This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉബാക്ക്‌, റൗള്‍ (1910 - 85 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഉബാക്ക്‌, റൗള്‍ (1910 - 85 ) == == Ubac,Raoul == ബെൽജിയന്‍ പ്രതിമാശില്‌പിയും ച...)
അടുത്ത വ്യത്യാസം →

10:20, 6 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉബാക്ക്‌, റൗള്‍ (1910 - 85 )

Ubac,Raoul

ബെൽജിയന്‍ പ്രതിമാശില്‌പിയും ചിത്രകാരനും. 1910-ൽ മൽമെഡിയിൽ ജനിച്ചു. 1929-ൽ പാരിസിലെത്തിയ ഇദ്ദേഹം 1934-ഓടുകൂടി സർറിയലിസ്റ്റ്‌ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. പാരിസിലെ ജീവിതത്തിനിടയ്‌ക്ക്‌ ഛായാഗ്രഹണം, കൊത്തുപണി എന്നീ മേഖലകളിൽ വൈദഗ്‌ധ്യം നേടി. പല രംഗങ്ങളിലും താത്‌പര്യം പ്രകടിപ്പിച്ചുവന്ന റൗള്‍ ഉബാക്ക്‌ 1945-ഓടുകൂടിയാണ്‌ എച്ചച്ചായചിത്രരംഗങ്ങളിലും ശില്‌പകലയിലും ശ്രദ്ധ കേന്ദ്രീകരിച്ചത്‌. ആദ്യകാലങ്ങളിൽ യഥാതഥ ചിത്രരചനാ രീതിയായിരുന്നു സ്വീകരിച്ചതെങ്കിലും അധികംതാമസിയാതെ അമൂർത്ത കലാശൈലിയിലേക്കു ഇദ്ദേഹം സ്വയം വഴുതിമാറി. ന്യൂയോർക്കിലെ ഗുഗ്ഗെന്‍ഹൈം മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ഫോറസ്റ്റ്‌, ന്യൂയോർക്കിലെ മ്യൂസിയം ഒഫ്‌ മോഡേണ്‍ ആർട്ടിൽ സൂക്ഷിച്ചിട്ടുള്ള പേഴ്‌സണ്‍സ്‌ അറ്റ്‌ എ ടേബിള്‍, പാരിസിലെ ഗ്യാലറി മേട്ടിലുള്ള കാൽവരി എന്നീ ചിത്രങ്ങള്‍ ഉബാക്കിന്റെ പ്രശംസനീയങ്ങളായ രചനകളാണ്‌. 1985-ൽ ഉബാക്ക്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍