This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പീല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 15: വരി 15:
'''അപ്പീലവകാശം.''' പ്രായോഗികമായും നിയമപരമായും അപ്പീലിനുള്ള അവകാശം കോടതിയുത്തരവുമൂലം ദോഷം ഭവിച്ചിട്ടുള്ള കക്ഷിക്കായിരിക്കും. വ്യവഹാരത്തില്‍ കക്ഷിയല്ലാത്ത ഒരാളിനോ, അനുകൂലവിധി സിദ്ധിച്ചിട്ടുള്ള കക്ഷിക്കോ അപ്പീല്‍ അവകാശമില്ല. എന്നാല്‍ ഹര്‍ജിയിലെ താത്പര്യങ്ങള്‍ക്ക് ഏതെങ്കിലും കുറവു വന്നിട്ടുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനുവേണ്ടി അപ്പീല്‍ കൊടുക്കാവുന്നതാണ്. വ്യവഹാരത്തിന്റെ പ്രാരംഭത്തില്‍ കക്ഷിയല്ലായിരുന്നുവെങ്കിലും പിന്നീട് കക്ഷി ചേരാന്‍ അനുവാദം സിദ്ധിച്ചിട്ടുള്ളവര്‍ക്കോ, പ്രതിനിധികള്‍ മുഖേന കക്ഷിയായിരുന്നിട്ടുള്ളവര്‍ക്കോ, വ്യവഹാരമധ്യേ സ്വമേധയായിട്ടോ അല്ലാതെയോ കക്ഷി ചേര്‍ന്നിട്ടുള്ളവര്‍ക്കോ അസ്സല്‍ കക്ഷികളെപ്പോലെ അപ്പീലവകാശം ഉണ്ടായിരിക്കും.

-
 
1908-ലെ സിവില്‍ പ്രൊസീഡിയര്‍ കോഡ് അനുസരിച്ചാണ് ഇന്ത്യയിലെ അപ്പീല്‍ ഇടപാടുകള്‍ നടക്കുന്നത്. ഈ നിയമമനുസരിച്ച് ആദ്യവിചാരണാധികാരമുള്ള ഏതു കോടതിയുടെയും തീരുമാനങ്ങളിന്മേല്‍ അപ്പീല്‍ കേള്‍ക്കുന്നതിനുള്ള അധികാരം അതതു മേല്ക്കോടതികള്‍ക്കുണ്ട്. എക്സ്പാര്‍ട്ടി ആയി വിധിച്ച കേസുകളിലും അപ്പീല്‍ കേള്‍ക്കാറുണ്ട്. കക്ഷികളുടെ ഉഭയസമ്മതപ്രകാരം ഉണ്ടായിട്ടുള്ള വിധികളിന്മേല്‍ അപ്പീല്‍ സ്വീകരിക്കുന്നതല്ല.

നിയമത്തിനെതിരായിട്ടോ, നിയമപ്രാബല്യമുള്ള കീഴ്നടപടികള്‍ക്കെതിരായിട്ടോ തീരുമാനങ്ങള്‍ എടുക്കുക; വിവാദവിഷയത്തെക്കുറിച്ച് അര്‍ഹമായ തീരുമാനങ്ങളെടുക്കാതിരിക്കുക, പിശകുമൂലം തീരുമാനത്തില്‍ പിഴയുണ്ടാകുക എന്നീ കാര്യങ്ങളുണ്ടായാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാം.

അപ്പീല്‍കോടതിക്ക് ഒരു വ്യവഹാരത്തെ സംബന്ധിച്ച് അന്ത്യതീര്‍പ്പു കല്പിക്കുന്നതിനോ, കീഴ്ക്കോടതിയിലേക്കു കേസ് തിരിച്ചയയ്ക്കുന്നതിനോ, വാദമുഖങ്ങള്‍ രൂപവത്കരിച്ച് വീണ്ടും വിസ്തരിക്കുന്നതിനയയ്ക്കുന്നതിനോ, കൂടുതല്‍ തെളിവുകള്‍ എടുക്കുകയോ തെളിവുകള്‍ എടുക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്യുന്നതിനോ അധികാരമുണ്ട്. ആദ്യവിചാരണാധികാരമുള്ള കോടതികളുടേതുപോലുള്ള എല്ലാ കര്‍ത്തവ്യങ്ങളും അപ്പീല്‍ കോടതിക്കുണ്ടായിരിക്കും.

ഇ.ഭ. നിയമം 132-ാം വകുപ്പനുസരിച്ച് ഹൈക്കോടതിയുടെ തീരുമാനങ്ങളിന്മേല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ബോധിപ്പിക്കാം. നോ: അപ്പീലധികാരി, അപ്പീല്‍-അവസാനവിധി, അപ്പീല്‍വാദി, അപ്പീല്‍ഹര്‍ജി

10:25, 14 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അപ്പീല്‍

Appeal

ഒരു കോടതിയുടേയോ അല്ലെങ്കില്‍ നിയമപരമായി രൂപവത്കരിച്ചിട്ടുള്ള ഭരണനിര്‍വഹണ സമിതിയുടേയോ ന്യായവിധികളെ ചോദ്യം ചെയ്തുകൊണ്ട് അവയെ ഒരുകോടതിയുടേയോ ഉന്നതതരമായ ഒരു സ്ഥാപനത്തിന്റെയോ പുനഃപരിശോധനയ്ക്കായി സമര്‍പ്പിക്കുന്ന നടപടിക്രമം. അപ്പീല്‍ സ്വീകരിക്കുന്ന കോടതികള്‍ക്ക് പ്രസ്തുത ന്യായവിധികളെ റദ്ദുചെയ്യുകയോ മാറ്റം വരുത്തുകയോ ശരിവയ്ക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യാന്‍ അവകാശമുണ്ട്.

ഒരു കോടതിയുടെ തീരുമാനത്തെ അതിനെക്കാള്‍ അധികാരമുള്ള മറ്റൊരു കോടതി പുനഃപരിശോധിക്കുകയെന്ന ആംഗ്ളോ-അമേരിക്കന്‍ നിയമതത്ത്വം വൈദിക കോടതികളുടെ (Ecclesiastical Courts) തീര്‍പ്പുകളെ പ്രധാനവൈദികന്‍ വീണ്ടും പരിശോധിച്ച് അവസാനവിധി കല്പിച്ചിരുന്ന സമ്പ്രദായത്തെ അനുകരിച്ചുണ്ടായിട്ടുള്ളതാണ്. ഇപ്പോള്‍ എല്ലാ പരിഷ്കൃത രാജ്യങ്ങളിലും അപ്പീലിനുള്ള ഏര്‍പ്പാടുകള്‍ ഉണ്ട്.

അപ്പീലടിസ്ഥാനത്തില്‍ കോടതികളെ ഇങ്ങനെ തരംതിരിക്കാം.

1. മജിസ്ട്രേറ്റു കോടതികള്‍, മുനിസിപ്പല്‍ കോടതികള്‍ തുടങ്ങിയ വിചാരണാധികാരമുള്ള കോടതികള്‍ (Trial Courts).

2. അപ്പീലധികാരങ്ങളും വിചാരണാധികാരങ്ങളുമുള്ള ജില്ലാ കോടതികള്‍, ഹൈക്കോടതികള്‍ മുതലായവ.

3. അന്തിമ അപ്പീലധികാരമുള്ളതും കോടതികളുടെ ശ്രേണിയില്‍ പരമോന്നതപദവിയുള്ളതുമായ സുപ്രീംകോടതി.

അപ്പീലവകാശം. പ്രായോഗികമായും നിയമപരമായും അപ്പീലിനുള്ള അവകാശം കോടതിയുത്തരവുമൂലം ദോഷം ഭവിച്ചിട്ടുള്ള കക്ഷിക്കായിരിക്കും. വ്യവഹാരത്തില്‍ കക്ഷിയല്ലാത്ത ഒരാളിനോ, അനുകൂലവിധി സിദ്ധിച്ചിട്ടുള്ള കക്ഷിക്കോ അപ്പീല്‍ അവകാശമില്ല. എന്നാല്‍ ഹര്‍ജിയിലെ താത്പര്യങ്ങള്‍ക്ക് ഏതെങ്കിലും കുറവു വന്നിട്ടുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനുവേണ്ടി അപ്പീല്‍ കൊടുക്കാവുന്നതാണ്. വ്യവഹാരത്തിന്റെ പ്രാരംഭത്തില്‍ കക്ഷിയല്ലായിരുന്നുവെങ്കിലും പിന്നീട് കക്ഷി ചേരാന്‍ അനുവാദം സിദ്ധിച്ചിട്ടുള്ളവര്‍ക്കോ, പ്രതിനിധികള്‍ മുഖേന കക്ഷിയായിരുന്നിട്ടുള്ളവര്‍ക്കോ, വ്യവഹാരമധ്യേ സ്വമേധയായിട്ടോ അല്ലാതെയോ കക്ഷി ചേര്‍ന്നിട്ടുള്ളവര്‍ക്കോ അസ്സല്‍ കക്ഷികളെപ്പോലെ അപ്പീലവകാശം ഉണ്ടായിരിക്കും.

1908-ലെ സിവില്‍ പ്രൊസീഡിയര്‍ കോഡ് അനുസരിച്ചാണ് ഇന്ത്യയിലെ അപ്പീല്‍ ഇടപാടുകള്‍ നടക്കുന്നത്. ഈ നിയമമനുസരിച്ച് ആദ്യവിചാരണാധികാരമുള്ള ഏതു കോടതിയുടെയും തീരുമാനങ്ങളിന്മേല്‍ അപ്പീല്‍ കേള്‍ക്കുന്നതിനുള്ള അധികാരം അതതു മേല്ക്കോടതികള്‍ക്കുണ്ട്. എക്സ്പാര്‍ട്ടി ആയി വിധിച്ച കേസുകളിലും അപ്പീല്‍ കേള്‍ക്കാറുണ്ട്. കക്ഷികളുടെ ഉഭയസമ്മതപ്രകാരം ഉണ്ടായിട്ടുള്ള വിധികളിന്മേല്‍ അപ്പീല്‍ സ്വീകരിക്കുന്നതല്ല.

നിയമത്തിനെതിരായിട്ടോ, നിയമപ്രാബല്യമുള്ള കീഴ്നടപടികള്‍ക്കെതിരായിട്ടോ തീരുമാനങ്ങള്‍ എടുക്കുക; വിവാദവിഷയത്തെക്കുറിച്ച് അര്‍ഹമായ തീരുമാനങ്ങളെടുക്കാതിരിക്കുക, പിശകുമൂലം തീരുമാനത്തില്‍ പിഴയുണ്ടാകുക എന്നീ കാര്യങ്ങളുണ്ടായാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാം.

അപ്പീല്‍കോടതിക്ക് ഒരു വ്യവഹാരത്തെ സംബന്ധിച്ച് അന്ത്യതീര്‍പ്പു കല്പിക്കുന്നതിനോ, കീഴ്ക്കോടതിയിലേക്കു കേസ് തിരിച്ചയയ്ക്കുന്നതിനോ, വാദമുഖങ്ങള്‍ രൂപവത്കരിച്ച് വീണ്ടും വിസ്തരിക്കുന്നതിനയയ്ക്കുന്നതിനോ, കൂടുതല്‍ തെളിവുകള്‍ എടുക്കുകയോ തെളിവുകള്‍ എടുക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്യുന്നതിനോ അധികാരമുണ്ട്. ആദ്യവിചാരണാധികാരമുള്ള കോടതികളുടേതുപോലുള്ള എല്ലാ കര്‍ത്തവ്യങ്ങളും അപ്പീല്‍ കോടതിക്കുണ്ടായിരിക്കും.

ഇ.ഭ. നിയമം 132-ാം വകുപ്പനുസരിച്ച് ഹൈക്കോടതിയുടെ തീരുമാനങ്ങളിന്മേല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ബോധിപ്പിക്കാം. നോ: അപ്പീലധികാരി, അപ്പീല്‍-അവസാനവിധി, അപ്പീല്‍വാദി, അപ്പീല്‍ഹര്‍ജി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍