This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുഞ്ചാക്കോ (1910 - 76)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കുഞ്ചാക്കോ (1910 - 76) == കുഞ്ചാക്കോ (1910 - 76) മലയാള സിനിമാനിർമാതാവായ ഒ...)
അടുത്ത വ്യത്യാസം →
10:30, 6 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കുഞ്ചാക്കോ (1910 - 76)
കുഞ്ചാക്കോ (1910 - 76) മലയാള സിനിമാനിർമാതാവായ ഒരു വ്യവസായ പ്രമുഖന്‍. ആലപ്പുഴ ജില്ലയിൽ മണിച്ചാക്കോച്ചന്റെയും ഏലിയാമ്മയുടെയും പുത്രനായി 1910 ഫെ. 19-നു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കുഞ്ചാക്കോ പിതാവിന്റെ കയർ വ്യവസായത്തിൽ പങ്കാളിയായി. കയർ വ്യവസായം പുഷ്‌ടിപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ ഇദ്ദേഹം അബ്‌കാരി വ്യവസായത്തിൽ ഏർപ്പെടുകയും വിജയിക്കുകയും ചെയ്‌തു.
1947-ലാണ് കുഞ്ചാക്കോ സിനിമാവ്യവസായത്തിലേക്ക് പ്രവേശിച്ചത്. ഇക്കാര്യത്തിൽ ടി.എം. വർഗീസ്, സേവിയർ പി. വിന്‍സെന്റ്, ഇ. ജോണ്‍ ഫിലിപ്പോസ് എന്നിവരുടെ ഉപദേശവും സഹായവും ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. കുഞ്ചാക്കോ തന്റെ സകല സമ്പാദ്യവും വിനിയോഗിച്ച് "ഉദയാ പിക്‌ചേഴ്‌സ്' എന്ന സ്ഥാപനം തുടങ്ങി. "വെള്ളിനക്ഷത്രം' ആണ് കുഞ്ചാക്കോ നിർമിച്ച ആദ്യചിത്രം. ഇത് സാമ്പത്തികമായി വിജയിച്ചില്ല. തുടർന്ന് കെ.വി, കോശിയുമായി പങ്കുചേർന്നുകൊണ്ട് "നല്ല തങ്ക', "ജീവിതനൗക' എന്നീ ചിത്രങ്ങള്‍ നിർമിക്കുകയും വിജയിക്കുകയും ചെയ്‌തു. കുഞ്ചാക്കോ 75-ൽപ്പരം ചിത്രങ്ങള്‍ നിർമിച്ചിട്ടുണ്ട്. മിക്ക ചിത്രങ്ങളും പൊതുജനപ്രീതി നേടിയവയാണ്. ഉദയാ ചിത്രങ്ങളിലെ ഗാനങ്ങളും ശ്രദ്ധേയങ്ങളായിരുന്നു. വടക്കന്‍ പാട്ടിലെ അനവധി കഥകള്‍ ഇദ്ദേഹം ചലച്ചിത്രങ്ങളാക്കുകയുണ്ടായി. "ഉണ്ണിയാർച്ച', "പാലാട്ട് കോമന്‍', "ആരോമലുണ്ണി', "കണ്ണപ്പനുണ്ണി' തുടങ്ങിയവ പരാമർശം അർഹിക്കുന്നു. കുഞ്ചാക്കോ മികച്ച പല അഭിനേതാക്കളെയും വാർത്തെടുക്കുന്നതിലും പുതുമുഖങ്ങളെ പ്രാത്സാഹിപ്പിക്കുന്നതിലും അത്യധികം ശ്രദ്ധാലുവായിരുന്നു. 1976-ൽ ഇദ്ദേഹം നിര്യാതനായി.