This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.65.219 (സംവാദം)
(New page: = അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി = ഗാന്ധിജി ആവിഷ്കരിച്ച ദേശീയവിദ്യാഭ്യാ...)
അടുത്ത വ്യത്യാസം →
05:32, 31 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി
ഗാന്ധിജി ആവിഷ്കരിച്ച ദേശീയവിദ്യാഭ്യാസ പദ്ധതി. ഇത് വാര്‍ധാപദ്ധതി, ബേസിക് എഡ്യൂക്കേഷന്‍ (ആമശെര ഋറൌരമശീിേ), നയീതാലിം എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസം ദേശീയതാത്പര്യത്തിന് അനുഗുണമായിട്ടല്ല സംവിധാനം ചെയ്തിട്ടുള്ളതെന്ന് സ്വാതന്ത്യ്രസമരകാലത്ത് മഹാത്മാഗാന്ധിക്ക് ബോധ്യമായി. പാശ്ചാത്യ സംസ്കാരത്തിന്റെ പശ്ചാത്തലത്തില്‍ ബുദ്ധിയുടെ മാത്രം വികാസം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന ആ സമ്പ്രദായത്തില്‍ ഭാരതീയത്വം തീരെ അവഗണിക്കപ്പെട്ടിരുന്നു. തന്‍മൂലം വിദ്യാഭ്യാസം കൊണ്ടു ലഭിക്കേണ്ടതായ മാനസികവും ശാരീരികവും വൈകാരികവും ആത്മീയവുമായ വികാസം ഭാരതജനതയ്ക്ക് വേണ്ടത്ര ലഭിച്ചിരുന്നില്ല. അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കുന്നതിനു ഗാന്ധിജിയെ പ്രേരിപ്പിച്ച കാരണം ഇതാണ്.
പതിനെട്ടും പത്തൊന്‍പതും ശ.-ങ്ങളില്‍ പാശ്ചാത്യ വിദ്യാഭ്യാസരംഗത്തുണ്ടായ മനഃശാസ്ത്രപരവും സാമൂഹികവും ആയ ഉണര്‍വും പുരോഗതിയും ഗാന്ധിജിയുടെ ആശയങ്ങളെ സ്വാധീനിച്ചിരുന്നു. ഇന്ത്യയില്‍ ടാഗോറിന്റെ വിദ്യാഭ്യാസാദര്‍ശങ്ങള്‍ അദ്ദേഹത്തിന് ശ്രദ്ധേയമായി തോന്നി. കൂടാതെ പെസ്റ്റലോത്സി, ഫ്രോബല്‍, റൂസ്സോ, മറിയ മോണ്ടിസ്സോറി, ജോണ്‍ ഡ്യൂയി എന്നിങ്ങനെ പാശ്ചാത്യവിദ്യാഭ്യാസമണ്ഡലത്തിലെ ചിന്തകരുടെയും പ്രയോക്താക്കളുടെയും ആദര്‍ശങ്ങളുമായി അദ്ദേഹം പരിചയിച്ചിരുന്നു. ഇവയുടെ സാരാംശം ഗ്രഹിച്ചു ഭാരതത്തിന് അനുയോജ്യമായവിധം അദ്ദേഹം ആസൂത്രണം ചെയ്തതാണ് അടിസ്ഥാനവിദ്യാഭ്യാസം. ഗാന്ധിജിയുടെ ഈ പദ്ധതി വിദ്യാഭ്യാസപരമായ ചിന്തയ്ക്ക് ഇന്ത്യ നല്കിയിട്ടുള്ള ആഗോളശ്രദ്ധേയമായ സംഭാവനയാണ്. താന്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച വിദ്യാഭ്യാസപദ്ധതിയുടെ സ്വരൂപസ്വഭാവങ്ങളിലേക്ക് വെളിച്ചം വീശുന്ന ലേഖനങ്ങള്‍ ഗാന്ധിജി പലപ്പോഴും ഹരിജന്‍ വാരികയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ശാരീരികവും മാനസികവും ആത്മീയവുമായ കഴിവുകളെ വികസിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും സാക്ഷരത എന്നത് വിദ്യാഭ്യാസത്തിനുള്ള ഒരു ഉപകരണം മാത്രമാണെന്നും ജീവിതത്തിന് ഉപകരിക്കുന്ന ഏതെങ്കിലും ഒരു കൈത്തൊഴില്‍ പഠിച്ചുകൊണ്ടാണ് വിദ്യ ആരംഭിക്കേണ്ടതെന്നും ആ ലേഖനങ്ങളില്‍ അദ്ദേഹം സമര്‍ഥിച്ചിരുന്നു. തൊഴില്‍ എന്നതുകൊണ്ട് അദ്ദേഹം വിവക്ഷിച്ചത് നൂല്നൂല്പ്, നെയ്ത്ത് ഇത്യാദി ഗ്രാമീണര്‍ക്കു പറ്റിയ തൊഴിലുകളായിരുന്നു. ഗ്രാമപുരോഗതിയെ ത്വരിതപ്പെടുത്തി പുതിയ ഒരു സാമൂഹികക്രമത്തിന് അടിത്തറ പാകാന്‍ അത്തരം വിദ്യാഭ്യാസപദ്ധതിക്കു മാത്രമേ കഴിയൂ എന്ന് അദ്ദേഹം ഖണ്ഡിതമായി പറഞ്ഞു.
പദ്ധതി രൂപരേഖ. 1937 ഒ. 22, 23 തീയതികളില്‍ വാര്‍ധായില്‍വച്ച് ഒരു വിദ്യാഭ്യാസ കോണ്‍ഫറന്‍സ് ഗാന്ധിജി വിളിച്ചുകൂട്ടി. ഡോ. സാക്കീര്‍ ഹുസൈന്‍, ശ്രീമന്നാരായണന്‍, വിനോബാ ഭാവേ, മഹാദേവ് ദേശായി, ബി.ജി.ഖേര്‍, പണ്ഡിറ്റ് രവിശങ്കര്‍ ശുക്ള, കാക്കാ കാലേല്ക്കര്‍, കെ.ടി.ഷാ, കിശോരിലാല്‍ മശ്രുവാലാ തുടങ്ങിയ സമുന്നതരായ വിദ്യാഭ്യാസചിന്തകന്‍മാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനം താഴെപറയുന്ന പ്രമേയങ്ങള്‍ പാസ്സാക്കി.
(1) 7 വയസ്സു മുതല്‍ 14 വയസ്സു വരെ ഏഴു വര്‍ഷക്കാലം ദേശീയാടിസ്ഥാനത്തില്‍ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൌജന്യവും ആയ വിദ്യാഭ്യാസം നല്കണം. (2) ബോധനമാധ്യമം മാതൃഭാഷ ആയിരിക്കണം. (3) വിദ്യാര്‍ഥിയുടെ ചുറ്റുപാടുകളുമായി ബന്ധമുള്ളതും ഉത്പാദനക്ഷമവുമായ ഏതെങ്കിലും കൈത്തൊഴില്‍ വിദ്യാഭ്യാസത്തിന്റെ കേന്ദ്രബിന്ദു ആയിരിക്കണം. (4) അധ്യാപകരുടെ വേതനത്തിനുകൂടി വക കണ്ടെത്തുന്ന തരത്തില്‍ സ്വയംപര്യാപ്തമായിരിക്കണം ഈ സമ്പ്രദായം.
ഈ പ്രമേയത്തിന് പ്രായോഗികരൂപം നല്കുന്നതിന് ഡോ. സാക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയമിച്ചു. ആര്യനായകം (കണ്‍വീനര്‍), ജെ.സി. കുമരപ്പ, വിനോബാ ഭാവേ, ആശാദേവി, കാക്കാ കാലേല്ക്കര്‍, കെ.ടി. ഷാ, കെ.ജി. സെയ്യുദ്ദീന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതായിരുന്നു ഈ കമ്മിറ്റി. 'സാക്കീര്‍ ഹുസൈന്‍ കമ്മിറ്റി' 1937-ലും 38-ലുമായി രണ്ടു റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. ആദ്യത്തെ റിപ്പോര്‍ട്ട് വാര്‍ധാപദ്ധതിയുടെ അടിസ്ഥാനതത്ത്വങ്ങളെ സംബന്ധിച്ചുള്ളതായിരുന്നു. അടിസ്ഥാന-കൈത്തൊഴിലിനെ സംബന്ധിച്ച പ്രായോഗിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു രണ്ടാമത്തെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ 'ഹരിപുരി' സമ്മേളനം വാര്‍ധാ പദ്ധതി അംഗീകരിച്ചു. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ഹിന്ദുസ്ഥാനി താലീമി (ഒശിറൌമിെേശ ഠമഹശാശ) എന്ന ഒരു അഖിലഭാരതീയ സമിതി രൂപവത്കൃതമായി.