിയിൽ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ സംസ്കരിച്ചെടുക്കുന്ന അയണോണ്‍ വിദേശങ്ങളിൽനിന്ന് ഇറക്കുമതിചെയ്യുന്ന അയണോണിനോട് എല്ലാംകൊണ്ടും കിടപിടിക്കുന്നതാണെന്ന് റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
മുംബൈയിലുള്ള കാൽക്കൽ കമ്പനിക്കാരും കല്‍ക്കത്തയിലെ ഇന്‍ഡസ്ട്രിയൽ പെർഫ്യൂംസ് കമ്പനിക്കാരും ഇപ്പോള്‍ പുൽത്തൈലത്തിൽനിന്നും അയണോണ്‍, സിട്രാള്‍ എന്നിവ നിർമിക്കുന്നുണ്ട്.