This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏജിറീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഏജിറീന്‍ == ഇരുമ്പ്‌, സോഡിയം എന്നിവയുടെ മെറ്റാസിലിക്കേറ്റ്...)
(ഏജിറീന്‍)
വരി 2: വരി 2:
== ഏജിറീന്‍ ==
== ഏജിറീന്‍ ==
-
ഇരുമ്പ്‌, സോഡിയം എന്നിവയുടെ മെറ്റാസിലിക്കേറ്റ്‌ ധാതു (Na Fe + 3Si2O6). ക്ഷാരീയ-ആഗ്നേയ ശിലകളിൽ സർവസാധാരണമാണ്‌. പ്രത്യേകിച്ച്‌ സയനൈറ്റ്‌, സയനൈറ്റ്‌-പെഗ്മടൈറ്റ്‌ എന്നിവയിൽ. കടും പച്ച നിറത്തിലുള്ള കൂർമയില്ലാത്ത പരലുകളാണ്‌ ഏജിറീന്‍. ചെന്തവിട്ട്‌, പച്ചകലർന്ന കറുപ്പ്‌ എന്നീ നിറങ്ങളിലുള്ള കൂർത്ത പരലുകളെ അക്‌മൈറ്റ്‌ എന്നു വിശേഷിപ്പിക്കുന്നു. ഐസ്‌ലന്‍ഡുകാരുടെ സമുദ്രദേവനായ ഏജിർ എന്നതിൽ നിന്നാണ്‌ ഏജിറീന്‍ എന്ന പദം നിഷ്‌പന്നമായിട്ടുള്ളത്‌.
+
ഇരുമ്പ്‌, സോഡിയം എന്നിവയുടെ മെറ്റാസിലിക്കേറ്റ്‌ ധാതു (Na Fe + 3Si<sub>2</sub>O<sub>6</sub>). ക്ഷാരീയ-ആഗ്നേയ ശിലകളിൽ സർവസാധാരണമാണ്‌. പ്രത്യേകിച്ച്‌ സയനൈറ്റ്‌, സയനൈറ്റ്‌-പെഗ്മടൈറ്റ്‌ എന്നിവയിൽ. കടും പച്ച നിറത്തിലുള്ള കൂർമയില്ലാത്ത പരലുകളാണ്‌ ഏജിറീന്‍. ചെന്തവിട്ട്‌, പച്ചകലർന്ന കറുപ്പ്‌ എന്നീ നിറങ്ങളിലുള്ള കൂർത്ത പരലുകളെ അക്‌മൈറ്റ്‌ എന്നു വിശേഷിപ്പിക്കുന്നു. ഐസ്‌ലന്‍ഡുകാരുടെ സമുദ്രദേവനായ ഏജിർ എന്നതിൽ നിന്നാണ്‌ ഏജിറീന്‍ എന്ന പദം നിഷ്‌പന്നമായിട്ടുള്ളത്‌.
-
പ്രിസ്‌മാറ്റിക സ്വഭാവത്തോടുകൂടിയ ഏകതനാക്ഷപരലുകളുടെ സഞ്ചയങ്ങളായും സ്ഥൂലപിണ്ഡമായും ഇതു കാണപ്പെടുന്നു. തവിട്ടുനിറത്തിലും ഏജിറീന്‍ കാണപ്പെടുന്നു. കാചാഭദ്യുതിയുണ്ട്‌; കാഠിന്യം 5.5-6.5; ആപേക്ഷിക സാന്ദ്രത 3.45-3.60; ചൂർണാഭ ഇളം മഞ്ഞകലർന്ന്‌ ധൂസരമാണ്‌. വിദളത്തിനു പുറമേ മറ്റു രേഖകളും പരൽമുഖങ്ങളിലുണ്ട്‌. ബഹുവർണത പ്രദർശിപ്പിക്കുന്നു. മേൽപ്പറഞ്ഞ രാസസംയോഗത്തിനു പുറമേ പൊട്ടാസ്യവും അപൂർവമായി കാൽസിയം, ഫെറസ്‌, ഇരുമ്പ്‌, മാങ്‌ഗനീസ്‌, മഗ്നീഷ്യം, അലുമിനിയം, ടൈറ്റാനിയം എന്നിവയും നന്നേ വിരളമായി വനേഡിയവും ഏജിറീന്‍ ഉള്‍ക്കൊണ്ടു കാണുന്നു. ഇവയൊന്നുമുള്‍ക്കൊള്ളാത്ത ശുദ്ധരൂപമാണ്‌ (Na Fe + 3Si2O6) അക്‌മൈറ്റ്‌ ധാതു. മറ്റ്‌ ഏകനതാക്ഷ പൈറോക്‌സീന്‍ ധാതുക്കളായ ആഗൈറ്റ്‌, ഡയോപ്‌സൈഡ്‌, ഹെഡെന്‍ബർഗൈറ്റ്‌ എന്നിവയുമായി ചേർന്നുള്ള സദൃശമൂലകങ്ങളുടെ പ്രതിസ്ഥാപനത്തിലൂടെ ഏജിറീന്‍ സമരൂപധാതുസങ്കരങ്ങള്‍ക്ക്‌ രൂപം നല്‌കുന്നു. ഏജിറീന്‍, ഏജിറീന്‍-ആഗൈറ്റ്‌, ഏജിറീന്‍-ഡയോപ്‌സൈഡ്‌ തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. പെഗ്മടൈറ്റിൽ, ക്വാർട്ട്‌സ്‌, ഫെൽസ്‌പാർ എന്നീ ധാതുക്കളുടെ ആ ധാത്രിയിൽ 20 സെന്റിമീറ്ററോളം നീളമുള്ള നേർത്ത അക്‌മൈറ്റ്‌ പരലുകള്‍ അവസ്ഥിതമായിക്കാണുന്നു. നെഫിലിന്‍, ലൂസൈറ്റ്‌ തുടങ്ങിയ ക്ഷാരീയ ധാതുക്കളോടൊപ്പവും സയനൈറ്റ്‌, ഫോണലൈറ്റ്‌, ഗ്രാനൈറ്റ്‌, ലൂസിറ്റോഫയർ തുടങ്ങിയ ശിലകളിലും ഏജിറീന്‍ കാണപ്പെടുന്നു. സംസ്‌പർശകായാന്തരണം (contact metamorphism) മൂലവും ഏജിറീന്‍ അവസ്ഥിതമാകാം.
+
പ്രിസ്‌മാറ്റിക സ്വഭാവത്തോടുകൂടിയ ഏകതനാക്ഷപരലുകളുടെ സഞ്ചയങ്ങളായും സ്ഥൂലപിണ്ഡമായും ഇതു കാണപ്പെടുന്നു. തവിട്ടുനിറത്തിലും ഏജിറീന്‍ കാണപ്പെടുന്നു. കാചാഭദ്യുതിയുണ്ട്‌; കാഠിന്യം 5.5-6.5; ആപേക്ഷിക സാന്ദ്രത 3.45-3.60; ചൂർണാഭ ഇളം മഞ്ഞകലർന്ന്‌ ധൂസരമാണ്‌. വിദളത്തിനു പുറമേ മറ്റു രേഖകളും പരൽമുഖങ്ങളിലുണ്ട്‌. ബഹുവർണത പ്രദർശിപ്പിക്കുന്നു. മേൽപ്പറഞ്ഞ രാസസംയോഗത്തിനു പുറമേ പൊട്ടാസ്യവും അപൂർവമായി കാൽസിയം, ഫെറസ്‌, ഇരുമ്പ്‌, മാങ്‌ഗനീസ്‌, മഗ്നീഷ്യം, അലുമിനിയം, ടൈറ്റാനിയം എന്നിവയും നന്നേ വിരളമായി വനേഡിയവും ഏജിറീന്‍ ഉള്‍ക്കൊണ്ടു കാണുന്നു. ഇവയൊന്നുമുള്‍ക്കൊള്ളാത്ത ശുദ്ധരൂപമാണ്‌ (Na Fe + 3Si<sub>2</sub>O<sub>6</sub>) അക്‌മൈറ്റ്‌ ധാതു. മറ്റ്‌ ഏകനതാക്ഷ പൈറോക്‌സീന്‍ ധാതുക്കളായ ആഗൈറ്റ്‌, ഡയോപ്‌സൈഡ്‌, ഹെഡെന്‍ബർഗൈറ്റ്‌ എന്നിവയുമായി ചേർന്നുള്ള സദൃശമൂലകങ്ങളുടെ പ്രതിസ്ഥാപനത്തിലൂടെ ഏജിറീന്‍ സമരൂപധാതുസങ്കരങ്ങള്‍ക്ക്‌ രൂപം നല്‌കുന്നു. ഏജിറീന്‍, ഏജിറീന്‍-ആഗൈറ്റ്‌, ഏജിറീന്‍-ഡയോപ്‌സൈഡ്‌ തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. പെഗ്മടൈറ്റിൽ, ക്വാർട്ട്‌സ്‌, ഫെൽസ്‌പാർ എന്നീ ധാതുക്കളുടെ ആ ധാത്രിയിൽ 20 സെന്റിമീറ്ററോളം നീളമുള്ള നേർത്ത അക്‌മൈറ്റ്‌ പരലുകള്‍ അവസ്ഥിതമായിക്കാണുന്നു. നെഫിലിന്‍, ലൂസൈറ്റ്‌ തുടങ്ങിയ ക്ഷാരീയ ധാതുക്കളോടൊപ്പവും സയനൈറ്റ്‌, ഫോണലൈറ്റ്‌, ഗ്രാനൈറ്റ്‌, ലൂസിറ്റോഫയർ തുടങ്ങിയ ശിലകളിലും ഏജിറീന്‍ കാണപ്പെടുന്നു. സംസ്‌പർശകായാന്തരണം (contact metamorphism) മൂലവും ഏജിറീന്‍ അവസ്ഥിതമാകാം.

06:13, 5 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഏജിറീന്‍

ഇരുമ്പ്‌, സോഡിയം എന്നിവയുടെ മെറ്റാസിലിക്കേറ്റ്‌ ധാതു (Na Fe + 3Si2O6). ക്ഷാരീയ-ആഗ്നേയ ശിലകളിൽ സർവസാധാരണമാണ്‌. പ്രത്യേകിച്ച്‌ സയനൈറ്റ്‌, സയനൈറ്റ്‌-പെഗ്മടൈറ്റ്‌ എന്നിവയിൽ. കടും പച്ച നിറത്തിലുള്ള കൂർമയില്ലാത്ത പരലുകളാണ്‌ ഏജിറീന്‍. ചെന്തവിട്ട്‌, പച്ചകലർന്ന കറുപ്പ്‌ എന്നീ നിറങ്ങളിലുള്ള കൂർത്ത പരലുകളെ അക്‌മൈറ്റ്‌ എന്നു വിശേഷിപ്പിക്കുന്നു. ഐസ്‌ലന്‍ഡുകാരുടെ സമുദ്രദേവനായ ഏജിർ എന്നതിൽ നിന്നാണ്‌ ഏജിറീന്‍ എന്ന പദം നിഷ്‌പന്നമായിട്ടുള്ളത്‌.

പ്രിസ്‌മാറ്റിക സ്വഭാവത്തോടുകൂടിയ ഏകതനാക്ഷപരലുകളുടെ സഞ്ചയങ്ങളായും സ്ഥൂലപിണ്ഡമായും ഇതു കാണപ്പെടുന്നു. തവിട്ടുനിറത്തിലും ഏജിറീന്‍ കാണപ്പെടുന്നു. കാചാഭദ്യുതിയുണ്ട്‌; കാഠിന്യം 5.5-6.5; ആപേക്ഷിക സാന്ദ്രത 3.45-3.60; ചൂർണാഭ ഇളം മഞ്ഞകലർന്ന്‌ ധൂസരമാണ്‌. വിദളത്തിനു പുറമേ മറ്റു രേഖകളും പരൽമുഖങ്ങളിലുണ്ട്‌. ബഹുവർണത പ്രദർശിപ്പിക്കുന്നു. മേൽപ്പറഞ്ഞ രാസസംയോഗത്തിനു പുറമേ പൊട്ടാസ്യവും അപൂർവമായി കാൽസിയം, ഫെറസ്‌, ഇരുമ്പ്‌, മാങ്‌ഗനീസ്‌, മഗ്നീഷ്യം, അലുമിനിയം, ടൈറ്റാനിയം എന്നിവയും നന്നേ വിരളമായി വനേഡിയവും ഏജിറീന്‍ ഉള്‍ക്കൊണ്ടു കാണുന്നു. ഇവയൊന്നുമുള്‍ക്കൊള്ളാത്ത ശുദ്ധരൂപമാണ്‌ (Na Fe + 3Si2O6) അക്‌മൈറ്റ്‌ ധാതു. മറ്റ്‌ ഏകനതാക്ഷ പൈറോക്‌സീന്‍ ധാതുക്കളായ ആഗൈറ്റ്‌, ഡയോപ്‌സൈഡ്‌, ഹെഡെന്‍ബർഗൈറ്റ്‌ എന്നിവയുമായി ചേർന്നുള്ള സദൃശമൂലകങ്ങളുടെ പ്രതിസ്ഥാപനത്തിലൂടെ ഏജിറീന്‍ സമരൂപധാതുസങ്കരങ്ങള്‍ക്ക്‌ രൂപം നല്‌കുന്നു. ഏജിറീന്‍, ഏജിറീന്‍-ആഗൈറ്റ്‌, ഏജിറീന്‍-ഡയോപ്‌സൈഡ്‌ തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. പെഗ്മടൈറ്റിൽ, ക്വാർട്ട്‌സ്‌, ഫെൽസ്‌പാർ എന്നീ ധാതുക്കളുടെ ആ ധാത്രിയിൽ 20 സെന്റിമീറ്ററോളം നീളമുള്ള നേർത്ത അക്‌മൈറ്റ്‌ പരലുകള്‍ അവസ്ഥിതമായിക്കാണുന്നു. നെഫിലിന്‍, ലൂസൈറ്റ്‌ തുടങ്ങിയ ക്ഷാരീയ ധാതുക്കളോടൊപ്പവും സയനൈറ്റ്‌, ഫോണലൈറ്റ്‌, ഗ്രാനൈറ്റ്‌, ലൂസിറ്റോഫയർ തുടങ്ങിയ ശിലകളിലും ഏജിറീന്‍ കാണപ്പെടുന്നു. സംസ്‌പർശകായാന്തരണം (contact metamorphism) മൂലവും ഏജിറീന്‍ അവസ്ഥിതമാകാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍