This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇക്കാവമ്മ, അമ്പാടി (1898 - 1980)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇക്കാവമ്മ, അമ്പാടി (1898 - 1980) == മലയാളസാഹിത്യകാരി; തൃപ്പൂണിത്തുറയ...)
അടുത്ത വ്യത്യാസം →

10:04, 6 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇക്കാവമ്മ, അമ്പാടി (1898 - 1980)

മലയാളസാഹിത്യകാരി; തൃപ്പൂണിത്തുറയിൽ തെക്കെ അമ്പാടി വീട്ടിൽ നാനിയമ്മയുടെയും പള്ളിയിൽ കൊച്ചു ഗോവിന്ദമേനോന്റെയും പുത്രിയായി 1898-ൽ ജനിച്ചു. ഇക്കാവമ്മയ്‌ക്ക്‌ മലയാളത്തിന്‌ പുറമെ ഇംഗ്ലീഷ്‌, ഹിന്ദി, സംസ്‌കൃതം എന്നീ ഭാഷാ സാഹിത്യങ്ങളിലും തികഞ്ഞ അവഗാഹമുണ്ടായിരുന്നു. ഒരു സാഹിത്യകാരനായ വെള്ളാട്ട്‌ കരുണാകരന്‍ നായരാണ്‌ ഇവരുടെ ഭർത്താവ്‌.

അധ്യാപികയായി ദീർഘകാലം സേവനമനുഷ്‌ഠിച്ച ഇക്കാവമ്മ ഒരു സംഗീത വിദുഷീ കൂടിയാണ്‌. ഇക്കാവമ്മയുടെ മിക്ക കൃതികളും ഇതര ഭാഷകളിൽനിന്നുള്ള വിവർത്തനങ്ങളാണ്‌. അനാസക്തിയോഗം; ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ (ജവഹർലാൽ നെഹ്‌റു) എന്നിവ അക്കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്നു. ബാലകഥകള്‍ എന്ന പേരിൽ ഇവർ രചിച്ച കൃതി ഇന്ത്യാഗവണ്‍മെന്റ്‌ ബാലസാഹിത്യഗ്രന്ഥങ്ങള്‍ക്ക്‌ 1956-ൽ നല്‌കിയ സമ്മാനത്തിന്‌ പാത്രമായി; ദിവാന്‍ ശങ്കരവാര്യർ, ശ്രീ ഹർഷന്‍, ടോള്‍സ്റ്റോയി, നീതികഥകള്‍, കുട്ടികളുടെ പൂങ്കാവനം, അശോകന്റെ ധർമലിപികള്‍, വിവേകാനന്ദന്‍, മതം പൗരസ്‌ത്യ-പാശ്ചാത്യദേശങ്ങളിൽ തുടങ്ങി വേറെയും പല കൃതികളും ഇവർ രചിച്ചിട്ടുണ്ട്‌.

സാഹിത്യ-സാംസ്‌കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അമ്പാടി മീനാക്ഷിഅമ്മയും അമ്പാടി കാർത്ത്യായനി അമ്മയും ഇക്കാവമ്മയുടെ സഹോദരിമാരാണ്‌. 1980 ജനു. 30-ന്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍